⏱️ദി ടൈം – 1⏱️

ട്രിവാൻഡ്രത്തെ പ്രശസ്ഥമായ ഒരു മൾട്ടി സ്‌പെഷ്യലറ്റി ഹോസ്പിറ്റൽ

“വിട് എനിക്ക് മരിക്കണം എനിക്കിവിടെ കിടക്കണ്ട എനിക്ക് മരിക്കണം എന്നെ വിടാൻ ”

റൂമിനുള്ളിൽ നിന്ന് ഇത്തരത്തിലുള്ള ഓച്ചകൾ കേട്ടാണ് dr സാം ആ റൂമിനുള്ളിലേക്ക് കയറിയത്

സാം :എന്താ ഇവിടെ എന്താ ഇത് വല്ല ചന്തയുമാണോ

നേഴ്‌സ് :അത് സാർ ഈ കുട്ടി

സാം :ഇതാരാ പുതിയ പേഷ്യന്റ് ആണോ

നേഴ്സ് :അതെ സാർ വന്നിട്ട് അര മണിക്കൂർ ആകുന്നു വന്നത് മുതൽ ബഹളം ആണ്

സാം :എന്താ കേസ്

നേഴ്‌സ് :സൂയിസൈഡ് അറ്റംപ്റ്റ് ആണ് സാർ വീട്ടുകാർ ഒരു വിധത്തിലാ ഇവിടെ എത്തിച്ചത് ഇപ്പോൾ ഇവിടെയുള്ള നേഴ്‌സ് മാരെയൊക്കെ തെറിവിളിക്കുകയാണ് ഇപ്പോൾ തന്നെ മരിക്കണം എന്ന് മരുന്നൊന്നും കഴിക്കുന്നുമില്ല

സാം :ഓഹ് അപ്പോൾ അതാണ് പ്രശ്നം ഉം

സാം പതിയെ നേഴ്സിന്റെ കയ്യിലുണ്ടായിരുന്ന പേഷിന്റ് ഡീറ്റെയിൽസ് പതിയെ വായിച്ചു ശേഷം

“അപ്പോൾ ജീനക്ക് മരിക്കണം അല്ലേ ”

ജീന :അതേ മരിക്കണം ഇപ്പോ മരിക്കണം

സാം :ഉം അല്ല അങ്ങനെ മരിക്കണം എന്നുണ്ടായിരുന്നെങ്കിൽ കുറച്ച് കൂടി കട്ടി കൂടിയ കയറിൽ തൂങ്ങിയാൽ പോരായിരുന്നോ ഇതിപ്പോൾ കയറും പൊട്ടി എല്ലാവരും അറിയുകയും ചെയ്തു ഞങ്ങൾക്കും പണിയായി ഇനി അടുത്ത തവണ റോപ്പ് കയർ ഉപയോഗിച്ചാൽ മതി പ്രശ്നം ഒന്നും ഉണ്ടാകാതെ മുകളിലോട്ട് പോകാം

നേഴ്‌സ് :സാർ എന്തൊക്കെയാ ഈ..

സാം :നിങ്ങൾപൊക്കോ ഇത് ഞാൻ നോക്കികൊള്ളാം

നേഴ്‌സ് :സാർ അത്

സാം :സാരമില്ല ഞാൻ നോക്കി കൊള്ളാം

സാം പറഞ്ഞത് കേട്ട് നേഴ്‌സ് പതിയെ റൂമിന് പുറത്തേക്ക് പോയി

സാം :അപ്പോ ജീനെ എന്താ പ്രശ്നം പ്രണയമോ അതോ പരീക്ഷാ പേടിയോ

ജീന :എന്തായാൽ തനിക്കെന്താ

സാം :എനിക്ക് ഒന്നുമില്ല ദാ ഈ ഗുളികയൊക്കെ കഴിക്ക് എന്നിട്ട് കുറച്ച് നേരം വിശ്രമിക്കാൻ നോക്കി
ജീന :എനിക്ക് വേണ്ട തന്റെ മരുന്നും മന്ത്രവും ഒന്നും എനിക്ക് മരിക്കണം താൻ ഇവിടുന്ന് ഒന്ന് പോ

സാം :ഓ ഹോ അപ്പോൾ അങ്ങനെയാണ് അല്ലെ

സാം പതിയെ തന്റെ കയ്യിൽ ഉണ്ടായിരുന്ന സിറിഞ്ചുപാക്കറ്റ് പതിയെ പൊട്ടിച്ചു ശേഷം അതിലേക്ക് മരുന്ന് കയറ്റാൻ തുടങ്ങി

ജീന :ഇത് ആർക്കു വേണ്ടിയാ ഈ ഇഞ്ചക്ഷൻ

സാം :നിനക്ക് തന്നെയാ ഇവിടെ വേറേ ആരും ഇല്ലല്ലോ അപ്പോ മോൾ ആ കൈ ഒന്ന് കാണിച്ചേ

ജീന :കൊണ്ട് പോടോ എനിക്കൊന്നും വേണ്ട എനിക്ക് പേടിയാ

സാം :ഹാ കൊള്ളാല്ലോ എന്നിട്ടാണോ ചാകാൻ നടക്കുന്നത്

ജീന :അത് അത് പിന്നെ

സാം :എനിക്ക് അപ്പഴേ തോന്നി ഇതൊക്കെ വീട്ടുകാരെ പറ്റിക്കാനുള്ള നമ്പർ ആയിരുന്നു അല്ലേ

ജീന :അല്ല ഞാൻ ഉറപ്പായും മരിക്കും എനിക്ക് ആ സ്ത്രീയെ ഇഷ്ടമല്ല അവരും ഞാനും ഒന്നിച്ചു പോകില്ല

സാം :ഏത് സ്ത്രീ

ജീന :വേറേ ആരാ എന്റെ രണ്ടാൻ അമ്മ തന്നെ അവരെ എനിക്ക് ഇഷ്ടമല്ല..അല്ല ഇതൊക്കെ ഞാൻ എന്തിനാ തന്നോട് പറയുന്നത്

സാം :അവർ ജീനയെ ഉപദ്രവിക്കാറുണ്ടോ

ജീന :ഇല്ല പക്ഷെ എനിക്കവരെ ഇഷ്ടമല്ല എന്റെ അമ്മയുടെ സ്ഥാനത്ത്‌ വേറെ ആരും വേണ്ട

ഇത് കേട്ട സാം പതിയെ ചിരിച്ചുകൊണ്ട് ജീനയുടെ അടുത്തേക്ക് ഇരുന്നു ശേഷം

സാം :ഇതൊക്കെ അനാവശ്യമായ വാശിയല്ലേ നമ്മുടെ കൂടെ വഴക്ക് കൂടാൻ എങ്കിലും ഒരാൾ ഉള്ളത് നല്ലതല്ലേ ഇതിനൊക്കെ ഇങ്ങനെ മരിക്കണം എന്ന് പറഞ്ഞാൽ എങ്ങനെയാ നമ്മൾ എല്ലാവരുടെയും മുൻപിൽ നന്നായിജീവിക്കുകയല്ലേ വേണ്ടത് ദാ ഈ മരുന്ന് കഴിച്ച് അമ്മയുമായുള്ള പ്രശ്നം ഒക്കെ തീർത്തെ

ജീന :വലിയ ഉപദേശമൊക്കെയാണല്ലോ ഇതൊക്കെ എവിടെ നിന്ന് കിട്ടി

സാം :ഇത് എന്റെ വാക്കൊന്നുമല്ല ഇത് എന്റെ ഒരു കൂട്ടുകാരി വർഷങ്ങൾക്ക് മുൻപ് എന്നോട് പറഞ്ഞതാ അത് ഞാൻ നിന്നോട് പറഞ്ഞു അത്രെ ഉള്ളു

ജീന :കൂട്ടുകാരി പറഞ്ഞതോ അപ്പോൾ നിങ്ങളും എന്നെ പോലെ മരിക്കാൻ നോക്കിയിട്ടുണ്ടോ

സാം :ഒരുപാട് തവണ
ജീന :എന്തിന്..

സാം :അതൊക്കെ പറയാം ഈ മരുന്ന് ആദ്യം കഴിക്ക്

ജീന പതിയെ മരുന്ന് കയ്യിൽ വാങ്ങി കഴിച്ചു

സാം :മിടുക്കി ആയല്ലോ ഇനി കുറച്ച് റസ്റ്റ്‌ എടുക്ക്

ജീന :അതൊക്കെ എടുക്കാം നിങ്ങൾ എന്തിനാ മരിക്കാൻ നോക്കിയത് എന്ന് പറ

സാം :ഇപ്പോ തന്നെ അറിയണോ

ജീന :അതെ അറിയണം

സാം :ഉം ശെരി ഇത് ഞാൻ ജീനയെ പോലെ ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്തു നടന്ന കഥയാണ് എന്റെ ക്ലാസ്സിലെ ഒരു ബുദ്ധിജീവിയായിരുന്നു ഞാൻ

ജീന :തള്ള് തുടങ്ങി

സാം :അല്ല സത്യം ഞാൻ അധികം ആരോടും മിണ്ടില്ലായിരുന്നു ഒരു സോഡാ കുപ്പി ഗ്ലാസും വെച്ച് അന്നത്തെ എന്റെ കോലം ഒന്ന് കാണേണ്ടത് തന്നെയാ ഞാൻ നന്നായി പഠിക്കുമായിരുന്നു എന്നാൽ എനിക്ക് ക്ലാസ്സിൽ ഒരുപാട് പ്രശ്നങ്ങളെയും അഭിമുഖികരിക്കേണ്ടിയിരുന്നു എല്ലാ ക്ലാസ്സിലും ഉള്ളത് പോലെ എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു ഒരു റൗടി ഗ്യാങ് അവരുടെ സ്ഥിരം വേട്ട മൃഗം ഞാൻ ആയിരുന്നു അവരുടെ ഹോം വർക്ക് അസൈൻ മെന്റ് എല്ലാം ഞാൻ ആയിരുന്നു ചെയ്തിരുന്നത് ഒരു കാരണവും ഇല്ലാതെ അവർ എന്നെ ഉപദ്രവിക്കുമായിരുന്നു ഞാൻ ഇതൊന്നും വീട്ടിൽ പറഞ്ഞിരുന്നില്ല പരമാവധി അവരെ പിണക്കാതെ ഞാൻ മുൻപോട്ട് പോയി എന്നാൽ അന്ന് എന്റെ ജീവിതത്തിൽ ഒരു മാറ്റം സംഭവിച്ചു അന്ന് അവൾ ആദ്യമായി മിസ്സിനോടൊപ്പം ഞങ്ങളുടെ ക്ലാസ്സിലേക്ക് വന്നു ഞാൻ അവളെ ഒരു നോക്കേ കണ്ടുള്ളു..

ജീന :നായിക എൻട്രി ചെയ്തല്ലേ എന്നിട്ട് എന്നിട്ട്…

സാം :ഇടയിൽ കയറിയാൽ ഞാൻ ഇപ്പൊ നിർത്തും മിണ്ടാതെ ഇരുന്ന് കേൾക്ക്

മിസ്സ്‌ ആ പെൺകുട്ടിയുമായി ക്ലാസ്സിനുള്ളിലേക്ക് എത്തി സാം അവളെ കണ്ണെടുക്കാതെ നോക്കി ഇരുന്നു പെട്ടെന്നാണ് അവളുടെ ശ്രദ്ധ സാമിലേക്ക് തിരിഞ്ഞത് ഇത് കണ്ട സാം ഉടൻ തന്നെ നോട്ട് ബുക്കിലേക്ക് നോക്കി കുനിഞ്ഞിരുന്നു

മിസ്സ്‌ :കുട്ടികളെ ഇത് നമ്മുടെ ക്ലാസ്സിലേക്ക് പുതുതായി വന്ന കുട്ടിയാണ് റിയ, റിയാ എല്ലവർക്ക് നിന്നെ പരിചയ പെടുത്ത്‌

റിയ പതിയെ മുൻപോട്ട് വന്നു ശേഷം
“എന്റെ പേര് റിയ എനിക്ക് കൂടുതലായി ഒന്നും പറയാൻ ഇല്ല എനിക്ക് ആരുമായും സൗഹൃദം ഉണ്ടാക്കാൻ താല്പര്യമില്ല എന്നോട് സൗഹൃദം ഉണ്ടാക്കാനും ആരും നോക്കണ്ട അത് നിങ്ങൾക്ക് നല്ലതല്ല ”

ഇത്രയും പറഞ്ഞു റിയ പിന്നിലെ സീറ്റിൽ പോയിരുന്നു

ജീന :അമ്പോ ഇത് എന്ത് സാധനം ഇതൊക്കെ സത്യം തന്നെയാണോ

സാം :പിന്നല്ലാതെ വിശ്വാസം വരുന്നില്ല അല്ലേ നീ ഇപ്പോൾ ഇരിക്കുന്നത് പോലെ അന്ന് ഞങ്ങളെല്ലാവരും ക്ലാസ്സിൽ ഒറ്റ ഇരിപ്പായിരുന്നു

ജീന :എന്നിട്ട് നിങ്ങൾ അവളോട് സംസാരിച്ചോ

സാം :ഇല്ല അത്രയും പറഞ്ഞിട്ടു പോയവളോട് എന്ത് മിണ്ടാൻ രണ്ടാഴ്ച ഒന്നും മിണ്ടാതെ ഞാൻ അവളെ തന്നെ നോക്കി ഇരുന്നു

ജീന :കഷ്ടം..

സാം :അന്നത്തെ ആ ദിവസം എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല എല്ലാവരുടെയും മുൻപിൽ ഞാൻ നാണം കെട്ട ആ ദിവസം

Leave a Reply

Your email address will not be published. Required fields are marked *