⏱️ദി ടൈം – 1⏱️

സാം :നീ ഒന്ന് പോയേ എനിക്ക് ഫ്ലാറ്റിൽ പോയിട്ട് ചില കാര്യങ്ങൾ ഉണ്ട് ഞാൻ നാളെ അങ്ങ് വന്നോളാം

ജൂണോ :അത് വേണ്ട ആദ്യം നമുക്ക് നിന്റെ ഫ്ലാറ്റിൽ പോകാം ശേഷം എന്റെ വീട്ടിലേക്ക് ഓക്കേ

സാം :നാശം

അല്പസമയത്തിനു ശേഷം സാമും ജൂണോയും സാമിന്റെ ഫ്ലാറ്റിൽ

ജൂണോ :അളിയൻ ഇവിടെ ഒറ്റക്ക് അടിച്ചു പൊളിക്കുകയാണല്ലേ

സാം :എന്താ പിടിച്ചില്ലേ

ജൂണോ പതിയെ സാമിന്റെ ഫ്രിഡ്ജ് തുറന്നു
ജൂണോ :ഹാ ഇവിടെ ഉണ്ടല്ലോ ഇതേതാ ബ്രാൻഡ് അളിയാ

സാം :നീ അത് അവിടെ വെച്ചേ

ജൂണോ വേഗം കുപ്പിയും രണ്ട് ഗ്ലാസുമായി സാമിന്റെ അടുത്തിരുന്നു

ജൂണോ :അളിയാ നമുക്കിന്നു പൊളിക്കാം രണ്ടെണ്ണം പിടിപ്പിച്ചിട്ട് ഇന്ന് ഇവിടെ കിടക്കാം എന്നിട്ട് നാളെ പോകാം എന്താ ഇങ്ങനെയുള്ള അവസരങ്ങളിലേ എനിക്ക് രണ്ടെണ്ണം അടിക്കാൻ പറ്റു നിനക്ക് നിന്റെ ചേച്ചിയെ അറിയാലോ എന്നെ തൊടാൻ സമ്മതിക്കില്ല

സാം :രണ്ടോ മുന്നോ എത്രയാന്നു വെച്ചാൽ കുടിച്ചോ

ജൂണോ പതിയെ ഗ്ലാസ്സുകളിൽ മദ്യം ഒഴിച്ചു

ജൂണോ :അളിയാ നിന്റെ ചേച്ചി പറയുന്നതിലും കാര്യം ഉണ്ട് നീ ആ റിയയെ മറന്നേക്ക് നാളെ നീ കാണാൻ പോകുന്ന കുട്ടിയുണ്ടല്ലോ അവളും ഡോക്ടർ ആണ് നിനക്ക് പറ്റിയ ഫാമിലിയും

സാം :നിങ്ങൾക്കൊക്കെ എന്താ എനിക്കൊരു റിയയെയും അറിയില്ല അവൾക്ക് വീണ്ടിയൊന്നുമല്ല ഞാൻ കല്യാണം കഴിക്കാത്തത്

ജൂണോ :ശെരി ശെരി അളിയൻ ഇത് പിടിപ്പിക്ക് ആ ദേഷ്യം ഒന്ന് കുറയട്ടെ

ഇത്രയും പറഞ്ഞു ജൂണോ സാമിന് മദ്യം നൽകി

അല്പസമയത്തിന് ശേഷം

സാം :റിയ അവൾ ചിരിക്കുന്നത് നീ കണ്ടിട്ടുണ്ടോ അവൾ ചിരിച്ചാൽ അവളുടെ എട്ടുപല്ലും വെളിയിൽ കാണും അത് കാണാൻ നല്ല രസമാണ് പക്ഷെ അവൾ അങ്ങനെയൊന്നും ചിരിക്കാറില്ല പിന്നെ അവൾ എന്നെ പൊട്ടാന്ന് വിളിക്കും അത് കേൾക്കുമ്പോൾ എനിക്ക് നാണം വരും

ജൂണോ :ഓഹ് ഒന്ന് നിർത്ത് ഇത് ഇപ്പോ കുറേ ആയി കേൾക്കുന്നു വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം അവന്റെ ഒരു റിയാ

സാം :നീ പോടാ പട്ടി എന്റെ ക്ലാസ്സിൽ ഇരുന്ന് എന്റെ കൂടെ പഠിച്ചിട്ട് എന്റെ ചേച്ചിയെ കറക്കി എടുത്തതും പോരാ

ജൂണോ :ആര് ആരെ കറക്കിയെടുത്തെന്നാ നിന്റെ ചേച്ചിയാ എന്നെ കറക്കിഎടുത്തത് ഞാൻ അല്ലാതെ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോഴെ നിന്റെ ചേച്ചിയെ ഡിവോഴ്സ് ചെയ്തേനെ നന്ദി വേണമെടാ നന്ദി ഒന്നുമില്ലെങ്കിലും രണ്ട് വയസ്സിന് മൂത്ത നിന്റെ ചേച്ചിയെ ഞാൻ കെട്ടിയില്ലേ

സാം :ആരെങ്കിലും പറഞ്ഞോ കെട്ടാൻ

ജൂണോ : ഓഹ് ഇപ്പൊ അങ്ങനെയായി അല്ലേ
സാം :എന്റെ റിയ അവൾ എന്തിനാടാ മരിച്ചത്

ജൂണോ :ആർക്കറിയാം

സാം :എന്നോട് ജീവിക്കാൻ പറഞ്ഞിട്ട് അവൾ പോയേക്കുന്നു ഹും ഞാനും പോകുവാ

ഇത്രയും പറഞ്ഞു സാം ഫ്ലാറ്റിനും പുറത്തേക്കു നടക്കാൻ തുടങ്ങി

ജൂണോ :ടാ നീ എങ്ങോട്ടാ നാളെ നിന്നെ കൊണ്ട് പോയില്ലെങ്കിൽ നിന്റെ ചേച്ചി എന്നെ കൊല്ലും ടാ

എന്നാൽ സാം ഇതൊന്നും വക വെക്കാതെ മുൻപോട്ട് നടന്നു

അല്പസമയത്തിന് ശേഷം സാം ഒരു കടയുടെ മുൻപിൽ

“അടക്യല്ലേ അടക്യല്ലേ ”

സാം വേഗം തന്നെ കടയുടെ ഉള്ളിൽ കയറി

സാം :ഹലോ മൈ ഡിയർ റിയയുടെ അച്ചാ

“നീ ഇന്നും കുടിച്ചോ ”

സാം :കുറച്ച്

“എന്തിനാ മോനേ എല്ലാം കഴിഞ്ഞിട്ട് ഒരുപാട് നയാളായില്ലേ ഞാൻ പോലും എല്ലാം മറക്കാൻ തുടങ്ങി എന്നിട്ടും നീ ”

സാം :എങ്ങനെ മറക്കാനാ എന്നോട് ജീവിക്കാൻ പറഞ്ഞിട്ട് അവൾ പോയില്ലേ എന്തിനാണച്ചാ അവൾ

അച്ഛൻ :എല്ലാം എന്റെ തെറ്റാ കുറച്ച് നേരമെങ്കിലും ഞാൻ അവളോടൊപ്പം ചിലവഴിക്കണമായിരുന്നു അവളുടെ പ്രശ്നങ്ങൾ മനസ്സിലാക്കണമായിരുന്നു എന്നാൽ എനിക്കതിനായില്ലാ ഞാൻ ഒരു പരാജയപ്പെട്ട അച്ചനാണ്

സാം പെട്ടന്ന് അവിടെ വെച്ചിരുന്ന റിയയുടെ ഡയറി കയ്യിലെടുത്തു

അച്ഛൻ :നീ ഇത് എത്രമത്തെ തവണയാ ഇത് വായിക്കുന്നത് ഹാ എന്തെങ്കിലും ചെയ്യ് ഞാൻ ഇപ്പോൾ വരാം ഇത്രയും പറഞ്ഞു അയാൾ പുറത്തേക്കു പോയി

സാം പതിയെ വായിച്ചു

“എന്റെ ക്ലാസ്സിൽ ഒരു പൊട്ടൻ ഉണ്ട് സാം ”

സാം പതിയെ ചിരിച്ചു “പൊട്ടൻ ഹ”

“എനിക്ക് പറ്റും എല്ലാ പ്രശ്നങ്ങളും തീരും ഞാൻ പിടിച്ചു നിൽക്കും ”

ഇത് വായിച്ച സാം ഡയറി മടക്കി

സാം :പിടിച്ചു നിൽക്കുമെങ്കിൽ പിന്നെ എന്തിനാടി മരിച്ചത് എനിക്ക് എത്ര വിഷമം ഉണ്ടെന്ന് അറിയാമോ

പെട്ടെന്നാണ് അവിടെ ഉണ്ടായിരുന്ന റെഡിയോ ഓൺ ആയത്

“ഹലോ ഇത് യെല്ലോ fm 90.1 അപ്പോൾ ഇന്നത്തെ ടോപിക്ക് ടൈം നിങ്ങൾ സമയത്തെ മാറ്റുവാൻ സാധിച്ചാൽ നിങ്ങൾ എന്ത് ചെയ്യും നിങ്ങൾ തിരികെ പോകുവാൻ ആഗ്രഹിക്കുമോ അങ്ങനെ പോയാൽ എന്തൊക്കെ ചെയ്യും വേഗം വിളിക്കു നിങ്ങളുടെ അഭിപ്രായങ്ങൾ പറയു”
സാം :ഞാൻ തിരികെ പോകും എനിക്കവസരം കിട്ടിയാൽ തിരികെ പോകും

ഇത്രയും പറഞ്ഞു സാം പതിയെ മയങ്ങി വീണു

എന്നാൽ കുറച്ചു നേരത്തിനുള്ളിൽ തന്നെ ആരോ വിളിക്കുന്നത് കേട്ട് സാം കണ്ണ് തുറന്നു സാം പതിയെ കണ്ണ് തിരുമി മുന്നിലേക്ക് നോക്കി കടയുടെ മുന്നിൽ അവൻ കണ്ടത് റിയയെ ആയിരുന്നു

സാം :റിയ നീ..നീയെങ്ങനെ ഇവിടെ സാം വേഗം കടക്ക് പുറത്തേക്ക് ഇറങ്ങി എന്നാൽ റിയ വേഗം മുൻപോട്ട് ഓടാൻ തുടങ്ങി

സാം :റിയാ നിൽക്ക്

സാമും അവളോടൊപ്പം ഓടി

“നിൽക്ക് റിയാ ” സാം വിളിച്ചു

റിയ വേഗം തന്നെ ഒരു ഇടവഴിയിലേക്ക് കയറി ഒപ്പം സാമും

റിയ പെട്ടന്ന് തന്നെ ഒരു വാതിൽ തുറന്ന് അതിനുള്ളിലേക്ക് കയറി ശേഷം പതിയെ വാതിൽ അടച്ചു

സാം വേഗം തന്നെ ആ വാതിലിന് മുൻപിൽ എത്തി

“റിയ നീ എങ്ങോട്ടാ പോയത് എന്നെ വിട്ട് പോകല്ലേ ”

സാം വേഗം തന്നെ വാതിൽ തുറന്ന് അതിനുള്ളിലേക്ക് കയറി

**********************************************

“സാമേ..എടാ..സാമേ എഴുനേൽക്കെടാ ”

“ഹാ ചേച്ചി ചേച്ചി എന്താ എന്റെ വീട്ടിൽ ഒന്ന് പോയേ ”

“നിന്റെ വീടോ ഈ വീട് നിന്റെ പേരിൽ എപ്പഴാടാ എഴുതി തന്നത് പിച്ചും പേയും പറയാതെ എഴുനേൽക്ക് നിനക്ക് പോകാൻ ഉള്ളതല്ലേ ”

“ഞാൻ ഇന്ന് ഓഫാ ചേച്ചി എനിക്ക് ഡ്യൂട്ടി ഇല്ല ഞാൻ ഉറങ്ങട്ടെ ”

ചേച്ചി :അമ്മേ അമ്മേടെ മോന് വട്ടായി എന്തൊക്കെയാ ഈ പറയുന്നതെന്ന് നോക്കിയേ

ഇത്രയും പറഞ്ഞു ചേച്ചി റൂമിന് പുറത്തേക്കു പോയി

സാം :അമ്മയോ ഇവൾക്കിത് എന്ത് പറ്റി

സാം പതിയെ കണ്ണ് തുറന്നു

“ഹോ ഇതെന്താ എല്ലായിടവും ഒരു മങ്ങൽ ”

പെട്ടെന്നാണ് സാമിന്റെ കയ്യിൽ ഒരു കണ്ണട തടഞ്ഞത് സാം പതിയെ കണ്ണട വെച്ചു

ശേഷം

സാം :ങ്ങേ ഞാൻ ഇത് എവിടെയാ ഈ റൂം ഇതെനിക്ക് നല്ല ഓർമ്മയുണ്ടല്ലോ അയ്യോ ഇത്

സാം വേഗം തന്നെ മുൻപിലെ കണ്ണാടിയിലേക്ക് നോക്കി
“ആ അമ്മേ ഇത് ഇതെങ്ങനെ ചേച്ചി…

തുടരണോ 💙💙

കടപ്പാട് some how 18

ഈ കഥ പൂർണമായും എന്റെതല്ല ഒരു മലയാളം വേർഷൻ ആണ് ഞാൻ ഇവിടെ അവതരിപ്പിച്ചത് എന്റേതായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക 💙💙

Leave a Reply

Your email address will not be published. Required fields are marked *