⏱️ദി ടൈം – 1⏱️ Like

സാം :ഇപ്പോ തന്നെ അറിയണോ

ജീന :അതെ അറിയണം

സാം :ഉം ശെരി ഇത് ഞാൻ ജീനയെ പോലെ ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്തു നടന്ന കഥയാണ് എന്റെ ക്ലാസ്സിലെ ഒരു ബുദ്ധിജീവിയായിരുന്നു ഞാൻ

ജീന :തള്ള് തുടങ്ങി

സാം :അല്ല സത്യം ഞാൻ അധികം ആരോടും മിണ്ടില്ലായിരുന്നു ഒരു സോഡാ കുപ്പി ഗ്ലാസും വെച്ച് അന്നത്തെ എന്റെ കോലം ഒന്ന് കാണേണ്ടത് തന്നെയാ ഞാൻ നന്നായി പഠിക്കുമായിരുന്നു എന്നാൽ എനിക്ക് ക്ലാസ്സിൽ ഒരുപാട് പ്രശ്നങ്ങളെയും അഭിമുഖികരിക്കേണ്ടിയിരുന്നു എല്ലാ ക്ലാസ്സിലും ഉള്ളത് പോലെ എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു ഒരു റൗടി ഗ്യാങ് അവരുടെ സ്ഥിരം വേട്ട മൃഗം ഞാൻ ആയിരുന്നു അവരുടെ ഹോം വർക്ക് അസൈൻ മെന്റ് എല്ലാം ഞാൻ ആയിരുന്നു ചെയ്തിരുന്നത് ഒരു കാരണവും ഇല്ലാതെ അവർ എന്നെ ഉപദ്രവിക്കുമായിരുന്നു ഞാൻ ഇതൊന്നും വീട്ടിൽ പറഞ്ഞിരുന്നില്ല പരമാവധി അവരെ പിണക്കാതെ ഞാൻ മുൻപോട്ട് പോയി എന്നാൽ അന്ന് എന്റെ ജീവിതത്തിൽ ഒരു മാറ്റം സംഭവിച്ചു അന്ന് അവൾ ആദ്യമായി മിസ്സിനോടൊപ്പം ഞങ്ങളുടെ ക്ലാസ്സിലേക്ക് വന്നു ഞാൻ അവളെ ഒരു നോക്കേ കണ്ടുള്ളു..

ജീന :നായിക എൻട്രി ചെയ്തല്ലേ എന്നിട്ട് എന്നിട്ട്…

സാം :ഇടയിൽ കയറിയാൽ ഞാൻ ഇപ്പൊ നിർത്തും മിണ്ടാതെ ഇരുന്ന് കേൾക്ക്

മിസ്സ്‌ ആ പെൺകുട്ടിയുമായി ക്ലാസ്സിനുള്ളിലേക്ക് എത്തി സാം അവളെ കണ്ണെടുക്കാതെ നോക്കി ഇരുന്നു പെട്ടെന്നാണ് അവളുടെ ശ്രദ്ധ സാമിലേക്ക് തിരിഞ്ഞത് ഇത് കണ്ട സാം ഉടൻ തന്നെ നോട്ട് ബുക്കിലേക്ക് നോക്കി കുനിഞ്ഞിരുന്നു

മിസ്സ്‌ :കുട്ടികളെ ഇത് നമ്മുടെ ക്ലാസ്സിലേക്ക് പുതുതായി വന്ന കുട്ടിയാണ് റിയ, റിയാ എല്ലവർക്ക് നിന്നെ പരിചയ പെടുത്ത്‌

റിയ പതിയെ മുൻപോട്ട് വന്നു ശേഷം
“എന്റെ പേര് റിയ എനിക്ക് കൂടുതലായി ഒന്നും പറയാൻ ഇല്ല എനിക്ക് ആരുമായും സൗഹൃദം ഉണ്ടാക്കാൻ താല്പര്യമില്ല എന്നോട് സൗഹൃദം ഉണ്ടാക്കാനും ആരും നോക്കണ്ട അത് നിങ്ങൾക്ക് നല്ലതല്ല ”

ഇത്രയും പറഞ്ഞു റിയ പിന്നിലെ സീറ്റിൽ പോയിരുന്നു

ജീന :അമ്പോ ഇത് എന്ത് സാധനം ഇതൊക്കെ സത്യം തന്നെയാണോ

സാം :പിന്നല്ലാതെ വിശ്വാസം വരുന്നില്ല അല്ലേ നീ ഇപ്പോൾ ഇരിക്കുന്നത് പോലെ അന്ന് ഞങ്ങളെല്ലാവരും ക്ലാസ്സിൽ ഒറ്റ ഇരിപ്പായിരുന്നു

ജീന :എന്നിട്ട് നിങ്ങൾ അവളോട് സംസാരിച്ചോ

സാം :ഇല്ല അത്രയും പറഞ്ഞിട്ടു പോയവളോട് എന്ത് മിണ്ടാൻ രണ്ടാഴ്ച ഒന്നും മിണ്ടാതെ ഞാൻ അവളെ തന്നെ നോക്കി ഇരുന്നു

ജീന :കഷ്ടം..

സാം :അന്നത്തെ ആ ദിവസം എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല എല്ലാവരുടെയും മുൻപിൽ ഞാൻ നാണം കെട്ട ആ ദിവസം

ജീന :നാണം കേട്ടോ

സാം :അതെ ഞാൻ പറഞ്ഞിരുന്നില്ലേ ക്ലാസ്സിലെ തലയും അവന്റെ ഗ്യാങ്ങും അവർക്ക് വേണ്ടി അസ്സൈൻമെന്റ് എഴുതാൻ ഞാൻ മറന്നു പോയി അതിന്റെ പേരിൽ അവർ എന്നെ എല്ലാവരുടെയും മുൻപിൽ നാണം കെടുത്തി എന്റെ പേന്റ് വലിച്ചൂരി നാണം കെട്ട ഞാൻ സ്കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് ഓടി ഒരുപാട് തവണ ഞാൻ മരിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞില്ലേ അന്നൊക്കെ എനിക്ക് അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല പക്ഷെ അന്ന് ഞാൻ ഉറപ്പിച്ചിരുന്നു എന്റെ ജീവിതം അവസാനിപ്പിക്കുമെന്ന് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിക്കാനായിരുന്നു എന്റെ തീരുമാനം അതിനായി ഞാൻ തയ്യാറെടുത്തു അപ്പോഴാണ് അവൾ ആദ്യമായി അവൾ എന്നോട് സംസാരിച്ചത് ആ ബിൽഡിങ്ങിന്റെ മുകളിൽ അവളും ഉണ്ടായിരുന്നു അവൾ പതിയെ എന്റെ അടുത്തേക്ക് വന്നു

റിയ :ടാ പൊട്ടാ ഞാൻ കരുതിയത് നിന്നെ കാണാൻ മാത്രമേ പൊട്ടനെ പോലെ ഉണ്ടാകു എന്നാ നീ ശെരിക്കും പൊട്ടൻ ആണല്ലേ

സാം :അതെ ഞാൻ എല്ലാവരുടെയും മുൻപിൽ ഒരു കോമാളിയാണ് ഇനി എനിക്ക് ജീവിക്കണ്ട

റിയ :നീ ഇപ്പോൾ മരിച്ചാൽ എല്ലാ പ്രശ്നവും തീരുമോ ഭീരുക്കൾ അല്ലേ മരിക്കുന്നത്
സാം :നിനക്കെന്തറിയാമെടി ഞാൻ എത്ര കഷ്ടപെടുന്നുണ്ടെന്ന് അറിയാമോ ഞാൻ അവമ്മാരുടെ അടിമയാണെന്നാ അവർ പറയുന്നത് ഇങ്ങനെ ജീവിച്ചിട്ട് എന്താ കാര്യം എനിക്ക് മടുത്തു

Leave a Reply

Your email address will not be published. Required fields are marked *