☔☔വേനൽ മഴ പോലെ☔☔ 2അടിപൊളി  

ഡെയ്സി ശ്രദ്ധിച്ച് കേട്ടു.

“അതിരപ്പള്ളീല്‍ എത്തി …”

ഞാന്‍ തുടര്‍ന്നു.

“നല്ല ജോളി ആരുന്നു…എല്ലാരും സൂപ്പര്‍ കാഴ്ച്ച ഒക്കെ കണ്ടോണ്ട് നടക്കുമ്പഴാ മമ്മി പാറേടെ മണ്ടേന്ന് വെള്ളത്തിന്റെ നടുക്കോട്ട് വീണത്!”

ഡെയ്സിയുടെ കണ്ണുകള്‍ വിടര്‍ന്നു വലുതായി.

“എല്ലാരും കരയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല….”

ഞാന്‍ തുടര്‍ന്നു.

“എന്നാ ചെയ്യാനാ? രക്ഷപ്പെടുത്തുന്ന കാര്യം ഇമ്പോസ്സിബിള്‍! അത്രേം അലച്ചു പൊങ്ങുന്ന വെള്ളമാണ്…ആള്‍ക്കാര് ഒച്ചപ്പാട് ഉണ്ടാക്കുന്നതും ഞങ്ങള് കരഞ്ഞു വിളിച്ചുകൂവുന്നതും കണ്ട് മാത്തന്‍ ചേട്ടന്‍ ഓടിവന്നു..കക്ഷി ആ തെരക്കും ബഹളോം ഒന്നും മൈന്‍ഡ് ചെയ്യാതെ ദൂരെ മാറി നിന്ന് സിഗരെറ്റ്‌ വലിക്കുവോ എന്തോ ചെയ്യുവാരുന്നു…”

ഞാന്‍ ഒന്ന് നിര്‍ത്തി.
ഞാനും ഡെയ്സിയും ബാഗെടുത്ത് കെട്ടിടത്തിന്‍റെ വെളിയില്‍ കടന്ന് കോളേജിന്റെ നേരെ നടക്കാന്‍ തുടങ്ങി

“എന്നിട്ട്?”

അവള്‍ ചോദിച്ചു.

“ഓടി വന്ന മാത്തന്‍ ചേട്ടന്‍ കാര്യം മനസ്സിലാക്കിയപ്പോള്‍ ഒന്നും നോക്കാതെ വെള്ളത്തിലേക്ക് എടുത്ത് ഒരു ചാട്ടം..!”

ഡെയ്സിയുടെ മിഴികള്‍ കൂടുതല്‍ വിടര്‍ന്നു.

“ഈശോയെ! എന്നട്ട്?”

“എന്നിട്ടെന്നാ..”

ഞാന്‍ പുഞ്ചിരിച്ചു.

“നീന്താന്‍ അറിയില്ലാത്ത മാത്തന്‍ ചേട്ടന്‍ മമ്മിയെ പുഷ്പ്പം പോലെ തോളില്‍ എടുത്ത് ചുമന്നു കരേലേക്ക് വന്നു…”

“ഈശോയെ!!”

ഡെയ്സിയുടെ കൈകള്‍ അവളറിയാതെ കൂപ്പി വരുന്നത് ഞാന്‍ കണ്ടു.

“എനിക്ക് കാണണം ആ അങ്കിളിനെ…”

മിഴികള്‍ തുടച്ചുകൊണ്ട് അവള്‍ പറഞ്ഞു.

************************************************

സമയം ഏതാണ്ട് എട്ടുമണിയോടടുത്തപ്പോള്‍ മമ്മിയുടെ ഫോണ്‍ വന്നു.

“ഹലോ മോം…”

“ഹായ് മോനെ…”

“രണ്ടാമത്തെ സ്ഥലത്ത് ….അവിടെ എത്തിയോ?”

“ഇല്ലടാ, ഇനീം ഉണ്ട് അരമണിക്കൂര്‍…”

“ആണോ? മടുത്തോ?”

“കൊറച്ച്…എല്ലാരും പാട്ടും മേളോം ഒക്കെ ആയത് കൊണ്ട് അങ്ങനെ മടുപ്പ് ഉണ്ടായില്ല…”

“മമ്മീടെ ഫര്‍ഹാന്‍ സാറിന്‍റെ പാട്ട് ഉണ്ടാരുന്നോ?”

അത് ചോദിച്ച് ഞാനൊന്നു ചിരിച്ചു.

“മമ്മീടെ ഫര്‍ഹാന്‍ സാറോ? നല്ല അടി തരും ഞാന്‍ ങ്ങ്ഹ…”

മമ്മിയും ചിരിച്ചു.

“ഫോണിക്കൂടെയുള്ള അടിയല്ലേ! അതങ്ങ് ഞാന്‍ സഹിച്ചു…പിന്നെ വിശക്കുന്നുണ്ടോ മമ്മീ?”

“ഇല്ലടാ…ലാസ്റ്റ് സ്നാക്ക് ഒക്കെ കഴിച്ചു, പിന്നെ പലരും കെട്ടിപ്പൊതിഞ്ഞു കൊണ്ടുവന്നതൊക്കെയില്ലേ? അത്കൊണ്ട് വിശപ്പ്‌ അങ്ങനെ ഒന്നും ഇല്ല…”

“ഹ്മം…?”

“നീ കഴിച്ചോ? എന്ത്യേ മാത്തപ്പന്‍?”

“മാത്തന്‍ ചേട്ടന്‍ ടി വി കാണുവാ…”

ഞാന്‍ പറഞ്ഞു.

അപ്പോള്‍ മാത്തപ്പന്‍ ചേട്ടന്‍ എന്നെ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു.

“ആരാ മമ്മിയാ?”

മാത്തപ്പന്‍ ചേട്ടന്‍ ചോദിച്ചു.

ഞാന്‍ “അതേ” എന്ന അര്‍ത്ഥത്തില്‍ തലകുലുക്കി.

“ഞാനും മാത്തപ്പന്‍ ചേട്ടനും ചപ്പാത്തി ഒണ്ടാക്കി. മട്ടന്‍ ചൂടാക്കി..കഴിച്ചിട്ട് ദാ ഇപ്പം ഹാളിലേക്ക് വന്നതേയുള്ളൂ…”

“പപ്പാ വിളിച്ചോടാ”

“ആം..കൊറച്ച് നേരം..ഇന്നൊരു എമര്‍ജന്‍സി ഓപ്പറേഷന്‍ ഉണ്ട് എന്ന് പറഞ്ഞു..എന്നാലും ഹാഫ് ആനവര്‍ മിണ്ടി..മമ്മിയെ വിളിച്ചില്ലേ?”

“ആ വിളിച്ചു, എന്നോടും അത് തന്നെ പറഞ്ഞു…

“മാത്തപ്പനോട് ഔട്ട്‌ ഹൌസില്‍ കെടക്കണ്ട..നിന്‍റെ റൂമിലോ അല്ലേല്‍ ഗസ്റ്റ് റൂമിലോ കെടക്കണം എന്ന് പറയണം കേട്ടോ…”

“ഞാന്‍ പറഞ്ഞിട്ടുണ്ട് മോം…ഡോണ്ട് വറി..അടിച്ച് പൊളിക്ക്…”

“വെക്കല്ലേ വെക്കല്ലേ…”

മമ്മി പെട്ടെന്ന് പറഞ്ഞു.

“എന്നാ?”

“അതേ, ഞാനില്ല എന്നും വെച്ച് മൊബൈലില്‍ ഗെയിം കളിച്ച് ഒത്തിരി ഒറക്കം ഒന്നും കളഞ്ഞെക്കരുത്…ടി വിയും അധികം കാണണ്ട. പത്തര അല്ലേല്‍ പതിനൊന്ന്..അതില്‍ക്കൂടുതല്‍ ടൈം എടുക്കരുത് ഒറങ്ങാന്‍ കേട്ടോ!”

“അതിനു മമ്മി ഒള്ളപ്പോ പന്ത്രണ്ട് ഒക്കെ ഇരിക്കുന്നത് അല്ലെ?”

നീരസം ഭാവിച്ച് ഞാന്‍ ചോദിച്ചു.

“അതെന്നാ ഇപ്പം ഒരു കര്‍ഫ്യൂ?”

“അത് ഞാന്‍ ഒള്ളപ്പം അല്ലെ?”

മമ്മി ചിരിക്കുന്നത് ഞാന്‍ കേട്ടു.

“നീ മാത്തപ്പന് ഫോണ്‍ കൊടുത്തെ…”

ഞാന്‍ മുഖം ചുളിച്ച് ഫോണ്‍ മാത്തച്ചന്‍ ചേട്ടന്‍റെ നേരെ നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *