തന്റെ മുന്നിൽ നിൽക്കുന്നവരോടായി തന്റെ അമർഷം മറച്ചു വെക്കാതെ തന്നെ അയാൾ ചോദിച്ചു.
“സാർ സാധാരണ എന്തെങ്കിലും ഒരു തെളിവ് എങ്കിലും നമുക്ക് ലഭിക്കാറുണ്ട് പക്ഷെ ഇവിടെ അങ്ങനെ ഒന്നും കിട്ടിയിട്ടില്ല, വളരെ കൃത്യതയോടു കൂടെ എക്സിക്യൂട്ട് ചെയ്ത ഒരു ക്രൈം തന്നെയാണ് ഇത് ”
ആ കൂട്ടത്തിലുള്ള ഒരാൾ ആന്റനിയോടായി പറഞ്ഞു.
“ശെരിയായിരിക്കാം പക്ഷെ ഇതിങ്ങനെ നീട്ടികൊണ്ട് പോവാൻ പറ്റത്തില്ലല്ലോ എങ്ങനെയും അവരെ കണ്ടെത്തിയിരിക്കണം മാത്രവുമല്ല അനിയന്മാരെ ജീവനോടെ തിരിച്ചേൽപ്പിക്കാം എന്ന് ഉറപ്പ് നൽകിയാണ് ആ മാർക്കോയോട് പൈസ വാങ്ങിയത് ഓർമയുണ്ടല്ലോ എല്ലാത്തിനും. അയാൾ എങ്ങനെയുള്ളവൻ ആണെന്നും അറിയാമല്ലോ? പറഞ്ഞ വാക്ക് പാലിക്കാതിരിക്കുന്നതിലും അയാളുടെ പുസ്തകത്തിൽ ശിക്ഷ മരണം തന്നെയാണ് ”
തന്റെയുള്ളിലുള്ള അമർഷത്തിന്റെ കാരണം ആയ ഭയം കൂടെ അയാൾ തന്റെ കൂട്ടാളികളോട് വ്യക്തമാക്കികൊണ്ട് പറഞ്ഞു.
“പക്ഷെ സാർ ഇനി അഥവാ അവർ മരിച്ചിട്ടുണ്ടെൽ എന്ത് ചെയ്യും? ”
ആ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ അയാളുടെ സംശയങ്ങളും മറച്ചു വെക്കാതെ തന്നെ ആന്റണിയോട് ചോദിച്ചു.
“അങ്ങനെ എന്തേലും സംഭവിച്ചാൽ ജോലി എല്പിച്ച ആളെ തന്നെ നമ്മൾ തീർക്കേണ്ടി വരും ജീവൻ രക്ഷിക്കാൻ നമ്മുടെ മുന്നിൽ അത് മാത്രമായിരിക്കും ഉള്ളത് ”
മറ്റു വഴികളൊന്നും ഇല്ലാത്ത ആന്റണിയുടെ മുന്നിൽ അഥവാ അവരെ ജീവനോടെ കിട്ടിയില്ല എങ്കിൽ മാർകോയെ തീർക്കുക എന്നൊരു വഴി മാത്രമേ ഉള്ളു എന്നവൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
അവരുടെ ചർച്ചകൾക്കിടയിലേക്ക് ആ കൂട്ടത്തിൽ തന്നെ പെട്ട മറ്റൊരു ഉദ്യോഗസ്ഥൻ കയറി വന്നു. അയാളുടെ ആ വരവിൽ എന്തോ ഒരു തുമ്പ് കിട്ടിയതായി തോന്നിയ ആന്റണി പ്രതീക്ഷയോടെ അയാളെ നോക്കി.
മുറിയിലേക്ക് കയറിയ അയാൾ ആന്റണിയെ സല്യൂട്ട് ചെയ്ത ശേഷം പറഞ്ഞു തുടങ്ങി.
” സാർ ചെറിയ ഒരു ഹിന്റ് കിട്ടിയിട്ടുണ്ട്”
“എന്താ പറ ”
ആകാംഷയോടെ തന്നെ അയാളോട് ആന്റണി ചോദിച്ചു.
“അന്നേ ദിവസം രാവിലെ മിസ്സിംഗായ ജോണിന്റെയൊപ്പം ഒരു പെൺകുട്ടി ഒരു കോഫി ഷോപ്പിൽ കയറിയിരുന്നു. അതിന്റെ cctv ദൃശ്യങ്ങളിൽ നിന്നും ആ പെണ്ണിന്റെ ഫോട്ടോയും കിട്ടിയിട്ടുണ്ട്, ഇനി ആ വീട്ടിലെ ജോലിക്കാർ പറഞ്ഞ അവരുടെ മിസ്സിങ്ങിന് മുൻപ് ആ വീട്ടിലെത്തിയ പെണ്ണ് ഇവൾ ആണെങ്കിലോ?”
അയാൾ തന്റെ കയ്യിലുള്ള ഒരു ചിത്രം ആന്റണിക്ക് കൈമാറിക്കൊണ്ട് തന്റെ നിഗമനം വ്യക്തമാക്കി.
“Well done 🫂🫂🫂 കണ്ടുപടിക്കട ഒരു തുമ്പുമില്ല എന്നും പറഞ്ഞു മൂഞ്ചി കുത്തി ഇരുന്നാൽ പോരാ ദേ ഇതുപോലെ ഒന്ന് അന്ന്വേക്ഷിക്കണം. ഇപ്പോൾ കണ്ടോ തുമ്പ് ഉണ്ടായത്, എത്രയും വേഗം തന്നെ ദേ ഇവളെ പൊക്കിയിരിക്കണം”
മറ്റുള്ളവരോട് അത് പറഞ്ഞുകൊണ്ട് അയാൾ തന്റെ കയ്യിലിരിക്കുന്ന ഫോട്ടോ ഉയർത്തി കാണിച്ചു. അവർ ഓരോരുത്തരും ഓരോ സ്ഥലങ്ങളിലേക്ക് അന്നെഷിച്ചു ഇറങ്ങി. ഇതേ സമയം ഈ വിവരം ആന്റണി മാർകോയെ വിളിച്ചറിയിച്ചു കഴിഞ്ഞിരുന്നു.
————————————————–
ഇതേ സമയം
കമ്മിഷണർ ഓഫീസ്
നേരത്തെ പറഞ്ഞതുപോലെ ജോണിന്റെയും ജോർജിന്റെയും മിസ്സിങ്ങിന് പുറകെ unofficial ആയി സഞ്ചരിക്കാൻ ഐസക്കും സെൽവരാജ് ഉം തുടങ്ങി കഴിഞ്ഞിരുന്നു. അതിന്റെ ആദ്യ പാടിയെന്നവണ്ണം അവർ ഇരുവരും ജോണിന്റെയും അവർ മൂന്ന് സഹോദരന്മാരുടെയും ക്രൂരതകൾക്ക് ഇരയായവരുടെ ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കി കഴിഞ്ഞിരുന്നു.
ഓരോരുത്തരുടെയും ഫോട്ടോ ഐസക്കിനെ കാണിച്ചുകൊണ്ട് സെൽവരാജ് അയാളോട് പറയാൻ തുടങ്ങി.
“സാർ ഇന്ത ഫോട്ടോകളും അതിൽ ഇറുക്കിറ ആളുകളും ഇന്ത മൂന്ന് സഹോദരർ കയ്യാലേ സത്തവർ താ, ഏൻ ഇവങ്ക കുടുംബത്തിലെ കൂടെ ഒരു ആൾ കൂടെ ഇപ്പൊ ഉയിർയോടെ ഇല്ലേ. ആണാ ഇന്ത പയ്യൻ ഇവൻ മട്ടും താ ഇവങ്ക കയ്യിലെ ഇരുന്ത് ഉയിർയോടെ തപ്പിച്ചിറുക്ക് ആണാ അവൻ വന്ത് ഡീപ് കോമായിലെ ഇറുക്ക്.
