☠️യോദ്ധാവ്☠️ – 2

 

“ശെരി സാർ. അവളെ കോൺടാക്ട് ചെയ്തിട്ട് ഞാൻ ബാക്കി അപ്ഡേറ്റ് ചെയ്തോളാം ”

 

അയാൾക്ക് എന്നപോലെ അവൻ മറുപടി പറഞ്ഞു.

 

“ജിബിൻ ആരോ നമ്മളെയെല്ലാം സ്കെച്ച് ചെയ്തിട്ടുണ്ട് അത് കൊണ്ട് തന്നെ അവളെ കണ്ടുപിടിച്ചാൽ ഉടനെ തന്നെ എന്നെ അറിയിക്കണം ഒരു കാരണവശാലും ഒറ്റക്ക് പോവരുത്. ആരായാലും നിസ്സാരക്കാർ അല്ല ഇതിനു പിന്നിലുള്ളത് ”

 

ഒരു മുന്നറിയിപ്പ് കണക്കെ മാർക്കോ അവനോട് പറഞ്ഞു.

 

 

 

“ശെരി സാർ….”

 

അത് പറഞ്ഞു അവൻ ഫോൺ കട്ട്‌ ആക്കി. മാർകോയും കൂട്ടരും ഒരു ഭാഗത്തും പോലീസിന്റെ നേതൃത്വത്തിൽ മറ്റൊരു ഭാഗത്തും ജൂലിയെ തേടിയുള്ള തിരച്ചിൽ നടന്നുകൊണ്ടേ ഇരുന്നു. അവളെ കണ്ടെത്തിയാൽ മാത്രമേ ജോണും ജോർജും എവിടെയുണ്ട് എന്നറിയാൻ കഴിയു എന്ന് എല്ലാവർക്കും വ്യക്തമായിരുന്നു.

 

—————————————–

 

ഇതേ സമയം ഹോസ്പിറ്റലിൽ,

 

 

 

 

“May i come in doctor”

 

ഡോക്ടറുടെ കാബിനു വെളിയിൽ നിന്നും ജൂഡ് ഡോക്ടറോട് ചോദിച്ചു.

 

“ആ ജിബിൻ വരൂ ഇരിക്ക്, ഐശ്വര്യ വാടോ ഇരിക്ക് ”

 

പുറത്ത് നിൽക്കുന്ന ജൂഡിനെയും ഐശ്വര്യയെയും കണ്ട ഡോക്ടർ അവരോടായി പറഞ്ഞു. ഇരുവരും ഡോക്ടറുടെ മുന്നിലുള്ള ചെയറിൽ ഇരിപ്പുറപ്പിച്ചു.

ശേഷം ചോദിക്കാൻ തുടങ്ങി.

 

ജൂഡ് : ഡോക്ടർ അവന്റെ കാര്യത്തിൽ എന്തെങ്കിലും ഒരു മാറ്റം?

 

ഡോക്ടർ : yes അയാൾ ചെറുതായി റെസ്പോണ്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

 

ഐഷു : സാർ എന്റെ വിച്ചു അപ്പോൾ പഴയത് പോലെ ആവുമല്ലേ?

 

ഡോക്ടർ : ഉറപ്പായും, മരുന്നിനോടൊക്കെ അയാൾ റെസ്പോണ്ട് ചെയ്യുന്നുണ്ട്. ശരീരത്തിനും ചെറിയ ചലനങ്ങൾ ഒക്കെ വന്നു തുടങ്ങിയിട്ടുമുണ്ട്. താൻ പേടിക്കണ്ടടോ തന്റെ ഭർത്താവ് അയാളുടെ കുഞ്ഞു ഭൂമിയിലേക്ക് വരുന്നതിനു മുൻപ് തന്നെ പൂർണ ആരോഗ്യവാൻ ആയിരിക്കും. അത് ഞാൻ ഉറപ്പ് നൽകാം. മാത്രവുമല്ല മാധവൻ സാറിന്റെ മോനെ എന്ത് വില കൊടുത്തും രക്ഷിച്ചില്ല എങ്കിൽ പിന്നെ ഞങ്ങളൊക്കെ ഡോക്ടർസ് ആണെന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ലല്ലോ. 😊

 

 

 

ഡോക്ടറുടെ വാക്കുകൾ കേട്ട് ഐശ്വര്യക്ക് പകുതി ജീവൻ തിരികെ ലഭിച്ച ആശ്വാസമായിരുന്നു ലഭിച്ചത്.

 

“ഡോക്ടർ എനിക്ക് അവനെ ഒന്ന് കാണുവാൻ സാധിക്കിവോ ”

 

കഴിഞ്ഞ മൂന്ന് നാല് മാസമായി അവനെ ഒന്ന് കാണാൻ പോലും കഴിയാത്തത് കൊണ്ട് അവൾ ഡോക്ടറോട് അപേക്ഷ പോലെ ചോദിച്ചു.

 

 

 

“വിസിറ്റേഴ്സ് allowed അല്ല. പിന്നെ എന്റെ സ്വന്തം റിസ്കിൽ വേണമെങ്കിൽ തനിക്ക് അയാളെ കാണാനുള്ള അവസരം ഉണ്ടാക്കാം 😊”

 

ഡോക്ടർ അത് പറയുമ്പോൾ സന്തോഷത്താൽ അവളുടെ മുഖം ഒന്ന് തെളിയുന്നത് ജൂഡ് ശ്രദ്ധിച്ചിരുന്നു

 

അണുബാധ ഉണ്ടാവാതിരിക്കാൻ പ്രത്യേകം വസ്ത്രങ്ങൾ ധരിപ്പിചാണ് അവളെ icu നു ഉള്ളിലേക്ക് കയറ്റിയത്.

ജീവശവം കണക്കെ കിടക്കുന്ന വിഷ്ണുവിനെ കണ്ട് അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടേ ഇരുന്നു.

അവനരികിലായി ബെഡിൽ ഇരുന്നുകൊണ്ട് അവൾ അവന്റെ കയ്യിൽ പിടിച്ചുകൊണ്ടു ഇരുന്നു.

 

 

 

“വിച്ചു നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? ഉണ്ടെന്ന് ആണ് ഞാൻ കരുതുന്നത് 😔 എന്ത് കിടപ്പാ ഇത് നിനക്ക് ഒന്നുമില്ലല്ലോ 😭 നമ്മുടെ വാവ വരുന്നതിനു മുൻപ് അങ്ങ് എണീറ്റ് വന്നേക്കണം കേട്ടോ 😔 പറ്റുന്നില്ലടാ നിന്റെ ഈ കിടപ്പ് കാണാൻ 😭 നീ വരുന്നതും കാത്ത് എല്ലാവരും പുറത്തുണ്ട് 🥹 ”

 

 

 

അവനോട് ഓരോന്ന് പറയുമ്പോഴും അറിയാതെ അവളുടെ കണ്ണുകൾ കവിഞ്ഞു ഒഴുകികൊണ്ടിരുന്നു.

 

 

 

“വിച്ചു, ഞാൻ പോവാ ഒരുപാട് സമയം ഇതിനകത്ത് നിൽക്കാൻ കഴിയില്ല എന്നാ ഡോക്ടർ പറഞ്ഞത് 😔 പിന്നെ ജൂഡ് ചേട്ടായി പുറത്തുണ്ട് കേട്ടോ. നിനക്ക് ഈ അവസ്ഥ വരുത്തിയവരിൽ രണ്ടുപേരെ ജൂഡ് ചേട്ടായി പിടിച്ചിരുന്നു. അവരും ഇപ്പോൾ അങ്കിളും ആന്റിയും ഉള്ളയിടത്തേക്ക് പോയി അല്ല പറഞ്ഞയച്ചിട്ടുണ്ട്. അവസാനത്തെയാളെ നീ കൂടി വന്നിട്ട് തീർപ്പാക്കാം എന്നാണ് ചേട്ടായി പറയുന്നത്. പെട്ടന്ന് എഴുന്നേറ്റ് വരണേ നീ ഇല്ലാതെ പറ്റുന്നില്ലടാ എനിക്ക് 😭 ഞാൻ പോവാ ഇനിയും നിന്നാൽ ചിലപ്പോൾ എനിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല 😔 ”

 

 

 

അതും പറഞ്ഞുകൊണ്ട് തിരികെ നടക്കാൻ ഒരുങ്ങിയ അവളുടെ കൈകളിൽ പെട്ടന്ന് വിഷ്ണുവിന്റെ കൈകൾ പിടുത്തമിട്ടു. പെട്ടന്ന് ഒന്ന് ഞെട്ടിയെങ്കിലും അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അനങ്ങാനാവാത്ത അവസ്ഥയിലും കണ്ണുനീർ ധാരയായി ഒഴുകുന്ന വിഷ്ണുവിനെ ആയിരുന്നു. ഇത്രയും നാൾ താൻ കരഞ്ഞു തീർത്തതിനൊക്കെ ഒരുമിച്ചു തന്നെ ദൈവം പകരം നൽകിയതായിട്ടാണ് അവൾക്ക് ആ നിമിഷം തോന്നിയത്.

 

 

 

വിഷ്ണുവിൽ ഒരു മാറ്റം വന്നത് മനസ്സിലാക്കിയ അവൾ ഉടൻ തന്നെ ഡോക്ടറെ വിളിച്ചു. ഉടൻ തന്നെ ഡോക്ടർസ് ആ മുറിയാകെ നിറഞ്ഞു.

അകത്തേക്ക് പോയ ഡോക്ടർസ് തിരിച്ചിറങ്ങുന്നതും കാത്തുകൊണ്ട് ഐശ്വര്യവും ജൂഡ് ഉം കാത്തുനിന്നു.

 

 

 

അൽപ സമയത്തിന് ശേഷം പുറത്തേക്ക് എത്തിയ ഡോക്ടർ വളരെ സന്തോഷത്തോടു കൂടെ തന്നെ അവരോട് മുറിയിലേക്ക് വരാൻ പറഞ്ഞ ശേഷം മുറിയിലേക്ക് നടന്നു.

മുറിയിലേക്ക് കയറിയ ഐശ്വര്യയോട് അദ്ദേഹം വളരെ സന്തോഷത്തോടെ പറഞ്ഞു തുടങ്ങി.

 

 

 

” എന്ത് അത്ഭുതമാടോ താൻ അകത്തു കാണിച്ചത്. മരുന്നിനോടൊക്കെ പ്രതികരിക്കുന്നുണ്ട് എന്നല്ലാതെ ഒരു വികാരവും ഇല്ലാതിരുന്ന വിഷ്ണു ഇപ്പോൾ എല്ലാം തുറിച്ചറിയുന്നുണ്ട്. എന്തായാലും താൻ ഇത്രയും നാൾ കരഞ്ഞു തീർത്തതിനൊക്കെ ഫലം കണ്ടന്നെ ഞാൻ പറയു.

 

ഡോക്ടറുടെ വാക്കുകൾ കേട്ട അവൾ സന്തോഷത്താൽ കരഞ്ഞുകൊണ്ട് കൈകൾ കൂപ്പി.

 

 

 

“എന്താ മോളെ നീ കരയല്ലേ ഇപ്പോൾ എല്ലാം ഏകദെശം ശരിയായി വരുന്നുണ്ടല്ലോ പിന്നെയും എന്തിനാ ഇങ്ങനെ കരയുന്നത്. മതി കരഞ്ഞത് ഒരുപാട് കരഞ്ഞതല്ലേ നിങ്ങൾ രണ്ടാളും മതി ഇനി സന്തോഷത്തോടെ ജീവിക്കാൻ നോക്ക് കേട്ടോ 😊”

 

ഡോക്ടർ അവളോടായി വീണ്ടും പറഞ്ഞു.

 

 

 

” അവൾ സന്തോഷത്തിൽ കരയുന്നതാ ഡോക്ടർ. ഈ ഒരു വാർത്ത കേൾക്കാൻ മാസങ്ങളായി കാത്തിരിക്കുന്നതല്ലേ അതിന്റെയ 😊”

 

ജൂഡ് ആയിരുന്നു അത് പറഞ്ഞത്.

 

“നിങ്ങൾ എന്തായാലും ഇപ്പോൾ പൊയ്ക്കോളൂ ഇനി നിങ്ങൾ വരുമ്പോൾ ഇപ്പോൾ കണ്ടതിലും ഒരുപാട് മാറ്റങ്ങളോടെ എല്ലാ വിധത്തിലും പഴയ ആ വിഷ്ണുവിനെ ഞാൻ തിരികെ എല്പിച്ചിരിക്കും. ”

 

ഡോക്ടർ അത് പറയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം അവർ ഇരുവരിലും നിലനിന്നിരുന്നു. അതുപോലെ ഒരു ആത്മവിശ്വാസം ഡോക്ടറിലും തെളിഞ്ഞു നിന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *