അവന്റെ മനസ്സ് വായിച്ചറിഞ്ഞതുപോലെ അവൾ അത് പറയുമ്പോൾ ബാക്കിയുള്ളവരും അവർക്കരികിലേക്ക് വന്നുകൊണ്ട് അവൾ പറഞ്ഞതിനെ ഏറ്റു പിടിച്ചിരുന്നു.
ഒരു ഗാങ് എന്നതിലുപരി ഒരു കുടുംബമായി കഴിഞ്ഞിരുന്ന അവരിൽ ഒരാൾക്ക് എന്തേലും പ്രശ്നം ഉണ്ടായാൽ ജീവൻ പോലും കൊടുക്കാൻ അവർ തയ്യാർ ആയിരുന്നു.
“Thanks natasha, thanks to all 🫂”
അത് പറഞ്ഞുകൊണ്ടവൻ ആ പെൺകുട്ടിയെ കെട്ടിപിടിച്ചു ഒപ്പം അവരുടെ കൂട്ടത്തിലുള്ള എല്ലാവരെയും.
“ഏയ് ഐശ്വര്യ താൻ മാത്രമെന്താ മാറി നിൽക്കുന്നത് വാടോ ഇപ്പോൾ താനും ഈ കുടുംബത്തിലുള്ളതല്ലേ? ”
അവരുടെ കൂട്ടത്തിൽ റോബിൻ എന്നൊരു പയ്യൻ ഐഷുവിനോടായി ചോദിച്ചു. പക്ഷെ അതിനൊന്നും പറ്റിയ ഒരു മനസ്സികാവസ്ഥയിൽ അല്ലാത്തിരുന്ന ഐഷുവിന്റെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാവും ജൂഡ് അവനോട് പറഞ്ഞത്,
“റോബി വേണ്ട അവൾ ഇപ്പോൾ അതിന് പറ്റിയ ഒരു അവസ്ഥയിലല്ല ”
അത് പറഞ്ഞ ശേഷം ജൂഡ് അവൾക്കരികിലേക്ക് നടന്നടുത്തു, ശേഷം അവളോടായി പറഞ്ഞു
“ഐഷു…. എടൊ തന്റെ അവസ്ഥ എനിക്ക് മനസ്സിലാവും,
നേരിട്ട് പരിചയമില്ല എന്നേയുള്ളു ഈ പെങ്ങളെ എനിക്ക് നല്ല പരിചയമാണ്. പിന്നെ താൻ ഇങ്ങനെ ഡിപ്രെസ്ഡ് ആയിട്ട് എപ്പോഴും ഇരിക്കല്ലേ, വിച്ചുവിന് പറ്റിയത് നിനക്ക് താങ്ങാവുന്നതിലും അപ്പുറമാണ് എന്ന് എനിക്കറിയാം
അവൻ പഴയതിലും ആക്റ്റീവ് ആയിട്ട് തന്നെ തിരിച്ചു വരുമെടോ,
ഇതിലും വലിയ പല സാഹചര്യങ്ങളിൽ നിന്നും അവൻ രക്ഷ പെട്ടിട്ടുണ്ട്, അപ്പോൾ അവൻ വരുമ്പോൾ താൻ ഇങ്ങനെ നടക്കുന്നത് കണ്ടാൽ അവന് സഹിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ മാത്രവുമല്ല നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ ആരോഗ്യവും നിന്റെ മാനസികാവസ്ഥക്ക് അനുസരിച്ചല്ലേ ഉണ്ടാവു എല്ലാം നോക്കണ്ടേ മോളെ “
അവൻ അവളോട് പറയുമ്പോഴും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു. പിടിച്ചു നിറുത്താൻ പല തവണ ശ്രമിച്ചിട്ടും കഴിയാതെ ആയതോടെ വിതുമ്പി കരഞ്ഞു കൊണ്ട് അവൾ അവനോട് പറയാൻ തുടങ്ങി.
“ചേട്ടന് അറിയോ ഒരാളെ പോലും നോവിക്കാൻ മനസ്സില്ലാത്ത ഒരു പാവമാണ് ഒരു ബോധവുമില്ലാതെ ആ ഹോസ്പിറ്റലിൽ കിടക്കുന്നത്. അവന്റെ അവസ്ഥ കണ്ടിട്ടും ഞാൻ എങ്ങനെ ആണ് 😭😭😭😭……
ഇങ്ങനെ ദ്രോഹിക്കാൻ ഞങ്ങൾ ആരെങ്കിലും ഇവരോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടേൽ പിന്നെയും പറയാം…….”
അവൾ പറഞ്ഞു മുഴുവപ്പിക്കാൻ കഴിയാതെ അവിടെ ഇരുന്ന് കരയുവാൻ തുടങ്ങി. എപ്പോഴും ധൈര്യത്തോട് കൂടെ പെരുമാറുന്ന ഐഷുവിനെ വിച്ചു പറഞ്ഞു ജൂഡിന് നല്ല പരിചയമായിരുന്നു ആ പെൺകുട്ടി ഇപ്പോൾ ഇത്രയും തകരണം എങ്കിൽ എത്രത്തോളം അനുഭവിച്ചിട്ടുണ്ടാകും എന്ന് അവന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.
നിലത്തിരുന്നു കരയുന്ന അവളുടെ തോളിൽ പിടിച്ചേഴുന്നേൽപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു
” എനിക്ക് മനസ്സിലാവും മോളെ, നീ ഇപ്പോൾ വിളിച്ചത് പോലെ നിന്റെ സ്വന്തം ചേട്ടൻ ആയി ഞാൻ നിനക്ക് വാക്ക് തരുവാ,
ഇതിനൊക്കെ കാരണക്കാർ ആയ ഒരുത്തനും ഇനി നിങ്ങളെ ദ്രോഹിക്കാൻ വരില്ല, വരാൻ അവർ ആരുമിനി ഉണ്ടാവില്ല ”
അവളോട് അത് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോഴും ഉള്ളിൽ ജ്വാലിച്ചുകൊണ്ടിരിക്കുന്ന പകയുടെ തീ നാളം അവന്റെ കണ്ണുകളിൽ വ്യക്തമായിരുന്നു.
————————————————–
Office of special investigation officer,
മൂന്നു ദിവസത്തിന് മുകളിൽ ആയിട്ടും ജോർജിനെയും ജോണിനെയും കണ്ടെത്തുവാൻ കഴിയാത്തതിന്റെ എല്ലാ അമർഷവും ആന്റണിയിൽ കാണുവാൻ സാധിക്കുന്നുണ്ടായിരുന്നു. അയാൾ തന്റെ കൂടെയുള്ള മറ്റു ഓഫീസർ മാരോടായി പറയാൻ തുടങ്ങി.
“മൂന്നു ദിവസം മൂന്ന് ദിവസമായി അവരെ കാണാതായിട്ട് ഒരു തുമ്പ് പോലും ലഭിച്ചിട്ടില്ല നിയൊക്കെ എവിടെ ആണ് അന്നേക്ഷിക്കുന്നത്? 😡 ഇതുവരെ നമ്മൾ ഒരു കേസും 2 ദിവസത്തിന് മുകളിൽ കൊണ്ടുപോയിട്ടില്ല പക്ഷെ ഇത് ഇത് മാത്രം എന്താണ് ഇത്ര ബുദ്ധിമുട്ട് “
