❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം ❤️ – 2 10അടിപൊളി  

 

“”ഏത് പാട്ടാ വേണ്ടേ “” തല തിരിച്ചവൾ ചോദിച്ചു..

 

“”എത്രയോ ജന്മമായ്‌.. ആ സോങ് ഇട്.. സൗണ്ട് കുറച്ചു… പിന്നെ അതുപോലുള്ള സോങ്‌സ് വന്നോളും “”

 

അവളതു കേട്ടു ആ സോങ് സെലക്ട്‌ ചെയ്തു.. ആ സോങ് അതിന്റെ ഒറിജിനൽ വേർഷൻ!!! കാതുകളിൽ വന്നു പതിക്കുമ്പോൾ പഴയ കാല ഓർമകളെ വീണ്ടും ഓർക്കുന്നത് പോലെ.. മനസ്സിനൊരു കുളിർമ്മ..

 

പാട്ടുകൂടി വന്നപ്പോൾ റൂമിലെ അന്തരീക്ഷം മൊത്തത്തിൽ മാറി.. പാണ്ടിപ്പടയിലെ പ്രകാശ് അണ്ണൻ പറയുന്നത് പോലെ “” എനിക്ക് റൊമാന്റിക് വരുന്നെടാ “”…

 

“”ഇനി പറ ചേച്ചിയെന്തൊക്കെയാ പറഞ്ഞെ “”

 

“”അവൾ എല്ലാം പറഞ്ഞു.. അന്ന് സന്തോഷ്‌ സാറിനെ നീ കൈകാര്യം ചെയ്തത് വരെ!””

 

“”അവളാള് കൊള്ളാമല്ലോ.. എന്നോട് പറഞ്ഞു ആരോടും പറയരുതെന്ന്.. “” ബെഡിലെ ഒരു മൂലയിലിരുന്നു ഞാൻ പറഞ്ഞു.

 

 

“” അതാടാ ഞങ്ങളെ ഫ്രണ്ട്ഷിപ് . എന്നാലും നീ സൂപ്പെറാട്ടോ “” ബെഡിലെ മറുമൂലയിൽ ഇരുന്നു അവൾ പറഞ്ഞു.

 

 

“” താങ്ക്യൂ, അല്ല അവൾക്കു കാമുകനൊന്നുമില്ലേ..”” ചേച്ചിയെ പറ്റി ഞാൻ ചോദിച്ചു.

 

“” അവൾക്കു മാത്രമല്ല എനിക്കുമില്ല “”

 

“”അത് നുണ , അവൾക്കില്ലാന്നു പറഞ്ഞാൽ ഓക്കേ , പക്ഷെ കാത്തുവിന് ഇല്ലെന്നു പറഞ്ഞാൽ ഒരിക്കലും ഞാൻ വിശ്വസിക്കില്ല “”

 

“”അതെന്താടാ “” വളരെ ആകാംക്ഷയിൽ അവൾ ചോദിച്ചു.

 

“”ഇത്രെയും സൗന്ദര്യമുള്ള കാത്തുവിന് ഇതുവരെ ഒരു പ്രേമവും ഇല്ലെന്നു പറഞ്ഞാൽ.. എങ്ങനെ വിശ്വസിക്കും?”” എന്റെ ന്യായമായ സംശയം ഞാൻ ഉന്നയിച്ചു.

 

“”ഹോ ഹോ ഹോ ആക്കിയതാണല്ലേ “” ചുണ്ട് കൂർപ്പിച്ചു അവൾ പറഞ്ഞു.

 

“” ആക്കിയതൊന്നുമല്ല, എനിക്ക് തോന്നിയൊരു കാര്യം ചോദിച്ചു അത്രേയുള്ളൂ “”

 

“”ഹമ്മ്.. എനിക്കിതുവരെ ആരോടും ഒരുമണ്ണാങ്കട്ടയും തോന്നീട്ടില്ല.. ഇങ്ങോട്ട് കൊറേ ഓഫർ വന്നതാ.. താൽപര്യമില്ലാത്തോണ്ട് വേണ്ടാന്നു വെച്ചു “”

 

“”അതെന്താ താല്പര്യല്ലാത്തെ? ഇനി കാത്തു വല്ല ലെസ് ആണോ?””

 

“”മനസിലായില്ല “” കണ്ണു ചെറുതാക്കി അവൾ ചോദിച്ചു..

 

“”സ്ത്രീകളോട് മാത്രമാണോ താല്പര്യം എന്ന്?”” ചെറുതായൊന്നു ചിരിച്ചു ഞാൻ പറഞ്ഞു.

 

“”പോടാ അലവലാതി.. “” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

 

“”കാത്തുവിന് എങ്ങനെയുള്ള ആളുകളോടാ താല്പര്യം?””

 

“”അങ്ങനെ ചോദിച്ചാൽ, മനസിലൊന്നും ഇല്ല.. എങ്കിലും നിന്റെ പോലെയുള്ള ആളുകളെ എനിക്കിഷ്ടാ.. “”

 

“”എന്റെ പോലെയോ?””

 

“”അതെ “”

 

“”എന്റെ എന്ത് സ്വഭാവാണ് കാത്തുവിന് ഇഷ്ടപെട്ടെ?”” ഒരു അത്ഭുതത്തോടെ ഞാൻ ചോദിച്ചു..

 

“”അത്… നിന്നെ കുറിച്ച് നിന്റെ ചേച്ചിയെപ്പോഴും പറയും.. അതൊക്കെ കേട്ട് നിന്നെ കുറിച്ച് കൂടുതൽ കാര്യങ്ങളെനിക്കറിയാം.. അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കാതെ നീ പഠിക്കുന്നത്. മറ്റുള്ളവരുടെ ലൈഫിലും നീ ഇമ്പോർട്ടൻസ് കൊടുക്കുന്നത്.. ആരെന്തു ചോദിച്ചാലും ഒരു മടിയും കൂടാതെ ചെയ്തുകൊടുക്കുന്നത്.. ഇപ്പോ ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടിത്തന്നെ നീ വന്നില്ലേ.. ഇതുപോലെയുള്ള എല്ലാവരെയും മനസിലാക്കുന്ന ഒരാളെയാണ് എനിക്ക് പാർട്ണറായിട്ട് വേണ്ടത്.”” റൂമിൽ മുഴങ്ങുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ചുവരിലേക്ക് നോക്കി ഓർത്തെടുത്തു അവൾ പറഞ്ഞു..

 

ഇതൊക്കെ ഇത്ര വലിയ സംഭവമായിരുന്നൊ?.. ഞാൻ സ്വയം ചിന്തിച്ചു.

 

“”സത്യത്തിൽ ഇതൊക്കെ ഞാൻ അങ്ങ് ചെയ്തുപോകുന്നതാണ്. ആരെയും കാണിക്കാനോ ആളാവാനോ ചെയ്യുന്നതല്ല “”

 

“”അറിയാം, അതുകൊണ്ടല്ലേ നീ നീപോലുമറിയാതെ നീ വലിയവനാകുന്നത് “” എന്നെ നോക്കി അവളത് പറഞ്ഞപ്പോൾ അല്പം രോമാഞ്ചം എന്നിൽ കടന്നുകൂടിയൊന്നൊരു സംശയം..

 

“”മതി കാത്തു, ഇനിയും എന്നെ പുകഴ്ത്തിയാൽ ഞാൻ മരവിച്ചു പോകും.. പെയിന്റിംഗിന് വേറെ ആളെ വിളിക്കേണ്ടി വരും “”

 

“”ഹ ഹ ഹ, നല്ലോണം ചുഗിച്ചു ലെ.. പക്ഷെ ഞാൻ പറഞ്ഞത് കാര്യാട്ടോ.. “”

Leave a Reply

Your email address will not be published. Required fields are marked *