“”വേഗം പോടാ നാറി, അലവലാതി “” എന്റെ നോട്ടം മനസിലാക്കിയ അവൾ ദേഷ്യം അഭിനയിച്ചു പറഞ്ഞു..
“”എന്നാ ശരി വാ “” അതും പറഞ്ഞു ഞങ്ങൾ താഴത്തേക്കിറങ്ങി. അമ്മയോട് സംസാരിച്ചു.. ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചെങ്കിലും വേണ്ടെന്നു പറഞ്ഞു.. ബൈക്കിൽ സാധനങ്ങളൊക്കെ കെട്ടിവെച്ചു പോകാനിറങ്ങിയപ്പോൾ വാതിൽക്കൽ എന്നെയും നോക്കി അവൾ നിന്നു. പോകട്ടെയെന്ന് തലകുലുക്കി കാണിച്ചപ്പോൾ അതുവരെയില്ലാത്ത ഒരു ഭംഗിയുള്ള ചിരി സമ്മാനിച്ചുകൊണ്ട് പതിയെ അവളുടെ മുഖം വാടുന്നത് കണ്ടു..
പെട്ടെന്ന് അവൾക്കൊരു call വന്നു.. ഫോൺ നോക്കിയ അവൾ ഞെട്ടി. അച്ഛന്റെ!!!. ഞാൻ പറഞ്ഞപോലെ അച്ഛൻ വിളിക്കുന്നു. ഇനി ബാക്കി.. അവൾ എന്നെ അത്ഭുതത്തോടെ നോക്കി. ഫോൺ എടുത്ത് സംസാരിച്ച അവൾ വീണ്ടും ഞെട്ടി!! കണ്ണുകർ നിറച്ചു ഫോൺ ചെവിയിൽ നിന്നും മാറ്റാതെ എന്നെ നോക്കി.. ഒരു ചെറു പുഞ്ചിരിയാൽ അവളെ നോക്കി ഞാൻ യാത്ര തിരിച്ചു.. കണ്ണാടിയിൽ കൂടി, അവളകത്തേക്ക് ഓടുന്നത് ഞാൻ കണ്ടു.. അപ്പോഴും ആ മുറിയിൽ നിന്നും പ്രണയഗാനം മുഴങ്ങുന്നത് കേൾക്കാമായിരുന്നു.
വീട്ടിലെത്തി ഭക്ഷണം കഴിച്ചുകൊണ്ട് ആദ്യം തന്നെ സ്വാതിക്കു മെസ്സേജ് ചെയ്തു.. എന്റെ മെസ്സേജിന് കാത്തിരിക്കുകയായിരുന്നെന്ന് തോന്നുന്നു.. ഉടനെ റിപ്ലൈ കിട്ടി.. എനിക്ക് കിട്ടിയ മോതിരത്തിന്റെ ഫോട്ടോ ഞാൻ അയച്ചുകൊടുത്തു.
“”Wow , ഇതെവിടുന്നാടാ “”
“” ഞാൻ പറഞ്ഞില്ലേ ഇന്നൊരു വർക്കുണ്ടായിരുന്നെന്നു.. അവിടുന്ന് ഗിഫ്റ്റ് കിട്ടിയതാ “”
“”ആ ഞാൻ പറഞ്ഞില്ലേ.. നിന്റെ വരയുടെ പ്രത്യേകത നിനക്കറിയില്ല.. ഒരുനാളത് ലോകമറിയും മോനെ..””
“”എനിക്കാദ്യമായിട്ടാ ഇങ്ങനൊരു സമ്മാനം.. “”
“”എന്നാ എനിക്കെന്തെങ്കിലും വാങ്ങിതരണം “”
“”എന്റെ ചുണ്ടിന് എന്താ വേണ്ടേ?””
“”ഒന്നും വേണ്ടെടാ.. നീ എപ്പോഴും കൂടെയുണ്ടായാൽ മതി “”
“”Mm ഞാൻ വരണോ അങ്ങോട്ട്..””
“”വേണ്ട ഞാൻ പറഞ്ഞില്ലേ അവരുണ്ട് കൂടെ.. “”
“”എന്നാ ഡിസ്ചാർജ് പറഞ്ഞെ “”
“”തിങ്കളാഴ്ച,””
“”പൈസയൊക്കെയുണ്ടോ കയ്യിൽ “”
“”ആവിശ്യത്തിന് മാഷ് തന്നെ ധാരാളം തന്നിട്ടുണ്ടല്ലോ.. അതൊക്കെത്തന്നെ ഇഷ്ടംപോലുണ്ട്.
“”എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കു.. ഇപ്പോ അമ്മയെ നോക്ക്.. ഞാൻ വിളിക്കാം “”
വളരെ അധികം ചാറ്റ് ചെയ്യാതെ തൽക്കാലം ചാറ്റ് നിർത്തിയ ശേഷം ഒന്നു മയങ്ങാമെന്നു കരുതി.. കാലിനു നല്ല വേദന. കുറെ നേരം പെയിന്റിംഗ് ചെയ്തതല്ലേ അതിന്റെയാണ്..
ശേഷം..
ഉറങ്ങിയേണീറ്റപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു.. ഒരു നീണ്ട കൊട്ടുവായും ഇട്ടോണ്ട് ഷിർട്ടിന്റെ കൈ മടക്കി വച്ചു ഉമ്മറത്ത് ചെന്നിരുന്നു.. മുന്നിലെ പാറപ്പുറത്തിരിക്കുന്നവർ പോകുന്നത് കാണാം.. അച്ഛനും അമ്മയും അപ്പുറത്തുണ്ട്.. പുറത്തിറങ്ങി ഒരു വെട്ടിവെച്ച കന്നാസ്സിൽ നിറച്ചുവച്ച വെള്ളം ഒരു കൈകൊണ്ട് കോരിയെടുത്തു മുഖത്തേക്ക് ഒഴിച്ചു കഴുകിയപ്പോൾ ഒരു സുഖം.. വെള്ളത്തിന്റെ തണുപ്പ് കാരണം വീണ്ടും വീണ്ടും മുഖം കഴുകി..
തിരിഞ്ഞ് അകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് ഒരു ഹാഫ് സാരിയും ചുറ്റി ചേച്ചി വരുന്നത്.. അവളെ കണ്ട ഞാൻ ഉമ്മറത്തെ അഴയിൽ നിന്നും തോർത്തെടുത്തു മുഖം തുടച്ചു തോളിലിട്ടു..
“”നീ ഉറങ്ങുവായിരുന്നോ?”” എന്റെ അടുത്തേക്ക് ഒരു കറുക പുല്ലും കടിച്ചുകൊണ്ട് വന്നവൾ ചോദിച്ചു..
“”Mm, എന്തേ ഈ നേരത്തു “” ഉമ്മറപ്പടിയിൽ ഇരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“”ഒന്നുല്ല, അവൾ വിളിച്ചില്ല ഇതുവരെ.. ഞാൻ ഫോൺ ചെയ്തിട്ടും കിട്ടുന്നില്ല “” കാത്തുവിനെ ഫോൺ ചെയ്തിട്ട് കിട്ടാത്തതിലുള്ള പരിഭവം പറയാൻ വന്നതാണ്.
“”ഞാൻ പോരുന്ന സമയത്ത് അവരെന്തോ ബിസി ആയിരുന്നു അതാവും “” ഞാനതു പറഞ്ഞപ്പോൾ അവളുടെ മുഖത്തു ഒരാശ്വാസം കണ്ടു..
“”ഞാനും വിചാരിച്ചു നീയെന്തെങ്കിലും ചെയ്തോന്നു?”” ചുണ്ട് ഒരു സൈഡിലേക്ക് കൂർപ്പിച്ചവൾ പറഞ്ഞു.
