അവർ ഊണും ഉറക്കവും പോലും ഇല്ലാതെ അവിടെ ഇരുന്നു.
ആഷിക്കും ഹബീബും കൂടെ അവിടെ ഉണ്ടായിരുന്നു.
അവർ ഇരുവർക്കും ഭക്ഷണം വാങ്ങി കൊണ്ടുവന്നു എങ്കിലും തങ്ങളുടെ മകനെ കാണാതെ അത് അവർക്ക് ഇറങ്ങില്ല എന്നായിരുന്നു മറുപടി.
ഏകദേശം ഒരു അഞ്ചു മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ വിഷ്ണുവിന് ബോധം തിരികെ കിട്ടിയിരുന്നു.
താൻ എവിടെ ആണെന്ന് മനസിലാവാതെ അവൻ ചുറ്റും നോക്കി.
ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞപ്പോൾ ആണ് അവനു സമാധാനം ആയത്.
“ഭാഗ്യം ചത്തിട്ടില്ല 😌” അവൻ അവനോട് തന്നെ പറഞ്ഞു. അവനു ബോധം വന്നത് കണ്ട് നേഴ്സ് ഡോക്ടറെ വിളിച്ചു.
ഡോക്ടർ : വിഷ്ണു എങ്ങനെ ഉണ്ട് ഇപ്പോൾ?
ഞാൻ : കുഴപ്പമൊന്നും ഇല്ല ഡോക്ടർ.
ഡോക്ടർ : ആ ഓക്കേ. എന്തായാലും ഒരു 24 മണിക്കൂർ ഒബ്സെർവഷനിൽ ഇരിക്കണം.
പിന്നെ കൈക്ക് ഓടിവുണ്ട് സൊ ഒരു രണ്ട് മാസം ഫുൾ റസ്റ്റ് വേണ്ടി വരും.
തന്റെ തലയിലെ മുറിവും ഏകദേശം ആ ഒരു കാലയളവിൽ കരിഞ്ഞോളും കേട്ടോ.
ഞാൻ : ശെരി ഡോക്ടർ.
ഡോക്ടർ : എന്നാൽ പിന്നെ വാർഡിലേക്ക് മാറ്റം സിസ്റ്റർ. ആ വിഷ്ണു തന്റെ പേരെന്റ്സ് പുറത്ത് ഉണ്ട് കേട്ടോ. വാർഡിൽ എത്തിയിട്ട് അവരെ ഒക്കെ കാണാം.
ഞാൻ : ശെരി ഡോക്ടർ.
പിറ്റേ ദിവസം ഉച്ചയോടെ ആണ് എന്നെ വാർഡിലേക്ക് മാറ്റിയത്.
വാർഡിലെത്തിയ എന്നെ അമ്മ കെട്ടിപിടിച്ചുകൊണ്ട് ഒരുപാട് കരഞ്ഞു.
അമ്മ : വണ്ടി സൂക്ഷിച് ഓടിക്കണം എന്ന് അമ്മ പറഞ്ഞിട്ടുള്ളതല്ലേ മോനെ. 😭
ഞാൻ : അമ്മ വെറുതെ കരയല്ലേ എനിക്ക് കുഴപ്പമൊന്നും ഇല്ല കേട്ടോ.
എന്തായാലും ഇപ്പോൾ സുഖായി ഇനി രണ്ടു മാസം കോളേജിൽ പോവണ്ടല്ലോ 😂
അമ്മ : പോടാ എല്ലാം നിനക്ക് തമാശ ആണ്.
അച്ഛൻ : മോനെ എന്താ പറ്റിയത്?
ഞാൻ : വണ്ടി ഒന്ന് സ്ലിപ് ആയി പോയി.
പെട്ടന്ന് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.
ഞാൻ അച്ഛനോട് അങ്ങനെ പറയുമ്പോൾ രണ്ടെണ്ണം ഞാൻ എന്തോ കള്ളം പറയുന്നപോലെ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ അച്ഛനോടും അമ്മയോടും പോയി ഭക്ഷണം കഴിക്കാൻ പറഞ്ഞു ആഷിക് അവരെ കാന്റീനിലേക്ക് വിട്ടു.
എന്നിട്ട് എന്തോ കുറ്റവാളികളെ നോക്കുന്നപോലെ രണ്ടും കൂടെ എന്റെ നേരെ തിരിഞ്ഞു.
ഞാൻ : നീയൊക്കെ എന്താടാ ഇങ്ങനെ നോക്കുന്നത്?
ആഷിക് : നിനക്ക് എന്ത് പറ്റിയത് ആണെന്നാ പറഞ്ഞത്? 😡
ഞാൻ : വണ്ടി സ്ലിപ് ആയി ഒന്ന് വീണു.
ഹബീബ് : നിർത്തെടാ നായെ നിന്റെ അഭിനയം.
ആരാ നിന്നെ വണ്ടി ഇടിച്ചിട്ടേ അത് മാത്രം പറഞ്ഞാൽ മതി 😡
ഞാൻ : ഡാ അത്…. അത് ആരുമില്ല… ഞാൻ കണ്ടില്ല
ആഷിക് : ഇല്ലല്ലേ നിന്റെ മുഖത്ത് തന്നെ എഴുതി വെച്ചിട്ടുണ്ട് നിനക്ക് അറിയാം എന്ന്. മര്യാദക്ക് പറഞ്ഞോ ഇല്ലേൽ മാധവൻ സാർ നിന്നോട് ചോദിച്ചോളും 😡
ഞാൻ : വേണ്ട.
അവരൊന്നും ഇതറിയണ്ട. ഞാൻ പറയാം 🥲
ആഷിക് : എന്നാൽ പറ ഏതവന ഇത് ചെയ്തത്?
ഞാൻ : ഡാ ജിബിനും ഗാങ്ങും ആയിരുന്നു.
ഇന്നലെ അവനിട്ടു ചവിട്ടിയതിനു തന്ന പണി ആണ്.
ആഷിക് : അപ്പോൾ ഇനി ബാക്കി എങ്ങനാ?
ഞാൻ : ഡാ തിരിച്ചു തല്ലാൻ ഒന്നും ഇപ്പോൾ പോവണ്ട.
ആഷിക് : ഏയ്യ് അത് പറ്റില്ലല്ലോ കിട്ടിയാൽ കൊടുക്കണ്ടേ? ഹബീബെ പോവാം 😡
ഞാൻ : മൈരേ തിരിച്ചു കൊടുക്കണം.
പക്ഷെ ഇപ്പോൾ അതൊന്നും അല്ല ചെയ്യണ്ടത്.
അവന്മാർ അഞ്ജലിയെ ഒന്നും ചെയ്യാതെ നോക്കണം.
ഇന്നലെ അവൻ പറഞ്ഞത് അവളെ…. 🥹
ആഷിക് : മോൻ ഇപ്പോൾ അതോർത്തു പേടിക്കണ്ട അവളെ ആരും ഒന്നും ചെയ്യത്തില്ല.
ഒന്നും അല്ലേലും നിന്റെ പെണ്ണെന്നു പറയുമ്പോൾ ഞങ്ങളുടെ പെങ്ങളല്ലേടാ…
ഞാൻ : 🥹🥹🥹🥹🥹🥹
ആഷിക് : എന്നാ ശെരി ഞങ്ങൾ കോളേജിലോട്ട് ചെല്ലട്ടെ. പിന്നെ ഇനി നീ ഡിസ്റ്റർജ് ആയി കഴിഞ്ഞേ നമ്മൾ കാണു.
ഞാൻ : ശെരി, പറഞ്ഞത് ഓർമ ഉണ്ടല്ലോ തല്ലാൻ നിൽക്കരുത്.
ഇതൊക്കെ ഒന്ന് മാറിയിട്ട് എനിക്ക് തന്നെ തീർക്കണം
