❤️സഖി ❤️-3 Like

 

ആഷിക് : അങ്ങനെ പറ.

ഈ പറഞ്ഞത് ന്യായം.

ശെരി ഞങ്ങൾ ഒന്നും ചെയ്യില്ല നീ ഒന്ന് ഓക്കേ ആയിട്ട് വാ.

 

ഞാൻ : ആഹ്.

 

ആഷിക്: എന്നാൽ ശെരിയാടാ….

 

ഹബീബ് : പോയിട്ട് വരാടാ 😊

 

ഞാൻ : 😊😊😊😊

 

അവർ പോയതിനു ശേഷം എന്റെ ചിന്ത മുഴുവനും അഞ്‌ജലിയായിരുന്നു.

അവന്മാർ അവളെ ഉപദ്രവിക്കുകയോ മറ്റോ ചെയ്യുവോ?

അത് മാത്രമായിരുന്നു എന്റെ പേടി.

അങ്ങനെ എന്തേലും ഉണ്ടായാൽ പിന്നെ ഒരുത്തനും ജീവനോടെ കാണില്ല എന്ന് മനസ്സിലുറപ്പിച്ചു തന്നെ ആയിരുന്നു ഞാൻ ഇരുന്നത്.

 

ഈ വേദനയിലും മറ്റു ചിന്തകൾക്കിടയിലും പ്രണയത്തിന്റെ ലഹരി അത് ഞാൻ അനുഭവിച്ചറിയുക ആയിരുന്നു.

രണ്ടു ദിവസം അവളെ കാണാതിരുന്നിട്ട് ഏറ്റവും വിലപ്പെട്ട എന്തോ നഷ്ടപ്പെട്ട അവസ്ഥ ആയിരുന്നു എനിക്ക്.

ഇനിയുള്ള രണ്ടു മാസം അവളെ ഒന്ന് കാണാൻ പോലും പറ്റില്ല എന്ന് ഓർക്കാൻ കൂടി എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.

 

പെട്ടന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്.

ഞാൻ ഫോൺ എടുത്തു നോക്കി.

മേഘ മിസ്സ്‌ ആണ്.

കാര്യങ്ങൾ ഒക്കെ അവന്മാർ വിളമ്പി കാണും അത് അറിഞ്ഞുള്ള വിളിയാണെന്ന് വ്യക്തം.

ഞാൻ call അറ്റന്റ് ചെയ്ത് ചെവിയിലേക്ക് വെച്ചു.

 

ഞാൻ : ഹലോ മിസ്സേ….

 

മിസ്സ്‌ : വിച്ചു…. എന്താ പറ്റിയത്.

 

ഞാൻ : എല്ലാം അവന്മാർ പറഞ്ഞില്ലേ മിസ്സേ.

 

മിസ്സ്‌ : എന്നാലും എന്റെ കുഞ്ഞേ ഇവിടെ ഇത്രയും വിഷമുള്ളവർ ഒക്കെ ഉണ്ടോ?

കാണിച്ചു കൊടുക്കുന്നുണ്ട് എല്ലാത്തിനെയും ഞാൻ.

ഇനി ഇവിടെ ഒരുത്തനും പഠിക്കില്ല നോക്കിക്കോ. 😭

 

ഞാൻ : അയ്യേ മിസ്സ്‌ കരയുവാ 🥹.

എന്തിനാ മിസ്സേ വെറുതെ സെന്റി ആവുന്നേ എനിക്ക് കുഴപ്പമൊന്നും ഇല്ല.

ദേ നാളെ രാവിലെ ഡിസ്റ്റർജ് ആവും.

പിന്നെ സീൻ ഒന്നും ആക്കണ്ട കേട്ടോ.

 

മിസ്സ്‌ : വിച്ചു… നീ എന്താ പറയുന്നേ?

ഇത്രയും വലിയ കൊള്ളരുതായ്മ കാണിച്ചിട്ടും അവന്മാർക്ക് എതിരെ ആക്ഷൻ ഒന്നും എടുക്കണ്ട എന്നാണോ?

 

ഞാൻ : അതെ.

കോളേജിൽ വെച്ചല്ല ഒന്നും സംഭവിച്ചത്.

അത് കൊണ്ട് തന്നെ മിസ്സ്‌ എന്തൊക്കെ പറഞ്ഞാലും അവിടെ ഒന്നും സംഭവിക്കാൻ പോണില്ല.

പോരാഞ്ഞിട്ടവൻ നമ്മുടെ പ്രിൻസിപ്പളിന്റെ ബന്ധു കൂടിയല്ലേ.

ഈ കണക്ക് പുറത്ത് വെച്ച് തന്നെ ഞങ്ങൾ തീർത്തോളാം.

 

മിസ്സ്‌ : എന്നാലും വിച്ചു….

 

ഞാൻ : ഒരു എന്നാലും ഇല്ല.

ഇപ്പൊ എന്റെ മേഘ കൊച്ചു പോയി പിള്ളേരെപഠിപ്പിക്ക് ഒരു രണ്ട് മാസം കഴിഞ്ഞു കാണാം കേട്ടോ. അല്ലേൽ ഇടക്ക് വീട്ടിലോട്ട് ഇറങ്ങിയാൽ മതി.

 

മിസ്സ്‌ : അത് നീ പറഞ്ഞിട്ട് വേണ്ടല്ലോ. ഞാൻ വന്നോളാം 🥹

 

ഞാൻ : എന്നാ ശെരി മിസ്സേ തലക്ക് ചെറിയ പെയിൻ ഉണ്ട്.

 

മിസ്സ്‌ : മ്മ്മ് ശെരി., റസ്റ്റ്‌ എടുക്ക് കേട്ടോ.

 

ഞാൻ : അഹ് ഒകെ 😌🥲

 

Call കട്ട്‌ ആയ ഉടനെ ഞാൻ വീണ്ടും ആലോചനയിൽ മുഴുകി. ആരോരും ഇല്ലാത്ത എനിക്ക് ഇപ്പോൾ എന്നെ പൊന്നുപോലെ സ്നേഹിക്കുന്ന ഒരു അച്ഛനും അമ്മയും ഉണ്ട്.

ദേ ഇപ്പോൾ വിളിച്ചില്ലേ സ്വന്തം കൂടപ്പിറപ്പിനെ പോലെ എന്നെ സ്നേഹിക്കുന്ന എന്റെ പെങ്ങൾ

ഇവരെ എല്ലാരേയും നീ എനിക്ക് തന്നില്ലേ ഭഗവാനെ. എങ്ങനെ ആണ് ഇതിനൊക്കെ ഞാൻ നന്ദി പറയുക. 🥹

ഇത്രയൊക്കെ തന്ന നിനക്ക് അഞ്ജലിയെ കൂടി എനിക്ക് തന്നൂടെ 😌 😁

നന്ദി പറയുന്നതിനൊപ്പം ഒരു അപേക്ഷ കൂടി തന്നു എന്ന് കരുതിയാൽ മതി കേട്ടോ 😁.

 

അങ്ങനെ ഓരോന്ന് ആലോചിച് ഇരുന്ന് സമയം പോയി കൊണ്ടിരുന്നു.

ഇടക്ക് അമ്മ ഭക്ഷണം കൊണ്ടുവന്നു തരും.

കഴിച്ചില്ല എങ്കിൽ വഴക്ക് പറഞ്ഞുകഴിപ്പിക്കും.

അച്ഛനും എന്റെ അടുത്ത് തന്നെ ആയിരുന്നു. ഹോസ്പിറ്റലിലേക്ക് പൊക്കോളാൻ പറഞ്ഞു എങ്കിലും പുള്ളിക്കാരൻ എന്നെ വീട്ടിൽ ആക്കിയിട്ടേ പോവൂ എന്ന് വാശിയിലാണ്.

 

പിറ്റേദിവസം രാവിലെ തന്നെ ഡിസ്റ്റാർജ് ആയി. വീട്ടിലെത്തിയ എന്നെ മുകളിലത്തെ മുറിയിൽ തന്നെ കൊണ്ടുപോയി ആക്കി രണ്ടാളും കൂടി.

എനിക്ക് കാലിനു കുഴപ്പമില്ല എന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ രണ്ടു കയ്യും പിടിച്ചാണ് അവർ എന്നെ മുകളിലേക്ക് കൊണ്ടുപോയത്.