❤️സഖി ❤️ – 4 Like

 

അഞ്ജലി : 😭🥹

 

ഐഷു : അയ്യേ എന്താ ഇത്… ശേ മോശം….

ഈ കണക്കിന് ചേച്ചി കുറച്ചു കൂടുതൽ കരയേണ്ടി വരും കേട്ടോ.

ഞാൻ ഒരു തമാശക്ക് ചെയ്തതാ 😌

പിന്നെ ഈ പൊട്ടനെ മാത്രേ കിട്ടിയുള്ളോ പ്രേമിക്കാൻ 😂

 

ഞാൻ : ആഹ് ഇനി എന്റെ നെഞ്ചത്തേക്ക് കയറു.

 

അഞ്ജലി : 🥹🥲

 

ഐഷു : ചേച്ചി ഞാൻ ഐഷു.

ദേ ഇവന്റെ ഇളയച്ഛന്റെ മോളാ…

പിന്നെ ഞാൻ പറഞ്ഞതൊന്നും കാര്യാക്കണ്ട കേട്ടോ ഒന്ന് പേടിപ്പിച്ചു എന്നേയുള്ളു.

 

അഞ്ജലി : മ്മ് 🥲😌

 

ഐഷു : പിന്നെ പുറത്തൊന്നും പോയി നാത്തൂൻ പോര് തുടങ്ങി എന്നൊന്നും പറഞ്ഞേക്കരുത് കേട്ടോ…

നാട്ടുകാരെല്ലാവരും കൂടി എന്റെ ചെക്കനെ പൊരിക്കും😁

 

അഞ്ജലി : 🥹

 

ഐഷു : ഇങ്ങനെ കണ്ണും നിറചിരിക്കാതെ എന്തേലും ഒക്കെ പറ നാത്തൂനേ.

എന്റെ ചെക്കനെ പ്രേമിച്ചിട്ട് ഒടുക്കം തേച്ചൊട്ടിക്കോ?

 

അഞ്ജലി : ഏയ് ഇല്ല..

 

ഐഷു : ആഹ് അപ്പോൾ മിണ്ടാനൊക്കെ അറിയാമല്ലേ

 

അഞ്ജലി : 😊

 

ഐഷു : ചേച്ചിയുടെ വീടെവിടാ?

 

അഞ്ജലി : കണ്ണൂർ.

 

ഐഷു : ദൈവമേ ബോംബ്…. ഞാൻ പറഞ്ഞതൊന്നും മനസ്സിൽ വെച്ചേക്കരുതേ ചുമ്മാ പറഞ്ഞതാ.

 

അഞ്ജലി : 😂 ഇല്ല

 

ഐഷു : ആ ദേ ഇപ്പോൾ ആൾ ഓക്കേ ആയി. അല്ല ഈ പൊട്ടനെ ശെരിക്കും ഇഷ്ടപ്പെട്ടോ?

 

അഞ്ജലി : മ്മ് ഇഷ്ടപ്പെട്ടു 😌

 

ഐഷു : എടാ പൊട്ടാ നീ എങ്ങനെ ഈ ചേച്ചിയെ പോലെ ഒരു പാവത്തിനെ സെറ്റ് ആക്കിയേ.

 

ഞാൻ : അതെന്നാടി ഞാൻ വല്ല ഭീകരനും ആണോ?

 

ഐഷു : അല്ല കുരങ്ങന് പൂമാല എങ്ങനെ കിട്ടി എന്ന് അറിയാൻ ചോദിച്ചതാ 🤣

 

അഞ്ജലി : 😂😂😂

 

മൈര് ഈ കുരിപ്പ് വന്നു കഴിഞ്ഞാൽ മനുഷ്യനെ ഊക്കി കൊല്ലും.

💡 ഇവളെ ഒന്ന് പൊക്കി അടിച്ചു നിന്നാൽ കിട്ടുന്ന ഊക്ക് കുറഞ്ഞു കിട്ടും 😌

 

ഞാൻ : അതെന്നാ മോളെ അങ്ങനെ ഒരു ടോക്ക്. നിന്റെ ചേട്ടൻ ആവുമ്പോൾ അത്യാവശ്യം ലുക്ക്‌ ഒക്കെ ഉണ്ടാവില്ലേ 😌

 

ഐഷു : അത് ശെരിയാ. ആ എന്തായാലും രണ്ടാളും മാച്ചിങ് ആണ് കേട്ടോ.

അല്ല ഞാൻ ഇങ്ങോട്ടേക്കു വന്നപ്പോൾ എന്തായിരുന്നു രണ്ടാളും പരുപാടി.

 

ഞാൻ : എന്ത് പരുപാടി ഒന്നുല്ലല്ലോ.

 

അഞ്ജലി : 😌😌😌😌

 

ഐഷു : മ്മ്മ് ഞാൻ കണ്ടു. അതെ കല്യാണത്തിന് മുൻപ് ട്രോഫി ഒന്നും ആയിട്ട് വരാൻ നിൽക്കരുത് കേട്ടോ 🤣

 

ഞാൻ : ഡീ കുറുമ്പി 🤚

 

ഞാൻ അവളെ അടിക്കാൻ എന്നാ പോലെ കൈ പൊക്കി.

 

ഐഷു : വെറുതെ അല്ലടാ തെണ്ടി നിന്റെ കൈ ഓടുന്നത്.

അല്ല ഒടിഞ്ഞിട്ടും കണ്ടില്ലേ നെകളിപ്പ് 😂

എന്റെ ചേച്ചി നല്ലതിനെ വല്ലതും കണ്ടുപിടിച്ചൂടായിരുന്നോ?

 

അഞ്ജലി : ശെരിയാ അല്ലെ?

 

ഞാൻ : അഞ്ചു നീയും 🥲

 

ഐഷു : എന്ത് ശെരി… ദേ ഞാൻ പലതും പറയും എന്നും പറഞ്ഞു എന്റെ ചെക്കനെ വിഷമിപ്പിച്ചു പോവാൻ ഒന്നും നിൽക്കരുത് കേട്ടോ… 😌

 

അഞ്ജലി : 😌😊 ഇല്ല

 

ഐഷു : ആഹ് അതാണ്‌. എന്നാൽ പിന്നെ നിങ്ങൾ സംസാരിച്ചിരുന്നോ ഞാൻ താഴേക്ക് ചെല്ലട്ടെ വല്ലതും കഴിക്കണം.

 

ഞാൻ : ആ തീറ്റി മുടക്കണ്ട ചെല്ല് 😂

 

ഐഷു : 🥲 പിന്നെ സംസാരിക്കാൻ ആണ് കേട്ടോ പറഞ്ഞത്.

 

അഞ്ജലി &ഞാൻ : 😌😌😌😌😌

 

അതും പറഞ്ഞവൾ പുറത്തേക്കിറങ്ങി.

പക്ഷെ പുറത്തേക്കിറങ്ങുമ്പോഴും എന്തിനു ഞങ്ങളെ ഓരോ തമാശ പറഞ്ഞു ഇത്ര നേരവും കളിപ്പിക്കുമ്പോഴും അവളുടെ ഹൃദയം നുറുങ്ങുന്നത് ആരും അറിയുന്നുണ്ടായിരുന്നില്ല.

തന്റെ കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ ആരും കാണാതെ തന്നെ തുടച്ചുകൊണ്ട് അവൾ താഴേക്ക് പോയി….

 

അല്ലേലും തൊട്ടടുത്തുള്ള നന്മ കാണാതെ അകലെയുള്ള തിന്മ ആണല്ലോ നമ്മൾ ആണുങ്ങൾക്ക് പ്രിയം.

 

ഐഷു പോയതും അഞ്ജലി എന്നോടായി സംസാരിച്ചു തുടങ്ങി.

 

അഞ്ജലി : ഈ കുട്ടി എപ്പോഴും ഇങ്ങനെ ആണോ?

 

ഞാൻ : എങ്ങനെ?

 

അഞ്ജലി :അല്ല ഇങ്ങനെ കളിയും ചിരിയും ഒക്കെ ആയിട്ട്

 

ഞാൻ : അവൾ എപ്പോഴും അങ്ങനെ ആണോ എന്നറിയില്ല പക്ഷെ ഇവിടെ വരുമ്പോൾ ഒക്കെ ഇങ്ങനെ ആണ്.

സത്യം പറഞ്ഞാൽ അവൾ ഉണ്ടേൽ സമയം പോവുന്നതറിയത്തില്ല.