❤️സഖി ❤️ – 4 Like

തിരിച്ചും തോന്നിയിട്ടുണ്ടേൽ അതും സ്വാഭാവികം.

പക്ഷെ ഇത്ര പെട്ടന്ന് അവൾ തന്നെ അത് പറയുന്നത് സ്വാഭാവികം ആയി തോന്നുന്നില്ല.

 

ഞാൻ : അതെന്താ?

 

ഐഷു : അല്ല പൊതുവെ ഞങ്ങൾ ഗേൾസ് മാക്സിമം ഇങ്ങോട്ട് പറയിക്കാൻ ആണ് നോക്കാറ്.

അതുമല്ല അഥവാ പറഞ്ഞാൽ തന്നെ മിനിമം ഒരു 3മാസം എങ്കിലും പുറകെ നടത്തും പക്ഷെ ഇവിടെ ഇത് രണ്ടും കാണുന്നില്ല അതാ ഒരു ഡൌട്ട്.

 

ഞാൻ : നീ കൂടുതൽ ഡൌട്ട് അടിക്കുക ഒന്നും വേണ്ട കേട്ടോ അവൾക്കു വേണ്ടി അടിയുണ്ടാക്കിയത് കൊണ്ടല്ലേ എനിക്ക് ആക്‌സിഡന്റ് ആയത് സൊ അത് അവൾ മറച്ചു വെച്ചിരുന്ന സ്നേഹം പുറത്തെത്തിച്ചിട്ടുണ്ടാവും അത്രേയുള്ളൂ.

 

ഐഷു : എന്നാലും…..

 

ഞാൻ : ഒരു എന്നാലും ഇല്ല.

നിനക്ക് ആരുമില്ലാത്തതിന്റെ ഈഗോ ആണ് കുരുപ്പേ..

 

ഐഷു : ഈഗോ നിന്റെ മാറ്റവൾക്ക് 😡

ഞാൻ എനിക്ക് തോന്നിയത് പറഞ്ഞു എന്നേയുള്ളൂ.

പിന്നെ നീ ആയി നിന്റെജീവിതം ആയി ഞാൻ ഒന്നും പറയുന്നില്ലേ… 😡

 

ഞാൻ : 😂 ഞാൻ ഒരു തമാശ പറഞ്ഞതാ നീ ഇരിക്കടി…

 

ഐഷു : നീ നിന്റെ മറ്റവളെ വിളിച്ചിരുത്തിയാൽ മതി ഞാൻ പോവാ….

 

അതും പറഞ്ഞുകൊണ്ട് അവൾ റൂമിൽ നിന്നും ഇറങ്ങി പോയി.

വേണ്ടിയിരുന്നില്ല ഈഗോ എന്ന് പറഞ്ഞപ്പോൾ ആൾക്ക് ശെരിക്കും കൊണ്ടു.

എന്നാലും അവൾ പറഞ്ഞതും റോങ് അല്ലെ?

അഞ്ചു ഇഷ്ടം പറഞ്ഞതിൽ ഇത്രക്ക് തെറ്റ് എന്താ ഉള്ളത്?

ആ എന്തേലും ആവട്ടെ എനിക്ക് അവളെ വിശ്വാസം ആണ് വേറെ ആരെന്തു പറഞ്ഞാലും ഇപ്പോൾ എനിക്കെന്താ 😒

 

അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നു ഉറങ്ങി പോയതറിഞ്ഞില്ല.

എന്റെ തലയിൽ എന്തോ ഇഴയുന്നത് പോലെ തോന്നിയിട്ടണ്‌ ഞാൻ എഴുന്നേൽക്കുന്നത്.

കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് ഐഷുവിനെ ആണ്.

ഞാൻ അവളുടെ മടിയിലാണ് കിടക്കുന്നത്.

അവളുടെ കൈകൾ എന്റെ തലയിൽ ഇഴയുന്നു.

അല്ലേലും അതങ്ങനെ ആണ് ഞങ്ങൾ തമ്മിൽ എപ്പോഴും വഴക്കിടും എന്നാൽ ആരേലും ഒരാൾ അങ്ങോട്ട് മിണ്ടി അതങ്ങു തീർക്കും.

മിണ്ടാതിരിക്കാൻ രണ്ടാൾക്കും കഴിയാറില്ല എന്നതാണ് ശെരി.

ഞാൻ എഴുന്നേറ്റത് പോലും അറിയാതെ ഏതോ ബുക്കും വായിച്ചിരിക്കുക ആണ് കക്ഷി.

 

ഞാൻ : അല്ല പിണങ്ങി പോയിട്ട് കുരുപ്പ് എപ്പോഴാ വന്നത് 😂

 

ഐഷു : ആ എഴുന്നേറ്റോ?

അത് പിന്നെ ഞാൻ എന്തിനാ നിന്റെ പ്രൈവസിയിൽ കൈകടത്തുന്നത് എന്ന് തോന്നി. അതാ സോറി പറയാം എന്ന് കരുതി ഇങ്ങോട്ട് വന്നത്.

വന്നപ്പോൾ സാർ നല്ല ഉറക്കം പിന്നെ നിന്റെ ഉറക്കം കളയണ്ട എന്ന് കരുതി നിന്റെ ഒരു ബുക്കും വായിച്ചിവിടെ ഇങ്ങനിരുന്നു.

 

ഞാൻ : അപ്പോൾ എന്റെ തല എങ്ങനെ നിന്റെ മടിയിലെത്തി?

 

ഐഷു : ആ ബെസ്റ്റ് നിനക്ക് വീണപ്പോൾ ബോധവും പോയോ ചെക്കാ.

തല വേദനിക്കുന്നു എന്നും പറഞ്ഞു എന്റെ മടിയിൽ കയറി കിടന്നത് നീ തന്നെ അല്ലെ?

 

ഞാൻ : ഞാനോ? ആ ചിലപ്പോൾ ഉറക്കത്തിൽ ആയിരിക്കും

 

ഐഷു : ആ എന്തേലും ആവട്ടെ. വേദന ഉണ്ടോടാ?

 

ഞാൻ : തലക്ക് ചെറിയ ഒരു നീറ്റൽ അത്രേയുള്ളൂ.

 

ഐഷു : അഹ്, എന്തിനാ വെറുതെ വഴക്കിനൊക്കെ പോയത് അല്ലാതെ തന്നെ കൊല്ലാൻ കാത്തിരിക്കുന്നവരാ ചുറ്റും

 

ഞാൻ : കൊല്ലാനോ ആരെ നീ എന്തൊക്കെയാ ഈ പറയുന്നത്?

 

ഐഷു : അത്.. ഏയ്യ് ഒന്നുല്ലടാ ആ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞതാ 😊

 

ഞാൻ: കൊള്ളാം നല്ല ഫ്ലോ ഞാൻ വെറുതെ പേടിച്ചു. അല്ല ചെറിയച്ഛൻ വന്നില്ലേ?

 

ഐഷു : ആ ഇപ്പോഴെങ്കിലും തിരക്കിയല്ലോ?

ഇല്ല രാത്രി വരും.

 

ഞാൻ : അഹ്. പിന്നെ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ ഒക്കെ? കുറെ ആയല്ലോ കണ്ടിട്ട് ഇങ്ങോട്ടേക്കു.

 

ഐഷു : ഓ നമുക്ക് എന്ത് വിശേഷം നിങ്ങൾക്കൊക്കെ അല്ലെ വിശേഷങ്ങളൊക്കെ.

ഞാൻ ഒരു ട്രിപ്പിൽ ആയിരുന്നു അതാ.

 

ഞാൻ : ആ എന്താ മോളെ ഇടക്കൊക്കെ ട്രിപ്പെന്നും പറഞ്ഞു പോകുന്നുണ്ടല്ലോ എന്താ നിന്റെ ഡോക്ടർ പഠിപ്പിന്റെ കൂടെ വല്ലവന്റെയും തലയിൽ കേറിയോ?

 

ഐഷു : ഓ നമ്മളെയൊക്കെ തലയിൽ വെക്കാൻ ആരാടാ ഉള്ളത്.