21ലെ പ്രണയം – 1 1

 

ഞാൻ : ഹായ് പേരെന്താ ….

 

കണ്ണൻ : നവീൻ, കണ്ണൻ എന്ന് വിളിക്കും

 

ഞാൻ : ഞാൻ അമൽ. ഇവൻ ലല്ലു

 

കണ്ണൻ : ആ ചേട്ടനെന്താ ഉറങ്ങുവാണോ ….

 

ഞാൻ : ആഹ്.. ഉച്ചയൂണ് കഴിഞ്ഞ് അവന് ചെറിയ ഉറക്കം പതിവാ… നീ എത്രയിലാ പഠിക്കണെ

 

കണ്ണൻ : 6th ല്

 

ഞാൻ : മ്മ്…. ചേച്ചിയോ ….

 

കണ്ണൻ :+1 ല്

 

ഞാൻ: ചേച്ചീടെ പേരെന്താ?

 

കണ്ണൻ : നിവേദ

 

ഞാൻ : മ് .നിന്റെ അമ്മയെ ഇന്ന് ഇങ്ങോട്ട് കണ്ടില്ലല്ലോ …

 

കണ്ണൻ : അമ്മ ഭയങ്കര Busyയാഹ്. എപ്പോഴും work …work…

 

ഞാൻ : മമ്….

 

കണ്ണൻ : അമ്മയുടെ പ്ലാനിലാ…. ഈ വീട് പുതുക്കി പണിയുന്നെ . ഇവിടെ എത്ര ദിവസം work ഉണ്ട്

 

ഞാൻ : ഒരു 2 മാസം കാണും

 

കണ്ണൻ : ഓഹ്. വാടക വീട് പോര സൗകര്യങ്ങൾ കുറവാ

 

ഞാൻ : അതെയോ … 2 മാസം പെട്ടന്ന് കഴിയും. ഈ വീട് നിന്റെ അമ്മയുടെ പ്ലാനിലാണോ പണിതത്.

 

കണ്ണൻ : അല്ല . ഇത് 2 വർഷം മുൻപ് ഞങ്ങൾ വാങ്ങിയതാ …ഞങ്ങളുടെ ശരിക്കും ഉള്ള സ്ഥലം പത്തനംതിട്ടയാണ് പരുമല. പിന്നെ അമ്മയ്ക്ക് ഇവിടെ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ട് വന്നതാ.

 

ഞാൻ : ആഹാ… പരുമലയിലേക്ക് ഇപ്പൊ പോകാറില്ലേ…

 

കണ്ണൻ : പോകും. അച്ഛൻ എല്ലാ വെള്ളിയാഴ്ചയും പോകും.എന്നിട്ട് തിങ്കളാഴ്ച തിരികെ എത്തും അവിടെ ഇപ്പൊ ഞങ്ങളുടെ പുതിയ ഒരു ടhop ന്റെ work നടക്കുന്നുണ്ട്.

 

ഞാൻ : ഓഹ്. അമ്മയുടെ പേര് എന്താ ?

 

കണ്ണൻ :മായ … മായ വിശ്വനാഥൻ

 

മായ ആ പേര് അറിപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം …ആഹാ…. മായ … മായ … മായ…

 

ഞാൻ : അപ്പൊ നിങ്ങൾക്ക് ഇവിടെ ബന്ധുക്കളാരും ഇല്ലെ?

 

കണ്ണൻ : ഉണ്ടല്ലോ… അമ്മയുടെ വീട് ഇവിടെ കുറച്ച് അടുത്താ… അച്ഛന്റെ വീടാണ് പരുമല .

 

ഞാൻ : ആഹ്… ഓക്കെ (ചെക്കൻ കൊള്ളാം സകല History യും ഇവന്റേന്ന് ഒപ്പിയെടുക്കണം)

 

അപ്പോഴാണ് എന്റെ മൊബൈൽ റിംഗ് ചെയ്തത്. customer care ആയത് കൊണ്ട് ഞാൻ കട്ട് ചെയ്തു. എന്റെ റിംഗ് ടോൺ കേട്ടതു കൊണ്ടാകണം അവൻ ചോദിച്ചു,

 

കണ്ണൻ : ഈ tune ‘pirates of carriebien’ സിനിമയിലെ അല്ലെ

 

ഞാൻ : അതെല്ലോ … കണ്ടിട്ടുണ്ടോ ?

 

കണ്ണൻ : ഒരു part കണ്ടിട്ടുണ്ട്

 

ഞാൻ : അതെന്താ ബാക്കി കാണാത്തെ . ഇഷ്ടപ്പെട്ടില്ലെ.

 

കണ്ണൻ : അതല്ല .അമ്മ സമ്മതിക്കില്ല അധികം ടി.വി കാണാൻ

 

ഞാൻ : മൊബൈലിൽ കാണാമല്ലോ … ഞാൻ ലിങ്ക് തരാം. ടെലിഗ്രാമിൽ ഉണ്ടോ നീ . (ഞാൻ ഒന്ന് എറിഞ്ഞു നോക്കി )

 

കണ്ണൻ : അമ്മയുടെ മെബൈലിൽ കാണും . എനിക്കു മൊബൈൽ ഇല്ല

 

ഞാൻ : എന്നാൽ അമ്മയുടെ മൊബൈലിൽ തരാം.

 

കണ്ണൻ : ഓക്കെ . ചേട്ട ഒറ്റ മിനുറ്റ് ഞാനിപ്പോ മൊബൈൽ കൊണ്ട് വരാം.

 

ഞാൻ : ഓക്കെ .വേഗം വാ (എന്റെ മായയുടെ നമ്പർ കിട്ടുന്നതോർത്ത് ശരിക്കും കിളി പറന്നിരിക്കുവാണ് ഞാൻ ഇപ്പോൾ )

 

കുറച്ച് സമയത്തിനു ശേഷം കണ്ണൻ മൊബൈലുമായി ഓടി വരുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. ഒരു ചെറു കിതപ്പോടെ അവൻ എന്റെ അരികത്തെത്തി.

 

കണ്ണൻ :ചേട്ടാ മൊബൈല് കിട്ടി എങ്ങനാ Telegram എടുക്കുന്നെ

 

ഞാൻ : ഇങ്ങു തന്നെ ഞാൻ set ചെയ്തു തരാം

 

കണ്ണൻ ലോക്ക് മാറ്റി മൊബൈൽ എന്റെ കൈയ്യിൽ തന്നു. ഞാൻ Play Storil നിന്നും telegram download ചെയ്തു.

 

ഞാൻ : ഇനി നിന്റെ അമ്മയുടെ മൊബൈൽ നമ്പർ പറഞ്ഞെ

 

കണ്ണൻ :80******31

 

ഞാൻ ആ നമ്പർ ഉപയോഗിച്ച് മായ ചേച്ചിയുടെ മൊബൈലിൽ Telegram ആക്ടീവ് ആക്കുകയും എന്റെ മൊബൈലിൽ മായ എന്നും ആ നമ്പർ സേവ് ചെയ്തു.എന്നിട്ട് എന്റെ നമ്പർ മായ ചേച്ചിയുടെ മൊബൈലിൽ അമൽ എന്നും സേവ് ചെയ്തു.

 

ഞാൻ : എടാ, Telegram Active ആയിട്ടുണ്ട് ഇതാ നോക്കിയെ. പിന്നെ എന്റെ നമ്പർ ഈ മൊബൈലിൽ സേവ് ചെയ്തിട്ടുണ്ട്, കേട്ടോ …

 

കണ്ണൻ : ആഹ് ഇങ്ങു തന്നെ നോക്കട്ടെ …

 

ഞാൻ : ഇനി ഞാൻ അങ്ങോട്ടേക്ക് ലിങ്ക് തരാം

Leave a Reply

Your email address will not be published. Required fields are marked *