എന്റെ നെഞ്ചിടിപ്പ് കൂടിവന്നു. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.
ഞാൻ ഒന്നും ചെയ്യാതെ കുറച്ചുനേരം അവിടെത്തന്നെ ഇരുന്നു
“ഇക്കാ, ഇതുവരെ ഇറങ്ങിയില്ലേ” പുറത്തുനിന്നുള്ള ജെസ്‌നയുടെ വിളി ഞാൻ കേട്ടു.
“ആ ഇപ്പൊ വരാം” ഞാൻ വിളിച്ചുപറഞ്ഞു
എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവളോടുള്ള ദേഷ്യം എനിക്ക് ഓരോ നിമിഷവും ഇരട്ടിയായി വന്നു.
ഞാൻ എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ തുടങ്ങി
എനിക്ക് ആദ്യം ഇതിന്റെയെല്ലാം സത്യാവസ്ഥ അറിയണം എന്ന് തോന്നി. അവളുടെ യഥാർത്ത സ്വഭാവം എനിക്ക് മനസ്സിലാക്കണം. ആരുടെയെങ്കിലും ചതിയിലോ ഭീഷണിയിലോ പെട്ടതാണോ എന്ന് എനിക്ക് അറിയണം.
‘അവളോട് നേരിട്ട് ചോദിച്ചാലോ’ എന്നായിരുന്നു എന്റെ ചിന്ത. പക്ഷെ എനിക്ക് അതിന് മനസ്സ് വരുന്നുണ്ടായിരുന്നില്ല. ഇനി അവൾ തെറ്റ് ചെയ്യുകയാണെങ്കിൽ എന്തെങ്കിലും പറഞ്ഞ് രക്ഷപെട്ടാലോ.
എന്ത് ചെയ്യണം എന്നെനിക്കറിയില്ല, ആരോടും പറയാനും പറ്റില്ല.
‘എനിക്ക് ആകെയുള്ള തെളിവ് ഈ ചാറ്റ് ആണ്, അത് എങ്ങനെയെങ്കിലും കയ്ക്കലാക്കണം’
പക്ഷെ ഈ ഗ്രൂപ്പിലെ മെസ്സേജ് എല്ലാം എങ്ങനെ കയ്യിലാക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു.
പെട്ടെന്ന് ഞാൻ എന്റെ ഫോണെടുത്ത്, നാട്ടിൽ കടയുള്ള ഒരു കൂട്ടുകാരനെ വിളിച്ചു
“ഡാ പറയെടാ” ഫോണെടുത്തയുടൻ അവൻ ചോദിച്ചു
“എടാ, നമുക്ക് ഈ ടെലെഗ്രാമിലെ ഗ്രൂപ്പിലുള്ള മെസ്സേജ് ഒക്കെ മുഴുവനായിട്ട് ഷെയർ ചെയ്യാൻ പറ്റോ”
“ഏഹ്, അങ്ങനൊന്നും പറ്റൂലെന്നാ തോന്നുന്നേ, പ്രേതേകിച്ച് വല്യ ഗ്രൂപ്പ് ആണെങ്കിൽ”
“ഓഹ്, വേറെ വഴി എന്തെങ്കിലും ഉണ്ടോടാ?” ഞാൻ അവനോട് ചോദിച്ചു
“വേറെ എനിക്ക് വഴിയായിട്ട് അറിയില്ലടാ, വേണേൽ ഒരു കാര്യം ചെയ്യാം”
“എന്താടാ”
” നമുക്ക് വേണമെങ്കിൽ ഒരു അക്കൗണ്ട് ഒന്നിൽ കൂടുതൽ ഫോണിൽ ഉപയോഗിക്കാം”
“അതെങ്ങനെ” ഞാൻ വീണ്ടും ചോദിച്ചു
അവൻ അത് ചെയ്യാനുള്ള കാര്യങ്ങളെല്ലാം എനിക്ക് പറഞ്ഞു തന്നു.
അവൻ പറഞ്ഞതുപോലെ ഞാൻ എന്റെ ഫോണിൽ അവളുടെ അക്കൗണ്ട്
എടുത്തു. ആ അക്കൗണ്ട് എടുത്ത നമ്പർ അവളുടേത് അല്ലായിരുന്നു. എന്റെ മനസ്സിൽ അവളോടുള്ള വെറുപ്പ് കൂടി കൂടി വന്നു.
അതെ, അവൻ പറഞ്ഞത് ശരിയാണ്. എന്റെ ഫോണിൽ അവളുടെ അക്കൗണ്ട് ലോഗിൻ ആയി.
ഞാൻ പെട്ടെന്ന് സെറ്റിങ്സിൽ കയറി ലാസ്റ്റ് സീൻ ഓഫ് ആക്കാൻ നോക്കി, അപ്പോൾ അത് മുന്നേ ഓഫ് ആയിരുന്നു.
അപ്പോഴേക്കും സമയം വല്ലാണ്ട് വൈകിയിരുന്നു. പെട്ടന്ന് ഡ്രസിട്ടിട്ട് ഞാൻ പുറത്തേക്കിറങ്ങി. ഉള്ളിൽ എന്തോ ഒരു മരവിപ്പുപോലെ എനിക്ക് തോന്നുന്നുണ്ടായിരുന്നു.
“നീ അവിടെ എന്തെടുക്കുവാരുന്നു ഇത്രേം നേരം” എന്നെ കണ്ട ഉമ്മ ചോദിച്ചു
“ഒന്നുല ഉമ്മ”
ഞാൻ വീടിന് പുറത്തേക്കിറങ്ങി.
“ആഹ് നീ റെഡി ആയോ” എന്നെ കണ്ടപാടേ അവൻ ചോദിച്ചു
“ആഹ്. നമുക്ക് ഇറങ്ങാം”
“ശെരി വാ”
അവൻ പതിയെ പുറത്തേക്കിറങ്ങി. ലേഗേജ് എല്ലാം നേരത്തെ വണ്ടിയിൽ ഉണ്ടായിരുന്നു.
എനിക്ക് എന്തോ പെട്ടെന്നുതന്നെ അവിടെനിന്നും പോകണം എന്ന് തോന്നി.
മനസ്സിൽ ചിന്തിക്കാൻ ഒരു കടൽ കണക്കിന് ഉള്ളതുപോലെ
യാത്ര പറയാൻ നേരം ജെസ്‌നയുടെ മുഖത്ത് നിരാശപോലെ ഞാൻ കണ്ടു. അതിൽ എത്ര സത്യം ഉണ്ടെന്ന് എനിക്കറിയില്ല.
എല്ലാം യാന്ത്രികമായിരുന്നു. ഞാൻ വണ്ടിയിൽ കയറിയയുടനെ തന്നെ അവൻ വണ്ടിയെടുത്തു.
കാറിന്റെ ഗ്ലാസ്സിലൂടെ ഞാൻ എന്നെ നോക്കി നിക്കുന്നവരെ ഒന്നുടെ നോക്കി. ജെസ്‌ന അപ്പോഴും മുഖത്തെ നിരാശ കാണിച്ചുകൊണ്ട് നിക്കുന്നുണ്ടായിരുന്നു.
ക്ഷീണം ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് അജ്മൽ എന്നെ ശല്യപ്പെടുത്തിയിരുന്നില്ല. ഉറങ്ങാൻ ശ്രേമിച്ചെങ്കിലും ഒന്നും നടക്കുന്നില്ല.
‘ഞാൻ കാരണം ആയിരിക്കുമോ അവൾ മറ്റു പുരുഷന്മാരുടെ സുഖം തേടി പോവുന്നത്.
ആർക്കറിയാം, എന്തായാലും ഇതിന് ഇനി ഒരു തീരുമാനം ആയിട്ടേ തിരിച്ച് നാട്ടിലേക്കുള്ളു’
ഫോണിൽ നെറ്റില്ലാത്തതുകൊണ്ട് ഞാൻ അത് മാറ്റി ബാഗിലെക്ക് ഇട്ടു.
എയർപോർട്ടിൽ കയറി എമിഗ്രേഷൻ കഴിഞ്ഞപ്പോൾ അവൻ വണ്ടികൊണ്ട് തിരികെ പൊയി. ഇക്കോണമി ടിക്കറ്റ് ആയതുകൊണ്ട് തന്നെ വല്യ സുഖകരം ഒന്നും ആയിരുന്നില്ല ഫ്ലൈറ്റ് യാത്ര.
