നവവധു – 4 1

മലയാളം കമ്പികഥ – നവവധു – 4

അന്നത്തെ ദിവസം അങ്ങനെ പോയി. ആകെമൊത്തം തുണിയില്ലാതെ ഒരു സ്റ്റേജിൽ നിൽക്കുന്ന ഫീൽ ആയിരുന്നു എനിക്ക്. അവളുമാരുടെ ഒരു മാതിരി ആക്കിയ ചിരി. കുശുകുശുപ്പ്….ഒരു തോക്ക് കിട്ടിയിരുന്നെങ്കിൽ എല്ലാതിനേം ഒറ്റയടിക്ക് കൊല്ലാനുള്ള കലിപ്പ്. അവളാണെങ്കി ഒന്നും മിണ്ടുന്നുമില്ല. എന്നോട് മാത്രമല്ല ആരോടും. ഒന്നു രണ്ടു തവണ കേറി മുട്ടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു വാക്ക് പോലും മിണ്ടിയില്ല. ആ സൗണ്ട് ഒന്നു കേൾക്കാനുള്ള ശ്രമം മൂഞ്ചിയ വിഷമത്തിൽ അന്ന് ഞാൻ നേരത്തെ വീട്ടിലെത്തി. സത്യത്തിൽ രാവിലത്തെത്തിന്റെ ബാക്കി വൈകിട്ട് കിട്ടിയാലോ എന്നൊരു ഭയം മൂലം ഞാൻ നേരത്തെ സ്ഥലം വിട്ടതാണ്.

മലയാളം കമ്പികഥ – നവവധു – 1

മലയാളം കമ്പികഥ – നവവധു – 2

മലയാളം കമ്പികഥ – നവവധു – 3

അവളുമാർ വന്നതോ ഞാൻ അങ്ങോട്ട് ചെന്നതോ അവളുമാർ മാറിമാറി ക്ലാസിലെ വിശേഷങ്ങൾ പുലമ്പിയതോ ഞാൻ ഏതോ സ്വപ്നലോകത്ത് സഞ്ചരിക്കുമ്പോ അറിഞ്ഞതേയില്ല. അതിൽ മൊത്തം അവളായിരുന്നു. ആദ്യം കണ്ട ആ മുഖം. എന്റെ വീഴ്ച. കണ്ണുകൾ ഈറനണിഞ്ഞ ആ ചിത്രം…. കൂട്ടത്തിൽ ഞാൻ ഓരോ നമ്പർ ഇടുമ്പോൾ ആ കണ്ണിൽ വിരിയുന്ന ഒരു പ്രത്യേക ഭാവം……

ടാ….ഒരു ശക്തിയായ തട്ടലിലാണ് ഞാൻ കണ്ണു തുറന്നത്.മുന്നിൽ അച്ചു.

ആ നീയെപ്പോ വന്നു?????എന്റെ അമ്പരന്ന ചോദ്യം കേട്ട് അച്ചു ഞെട്ടി.

എന്തോന്ന്?????
അല്ല നിങ്ങള് എപ്പഴാ വന്നെന്ന്?????ഞാൻ ഒരു പൊട്ടനെപ്പോലെ ചോദിച്ചു. ആ കാര്യങ്ങൾ എന്റെ ഓർമയിൽ എങ്ങുമില്ല എന്നത് എന്നെ ആകെ കുഴക്കി.
നിനക്കെന്നാടാ പ്രന്തോ.. നീയല്ലേ ഇങ്ങോട്ട് വന്നത്.ഇത്രേം നേരോം ഇവിടെ ഇരുന്നിട്ട്.?????എടിയെ നീയിത് കേട്ടോ.നമുക്ക് വട്ടായതാണോ. അതോ ഇവന് വട്ട് കൂടിയതാണോ.അവൾ അകത്തേക്ക് നോക്കി വിളിച്ചു
അപ്പൊ ഇത്രേം നേരം പറഞ്ഞതൊന്നും നീ കേട്ടില്ലേ???? ചേച്ചി അകത്തെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നു.
ങ്ഹും.ഞാൻ ഇല്ലന്ന് ചുമൽ കൂച്ചി.
ദൈവമേ.ഈ ചെക്കന് കാര്യമായ എന്തോ പ്രശ്നമുണ്ട്.
ഞാൻ മെമ്മറി മൊത്തം അരിച്ചുപെറുക്കി. അവർ വന്നതോ പറഞ്ഞതോ എന്റെ ബോധമനസ്സിൽ പോയിട്ട് ഉപബോധ മനസ്സിൽ പോലുമില്ല!!!!!
ഇനി പറ ആരാ ആള്?????അച്ചു പെട്ടെന്ന് അടുത്തെത്തി.
ആളോ. ചേച്ചിക്ക് ഒന്നും മനസ്സിലായില്ല.ചേച്ചി കണ്ണുമിഴിച്ചു.
അതെന്നെ. ഇത് വട്ടും പ്രാന്തും ഒന്നുമല്ലാന്നേ.ഏതോ ഒരുത്തി ഈ ഉള്ളിൽ കേറിയിട്ടൊണ്ട്. വേഗം പറഞ്ഞോ ആരാ ആള്????
എനിക്ക് ആകെമൊത്തം ഒരു പരുങ്ങല്. പറയണോ വേണ്ടയോ.
നീ പറ മോനേ ദിനേശാ..നിയൊന്നു തുമ്മിയാൽ ഞങ്ങക്ക് അറിയരുതോ???പറഞ്ഞോ ആരാ ഞങ്ങടെ നാത്തൂൻ????അച്ചു ഒരു പോലീസായി.
ഞാൻ ചേച്ചിയെ നോക്കി. ചേച്ചി എന്നെത്തന്നെ തുറിച്ചു നോക്കി നിക്കുവാണ്. ആ മുഖത്തെ ഭാവം മനസിലാക്കാൻ പോലും പറ്റുന്നില്ല. എന്റെ ഓരോ നോട്ടം പോലും നിരീക്ഷിച്ചു നിൽപ്പാണ്.
നീ പറയുന്നുണ്ടോ..എന്താടാ പേര്????അച്ചു ഒരൽപ്പം കലിപ്പായി ഒറ്റ അലർച്ച.
ശ്രീക്കുട്ടി. അല്ല ശ്രീലക്ഷ്മി. അവളുടെ ചോദ്യത്തിന്റെ ഞെട്ടലിൽ ഞാൻ പറഞ്ഞുപോയി.
അങ്ങനെ വരട്ടേ….അച്ചുവിന് ഒരു പ്രമാദമായ കേസിന് തുമ്പുണ്ടാക്കിയ ഷെർലോക് ഹോംസിന്റെ ഭാവം.

ആ പോരട്ടെ….പോരട്ടെ….മൊത്തം ഇങ്ങോട്ട് പോരട്ടെ….അച്ചു ഒരുമാതിരി ഭീഷണി ഭാവത്തിൽ പറഞ്ഞു.

ചേച്ചി വായുംപൊളിച്ചു നിൽക്കുന്നു. ഒറ്റ ദിവസം കൊണ്ട് ലൈൻ ആയോ എന്നൊരു ഞെട്ടൽ ആ മുഖത്തു കാണാം.

അലോ….അവളുടെ വായി നോക്കാനല്ല മറ്റവളുടെ വിവരങ്ങളാ ചോദിച്ചത്. വീണ്ടും അച്ചു.

അത്…പിന്നെ…. ലൈൻ ഒന്നുമല്ല…. എനിക്ക്….കണ്ടപ്പോ….അവള്….. അതുപിന്നെ….. ഞാൻ നിന്നു വിക്കി. സത്യത്തിൽ എന്തിനാണ് ഞാൻ ഇത്രയും പേടിക്കുന്നതെന്നോ വിക്കുന്നതെന്നോ എനിക്ക് അറിയില്ല. അവളുമാർ അറിഞ്ഞാലും ഒന്നും സംഭവിക്കാനും പോകുന്നില്ല. പക്ഷേ എന്തോ ഒരു വിറയൽ. അവിഹിത ഗർഭം ധരിച്ച പെണ്ണ് സ്വന്തംഅച്ഛനോട് ആ വിവരം തുറന്നു പറയുമ്പോ പോലും അത്രേം വിറച്ചിട്ടുണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *