ആവണിത്തിങ്കൾ 1

കരനാട്ട് തറവാട്…പനംകുളം ഗ്രാമത്തിലെ പ്രമുഖ കുടുംബം ആയിരുന്നു…ഇപ്പോഴും
ആവശ്യത്തിലധികം ഭൂസ്വത്തും പണവും ഉണ്ടെങ്കിലും പണ്ട് ഉണ്ടായിരുന്ന പ്രൗഢിയുടെ
കാര്യത്തിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്… പഴയ കാരണവന്മാർ രാജാക്കന്മാരെപ്പോലെ
കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു…

ആ നാട്ടിൽ അന്നവർ പറയുന്ന കാര്യങ്ങൾക്ക് മറുത്തൊരു വാക്ക് സംസാരിക്കാൻ പോലും ആരും
ധൈര്യപ്പെട്ടിരുന്നില്ല…തലമുറകൾ മറിഞ്ഞു വന്നപ്പോൾ ആ ശൗര്യമൊക്കെ കരനാട്ടിലെ പുതിയ
തലമുറയ്ക്ക് കൈമോശം വന്നിരുന്നു…കുറച്ച് കൂടെ വ്യക്തമായി പറഞ്ഞാൽ ലോകത്താകമാനം
പുരോഗമനത്തിന്റെ പാതയിൽ സഞ്ചരിച്ചപ്പോൾ പനംകുളവും അവിടത്തെ നിവാസികളും പുതിയ
ലോകസഹചര്യങ്ങളിൽ വളരെയധികം മുൻപോട്ട് പോയിരുന്നു…സ്വഭാവികമായും പനംകുളം നിവാസികൾ
ഏതൊരു കുടുംബത്തിനും നൽകുന്ന പരിഗണനയെ കരനാട്ട് തറവാടിനും നല്കിയിരുന്നുള്ളൂ…

ശ്ശെ…ഇതിപ്പോൾ പറഞ്ഞു പറഞ്ഞു ഞാനിതെങ്ങോട്ടാ കാട് കയറിപ്പോകുന്ന…ചെറിയൊരു തുടക്കം
എന്ന രീതിയിൽ ആണ് തറവാടിന്റെ വർണ്ണനയോടെ ആരംഭിച്ചത്..ഇങ്ങനെ പോകാണെങ്കിൽ പുണ്യ
പുരാതന സീരിയൽ ആയിപ്പോകുമെന്നുള്ളത് കൊണ്ട് നമുക്ക് വലിച്ചു നീട്ടാതെ കഥയിയിലോട്ടു
കടക്കാം….

നിലവിൽ കരനാട്ട് തറവാട്ടിൽ ഇപ്പോൾ താമസിക്കുന്നത് എന്റെ ചെറിയച്ചൻ അജയനും (57)ഭാര്യ
അതായത് എന്റെ ചെറിയമ്മ
രമ്യയും(40) ..മക്കളായ…ആവണിയും(19)…രശ്മികയുമാണ്(18)…

ചെറിയച്ചൻ അടുത്തുള്ള ടൗണിൽ മെഡിക്കൽ ഷോപ് നടത്തുന്നു…ചെറിയമ്മ മക്കളുടെ
കാര്യങ്ങളും വീട്ട് ജോലിയും പറമ്പിലെ കൃഷിയുടെ മേൽനോട്ടവുമൊക്കെയായി തിരക്കുള്ളൊരു
വീട്ടമ്മയുടെ റോൾ ഭംഗിയായി നിർവഹിച്ചു പോരുന്നു…ആവണി ഡിഗ്രി സെക്കൻഡ് ഇയർ
ചെറിയച്ഛന്റെ മെഡിക്കൽ ഷോപ്പിനടുത്തുള്ള വിമണ്സ് കോളേജിൽ പഠിക്കുന്നു… രശ്മിക
വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള സ്കൂളിൽ പ്ലസ് 2 പഠിക്കുന്നു…

ഇത്രയുമാണ് ചെറിയച്ഛന്റെ കുടുംബത്തിന്റെ പ്രാധമിക വിവരങ്ങൾ…ബാക്കി വഴിയേ…ചോദിച്ചു
ചോദിച്ചു പോകാം…

മഹേഷ്.(36)..ആരാണെന്നല്ലേ…നോം തന്നെ…ഭാര്യ അനുശ്രീ (24) മകൾ കുഞ്ഞാറ്റ (2)അച്ഛൻ
അരവിന്ദൻ(61)അമ്മ ജാനകി…എനിക്ക് 8 വയസ്സുള്ളപ്പോൾ ക്യാൻസർ ബാധിച്ചു മരിച്ചു
പോയിരുന്നു ..എല്ലാവരും നിർബന്ധിച്ചെങ്കിലും എന്തോ…അച്ഛൻ പിന്നീടൊരു വിവാഹത്തിന്
തയ്യാറായില്ല…അച്ഛൻ നടത്തിയിരുന്ന ഫ്ലോറിങ് ടൈൽസ് ഷോപ് ആണ് ഞാനിപ്പോൾ ഏറ്റെടുത്ത്
നടത്തുന്നത്…അച്ഛനിപ്പോൾ പറമ്പിലെ കൃഷി കാര്യങ്ങൾ നോക്കി വീട്ടിൽ തന്നെ
ഒതുങ്ങിയിരുന്നു..ഭാര്യ അനുശ്രീ..ഞാൻ അനുവേന്ന് വിളിക്കും..`

ടൗണിൽ പള്ളി വക സ്കൂളിലെ പ്ലസ് 2 ടീച്ചർ ആണ്….ഇളയച്ചൻ താമസിക്കുന്ന പഴയ തറവാട്ടിൽ
നിന്നും 100 മീറ്റർ ദൂരം ഉണ്ടായിരുന്നുള്ളു ഞങ്ങളുടെ വീട്ടിലേയ്ക്ക്…പേരിന്
മാത്രമേയുള്ളൂ രണ്ട് വീടുകൾ …മിക്കവാറും സമയങ്ങളിൽ അച്ഛനൊഴിച്ചു ഞാനും ഭാര്യയും
കുഞ്ഞാറ്റയും തറവാട്ടിൽ തന്നെയായിരിക്കും ചിലവഴിച്ചിരുന്നത്..രാത്രിയിൽ ഉറങ്ങാൻ
മാത്രമാണ് ഞങ്ങൾ തിരിച്ചു വീട്ടിലേയ്ക്ക് വരാറുള്ളത്…

ചെറിയച്ചൻ രാവിലെ 7.30 ആകുമ്പോൾ ഷോപ്പിലോട്ടു പോകും..തിരിച്ചെത്തുന്നത് രാത്രിയിൽ 9
മണിയെങ്കിലും ആകും.അച്ഛൻ വെളുപ്പിന് 8 മണിയ്ക്ക് പറമ്പിലോട്ട് പോകും
കൃഷിപ്പണികൾക്കായി പണിക്കാർ അപ്പോഴേയ്ക്കും വന്നിട്ടുണ്ടാകും…ഇടയ്ക്ക് പണിക്കാരെയും
കൂട്ടി 10 മണിയ്ക്ക് വീട്ടിൽ വന്ന് അവർക്കുള്ള ഭക്ഷണവും കൊടുത്ത് കഴിച്ചിട്ട് പോയാൽ
പിന്നെ പണി കഴിഞ്ഞു ഉച്ചയ്ക്ക് 2 മണിയ്ക്കാനു വീട്ടിലേയ്ക്ക് വരുന്നത്…കുളിച്ച്
വിശ്രമിച്ചു ഒരു 4 മണിയോടെ കവലയിൽ ഉള്ള വായനശാലയിൽ പോയാൽ 7 മണിയാകും വീട്ടിൽ
തിരിച്ചെത്തുമ്പോൾ…

രണ്ട് വീട്ടിലേക്കും രണ്ടിടങ്ങളിലെയും പണിക്കാർക്കുമുള്ള ഭക്ഷണം തറവാട്ടിൽ
തന്നെയാണ് ഉണ്ടാക്കുന്നത്…ചെറിയമ്മയെ സഹായിക്കാൻ അനു വെളുപ്പിനെ എണീറ്റ്‌ പോയാൽ
പിന്നെ എട്ടരയോടെയാണ് തിരിച്ചെത്തുക…അവൾ വന്ന് വിളിക്കുമ്പോൾ ആകും ഞാനും
കുഞ്ഞാറ്റയും എണീക്കാറുള്ളത്….
പിന്നെയുള്ള 1 മണിക്കൂർ കൊണ്ട് കുളിയും ജപവുമെല്ലാം കഴിച്ചു തറവാട്ടിൽ പോയി
ഭക്ഷണവും കഴിച്ചു കുഞ്ഞാറ്റയെ ചെറിയയമ്മയെ ഏല്പിച്ചിട്ട് ഒരു ഒമ്പതരയോടെ ഞാനും
അനുവും കാറിൽ ടൗണിലോട്ട് പോകും…ഞാനവളെ സ്കൂളിൽ ഇറക്കിയിട്ടു ഷോപ്പിൽ എത്തുമ്പോൾ
വർക്കേഴ്‌സ് എല്ലാവരും എത്തിയിട്ടുണ്ടാകും…

Leave a Reply

Your email address will not be published. Required fields are marked *