ഇങ്ങനെയും ഒരു പ്രണയം – 2 4


കഴിഞ്ഞ പാർട്ടിന് കൊറച്പേരൊക്കെ കമന്റ്‌ ചെയ്തു അവർക്ക് നന്ദി. ഇനിങ്ങൾ കമന്റ്‌ തന്നാൽ മാത്രേ എനിക്ക് വീണ്ടും എഴുതാൻ തോന്നു.

അപ്പൊ കഥയിലേക്ക്.

ബസ് ഇറങ്ങിയതേ കണ്ടു പല പാർട്ടികളുടെയും കൊടിയും അലങ്കാരങ്ങളും എല്ലാം മൊത്തത്തിൽ കളർ ആയിട്ടുണ്ട്. ബസ്സിൽ നിന്നും ഇറങ്ങിയ കുട്ടികൾ എല്ലാം നേരെ കോളേജ് കാവടത്തിലൂടെ അകത്തേക്ക് കേറുന്നുണ്ട്. അതിൽ യൂണിഫോം ഇറ്ട്ടവരും കളർ ഇട്ടവരും ഒണ്ട്. ഞാനും അവരുടെ പുറകെ നടന്നു.

വീട്ടിൽ നിന്നും ഇറങ്ങുമ്പോ എനിക്ക് നല്ല ധൈര്യം ആയിരിന്നു പക്ഷെ ആൾക്കാരെ ഒക്കെ കണ്ടു തുടങ്ങിയപ്പോ എന്തോ പേടി പോലെ. അകത്തോട്ട് എത്തിയപ്പോൾ തന്നെ കണ്ടു സീനിയർ ചേട്ടന്മാരും ചേച്ചിമാരും പല ഗ്രൂപ്കളായി തിരിഞ്ഞ് പോകുന്ന കുട്ടികളിൽ പലരെയും വിളിച്ചു പരിചയപെടുന്നുണ്ട്. ചില കുട്ടികൾ സീനിയേഴ്‌സിന്റെ നിർദേശ പ്രേകരം ഡാൻസും പാട്ടും ഒക്കെ ചെയ്യുന്നു ചിലർ കരയുന്നു എന്ന ചില ചെക്കന്മാർ എതിർത്തും നില്കുന്നുണ്ട്. ഞാനും ഒരു തീരുമാനം എടുത്തു എതിർത്തു നിൽക്കുക എന്ത് ചോദിച്ചാലും നേരിടുക അങ്ങനെ ഞാൻ വീണ്ടും മുന്പോട്ട് നടന്നു. അപ്പൊത്തന്നെ എനിക്കൊളള മണി മുഴങ്ങി.

ഡാ ചെക്കാ… ബ്ലു ഷർട്ട്‌ ഇവടെ വാ…. ഗാംഭീര്യം ഒള്ള ഒരു ശബ്ദത്തിലുള്ള വിളി കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി പക്ഷെ തിരിഞ്ഞ് നോക്കാൻ നിന്നില്ല മുമ്പോട്ട് തന്നെ നടക്കാൻ തുടങ്ങിയതും വീണ്ടും വിളി വന്നു.

നിനക്ക് ചെവി കേട്ടുടെടാ ഇവടെ വരാൻ പറഞ്ഞ ഇവടെ വരണം….വേഗം….നിന്നോട്….

പിന്നെ ഞാൻ ഒന്നും നോക്കില്ല നേരെ അവരുടെ അടുത്തേക്ക് തന്നെ നടന്നു.

നിനക്ക് ചെവി കേട്ടുടെടാ…..?

കെ….കേക്കാം….ചേട്ടാ…..
ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

നീ ഏതാ സബ്ജെക്ട്…..?

B. Com ഒറ്റവാക്കിൽ ഞാൻ ഉത്തരം പറഞ്ഞുനിർത്തി.

മ്മ്….. അവർ ഒന്ന് ഇരുത്തി മൂളി ശേഷം എന്നോട് പറഞ്ഞു.

നീ ഒരു കാര്യം ചെയ്യ് ഇവളെ ഒന്ന് പ്രെപോസ് ചെയ്തിട്ട് പൊയ്ക്കോ….

ചേട്ടാ ഞാനോ….. ഞാൻ ദയനീയമായി ചോദിച്ചു….

നിനക്ക് ക്ലാസ്സിൽ പോണോ അതോ ഇവടെ നിക്കുന്നോ….. ക്ലാസ്സിൽ പോണേ വേഗം പറഞ്ഞത് ചെയ്തിട്ട് പൊക്കോ….

അവരെ എതിർക്കണം എന്ന് മനസിൽ ഉണ്ടെങ്കിലും ഒന്നും പുറത്തേക്ക് വന്നില്ല. എന്റെ സ്വഭാവത്തെ തന്നെ പഴിച്ചുകൊണ്ട് ഞാൻ അടുത്തുനിൽക്കുന്ന പെൺ കുട്ടിയെ നോക്കി. ഒറ്റ വട്ടം മാത്രേ നോക്കിയൊള്ളു നല്ല വട്ടമുഖം ഒള്ള ഒരു കൊച്ച്. മുഖം മാത്രേ കണ്ടോള്ളൂ ബാക്കി കാണാൻ ഒള്ള മാനസികാവസ്ഥയിൽ അല്ലല്ലോ ഞാൻ അവടെ നില്കുന്നത്.

എന്താന്ന് അറിയില്ല വല്ല സിനിമയോ മറ്റോ ആണെങ്കിൽ ഇപ്പൊ ഒരു പട്ടിനുള്ള വക ഒക്കെ ഒണ്ട് അതല്ലേലും അങ്ങനെ ആണല്ലോ നായകൻ നായികയെ കാണുമ്പോ ഒരു പാട്ട് ഒറപ്പല്ലേ. പക്ഷെ ഞാൻ നായകനും അവൾ നായ്കയും ഒന്നും അല്ലാത്തോണ്ട് ഒന്നും നടന്നില്ല. അല്ലേലും സിനിമ അല്ലല്ലോ ജീവിതം.

ഇങ്ങനൊക്കെ ചിന്തിച് ഞാൻ പ്രെപോസ് ചെയ്യാൻ നിൽക്കുബോൾക്ക് ഒരു ചേട്ടൻ അങ്ങോട്ട് നടന്നു വന്നു അത് കണ്ടപോലെ ബാക്കി സീനെയെര്സ് നിന്ന് പരുങ്ങാൻ തുടങ്ങി.

ആ ചേട്ടൻ ഞങ്ങളുടെ തെക്ക് വന്നു

എന്താ ഇവടെ പ്രശ്നം ശ്യാമേ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ ചെയർമാൻ ആയിട്ടിരിക്കുന്ന ഈ കോളേജിൽ ഇത്തരം കാര്യങ്ങൾ ഒന്നും വേണ്ട എന്ന് നിനക്കൊക്കെ പറഞ്ഞ മനസിലാകില്ല അല്ലെ മനസിലാക്കിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. പിള്ളേരെ നിങ്ങൾ പൊക്കോ ഇത് ഞാൻ ഡീൽ ചെയ്തോളാം.

അത് കേട്ടതും പിന്നെ ഞാൻ ഒന്നും നോക്കിയില്ല നേരെ മുന്പോട്ട് നടന്നു. പിന്നെ
അങ്ങനെ ആരും റാഗിംഗ് എന്നൊന്നും പറഞ്ഞു വിളിച്ചില്ല. അപ്പോളാണ് ഞാൻ കൂടെ ഒണ്ടാരുന്ന പെണ്ണിനെ കുറിച്ച് ഓർത്തത്. അവിടെ എല്ലാം നോക്കി എങ്കിലും അവളെ കണ്ടില്ല. അല്ലെ തന്നെ അവളെ ഞാൻ എന്തിനാ നോക്കുന്നെ എന്നും പറഞ്ഞു ഞാൻ നേരെ കോളേജിലേക്ക് കേറി.

Leave a Reply

Your email address will not be published. Required fields are marked *