പ്രിൻസ് ഓഫ് പേർഷ്യ – 2 1


എല്ലാവരും നിങ്ങടെ വിലയേറിയ ഓട്ടുകൾ നൽകി എന്നെ വിജയിപ്പിക്കണം 😂🙏 എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്നു……

[ബാക്ക് ടു പ്രെസെന്റ്]
ഉണ്ണി തലതിരിച്ചു നോക്കുമ്പോൾ കാണുന്നത്,അവനെ നോക്കി ഇളിച്ചോണ്ട് നിന്ന എന്നെയാണ്….
ഉണ്ണി : കണക്ക് തീർക്കുവാ അല്ലേടാ പന്നി;😾

“ആഹ്ടാ ഇപ്പൊ ഒരു ചെറിയ സുഖം തോന്നുന്നുണ്ട്…… ഉഫ്ഫ്ഫ്ഫ്ഫ് ”

ഞാൻ അവനെ നോക്കി നെടുവീർപ്പിട്ടോണ്ട് പറഞ്ഞു, കൂടാതെ അവൻ പല്ല് ഞെരിക്കുന്ന ഒച്ചയും കേൾക്കുന്നുണ്ടായിരുന്നു….. ഹാ പാവം…… കൊറച് കൂടി പോയോ എന്നൊരു സംശയം.

“എടാ മണക്കൂസൻ ഉണ്ണി നമ്പൂതിരി നമ്മൾ ഇവടെ വന്നേക്കുന്നത് പൊറുതിക്കല്ല, ഏട്ടന്റെ കല്യാണമ നി വന്നേ കൊറച് കൂടുതൽ കളക്ഷൻ കിട്ടും ഇന്ന് ….. 😌”

“ഹാ അങ്ങനെ ഒരു കാര്യം ഇന്നാണല്ലോല്ലെ, ഒരു പത്ത് മിനിറ്റ് ഞാൻ ദേ സെറ്റായി…”

“ഉഫ്ഫ്ഫ്… വായ്‌നോക്കാൻ ആഹ്ണെന്നു പറഞ്ഞപ്പോ അവന്റെ ഒരു ഉത്സാഹം കണ്ടില്ലെ… ചെറ്റ,”

ഞാൻ അവനെ നോക്കി ഒന്ന് ഇരുത്തി പറഞ്ഞതും അവൻ ഒരു കിണി പാസ്സാക്കി നേരെ ബാത്‌റൂമിലോട്ട് കേറി….

പിന്നെ ഞാനും അവനും കുളിച്ചൊരുങ്ങി, വയലറ്റ് ഷർട്ടും കസവു മുണ്ടും എടുത്തിട്ടു… കല്യാണത്തിന് എല്ലാരും കൂടെ എടുത്ത കോഡ് ഡ്രെസ്സാണത്…

അങ്ങനെ ഒരുക്കം ഒക്കെ കഴിഞ്ഞ് ഞങ്ങൾ ഒരു ചായേം കുടിച് സെറ്റായി….

“എടാ അമ്പലത്തിൽ പോയി… എല്ലാകാര്യവും റെഡിയാണോ എന്ന് നോക്കീട്ടു വാടാ”

അമ്മ്മാവൻ ആഹ്ണ് ആ അശരീരി മുഴക്കിയത് ,

“ശരി അമ്മാവ”

ഉണ്ണി അതിന് മറുപടി പറഞ്ഞു…

“ഓ….. ഇങ്ങനെ പോയ ഇയാള്ടെ വായിൽ ഞാൻ പന്നി പടക്കം ഇട്ട് പൊട്ടിക്കും😤💥.”
അമ്മാവൻ പോയതേ ഞാൻ ഉണ്ണിയോടായി പറഞ്ഞു.

“നി ഇങ്ങനെ ദേഷ്യപെടല്ലേ മച്ചു, പുള്ളി പറഞ്ഞതിലും കാര്യം ഇണ്ട് ”

“എന്ത് പണി ചെയ്യാൻ പറഞ്ഞതോ?

“അതല്ലെടാ നമ്മക്ക് ഇവടെ നിന്ന കൊറച്ചല്ലേ കളക്ഷൻ കിട്ടൂ, അമ്പലത്തിൽ പോയാൽ ഇതിൽ കൂടുതൽ കിട്ടും 🤤🤩”
ഉണ്ണി അതിലെ പോയ ഒരു ചേച്ചിയെ നോക്കി എന്നോട് പറഞ്ഞു

“വെറുതെ അല്ലടാ നിന്നെ ബൂലോക കോഴി എന്ന് വിളിക്കുന്നെ 🤭”

“കോഴി നിന്റെ അപ്പൻ രാജപ്പൻ 😤”

“ഓഹ്…. ഓഹ്…. കൂൾ മാൻ, കൂൾ…”

ഞാൻ അവനോട് അത് പറഞ്ഞപ്പോ അവനൊന്ന് ഇരുത്തി മൂളി എന്റെ പിറകെ അമ്പലത്തിലേക്ക് വന്നു….

അമ്പലത്തിൽ എത്തിയപ്പോഴ അവൻ പറഞ്ഞതിന്റെ പ്രാധാന്യം ഞാൻ അറിഞ്ഞത്…….

എന്തൊരു അമ്മിട്ടൻ പീസുകള 👅🤤….

“വായ്നോക്കി നിക്കാണ്ട് പോയി എല്ലാം സെറ്റാണോന്നു നോക്കെടാ നാറി ”

എന്റെ വായ്നോക്കി ഒള്ള നിൽപ്പ് കണ്ട് ഉണ്ണി പറഞ്ഞു.

“അല്ല ആശാൻ എവടെ പൂവാണോ?”

“ഞാനോ, എനിക്ക് അവളെ ഒന്ന് കാണണം” [അവന്റെ മുറപ്പെണ്ണ് ചിന്നു എന്ന ആതിരയെ ]

“ഓഹ്… ആയിക്കോട്ടെ എന്നാൽ അടിയൻ അങ്ങോട്ടേക്ക്”
ഞാൻ ഉണ്ണിയെ നോക്കി തൊഴുത്തോണ്ട്🙏 പറഞ്ഞു.

അവൻ അവന്റെ മാസ്റ്റർ പീസ് ഐറ്റം ആയ ചിരി പാസ്സാക്കി അപ്പുറത്തേക്ക് പോയി… പിന്നെ അതോടെ ഞാൻ കട്ട പോസ്റ്റ്‌… പിന്നെ കൊറേ നേരം അതിലേം ഇതിലേം ഒക്കെ അലഞ്ഞു തിരിഞ്ഞു ലാസ്റ്റ് വീട്ടിൽ എത്തി. അപ്പോത്തെക്കും അവർ എല്ലാം അമ്പലത്തിലേക്ക് വരാൻ ഇറങ്ങിയിരുന്നു. പിന്നെ ഞങ്ങൾ എല്ലാം കൂടെ എന്റെ തന്ത “രാജപ്പൻ ” എന്ന രാജശേഖരൻ എനിക്ക് വാങ്ങി തന്ന സ്വിഫ്റ്റിൽ അമ്പലത്തിലേക്ക് യാത്ര തിരിച്ചു….

അമ്പലത്തിൽ എത്തി സ്വീകരണം ഒക്കെ കഴിഞ്ഞ്, ഞാൻ നേരെ ഉണ്ണികരികിലേക്ക് പോയി… അവൻ ഇപ്പഴും ചിന്നുവുമായി അപ്പറം മാറി നിന്ന് സൊള്ളുവ…

നാഴികക്ക് നാൽപത് വട്ടം “സിംഗിൾ പസംഗ “എന്ന് പറഞ്ഞ അവൻ, അവള്ടെ ഒരു i love you 💋……, ൽ വീണു പോയി…..

ഞാൻ മാത്രം ഇങ്ങനെ” ചോദിച്ചു പോയവൻ ഊമ്പി “എന്ന് പറയണ അവസ്ഥയും ഹാ എല്ലാം എന്റെ വിധി……

ചെലപ്പോ എനിക്ക് ഇനി എവടെലും നല്ല ഒരെണ്ണം കാത്തിരുപ്പിണ്ടേല്ലോ…… ഏത്…… 🤩

“എടാ ഉണ്ണി നിങ്ങടെ കാര്യത്തിൽ എന്താ യാലും ഒരു തീരുമാനം ആയല്ലോ ഇനി എന്റെ കാര്യത്തിൽ തീരുമാനം ആക്കി താടാ…”

Leave a Reply

Your email address will not be published. Required fields are marked *