മഞ്ഞു പെയ്യുന്ന കാലം 2

എന്റെ പേര് ജിബിൻ. പാലക്കാട്‌ ചിറ്റൂർ ആണ് എന്റെ വീട്. വീട്ടിൽ ഞാനും അച്ഛനും അമ്മയും മാത്രമേ ഉള്ളൂ. ഞാൻ ഡിഗ്രി ഒക്കെ കഴിഞ്ഞു 3 വർഷമായി ജോലിയില്യാതെ നിൽക്കുന്നു. ഇന്റർവ്യൂനു പലവട്ടം പോയിട്ടും ജോലിയൊന്നും ശരിയാകാതെ കൂട്ടുകാരുമായി കൂട്ടുകൂടി നടക്കുന്നു. ജോലിയൊന്നും ശരിയാകാത്തതുകൊണ്ട് എന്നും വീട്ടിൽ വഴക്കാണ്. ഒരു ദിവസം കൂട്ടുക്കാർ അവരുടെ ആവശ്യങ്ങൾക്കായി പോയപ്പോൾ എനിക്ക് ആരുടെ അടുത്തേക്കും പോകാനില്ല്യാത്തത് കൊണ്ടും വെറുത വീട്ടിലിരുന്നു നേരം പോകാതായപ്പോൾ ന്യൂസ് പേപ്പർ എടുത്തു വായിക്കാം എന്നു കരുതി വായന തുടങ്ങി.

2, 3 പേജ് വായിച്ചു കഴിഞ്ഞു അടുത്ത പേജ് മറിച്ചപ്പോൾ അതിൽ ഒരു ജോബ് വാക്കൻസിയുടെ പരസ്യം കണ്ടു. മൂന്നാറിൽ ഒരു റിസോർട്ടിൽ അക്കൗണ്ടന്റ് ആയിട്ടായിരുന്നു ജോലി ഒഴിവു ഉണ്ടായിരുന്നത്. പലവട്ടം ശ്രമിച്ചിട്ടും ജോലി ഒന്നും ആകാത്ത കാരണം വീട്ടുകാർ ആ ഇന്റർവ്യൂനു പോകാൻ നിർബന്ധിച്ചു. ജോലിയുടെ ഇന്റർവ്യൂ പാലക്കാട്‌ വച്ചിട്ടായിരുന്നു. മനസില്ല്യ മനസോടെ ഞാൻ ആ ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ പോയി. അത്ഭുതമെന്നോണം ആാാ ഇന്റർവ്യൂവിൽ ഞാൻ പാസ്സായി. എനിക്ക് വളരെയധികം സന്തോഷമായി. ഇന്റർവ്യൂ കഴിഞ്ഞു 1 ആഴ്ച്ചക്ക് ശേഷം 2 ആഴ്ചക്കുള്ളിൽ ജോലിക്കു കയറണം എന്നു അറിയിച്ചുകൊണ്ട് അപ്പോയിമെന്റ് ലേറ്ററും വന്നു.

ആാാ സന്തോഷത്തിൽ ഞാൻ കൂട്ടുകാർക്ക് ചെലവ് ചെയ്തു. പിന്നെ ഒരു യാത്രയും പോയി. അങ്ങനെ പെട്ടന്നു ദിവസങ്ങൾ കടന്നു പോയി ജോലിക്കു കയറേണ്ട ദിവസമായി. ഞാൻ വീട്ടുകാരോട് യാത്ര പറഞ്ഞു ജോലിക്കായി മൂന്നാറിലേക് യാത്രയായി. 5 മണിക്കൂർ നേരത്തെ യാത്രക്കു ശേഷം ഞാൻ മുന്നാറിലെത്തി റിസോർട്ടിൽ ജോയിൻ ചെയ്തു. അവിടുത്തെ മാനേജർ ആന്റണി ചേട്ടൻ അവിടുത്തെ ജോലിക്കാരെ പരിചയപ്പെടുത്തുകയും എനിക്കുള്ള താമസ സൗകര്യം കാണിച്ചു തരികയും ചെയ്തു. ജോലി ചെയ്യുന്ന റിസോർട്ടിൽ നിന്നും അര കിലോമീറ്റർ മാത്രമേ റൂമിലേക്ക് ഉണ്ടായിരുന്നുള്ളു. അന്നത്തെ ദിവസം ഞാൻ ആ സ്ഥലവും ചുറ്റുപാടും മനസിലാക്കി.
റൂമിനടുത്തുത്തനെ വലിയ വലിയ ഹോട്ടലുകളും വിനോദസഞ്ചരികൾക്കുള്ള റൂമുകളും എല്ലാ സൗകര്യങ്ങളും അവിടെ തന്നെ ഉണ്ടായിരുന്നു. പിറ്റേ ദിവസം മുതൽ ഞാൻ ജോലിക്കു കയറി. ആദ്യദിവസമായതിനാൽ ഞാൻ നേരത്തെ എണീറ്റു കുളിച്ചു ഫ്രഷ് ആയി ജോലിക്ക് പോയി. അന്നത്തെ ദിവസം അവിടുത്തെ ജോലിക്കാരെയെല്ലാം പരിചയപെട്ടു. ആദ്യദിനം ആയതുകൊണ്ട് ദിവസം എങ്ങനെയോ തള്ളി നീക്കി. പിന്നെ പിന്നെ എന്റെ ജീവിതരീതികളിൽ മാറ്റങ്ങൾ വന്നു തുടങ്ങി. ക്രമം തെറ്റിയ ഉറക്കത്തിലും ഭക്ഷണരീതികളിലും നിന്നു മാറി ജീവിതത്തിൽ അടുക്കും ചിട്ടയും വന്നു.

എന്നും രാവിലെ നടക്കാനായി ഇറങ്ങും. അങ്ങനെ എന്നത്തെയും പോലെ നടക്കാനിറങ്ങിയപ്പോൾ ദൂരെ മഞ്ഞുപാളികൾക്കിടയിലൂടെ ഒരാൾ ഓടി വരുന്നതു കണ്ടു. അടുത്തെത്തിയപ്പോൾ അതൊരു പെൺകുട്ടിയാണെന്ന് മനസിലായി. കണ്ടാൽ 23 വയസു പ്രായം തോന്നിക്കുന്ന നല്ല സ്ത്രീത്വം തിളങ്ങുന്ന ഒരു നാടൻ പെൺകുട്ടി. ജോഗിങ് ഡ്രെസ്സും ധരിച്ചു മഞ്ഞുപാളികളിൽകൂടി മന്ദം മന്ദം ഓടിവരുന്നത് കണ്ടപ്പോൾ മുൻജന്മത്തിൽ എവിടെയോ വച്ചു കണ്ടതുപോലെ തോന്നി. പതിയെ അവൾ എന്റെയടുക്കൽ നിന്നും മറഞ്ഞു പോയി. അന്ന് മുഴുവൻ ഞാൻ അവളെകുറിച്ചായിരുന്നു ചിന്ത.

അവളുടെ വീടോ നാടോ ഒന്നും അറിയില്ല. എങ്കിലും അവൾ എന്റെ ആരെല്ലാമോ ഒക്കെ ആയിപോയി. ഒരു ദിവസം എണീക്കാൻ വൈകി തിരക്കുപിടിച്ചു ജോലിക്കു പോകുമ്പോൾ ആ കുട്ടിയെ പിന്നെയും കണ്ടു. ഒരു പട്ടു പാവാടയും ബ്ലൗസും ഉടുത്തു നെറ്റിയിൽ ചന്ദനകുറിയുമണിഞ്ഞു കൂട്ടുകാരികളുടെ കൂടെ ചിരിച്ചുകൊണ്ട് സംസാരിച്ചു വരുന്നു. അന്ന് എനിക്ക് ഒരു പോസിറ്റീവ് എനർജി കിട്ടിയപോലെ തോന്നി. അവളോട് എനിക്ക് വീടെവിടെയാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് അതിനുള്ള ധൈര്യം കിട്ടിയില്ല്യ. ജോലി ചെയുന്ന സ്ഥലത്തെ മാനേജർ എന്റെ ഇവിടുത്തെ സുഹൃത്തും നല്ല കമ്പനിയും ആയതിനാൽ അവളുടെ കാര്യം ഞാൻ ആന്റണിച്ചേട്ടനോട് പറയാമെന്നു വിചാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *