ഹായ്,
ഇവിടെ വന്ന് കഥകൾ വായിച് വായിച് അവസാനം ഒരു കഥ എഴുതിയാലോ എന്ന് തോന്നിയപ്പോ ഉണ്ടാക്കിയതാണ്. ഒരു എഴുത്തുകാരൻ അല്ലാഞ്ഞിട്ടും മുൻപരിജയം ഇല്ലാത്തത് കൊണ്ടും ഒരുപാട് തെറ്റുകൾ വരാം എന്നറിയാം.എന്നാലും ശ്രെമിക്കുകയാണ്..
സ്നേഹപൂർവ്വം മാതു
2019, ജൂലൈ 14
രാത്രി 2.45 am, വയനാട് ചുരം.
“ഡാ ഇനി നീ വണ്ടി ഓടിക്കില്ലേ… എനിക്ക് ഉറക്കം വർണിണ്ട്.”
‘ആ അച്ഛാ… ഞാൻ ഓടിച്ചോളാം ‘
“ഞാൻ ആ വളവിൽ നിർത്താം. നീ ആ കടേന്നു ഒരു ചായ കുടിച്ചിട്ട് വണ്ടി ഓടിച്ചാൽ മതി ”
ആ ചുവപ്പ് brezza കാർ കൃത്യം ആ വളവിൽ നിർത്തി.
‘അച്ഛാ കാശ് ‘
“എന്റെ ചില്ലറ ഇല്ലടാ. ഡീ ലക്ഷ്മി നീ അവന് ചായ കുടിക്കാൻ കാശ് കൊടുത്തേ..ഡീ.. ഡീ ”
‘ എന്താണ് മനുഷ്യ ‘
“അവന് ചായ കുടിക്കാൻ പൈസ കൊടുത്തേ എന്റെ ചില്ലറ ഇല്ല്യ ”
‘കിച്ചു ബാഗിലാ ടാ നീ എടുത്തോ എനിക്ക് നല്ല ഷീണം ഉണ്ട്. വെറുപ്പിക്കല്ലേ ‘
‘ ആ ഞാൻ എടുത്തോളാ ‘
കണ്ടാൽ 20 വയസ്സ് തോന്നിക്കുന്ന ആ ചെറുപ്പക്കാരൻ അവന്റെ അമ്മയുടെ ബാഗിൽ നിന്നും കാശ് എടുത്ത് തൊട്ടടുത്തുള്ള കടയിൽ കയറി ഒരു ചായയും പറഞ് അവിടെ ഇരുന്നു.
ചായ വരുന്നേ വരെ അവൻ അവന്റെ ഫോണിൽ തോണ്ടി ഇരുന്നു. കുറച്ചു കഴിഞ്ഞ് കടക്കാരൻ അവന്റെ കയ്യിലേക്ക് നല്ല ആവി പറക്കിന ചായ കൊടുത്ത് അതും ഊതി കുടിച്ചോണ്ട് തന്റെ കുടുംബം ഇരിക്കുന്ന കാറിലേക് നോക്കുമ്പോൾ ആണ് നിയന്ത്രണം നഷ്ടപെട്ട ഒരു ചരക്ക് ലോറി നിമിഷങ്ങൾ കൊണ്ട് ആ brezza കാറിനെ ഇടിച് ആ കാറും ലോറിയും കൊക്കയിലേക്ക് വീഴുന്നത് അവൻ കാണുന്നത്. ആ ചെറുപ്പക്കാരന്റെ നെഞ്ചോന്നു കാളി. ഒന്ന് ശബ്ധിക്കാൻ പോലും പറ്റാതെ അവൻ മരവിച്ചു നിന്നു.ശേഷം പുറകിലക്ക് തലയും അടിച് ബോധം കെട്ട് വീണു.ശേഷം ആരെക്കോ അവനെ പൊക്കി കൊണ്ട് പോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.
•••••••••••••••••••••••••••••••••••••••••••••••••
2021, മാർച്ച് 25
വൈകുനേരം 4.30, കോഴിക്കോട്, ഒരു ബുക്ക് സ്റ്റാൾ
‘ചേട്ടാ —-=—– എന്ന ബുക്ക് ഉണ്ടോ ‘
“ഡാ ആ —-=—- സ്റ്റോക്ക് തീർന്നിട്ടില്ലല്ലോ ”
നോക്കട്ടെ….. ആ ഉണ്ട് ചേട്ടാ ”
“മോന്റെ പേരെന്താ ”
‘കാർത്തിക്’
“എന്താ ചെയ്യുന്നേ ”
‘ഹൈദരാബാദ്ലാണ് ‘
“അവിടെ എന്താ ചെയ്യുന്നേ…… ബിസിനെസ്സ് ആണോ ”
‘ആ…… ചേട്ടാ ബുക്ക് ഒന്ന് കിട്ടിയിരുന്നേൽ എനിക്ക് പോകാമായിരുന്നു ‘
കൂടുതൽ ചോദ്യങ്ങളിലേക്ക് പോവാതിരിക്കാൻ അവൻ പറഞ്ഞു
“ദാ തന്റെ ബുക്ക് ”
അവൻ ബില്ലും പേ ചെയ്ത് ബുക്കും വാങ്ങി നിർത്തിയിട്ടിരുന്ന അവന്റെ ഹിമാലയം ബൈക്കിലും കയറി പോയി.
ഞാൻ കാർത്തിക്. 22 വയസ്സ്. നേരത്തെ പറഞ്ഞ പോലെ ഹൈദരാബാദ്ലാണ് പക്ഷെ ബിസിനസ് ഒന്നും അല്ലാട്ടോ… ഞാൻ അവിടത്തെ ഒരു കെമിക്കൽ ഇൻഡസ്ട്രീൽ ക്വാളിറ്റി മാനേജർ ആയിട്ട് വർക്ചെയ്യുകയാണ്. Chemical industrial ആയത് കൊണ്ട് തന്നെ ഒരു മാസം ജോലിയും 2 വീക്ക് ലീവും. അങ്ങനെ ലീവ് കിട്ടിയിട്ട് നാട്ടിലേക്ക് പോന്നതാണ്. ചെറുപ്പം തൊട്ടേ ബുക്ക് വായിക്കുന്ന ശീലം ഉണ്ട്. അതുകൊണ്ട് തന്നെ ലീവിന് വരുമ്പോൾ ഒരു ബുക്ക് വാങ്ങി കടപ്പുറത്തോ അല്ലെങ്കിൽ വേറെ എവിടേലും പോയി വായിക്കും.ബാക്കി കാര്യങ്ങൾ വഴിയേ പറയാം. അങ്ങനെ കോഴിക്കോടിന്റെ പ്രശസ്തമായ മനാഞ്ചിറ സ്റ്റേഡിയത്തിന്റ ഓരത്ത് ബൈക്ക് നിറുത്തി വിശാലമായ പുല്മേനിയിലൂടെ നടന്ന് അവിടെയുള്ള ഒരു സ്റ്റോൺ ബെഞ്ചിൽ ഇരുന്നു. ആ പുല്മേടയിൽ കളിക്കുന്ന കുട്ടികളും വൈകുന്നേരം സ്ഥിരമായി ഓടാനും വരുന്ന ചിലരും മാത്രമേ അവിടെ ഉള്ളു. അവധി ദിവസം അല്ലാത്തത് കൊണ്ടാവാം വലിയ തിരക്ക് ഒന്നും ഇല്ല.
കണ്ണടച്ച് ശോസം വലിച് വിട്ടിട്ട് ഞാൻ നേരത്തെ വാങ്ങിയ ബുക്ക് എടുത്ത് വായിക്കാൻ തുടങ്ങി.ബുക്ക് വായിക്കാൻ തുടങ്ങിയാൽ ചുറ്റിൽ എന്താണ് നടക്കുന്നത് എന്ന് ഞാൻ ശ്രെദ്ധിക്കാറില്ല.
അങ്ങനെ വായനയിൽ മുഴുകി ഇരിക്കുമ്പോളാണ് ഫോൺ ബെല്ലടിക്കുന്നത്. മാമി ആകും. അല്ലാണ്ട് വേറെ ആര് വിളിക്കാൻ. ബുക്കിൽ നിന്ന് മുഖം ഉയർത്തി ഫോണ് പോക്കറ്റിൽ നിന്നും എടുത്ത് നോക്കി. കറക്റ്റ് മാമി തന്നെ.
“ഹലോ”
