തിരിച്ചറിയാത്ത പ്രണയം
Thirichariyatha Pranayam | Author : Achu
ഹലോ ഫ്രണ്ട്‌സ് ഞാൻ ഒരു തുടക്കകാരൻ ആണ്, ഞാൻ ആദ്യമായി ആണ് കഥയെഴുതുന്നത് അപ്പൊ അതിന്റെ പോരായ്മകളും കാണും, ഞാൻ ഒരു എഴുത്തുകാരൻ അല്ല ഞാൻ ഈ സൈറ്റിലെ ഒരു വായനക്കാരൻ ആണ് അങ്ങനെയാണ് ഒരു കഥയെഴുത്തണമെന്ന് എനിക്കും തോന്നിയത്, ഇത് ഒരു പ്രണയകഥയാണ് പിന്നെ കമ്പി കാണാൻ ചാൻസ് ഇല്ല ഇനി നിങ്ങൾക്ക് അങ്ങനെ വേണമെങ്കിൽ പറഞ്ഞാൽ ഞാൻ എന്നാൽ ആവുന്നവിധം ശ്രമിക്കാം, കമ്പി അങ്ങനെ എഴുതാൻ എനിക്ക് അറിയില്ല എന്നാലും നോക്കാം കഥ നിങ്ങൾക്ക് ഇഷ്ട്ടപെട്ടാൽ പറയുക അതല്ല തുടരണ്ട എന്നാണ് എങ്കിൽ പറയുക ഇവിടെ വെച്ച് നിർത്തും, അപ്പൊ എല്ലാവരും വായിച്ചിട്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയുക.
*അപ്പൊ കഥയിലോട്ട് *
***********************
“ഹലോ അച്ചേട്ടാ ഇറങ്ങാറായോ”
“ആടാ വിഷ്ണു ഞാൻ ഇപ്പൊ ഇറങ്ങും ഒരു പത്തു മിനിറ്റ് അരുൺ വന്നാൽ ഉടനെ ഇറങ്ങും”
“ആ ശരി എങ്കിൽ ഞാൻ എയർപോർട്ടിൽ ഉണ്ടാകും അച്ചേട്ടൻ വരുന്നതും കാത്തു എല്ലാവരും ഇവിടെ സന്തോഷത്തോടെ ഇരിക്കുവാണ്”
“മ്മ് ശരി”
“ഡാ അച്ചു ഇറങ്ങാം “12:30″ ന് ആണ് ഫ്ലൈറ്റ്”
“മ്മ്”
അരമണിക്കൂർ കൊണ്ട് അരുണിന്റെ കാർ അതുലിനെയും കൊണ്ട് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി
“ഡാ അപ്പൊ പറഞ്ഞത് ഒന്നും മറക്കണ്ട എല്ലാത്തിനും നമുക്ക് വഴിയുണ്ടാക്കാം”
“ആടാ അളിയാ”
“മ്മ് നീ എന്തുണ്ടെങ്കിലും വിളിക്ക്”
“ആ അപ്പൊ നാട്ടിൽ കാണാം”
“ആടാ അപ്പൊ ഹാപ്പി ജേർണി”
ആ സംഭാഷണം അവിടെ കഴിഞ്ഞു, അങ്ങനെ 2 വർഷത്തെ പ്രവാസം കഴിഞ്ഞ് ഞാൻ നാട്ടിൽ പോകുവാണ്, അങ്ങനെ എയർപോർട്ടിലെ ഫോർമായിറ്റീസ് എല്ലാം കഴിഞ്ഞ് ഞാൻ ഫ്ളൈറ്റിൽ കയറി എയർഹോസ്റ്റസ് വന്നു സീറ്റ് ബെൽറ്റ് ഇടാൻ പറഞ്ഞു, അധികം വൈകാതെ തന്നെ മരുഭൂമിയുടെ മണ്ണിൽ നിന്ന് ഇൻഡിഗോ ഫ്ലൈറ്റ് പൊങ്ങി അങ്ങനെ പ്രവാസലോകത്തോട് വിട പറഞ്ഞു ഞാൻ പതിയെ സീറ്റിലേക്ക് ചാരിയിരുന്നു, ഞാൻ എന്റെ കഴിഞ്ഞു പോയ കാര്യങ്ങളും പ്രവാസജീവിതം തുടങ്ങാനുള്ള കാരണങ്ങങ്ങളും ആലോചിച്ചു കണ്ണുകൾ അടച്ചു
ഇനി എന്നെ പരിചയപെടുത്താം ഞാൻ അതുൽ, അതുൽ അജയചന്ദ്രൻ, ആലയത്തിൽ ശ്രീമാൻ അജയചന്ദ്രന്റെയും ശ്രീമതി അംബിക അജയചന്ദ്രന്റെയും 3 മക്കളിൽ രണ്ടാമത്തെ പുത്രൻ, എനിക്ക് മൂത്തത് ഒരു ചേട്ടൻ ആനന്ദ് അജയചന്ദ്രൻ ആള് ബാങ്ക് മാനേജർ ആണ്, പിന്നെ ഒരു പെങ്ങളുണ്ട് അതുല്യ അജയചന്ദ്രൻ, ചേട്ടന്റെ കല്യാണം കഴിഞ്ഞതാണ് അവരുടെ ലവ് മാര്യേജ് ആയിരുന്നു, ചേട്ടത്തിയുടെ പേര് ഗായത്രി ആനന്ദ്, ആള് ഡോക്ടർ ആണ് കോളേജിൽ പഠിക്കുന്ന സമയത്ത് രണ്ടുപേരും പ്രണത്തിലായിരുന്നു അങ്ങനെ ഏട്ടത്തിയുടെ വീട്ടിൽ അറിഞ്ഞു സീനായി ഏട്ടത്തിക്ക് വേറെ കല്യാണം ആലോചിച്ചു അങ്ങനെ രാത്രിക്ക് രാത്രി ഞങ്ങൾ അടിച്ചോണ്ട് വന്നു പിറ്റേന്ന് രാവിലെ കെട്ടിച്ചു കൊടുത്തു “ഹല്ല പിന്നെ ” അതിൽ പിന്നെ രണ്ടുപേരെയും അവർക്ക് കണ്ടുകൂടാതായി പിന്നെ എല്ലാവരെയും പോലെ രണ്ടു വിട്ടുകാരും ഒന്നായത് ഏട്ടത്തി മനുകുട്ടന് ജന്മം കൊടുത്തപ്പോൾ ആണ്, ഇപ്പൊ രണ്ടു വീട്ടുകാരും ഒരു കുടുംബം പോലെയാണ് അങ്ങനെ ഒരുകൊല്ലം കഴിഞ്ഞ് വീണ്ടും ഏട്ടത്തി ഞങ്ങളുടെ കുറുമ്പി കുട്ടി മീനുട്ടിക്ക് ജന്മം കൊടുത്തു അവൾ കാണുന്നത് പോലെയല്ലേ ആള് ഭയങ്കര കുറുമ്പിയാണ് പക്ഷേ എന്റെ അടുത്ത് ആള് പാവം ആണ് എനിക്കും അങ്ങനെ തന്നെ ഞാൻ ഉണ്ടെങ്കിൽ പിന്നെ അവൾക്ക് വേറെ ആരും വേണ്ട, പിന്നെ അതുമോൾ ഇപ്പൊ ഡിഗ്രി 2 ആം വർഷ വിദ്യാർത്ഥി ആണ്, എനിക്ക് നാട്ടിൽ ട്രാവൽസിന്റെ പരുപാടിയാണ് 3 ടൂറിസ്റ്റ് ബസും 2 ട്രാവലറും ഉണ്ട് നാട്ടിൽ ഉള്ള സകലമാന കല്യാണ ഓട്ടങ്ങളും സകലമാന സ്കൂൾ കോളേജ് ട്രിപ്പും പിടിച്ചു ആ വൈബും ആസ്വദിച്ചു പോകുകയാണ് പിന്നെ ഞാൻ പ്രവാസജീവിതത്തിലോട്ട് മടങ്ങിയത് അന്നത്തെ ആ കല്യാണം ആണ് , എനിക്ക് ഒരിക്കലും മറക്കാൻ ആകാത്ത ആ ദിവസം എന്റെ അമ്മുട്ടിയുടെ പിറന്നാൾ ദിവസം
