ദേവേട്ടന്റെ ചീക്കുട്ടി – 3 3

ദേവേട്ടന്റെ ചീക്കുട്ടി 3

Devettante Cheekkutty Part 3 | Author : Nadippin Nayakan

[ Previous Part ]

 


 

ചീക്കുട്ടി, കരഞ്ഞ് തളർന്നവൾ എപ്പഴോ എന്നെ ചുറ്റിപ്പിടിച്ചുറങ്ങിപ്പോയി. അവളേം മാറോട് ചേർത്ത് കിടക്കുമ്പോ നടക്കുന്നതെല്ലാം വെറുമൊരു ദുസ്വപ്നമായി മാറാൻ ഞാനതിയായി ആശിച്ചു പോയി.

 

“”””””””””ദേവാ……”””””””””””

 

ചാരിയിട്ട വാതിൽ പയ്യെ തുറന്ന് കൊണ്ടവൻ എന്നെ വിളിച്ചു. ചീക്കുട്ടി ഉണരാതെ എന്നിൽ നിന്നുമവളെ അടർത്തി മാറ്റി ഞാനെഴുന്നേറ്റു ചെന്നു.

 

“””””””””””അച്ഛന്, അച്ഛന് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്., ഒന്ന് താഴോട്ട് വരോ……??”””””””””””

 

മുഖത്ത് പോലും നോക്കാതെ മടിച്ച് മടിച്ച് പറഞ്ഞവൻ മറുപടിക്ക് കാക്കാതെ തിരിഞ്ഞ് നടന്നിരുന്നു. ഒന്നാലോചിച്ച ശേഷം ഞാനും.

 

“”””””””””ദേവാ, ഇരിക്ക് മോനെ….”””””””””””

 

അച്ഛനൊരുപാട് മാറി. സ്നേഹത്തോടെ എന്നെ അടുത്തേക്ക് വിളിച്ചിരുത്തുമ്പോ കണ്ണുനീരോടെ ഞാൻ അച്ഛനോടൊപ്പം ആ വല്യ സോഫയിലിരുന്നു. എതിർ വശത്തായി ഏട്ടനും ഏട്ടത്തിയും……!!

 

“””””””””മോള്…….??”””””””””

 

“”””””””””ഉറങ്ങുവാ……!!””””””””””””

 

“””””””””മ്മ്., ഒരുപാട് കരഞ്ഞുവല്ലേ പാവം…..!!””””””””

 

“””””””””എന്തോ പറയാനുണ്ടെന്ന് പറഞ്ഞു……!!””””””””””

 

“”””””””അഹ്, ശെരിക്കും പറയാനല്ലടാ, ചോദിക്കാനാ ഉള്ളേ, നിന്നോടും മോളോടും. ഒരുപാട് ദ്രോഹിച്ചു അതിനെ. ക്ഷേമ ചോദിക്കാനുള്ള അർഹത പോലും ഞങ്ങൾക്കാർക്കും ഇല്ലാ. മരിച്ച് തലക്കും മീതെ നിൽക്കുന്ന നിന്റെ അമ്മയെ ഓർത്തേലും ഞങ്ങളോട് ക്ഷേമിക്കെടാ മോനെ…..”””””””””””

 

തൊഴുകൈകളോടെ ആ മനുഷ്യൻ എന്റെ നേരെ നിറക്കണ്ണുകളോടെ നോക്കുമ്പോ പിടിച്ച് നിർത്താനാവാതെ ആ കൈകൾ തട്ടി മാറ്റി അച്ഛനേം ചുറ്റിപ്പിടിച്ച് ഞാനലറി കരഞ്ഞിരുന്നു. അന്നേ വരെ അവരോട് ഉണ്ടായിരുന്ന ദേഷ്യം, ഇന്നിപ്പോ മനസ്സ് നിറഞ്ഞ് നിന്ന സങ്കടം എല്ലാം ഒരുനിമിഷം പെരുമഴയായി പെയ്തിറങ്ങി.

 

“””””””””””ദേവാ മഹാപരാതം ചെയ്തവരാ ഞങ്ങള്. കൊന്ന് കളയാനുള്ള ദേഷ്യം ഇപ്പോഴും ഞങ്ങളോട് ഉണ്ടെന്ന് അറിയാം, ആ മരണവും ഞങ്ങൾ അർഹിക്കിന്നുണ്ട്. ദേവാ, തല്ലുവേ കൊല്ലുവേ എന്താച്ചാ ചെയ്തോടാ……!!””””””””””

 

കാലേൽ വീണ് രണ്ടാളും കരയുമ്പോ അച്ഛനിൽ നിന്നും വിട്ട് മാറി കണ്ണുനീര് തുടച്ച് മാറ്റി ഞാനവരെ രണ്ടാളേം പുണർന്നിരുന്നു.

 

“””””””””ഒക്കെ ശെരിയാ. പക്ഷെ എവിടെയോ, ഉള്ളിന്റുള്ളിൽ എവിടെയോ ഇപ്പോഴും ഒരു തരി സ്നേഹം ഉണ്ട് നിങ്ങളോട്. എത്രയൊക്കെ പാപം ചെയ്താലും എന്റെ ഏട്ടനും ഏട്ടത്തിയും അല്ലാതാവില്ലല്ലോ നിങ്ങള്……?? മരണ ശേഷം എങ്ങനെയോ ആയിക്കോട്ടെ, എന്നാ ജീവിച്ചിരിക്കുമ്പോ ഇനിയുള്ള കാലമെങ്കിലും സ്വർഗ്ഗ തുല്യമായി ജീവിക്കണം………””””””””””

 

വിട്ട് മാറാതെ തന്നെ ഞാൻ പറഞ്ഞു. ആരോ പറയിപ്പിക്കും പോലെ. അതായിരിക്കും അമ്മയ്ക്കും കാണേണ്ടത്.

 

“””””””””ആരോടുമൊരു ദേഷ്യവും ഇല്ല. സ്നേഹം മാത്രേയുള്ളൂ. എന്നെക്കാളേറെ അവൾക്കും……!!””””””””””

 

അത്രേം പറഞ്ഞ് ഞാനെഴുന്നേറ്റു. അവരെ പിന്തിരിഞ്ഞ് നോക്കി, കണ്ണുനീരിൽ കുതിർന്നൊരു ചിരിയും നൽകി ഞാൻ മുറിയിലേക്ക് നടന്നു.

 

വാതിലും കുറ്റിയിട്ട് ഞാനും പോയി കിടന്നു. മനസ്സിപ്പോ സന്തോഷിക്കണോ, സങ്കടപ്പെടണോ എന്നറിയാതെ വേദനിക്കുവാണ്. ഒരുവശത്ത് വിട്ട് പോയ അമ്മയും എന്റെ ചീക്കുട്ടീടെ കണ്ണുനീരും, മറുഭാഗത്ത് എല്ലാ തെറ്റുകളും മറന്ന് പുതിയൊരു ജീവിതത്തിന് കാക്കുന്ന അച്ഛനും സഹോദരങ്ങളും. ജീവിതത്തിൽ വീണ്ടും വീണ്ടും പരീക്ഷണങ്ങൾ ഏറുവാണ്.

 

1 MONTH LATER……..!!

 

“””””””””””ദേവേട്ടാ…., എഴുന്നേറ്റേ….””””””””””

 

“””””””””കുറച്ച് നേരം കൂടി കിടന്നോട്ടെന്റെ ചീക്കുട്ടിയെ…..”””””””””””

 

“”””””””””ഏട്ടാ, എത്ര വട്ടം പറഞ്ഞിട്ടുള്ളതാ, അസമയത്ത് ഇങ്ങനെ കിടക്കല്ലേന്ന്., എത്ര പറഞ്ഞാലും തലേ കേറില്ലാന്ന് വച്ചാ….?? എണീക്കെന്റെ പൊന്നേട്ടാ…..”””””””””””

Leave a Reply

Your email address will not be published. Required fields are marked *