നിണം ഒരുകൂട്ട് 2
Ninam Oru Koottu Part 2 | Author : Anali
[ Previous Part ]
ഡോർ തുറന്ന് ഒരു മുപ്പതു വയസ്സ് തോന്നികുന്ന സ്ത്രീ അകത്തു പ്രവേശിച്ചു. ആരാ? എന്റെ കൈയിൽ ഇരുന്ന തോക്ക് ഞാൻ ലോക്ക് ആക്കി അവരു കാണാതെ ഷർട്ടിനു ഉള്ളിൽ കേറ്റി പാന്റിന്റെ ഇടയിൽ തിരുകി. സാറേ എന്റെ പേര് പാറു എന്നാ, ഈ ഹോട്ടലിലെ റിസെപ്ഷനിൽ ആണ് ജോലി . എന്തുവേണം, ഞാൻ വീണ്ടും തിരക്കി.
എന്റെ കെട്ടിയവൻ കുടിച്ചിട്ട് വന്ന് എന്നും ഇടിയാ സാറേ, ഇപ്പോൾ എന്നെ കൊല്ലണം എന്നും പറഞ്ഞു ഇവിടെ വരെ വന്നു. എന്നിട്ട് അയാൾ എവിടെ? ഞാൻ പാറുവിനോട് ചോദിച്ചു. എന്റെ ഫോണിൽ വീണ്ടും അനുപമയുടെ കാൾ വന്നപ്പോൾ ഞാൻ അത് കട്ട് ചെയ്തു. അയാൾ താഴെ നിൽപ്പുണ്ട് സാറേ, അതും പറഞ്ഞു പാറു റീസെപ്ഷന്റെ സ്ഥലത്തേക്ക് കൈ ചൂണ്ടി. ഞാൻ പാറുവിനെ വിളിച്ചുകൊണ്ടു താഴേക്കു ചെന്നു. അവിടെ കുടിച്ചു ലക്ക് കെട്ടു ഒരു മനുഷ്യൻ നിൽക്കുന്നു. ഇവിടെ വാടി കഴുവേറുടെ മോളേ, അയാൾ പാറുവിനെ നോക്കി ഗർജിച്ചു.
പ്രശ്നമുണ്ടാക്കാതെ തിരിച്ചു പോണം, ഞാൻ അയാളെ നോക്കി പറഞ്ഞു. നീ ഏതാടാ നായേ, അയാൾ എന്നെ തറപ്പിച്ചു നോക്കി പറഞ്ഞു. ഹോട്ടലിലെ റൂംബോയ് അയാളെ പിടിച്ചു വലിച്ച് എന്തോ ചെവിയിൽ മൊഴിഞ്ഞു. പോലീസും പട്ടാള്ളോം ഒന്നും എന്റെ കുടുംബ കാര്യത്തിൽ ഇടപെടേണ്ട, അയാൾ എന്നെ നോക്കി പറഞ്ഞു. ഭയന്ന് എന്റെ അടുത്തു നിന്ന പാറുവിനോട് ഞാൻ ചോദിച്ചു ഒരു കംപ്ലയിന്റ് എഴുതി തരാമോ എന്ന്.
തരാം സാറേ, അവൾ എന്റെ ചെവിയിൽ പറഞ്ഞു. അയാൾ ഞങ്ങൾക്ക് അടുത്തേക്കു നീങ്ങി. നീ സാറിന്റെ ചെവിയിൽ എന്താടി പിറുപി… ഠപ്പേ… അയാൾ പറഞ്ഞു തീർക്കുന്നതിനു മുൻപ് എന്റെ കൈ അയാളുടെ മുഖത്തു പതിഞ്ഞു. ബോധം കെട്ടു അയാൾ നിലത്തു വീണു.
‘എന്താ സാറേ, എന്താ പ്രെശ്നം’ അവിടേക്കു ചായ വാങ്ങാൻ പോയ ചെറിയാൻ ചേട്ടൻ ഒരു കൈയിൽ ഫ്ലാസ്ക്കും പിടിച്ചു ഓടി വന്നു.
‘ലോക്കൽ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു ഈ സ്ത്രീയെ കൊണ്ട് ഒരു പരാതി എഴുതി വാങ്ങിപ്പിക്കണം, ഇയാളെ അറസ്റ്റ് ചെയ്യാൻ പറയണം’ നിലത്തു കിടന്ന അയാളെ നോക്കി ഞാൻ ചെറിയാൻ ചേട്ടനോട് പറഞ്ഞു റൂമിലേക്ക് നടന്നു. ‘സാറേ ഒന്ന് നിൽക്കണേ’, എന്റെ പുറകെ ഓടി വന്ന് പാറു പറഞ്ഞു.
‘എന്താ?’ ഞാൻ തിരിഞ്ഞു നിന്ന് ചോദിച്ചു.
‘ സാറിന്റെ ഫോൺ നമ്പർ ഒന്ന് തരാമോ, അയാൾ ഇനി എന്തേലും ചെയ്യാൻ വന്നാൽ വിളിക്കാനാണ് ‘
‘ലോക്കൽ സ്റ്റേഷനിൽ നിന്നും ആരേലും വരും, അവരുടെ നമ്പർ വാങ്ങിക്കോ ‘ ഞാൻ അതും പറഞ്ഞു റൂമിൽ പോയി കതകു അടച്ചു. അരയിൽ നിന്നും തോക്ക് എടുത്തു മേശയുടെ ഡ്രാവറിൽ ഇട്ടു. ഒരു കടലാസ് എടുത്ത് അതിൽ എനിക്കു മനസ്സിലായ കാര്യങ്ങൾ എല്ലാം ഞാൻ കുറിച്ചു. രണ്ടു വിക്ടിംസും തമ്മിൽ ഉള്ള ബന്ധം ഗവണ്മെന്റ് സ്കൂൾ ആണ്. പിന്നെ രണ്ടുപേരും ചോദിക്കാനും പറയാനും അധികം ആരും ഇല്ലാത്തവർ.
8 ഒക്ടോബർ 2025. തിങ്കൾ.
രാവിലെ കിളികളുടെ ധ്വനി കേട്ടു ഞാൻ നേരത്തെ തന്നെ ഉണർന്നു. സമയം 5:45 ആയിട്ടൊള്ളു, ഇനി ഉറക്കം കെടുത്തുന്ന രാത്രികൾ ആവും എന്ന് എനിക്കു തോന്നി. കുറ്റന്വേഷണത്തിൽ ഓരോ ദിവസവും പുലരുന്നത് ഒരു പുതു പ്രതീക്ഷയോടെ ആണ്. ഇന്നാവും ആ നിർണായക തെളിവ് ലഭിച്ചു കുറ്റം തെളിയുന്നത് എന്ന പ്രതീക്ഷ.
ഞാൻ ഗൂഗിൾ മാപ്പ് എടുത്ത് ക്രൈം നടന്ന സ്ഥലവും പരിസരപ്രദേശവും നിരീക്ഷിച്ചു. എന്റെ ശ്രദ്ധയിൽ ഒടക്കിയ ഒരു കാര്യം എല്ലാ വീടുകളും തമ്മിൽ നല്ല ദൂരം ഉണ്ട്. അതിലുപരി നദിയുടെ ഇരു സൈഡിലുമായി കുറേ സ്ഥലം വിട്ടിട്ടാണ് വീടുകൾ പണിയുന്നത്. വെള്ളപൊക്കം പേടിച്ചു ആയിരിക്കണം എന്ന് ഞാൻ മനസ്സിൽ കരുതി. സമയം 6:30 ആയപ്പോൾ ഞാൻ ഫോൺ എടുത്ത് അമ്മയെ വിളിച്ചു. വിശേഷങ്ങൾ പറയുമ്പോഴും അമ്മയുടെ മനക്ലേശം എനിക്കു മനസ്സിലാവുന്നുണ്ടായിരുന്നു. കാളിങ് ബെൽ അടിക്കുന്നത് കേട്ടപ്പോൾ ആണ് ഞാൻ ഫോൺ വെച്ചത്.
തുറന്നു നോക്കിയപ്പോൾ പാറു ആണ്. ഹോട്ടലിന്റെ യൂണിഫോം ആണെന്ന് തോന്നുന്നു ഒരു നീല സാരിയും വെള്ള ബ്ലൗസ്സും ആണ് വേഷം. ബ്ലൗസ്സിൽ മുഴുത്ത മാറിടം നിറഞ്ഞു നില്കുന്നു. കൊഴുത്ത വയറിൽ നേര്‍മ്മയായ കറുത്ത രോമങ്ങൾ. സാറിന്റെ ഡ്രെസ്സ് എന്തേലും അലക്കാൻ ഉണ്ടേൽ ഈ ബോക്സിൽ ഇട്ടാൽ മതി. ആയിക്കോട്ടെ പാറു പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചോ ഞാൻ തിരക്കി. വിളിച്ചു സാർ, ഇന്ന് 10 മണി ആവുമ്പോൾ ചെല്ലാൻ പറഞ്ഞു.
