ലൗ ആക്ഷൻ ഡ്രാമ 3
Love Action Drama Part 3 | Author : Introvert
[ Previous Part ]
അങ്ങനെ ഫ്രഷേഴ്‌സ് ഡേ പരുപാടി കഴിഞ്ഞു അമ്മയും ഞാനും വീട്ടിൽ എത്തി .. അമ്മ ആകെ ദേഷ്യത്തിലും സങ്കടത്തിലും ആയിരുന്നു …
ഞാൻ ഒന്നും അമ്മയോട് ചോദിക്കാൻ പോയില്ല …
രാത്രി ആയപ്പോൾ അച്ഛൻ വിളിച്ചു ….
അച്ഛൻ : എങ്ങനെ ഉണ്ടായിരുന്നു .. നിന്റെ ഫസ്റ്റ് ഡേ ….
അമ്മ : കുഴപ്പം ഇല്ലായിരുന്നു ചേട്ടാ ..
അച്ഛൻ : എന്നിട്ട് എന്താ നിന്റെ മുഖത്തു ഒരു വിഷമം.. ?
ഞാൻ : അത് ഞാൻ പറയാം അച്ഛാ ….
അച്ഛൻ : എന്താടാ ??
ഞാൻ : ഇന്ന് ഫ്രഷേഴ്‌സ് ഡേ ആയിരുന്നു ഇന്ന് .. അപ്പം അമ്മേ കൊണ്ട് ഡാൻസ് കളിപ്പിച്ചായിരുന്നു.
അപ്പം ഒരു സീനിയർ വന്ന് കൂവി .. അങ്ങനെ ഡാൻസ് എല്ലാം അലങ്കോലം ആയി . അതിന്റെ ദേഷ്യത്തിലാ അമ്മ ..
അമ്മ : ആ മുത്തു എന്ന് പറഞ്ഞവൻ പ്രതികാരം ചെയ്തതാ .. അവൻ റാഗ് ചെയ്തപ്പോൾ ഡാൻസ് കളിക്കാൻ പറഞ്ഞപ്പോൾ കളിച്ചില്ല . അതിന് അവൻ കൂവിയതാണ് …
അച്ഛൻ : പോട്ടെടി …. ക്യാമ്പസ്സിൽ ഇതൊക്കെ സാധാരണ അല്ലേ ….
അമ്മ : അവനെ ഒക്കെ കോളേജിൽ നിന്ന് തന്നെ പുറത്താക്കണം ..
അച്ഛൻ : വിട്ടു കള … നല്ല പോലെ പഠിക്കാൻ നോക്ക് … പുതിയ ഫ്രണ്ട്സിനെ ഒക്കെ കിട്ടിയോ??
അമ്മ : ഫ്രഷേഴ്‌സ് ഡേ അല്ലായിരുന്നോ അതുകൊണ്ട് ക്ലാസ്സിൽ ഒന്നും കയറാൻ പറ്റിയില്ല . പിന്നെ കോളേജിലെ ചെയര്മാന് അവൻ എന്നെ കുറെ സമാധാനിപ്പിച്ചു . അവൻ നല്ല ഒരു ആളാ .. അവന്റെ പേര് സൂര്യ എന്നാ …
ഞാൻ : അതെ അമ്മേ സൂര്യ ചേട്ടൻ അടിപൊളി ആണ് .. ഈ സൂര്യ ചേട്ടനും മുത്തുവും കണ്ടാൽ അടിയാണ് . സൂര്യ ചേട്ടൻ നടത്തുന്ന പരുപാടി ആയത് കൊണ്ടാണ് മുത്തു അലമ്പാക്കിയത് അല്ലാതെ അമ്മയോടുള്ള ദേഷ്യം കൊണ്ടല്ല ….
അച്ഛൻ : പറഞ്ഞു കെട്ടടത്തോളം ഈ മുത്തു പണ്ടത്തെ എന്നെ പോലെ ഉണ്ട്. അല്ലേടി ….
അമ്മ : അവൻ നിങ്ങളെക്കാൾ വലിയ അലബനാ.. അവനു ആയിട്ട് നിങ്ങളെ കമ്പയർ ചെയ്യാൻ പറ്റില്ല.
അച്ഛൻ : മ്മ് …. എന്താവായാലും ഇങ്ങനെ സംഭവിച്ചു വിട്ടുകളാ …. ഇനിയും പഠിച്ചു ഡിഗ്രി എടുക്കാൻ നോക്ക് .. എനിക്ക് ജോലി ഉണ്ട് .. അതിന്റെ ഇടയ്ക്കാ നിന്നെ വിളിച്ചത് … പോട്ടെ മുത്തേ… പിന്നെ നമ്മുടെ മോൻ നിന്റെ ക്ലാസ്സിൽ അല്ലേ അവനെയും പഠിപ്പിക്കേണ്ട കടമ നിനക്കുള്ളതാണ് ..
അമ്മ : അതൊക്കെ ഞാൻ ഏറ്റു …
അച്ഛൻ : എന്നാൽ ശരി ബൈ ….
അമ്മ : മ്മ് …..
അങ്ങനെ അച്ഛൻ ഫോൺ കട്ട് ചെയ്തു പോയി …
എന്നിട്ട് ഞാൻ ഭക്ഷണം കഴിച്ചു പോയി കിടന്നു ..
രാവിലെ കോളേജിൽ പോവാനായി ഒരുങ്ങി . അമ്മ രാവിലെ കുളിച്ചു എനിക്കും അമ്മയ്ക്കും കോളേജിൽ കൊണ്ടുപോവാൻ ഉള്ള ഭക്ഷണം ഉണ്ടാക്കികൊണ്ടിരിക്കുവാ….
ഞാൻ : അമ്മേ മുത്തുവായിട്ട് പ്രശ്നത്തിന് ഒന്നും പോയേക്കല്ല് ???
അമ്മ : അവൻ ഇനിയും പ്രശ്നത്തിന് വരുവാണേൽ ഞാനും പ്രശ്നം ഉണ്ടാക്കും …
ഞാൻ : എന്റെ അമ്മേ ഈ മുത്തു എംപി യുടെ മോനാ.. അവരോടും ഒന്നും പ്രശ്നത്തിന് നിൽക്കണ്ട . അമ്മ പഠിക്കാൻ അല്ലെ പോവുന്നത് . അല്ലാതെ കോളേജ് നന്നാക്കാൻ ഒന്നും അല്ലല്ലോ ..
അമ്മ : പിന്നെ അവൻ പ്രശ്നത്തിന് വരുമ്പോൾ അത് നോക്കികൊണ്ടിരിക്കണോ ..
ഞാൻ : എന്നാൽ ഒരു കാര്യം ചെയ്യണം. അവൻ പ്രശ്നത്തിന് വരുവാണേൽ സൂര്യ ചേട്ടനോട് പറഞ്ഞാൽ മതി കാരണം നമ്മുടെ കോളേജിലെ ഒരു ഹീറോ ആണ് സൂര്യ ചേട്ടൻ …
അമ്മ : ഈ സൂര്യ കോളേജിൽ അത്രയ്ക്കു സംഭവം ആണോ…
ഞാൻ : പിന്നല്ലാതെ … അമ്മയ്ക്ക് സംസാരിച്ചപ്പോൾ മനസിലായില്ലേ ….
അമ്മ : അത് മനസിലായി ….
