Kambi Stories – അബുവും ആമിറയും – 1 1

Kambi Stories – അബുവും ആമിറയും – 1

Kambi Stories – അബുവും ആമിറയും – നീണ്ട 6 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്, എന്നെന്നേക്കുമായി അബു ദുബായ് വിട്ടു.

നാട്ടിലേക്കുള്ള യാത്രയിൽ, അബുവിൻ്റെ മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു “അവൻ്റെ ആമിറയുമായുള്ള നിക്കാഹ്”. അതിനുവേണ്ടി മാത്രമാണ് അവൻ ഈ ആറു വർഷം കഷ്ടപ്പെട്ടതും.

കുട്ടിക്കാലം മുതൽ എന്നും കാണുന്ന ആ സ്വപ്നം, അവന് സ്വന്തമാകാൻ പോകുന്ന കാര്യം ഓർത്തോർത്ത് അവൻ തൻ്റെ നാട് എത്തിയതേ അറിഞ്ഞില്ല. ബസിൽനിന്നും ഇറങ്ങി അവൻ നേരെ തൻ്റെ ആമിറയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.

നടക്കുന്ന വഴിയാണ് അവൻ്റെ ചങ്ങായി ജാഫറിനെ കണ്ടത്.

“ടാ ജാഫറെ.”

“ആരാ??”

“എന്നെ മറന്നൊടാ നായേ. ഞാനാടാ, നിൻ്റെ അബു..”

“അബു!” ജാഫർ ഞെട്ടി.

“അതേടാ ഞാനാ..”

ജാഫറിൻ്റെ കണ്ണ് നിറഞ്ഞു. കണ്ണീരോടെ ജാഫർ അവനോട് ചോദിച്ച അടുത്ത ആ ചോദ്യം അബുവിനെ ശെരിക്കും ഞെട്ടിച്ചു.

“ടാ..നീ ജീവനോടെ ഉണ്ടായിരുന്നോ?”

“എന്താടാ നീ അങ്ങനെ ചോദിച്ചേ?”

“ടാ, നീ ദുബായിൽ വെച്ച് മയ്യത്തായെന്നാ ഞങ്ങൾ എല്ലാരും അറിഞ്ഞത്..”

“മയ്യത്തായെന്നോ?! നീ എന്ത് പ്രാന്താ ഈ പറയുന്നെ?”

“അതേടാ! നീ ഒരു തട്ടിപ്പ് കേസിൽ അവിടെ അകത്തായെന്നും, ദുബായി പോലീസിൻ്റെ വെടികൊണ്ട് നീ മയ്യത്തായെന്നാ, ഇവിടെ പാട്ടായിരിക്കുന്നെ.”

“ഏത് ഹറാം പിറന്നവനാടാ അത് പറഞ്ഞുണ്ടാക്കിയേ?”

“അത് എനിക്ക് അറിയില്ല, പക്ഷെ ഞാൻ അറിഞ്ഞത് ആസാദിക്കയിൽ നിന്നാ.”

“ആസാദിക്കയെ നമുക്ക് പൊക്കാം, പക്ഷെ ഞാൻ കത്ത് അയച്ചതാണല്ലോ..”

“കത്തോ? നിൻ്റെ കത്ത് വരാതിരുന്നതിന് പിന്നാലെയാ നിൻ്റെ മരണ വാർത്ത ഇവിടെ പടർന്നത്.”

“ഹാ..നമുക്ക് അത് കണ്ടുപിടിക്കാം. ആദ്യം ഞാൻ എൻ്റെ ആമിറയെ പോയി കാണട്ടെ.”

“ടാ, നീ അങ്ങോട്ട് പോകണ്ട..”

“അന്തെന്താടാ?”

“അങ്ങോട്ടേക്ക് ഇനി നീ പോകണ്ട ടാ..”

“അതെന്താടാ, കാര്യം പറ.”

“ഇന്ന് ആമിറയുടെ നിക്കാഹായിരുന്നു!! അത് കഴിഞ്ഞു!! ഞാൻ പോയിട്ട് വരുന്ന വഴിയാ..”

“എന്ത്?!!” ദേഷ്യത്തിൽ അബു ജാഫറിൻ്റെ കോളറിൽ പിടിച്ചു.

“നീ മയ്യത്തായെന്ന് അറിഞ്ഞതിൽ പിന്നേ, ആമിറ ശരിക്കും തളർന്നടാ. എന്നിട്ടും നീ വരുമെന്ന് വിശ്വസിച്ച്, രണ്ട് വർഷം അവൾ നിനക്കായി കാത്തിരുന്നു. അതിന് ശേഷാ ആമിറക്ക് നിക്കാഹ് ഉറപ്പിച്ചത്. അവൾ ഒരു പെണ്ണല്ലേ ടാ. എത്രയെന്നു വെച്ചാ അവൾ അവളുടെ ബാപ്പാടെയും വീട്ടുകാരുടെയും മുന്നിൽ പിടിച്ചുനിൽക്കുന്നെ?”

“ഇല്ല, ഞാൻ ഇത് വിശ്വസിക്കില്ല.”

“വിശ്വസിച്ചേ പറ്റു അബു, ആമിറ ഇപ്പൊ മറ്റൊരാളുടെ ബീവിയാ..”

“ഇല്ല..ഇല്ലാ! ആമിറ എൻ്റെ, എൻ്റെ മാത്രം പെണ്ണാ..”

“വേണ്ടടാ, അങ്ങോട്ട് പോകണ്ട,” അവനെ ജാഫർ തടഞ്ഞു.

“വിട്, ജാഫറെ..”

ജാഫറിനെ തള്ളി മാറ്റി, ബാഗും പെട്ടിയും നിലത്തിട്ട്, അബു ആമിറയുടെ വീട്ടിലേക്ക് പ്രാന്തുപിടിച്ച് ഓടി. നിറ കണ്ണുമായി, ഉള്ള് ഉരുകി ഓടുമ്പോൾ, പടച്ചോനോട് അവൻ ഒന്ന് മാത്രേ ചോദിച്ചുള്ളൂ, “ഇതൊരു സ്വപ്നായിരിക്കണേ റബ്ബേ..”

ഓടുന്ന വഴിയിൽ, നിക്കാഹ് വീട്ടിൽനിന്ന് ബിരിയാണി കഴിച്ചുവരുന്ന വിരുന്നുകാരെ കണ്ടതും, ആ യാഥാർഥ്യത്തിൻ്റെ കൈപ്പ് അബുവിൻ്റെ ഹൃദയത്തെ വീണ്ടും വീണ്ടും നുറുക്കി.

ഒടുവിൽ അബു എത്തി. ആമിറയുടെ വീട് വിരുന്നുകാരേകൊണ്ട് പൊതിഞ്ഞിരുന്നു. എന്നും പോകുന്ന വഴി, പിന്നാമ്പുറത്തൂടെ അബു അടുക്കള വാതിലിൻ്റെ മുന്നിലായി എത്തിയതും, അവിടെയും തിരക്ക്.

“പടച്ചോനെ കാത്തോളി” കീശയിൽനിന്നും കർച്ചീഫ് എടുത്ത് മുഖത്ത് കെട്ടി ആരേയും നോക്കാതെ, വീട്ടിനുള്ളിലേക്ക് അബു തള്ളി കയറുമ്പോൾ.

“ടാ..” പിന്നിൽനിന്ന് ആരോ വിളിച്ചു. അബു തിരിഞ്ഞു, ആമിറയുടെ മൂത്തുമ്മ.

“നീ സൽമാൻ അല്ലെ?” മൂത്തുമ്മ ചോദിച്ചു.

“മ്..” അബു മൂളി.

“നീ എന്തിനാ മുഖം മറച്ചിരിക്കുന്നെ?”

“അത്..അത് ഞാൻ..” പെട്ടന്ന് അവിടേക്ക് ആമിറയുടെ ഉമ്മ മെഹറൂത്ത കയറി വന്നു.

“ആഹാ..ഇതാരാപ്പാ മുഖം ഒക്കെ മറച്ച്??” മെഹറൂത്തുമ്മ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *