ഭാര്യയുടെ വാട്സ്ആപ്പ് പ്രതികാരം 2

ഇതൊരു യഥാർത്ഥ ജീവിതാനുഭവമാണ്. സ്നേഹമുള്ള ഭാര്യമാരെ വഞ്ചിക്കുന്ന ഭർത്താക്കന്മാർക്ക് ഉള്ള ജീവിത പാഠമാണ് ഈ കഥ.

എൻ്റെ പേര് ശ്രീധരൻ. സ്‌കൂൾ മാഷായി ജോലി ചെയുന്നു. വയസ്സ് 44.

ഭാര്യയുടെ പേര് പല്ലവി. കുടുംബിനിയാണ്. പ്രായം 38 വയസ്സ്. രണ്ടു മക്കൾ. മൂത്തവൻ ബി.കോം, ഇളയവൻ ബി.ബി.എ പഠിക്കുന്നു.

എൻ്റെയും പല്ലവിയുടെയും ഒരു പ്രണയ വിവാഹമായിരുന്നു. ജാതിയുടെ പേരിലുള്ള എതിർപ്പുകളൊന്നും വകവെക്കാതെയാണ് ഞങ്ങൾ വിവാഹിതരായത്.

അവളുടെ സൗന്ദര്യത്തിനും നിറത്തിനും ചേർച്ചയില്ലാഞ്ഞിട്ടുകൂടി എന്നെയവൾ ജീവനുതുല്യം സ്നേച്ചിരുന്നു. ഞാനും അവളും വളരെ സന്തോഷത്തിലും സംതൃപ്തിയിലുമാണ് ഇത്രയുംകാലം ജീവിച്ചുവന്നതെങ്കിലും ആ സന്തോഷം അധികനാൾ നീണ്ടില്ല.

എന്നെ ദൈവത്തിനുതുല്യം ചേർത്തുകണ്ട അവളെ ഞാൻ ചതിച്ചു..ചതിക്കേണ്ടിവന്നു.

ഒരു ദുഷിച്ച നിമിഷത്തിൽ സ്‌കൂളിലെ ആനി ടീച്ചറോട് തോന്നിയ പ്രണയംമൂലം പല്ലവി എനിക്കുതന്ന വിശ്വാസവും സ്നേഹവും ഞാൻ ഉടച്ചെറിയുകയായിരുന്നു.

മാസങ്ങൾ നീണ്ടുനിന്ന ആനി ടീച്ചറുമായുള്ള എൻ്റെ ശാരീരികബന്ധം അവൾ മറ്റൊരാൾ മുഖേന അറിഞ്ഞതോടെ കാര്യങ്ങളെല്ലാം അവതാളത്തിലായി. വീട്ടിൽ ലഹളയായി വാക്കുതർക്കമായി. ഏങ്ങി കരയുന്ന അവളുടെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. അവൾക്ക് എന്നോടുള്ള വിശ്വാസമെല്ലാം അപ്പോൾ നഷ്ട്ടപെട്ടിരുന്നു.

മൂന്ന് ദിവസം അവൾ മുറിക്കുള്ളിൽതന്നെ ഒന്നും കഴിക്കാതെ ആരോടും മിണ്ടാതെ ഇരുന്നു. ഞാനും മക്കളും മാറി-മാറി വിളിച്ചു പക്ഷെ അവൾ കതകു തുറന്നില്ല.

എൻ്റെ മക്കൾക്ക് കാര്യങ്ങൾ ഏകദേശം മനസിലായതോടെ അവർ രണ്ടും തൻ്റെ അമ്മയെ അനുകൂലിച്ച് എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു. എൻ്റെ തെറ്റ് എനിക്ക് മനസിലായെന്നും, ഞാൻ പ്രായശ്ചിത്തം ചെയ്യാൻ താഴാറാണ് എന്നും അവൾ കേൾക്കെ പറഞ്ഞിട്ടും അവൾ കതക് തുറന്നില്ല.

അങ്ങനെ നാലാം ദിവസം ഞാൻ സ്കൂളിൽ ചെന്നു. ആനി ടീച്ചറോട് ഈ ബന്ധം തുടരാൻ താല്പര്യമില്ലെന്ന് തുറന്നുപറഞ്ഞതിന് ശേഷം ഹാഫ് ഡേ ലീവ് വാങ്ങി ഞാൻ വീട്ടിലേക്ക് തിരിച്ചു.

ഇനി ഒരിക്കൽപ്പോലും പല്ലവിയെ ചതിക്കില്ല എന്ന ദൃഢനിശ്ചതയോടുകൂടി ഇനിയുള്ള കാലം എൻ്റെ ഭാര്യയെ മാത്രം സ്നേഹിക്കും എന്ന ആത്‍മവിശ്വാസത്തോടുകൂടി ഞാൻ പല്ലവിക്കായി കേക്കും പൂക്കളും വാങ്ങി വീട്ടിൽ എത്തി.

വീടിൻ്റെ മുൻവാതിൽ തുറന്നു കിടന്നിരുന്നു. പല്ലവിയെ വീട്ടിനുള്ളിൽ കണ്ടില്ല. അവളുടെ മൊബൈലിലേക്ക് വിളിച്ചു, എടുക്കുന്നില്ല.

അവൾ അവളുടെ വീട്ടിലേക്ക്‌ പോയിരിക്കുമെന്ന് കരുതി അവിടെയും വിളിച്ചു പക്ഷെ എത്തിയിട്ടില്ല. അവളുടെ കൂട്ടുകാരികൾ സഹപാടിക്കൽ എല്ലാവരെയും വിളിച്ചുനോക്കിയെങ്കിലും ആർക്കും ഒന്നുമറിയില്ല.

വല്ല കടുംകൈയും ചെയ്തു കാണുമോ എന്ന് ഭയന്ന് ഞാൻ ഉള്ള പുഴക്കരയിലും കുളക്കരയിലും ഒക്കെ പോയിനോക്കി. പക്ഷെ അവിടൊന്നും അവളെ കണ്ടില്ല.

നാടു മുഴുവൻ തിരഞ്ഞ് കണ്ടുകിട്ടാതെ വന്നതോടെ ഞാൻ പോലീസിനെ അറിയിക്കാൻ തീരുമാനിച്ചു. വണ്ടി വളച്ച് ഞാൻ പോലീസ് സ്റ്റേഷനെ ലക്ഷ്യമിട്ടു.

സ്റ്റേഷൻ എത്താൻ ഇനിയൊരു വളവ് കൂടെ ബാക്കിയുള്ളപ്പോൾ മൊബൈലിലേക്ക് ഒരു കോൾ വന്നു. ഞാൻ വണ്ടി നിറുത്തി.

ഹോ, ആശ്വാസം. അത് പല്ലവിയായിരുന്നു.

ആവേശത്തോടെ തിടുക്കത്തിൽ ഞാൻ കോൾ എടുത്തു.

ഞാൻ: ഹലോ, ഹലോ, മോളേ പല്ലവി.

പല്ലവി: മോളോ? ആരുടെ മോൾ?

ഞാൻ: എന്താ മോളേ നീ ഇങ്ങനൊക്കെ പറയുന്നേ? ഞാൻ നിന്നെ എവിടൊക്കെ അന്വേഷിച്ചെന്നറിയുമ്മോ. കാണാതെ വന്നത്തോടെ ഞാൻ പോലീസ് സ്റ്റേഷൻ വരെ എത്തി നിൽക്കുവാ..

പല്ലവി: എന്നിട്ട് പോലീസിൽ അറിയിച്ചോ?

ഞാൻ: ഇല്ല!

പലവ്: എന്നാൽ അറിയിക്കണ്ട. ഞാൻ രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചെത്തും.

ഞാൻ: പല്ലവി, നീ ഇപ്പോൾ എവിടാ മോളേ? എന്നോട് പൊറുക്ക് മോളേ, ഞാൻ എന്ത് പ്രായച്ചി… (പറഞ്ഞ് തീരുന്നതിനുമുന്നേ അവൾ കോൾ കട്ടാക്കി.)

അവളിപ്പോൾ എവിടെയാണെന്നറിയാത്ത വിഷമവും, രണ്ടു ദിവസം കഴിഞ്ഞവൾ തിരിച്ചു വരുമെന്ന പ്രതീക്ഷയുമായി ഞാൻ വീട്ടിലേക്ക് യാത്രയായി.