ഇത് ഗിരിപർവ്വം 2
Ethu Giriparvvam Part 2 | Author : Kabaninath
[ Previous Part ] [ www.kambi.pw ]
കോടമഞ്ഞിന്റെ പുതപ്പിനിടയിലൂടെ സൂര്യൻ പതിയെ തലയുയർത്തി……
എഫ്. എം റേഡിയോയിൽ നിന്ന് പഴയ ഭക്തിഗാനത്തിന്റെ ഈരടികൾ കേൾക്കുന്നുണ്ടായിരുന്നു…
പതിവിന് വിപരീതമായി , നേരത്തെ ഉണർന്ന് ഉമ മുൻവശത്തെ വാതിൽ തുറന്ന് തിണ്ണയിലേക്ക് വന്നു…
മടക്കു കട്ടിൽ ചാരി വെച്ചിരിക്കുന്നു…
അരഭിത്തിയിൽ ബാഗുമില്ല…
“” ഗിരി എവിടെ……… ?””
അഴിഞ്ഞ മുടി വാരിച്ചുറ്റി, ഉച്ചിയിൽ കെട്ടിക്കൊണ്ട് മല്ലികയും പുറത്തേക്ക് വന്നു…
ജാക്കിയും ചണച്ചാക്കിനു മീതെ ഉണ്ടായിരുന്നില്ല…
“” അയാളിവിടെങ്ങുമില്ല… …. “
മുറ്റത്തു നിന്ന് മിഴികളാൽ ഒരോട്ടപ്രദക്ഷിണം നടത്തിക്കൊണ്ട് ഉമ പറഞ്ഞു……
“” പോയിക്കാണുമോ…….?””
മല്ലികയും മുറ്റത്തേക്കിറങ്ങി..
“” ഓ………. എങ്കിൽ സമാധാനമായി… …. “
ഉമ ബ്രഷിലേക്ക് ടൂത്ത് പേസ്റ്റിന്റെ ട്യൂബ് അമർത്തി ഞെക്കിക്കൊണ്ട് പറഞ്ഞു……
“ ഇതും തീർന്നായിരുന്നോ…….?”
അവൾ ട്യൂബ് ബോക്സിലേക്ക് തന്നെ തിരികെയിട്ടു……
മല്ലിക പുറകുവശത്തുള്ള ബാത്‌റൂമിന്റെ ഭാഗത്തും പോയി നോക്കി തിരികെ വന്നു…
“” പോയിട്ടോ……….’….”
മല്ലികയും ബ്രഷ് എടുത്തു…
“” അയാള് വേറെന്തോ ഉദ്ദേശ്യത്തിൽ വന്നതാ… അച്ഛൻ ജയിലിലായിരുന്നു എന്ന് എല്ലാവർക്കുമറിയാം… ആ പേരും പറഞ്ഞ് പറ്റിക്കൂടാൻ വന്നതാ…”
ഉമ വായിൽ നിറഞ്ഞ പത മുറ്റത്തിനു താഴേക്ക് തുപ്പി..
“ വേറെന്ത് ഉദ്ദേശ്യം……….?””
മല്ലിക അവളെ നോക്കി…
“ ഇവിടെ നമ്മള് രണ്ട് പെണ്ണുങ്ങള് മാത്രമല്ലേ ഉള്ളൂ… മാത്രമല്ല, അയാളെ കണ്ടിട്ട് ജയിലിൽക്കിടന്ന ഒരു ലക്ഷണവുമില്ല… …. “
മല്ലിക മറുപടി പറഞ്ഞില്ല…
അവൾക്കും അങ്ങനെയൊരു സംശയം ഉണ്ടായിരുന്നു താനും…
ഉമ പറഞ്ഞതു പോലെ ഒരു സാദ്ധ്യത ഇല്ലാതെയില്ല എന്ന് മല്ലികയ്ക്കും തോന്നി…
ഒരു പരിചയം പോലുമില്ല……….
അയാൾ പറഞ്ഞ അറിവു മാത്രം……
പക്ഷേ, ഗിരിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും മല്ലികയ്ക്ക് കാണാൻ കഴിഞ്ഞില്ല..
മാത്രമല്ല, കാഴ്ചയിൽ തറവാടിത്തവും മാന്യതയും പ്രകടമാണ്…
ഉമ കടയിലേക്ക് പോകുവാനുള്ള ഒരുക്കങ്ങളിലേക്ക് കടന്നു…
അവൾക്ക് ഭക്ഷണമൊരുക്കുന്നതിന്റെ തിരക്കിലായി മല്ലികയും…
പതിവനുസരിച്ചുള്ള രണ്ടടി കിട്ടിയപ്പോൾ അമ്പൂട്ടനും എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളിലേക്ക് കടന്നു……
“ എന്നാടാ പരീക്ഷ കഴിയുന്നേ…….?””
പല്ലു തേച്ച് മുഖം കഴുകി വന്ന അമ്പൂട്ടനോടായി ഉമ ചോദിച്ചു……
ഷാളെടുത്ത് മാറിനു കുറുകെയിട്ട് അവൾ കടിച്ചു പിടിച്ചിരുന്ന സേഫ്റ്റി പിൻ എടുത്തു കുത്തി…
“ രണ്ടൂസം കൂടെയുണ്ട്……. “”
“” ആരാ നിന്റെ ക്രിസ്മസ് ഫ്രണ്ട്…….?””
അവൾ ചുരിദാറിന്റെ ചുളിവുകൾ പിടിച്ചിട്ടു…
“” ഡാലിയ………. “
അമ്പൂട്ടൻ ഒരു പഞ്ചാരച്ചിരിയോടെ പറഞ്ഞു…
“” നീ എന്നാ അവൾക്ക് കൊടുക്കുന്നത്……? “”
“” ഞാനെന്നാ കൊടുക്കാൻ… ? ചേച്ചി വല്ലതും മേടിച്ചു തന്നാൽ കൊടുക്കും…… “
അമ്പൂട്ടൻ ചായ ഗ്ലാസ്സ് കയ്യിലെടുത്തു……
അവൻ തിണ്ണയിലേക്ക് പോയിട്ട് അതു പോലെ തന്നെ തിരികെ വന്നു…
“” ആ ചേട്ടൻ പോയോ……….?””
“” അതെന്നാ… പറഞ്ഞു വിടണ്ടായിരുന്നോ… ? “
ഉമ ചോദിച്ചു……
“” ഈ ഉമേച്ചിക്ക് വട്ടാ… …. ആ സോമനിട്ട് ചേട്ടനെ കൊണ്ട് നാലിടി കൊടുപ്പിച്ചിട്ട് പറഞ്ഞു വിട്ടാൽ മതിയായിരുന്നു… “
“”നിനക്കയാളെ തല്ലാത്തതിലാണോ സങ്കടം……?””
“” പിന്നല്ലാതെ… എന്നെക്കൊണ്ടു പറ്റൂങ്കി, അവന്റെ മോന്ത ഞാൻ ഇടിച്ചു പൊളിച്ചേനേ………. “
ഉമ അതു കേട്ട് ചിരിക്കുക മാത്രം ചെയ്തു……
ഉമയ്ക്കുള്ള ചോറുപാത്രവുമായി മല്ലിക വന്നു…
ഉമ അതു വാങ്ങി ബാഗിൽ വെച്ചു……….
“ ആ ചേട്ടൻ അങ്ങനെ പോകത്തൊന്നുമില്ല…… “
അമ്പൂട്ടൻ ഗിരിയിൽ പ്രതീക്ഷവെച്ച് പറഞ്ഞു.
“” സോമനെ തല്ലിയിട്ടായിരിക്കും പോകുന്നത്… “”
ഉമ ബാഗെടുത്ത് ചുമലിൽ തൂക്കി…
“” അതൊന്നുമല്ല… എന്തോ കാര്യം നടത്താനാ ചേട്ടായി വന്നത്.. എന്നോട് പറഞ്ഞായിരുന്നു… …. “
“” എന്ത് കാര്യം… ?””
