ജീവിതം നദി പോലെ – 6 5അടിപൊളി 

ജീവിതം നദി പോലെ 6

Jeevitham Nadipole Part 6 | Author : Dr.Wanderlust

[ Previous Part ] [ www.kambi.pw ]


 

വൈകുന്നേരത്തെ ഫോൺ വിളിയൊക്കെ കഴിഞ്ഞു കിടന്നപ്പോഴേക്കും ഒരു നേരമായിരുന്നു. എന്തൊക്കെ പറഞ്ഞാലും സമീറയോട് സംസാരിച്ചിരിക്കാൻ നല്ല രസമാണ്, സമയം പോണതറിയില്ല…

 

ആൾ ഇപ്പോൾ ഒരു ഭാര്യ ഭർത്താവിനോട് എങ്ങനെയോ എന്ന പോലെയാണ് എന്നോട്. അത്യാവശ്യം കമ്പിയൊക്കെ പറയും, ഷോപ്പിൽ കിട്ടുന്ന അവസരങ്ങളിൽ ഉമ്മ വയ്ക്കലും, പിടിക്കലുമൊക്കെയുണ്ട്.. അതിനപ്പുറം ആ അഴകിനെ ഒന്ന് അങ്ങ് അറിഞ്ഞാസ്വദിക്കാൻ ഒരവസരം കിട്ടിയില്ല.. പിന്നെ അവളെ കാണുമ്പോൾ ഒക്കെ കമ്പിക്കപ്പുറം എന്തൊക്കെയോ തോന്നാറുമുണ്ട്… സാരമില്ല എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ ദാസാ… 😇

 

ഞായറാഴ്ച സമീറ അവധിയാണ്, രാവിലെ തുറക്കുന്ന കാര്യങ്ങളൊക്കെ നോക്കാൻ വേറെ ആളുകളുണ്ട് പതിയെയങ്ങു ചെന്നാൽ മതിയെന്നതിനാൽ ഞാൻ മടി പിടിച്ചു കിടക്കുകയായിരുന്നു…

 

അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്.. ആലോചനകളുടെ ആ ഫ്ലോ മുറിഞ്ഞ അലോസരത്തോടെ ഞാൻ ഫോൺ എടുത്തു… ഇക്കയാണ്… ഇയാളെന്തിനാ ഇപ്പോൾ വിളിക്കുന്നത്..

 

” ആ.. ഇക്ക… ”

“ഹലോ, അജൂ..”

“ആ ഇതെന്താ രാവിലെ?..”

“എഴുന്നേറ്റില്ലേ? ”

“ഓഹ്.. എഴുന്നേറ്റു.. ഇന്ന് സൺ‌ഡേയല്ലേ പതിയെ പോയാൽ മതിയല്ലോ.. അതിന്റെ ഒരു മടിയിൽ ഇങ്ങനെ..”

“അഹ്.. അജൂ അത് പറയാനാ ഞാൻ വിളിച്ചത്.. ഒന്ന് നേരത്തെ ചെല്ലണം പിന്നെ വേറൊരു കാര്യവുമുണ്ട്..”

ഇക്കയുടെ സ്വരത്തിലെ ഭാവമാറ്റം എന്തോ ഗൗരവതരമായ കാര്യത്തെ പറ്റിയാണ് പറയാൻ പോകുന്നതെന്ന് എനിക്ക് മനസ്സിലായി…

ഞാൻ വേഗം ബെഡ്ഡിൽ നിന്നിറങ്ങി…. ഉറക്കവും, മടിയുമൊക്കെ പോയി…

” എന്താണിക്ക കാര്യം? Anything serious? “…

“അജൂ.. നീ ഒഴിഞ്ഞു മാറരുത്.. നിനക്ക് താല്പര്യമില്ലാത്തത് ആണെന്ന് എനിക്കറിയാം. പക്ഷേ ഞാൻ അവിടെയില്ലാതായിപ്പോയി.. അത് കൊണ്ടാണ്…”

 

എനിക്ക് കാര്യം കത്തി.. ഗോൾഡ്… എനിക്ക് താൽപ്പര്യമില്ലാത്ത ഇക്കായുടെ ബിസിനസ്‌.. അപ്പോൾ എന്തോ പണി വരുന്നുണ്ട്..

“ഇക്കാ.. സ്പെഷ്യൽ സ്റ്റോക്ക് ആണോ?”

“അത് തന്നെ.. പക്ഷേ റിസിവ് ചെയ്‍താൽ മാത്രം പോരാ, ഡെലിവറിയും ഇന്ന് നടത്തണം..”

 

അപ്പോൾ അതാണ്.. ഇന്ന് ഷോപ്പിലേക്ക് ഗോൾഡ് വരുന്നുണ്ട്, അത് ഏതോ ആൾക്കാരുടെ കൈയ്യിൽ എത്തിക്കുകയും വേണം..

 

“ഇക്കാ.. സോറി.. ഞാൻ ഇതിൽ ഇടപെടില്ലയെന്ന് പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ.. ”

 

“അറിയാം.. അജൂ.. ഞാൻ ഇത്രയും നാളായിട്ട് ഇതിനെക്കുറിച്ച് ഒന്നും നിന്നോട് ആവശ്യപ്പെട്ടിട്ടില്ലല്ലോ.. ഇതൊരു എമർജൻസി ആയിപ്പോയി.. സാധനം വേറെ ഒരാളെയും വിശ്വസിച്ചേൽപ്പിക്കാൻ പറ്റില്ല.. അത്കൊണ്ട് ഈ ഒരു തവണ നീ ഒന്ന് സഹായിക്കണം …”

 

” ഇക്ക… ഒന്നും വിചാരിക്കരുത്.. പ്ലീസ് എന്നെ ഇതിൽ നിന്നൊഴിവാക്കിത്തരണം.. എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല… ”

 

“അജൂ… ഞാൻ ഈ രാവിലെ നിന്നെ വിളിച്ച് ഇത് പറയണമെങ്കിൽ എന്ത് മാത്രം സീരിയസ് ആണെന്ന് മനസ്സിലായിട്ടുണ്ടാവുമല്ലോ.. അത്കൊണ്ട് ഇത്തവണ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.. ”

 

“ഇക്ക നിങ്ങളെന്താണ് ഈ പറയുന്നത്? ഇതൊരു നിസ്സാര കാര്യമല്ല smuggling ആണ്.. ഒന്ന് പാളിയാൽ പടം പത്രത്തിൽ വരും.. നാറും.. എനിക്ക് പിന്നെ കുടുംബത്തു കേറാൻ പറ്റില്ല… അച്ഛന്റെ കാര്യമൊക്കെ ഇക്കയ്ക്ക് അറിയാവുന്നതല്ലേ. പെട്ടാൽ പോരാത്തതിന് ജയിലും…”

 

” അജൂ ഇവിടെ എല്ലാവരും ചെയ്യുന്ന പണിയാണ്.. അതിങ്ങനെ വലിയ കുറ്റമൊന്നുമല്ല.. നീ എത്ര പേര് ഈ കേസിൽ ജയിലിൽ പോയി കണ്ടേക്കുന്നു.. അതൊക്കെ വിട്.. ഞാൻ അവിടെ ഉണ്ടെങ്കിൽ ഇപ്പോൾ നിന്നോട് ഇങ്ങനെ ആവശ്യപ്പെടുമായിരുന്നോ?.. പിന്നെ അജൂ നിനക്ക് ഓരോ സഹായങ്ങൾ ആവശ്യം വന്നപ്പോൾ ഞാനേ ഉണ്ടായിരുന്നുള്ളൂ.. അന്നൊന്നും നീ ഈ പറഞ്ഞ പോലെ ഒരു ബുദ്ധിമുട്ടും ഞാൻ പറഞ്ഞിട്ടില്ല..”

 

അയാളുടെ സ്വരത്തിലെ നീരസം എനിക്ക് മനസ്സിലായി.. ചെറ്റ… ഫ്ലാറ്റും, വണ്ടിയും ഒക്കെ എടുക്കാൻ ഉള്ള സാമ്പത്തിക സഹായമാണ് നാറി ഉദ്ദേശിച്ചത്…

 

“ഇക്ക അതൊന്നും ഞാൻ മറന്നിട്ടില്ല.. പക്ഷേ ഇങ്ങനെയൊരു കാര്യം.. ഇക്കയെന്റെ അവസ്ഥയൊന്നു മനസ്സിലാക്കു…”

 

എന്റെ സ്വരത്തിലെ ദയനീയത കേട്ടപ്പോൾ ഞാൻ അങ്ങേരുടെ വാക്കിൽ വീണെന്ന് പുള്ളിക്ക് മനസ്സിലായി.. പുള്ളിയുടെ ടോൺ മാറി…

 

“അജൂ… എന്റെ അവസ്ഥ നിനക്കറിയാല്ലോ? ഇത്രയും വിലയുള്ള സാധനം ഞാൻ നിന്നെ വിളിച്ച് ഏൽപ്പിക്കുമ്പോൾ തന്നെ ഞാൻ നിന്നെ എന്തുമാത്രം വിശ്വസിക്കുന്നുവെന്ന് നീ അറിയണം..”

 

പിന്നെയും പിന്നെയും ഇക്ക എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ സഹായം സ്വീകരിച്ചു പോയതിനാൽ, ആ നേരത്തെ എന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. എന്റെ ദുരഭിമാനം എന്നെ കൊണ്ട് അവസാനം യെസ് പറയിച്ചു.

 

“ഇക്ക, ഈ ഒരൊറ്റ തവണത്തേക്ക് മാത്രം, ഇനിയൊരിക്കലും എന്നോട് ഇത്തരം കാര്യങ്ങൾ പറയരുത്.”

 

പുതിയൊരു തെറ്റിന്റെ വഴിയിലേക്ക് പോകും മുൻപ് ഏവരും പറയുന്ന ഡയലോഗ് തന്നെ ഞാനും ആവർത്തിച്ചു.

 

————————————————————-

ഫോൺ വച്ചു കഴിഞ്ഞു അരിശത്തോടെ ഞാൻ ഭിത്തിയിൽ ഇടിച്ചു. കൈ വിരലുകൾ ഉടഞ്ഞു പോകേണ്ടതാണ്, പക്ഷേ വേദന പോലും ഞാൻ അറിഞ്ഞില്ല.

 

ഫ്രഷ് ആയി വേഷം മാറി ഞാൻ ഷോപ്പിലേക്ക് പുറപ്പെട്ടു. നേരത്തെ ആയതിനാൽ ആരുമെത്തിയിരുന്നില്ല. ഷോപ്പിലേക്ക് എത്തിയപ്പോൾ തന്നെ വാതിൽക്കൽ ഞാൻ അബ്ദുക്കയെ കണ്ടു.

 

അബ്ദുൽ ഖാദർ! ഏതാണ്ട് 50 വയസ്സിനു മുകളിൽ പ്രായമുണ്ട്. കോഴിക്കോട് കൊടുവള്ളിയാണ് സ്വദേശം. ഇപ്പോൾ തൃശൂർ ഭാഗത്തു എവിടേയോ ആണ്.നല്ല ഒത്ത വണ്ണവും, ഉയരവുമുള്ള അബ്ദുക്ക അങ്ങനെ അധികം ചിരിക്കാറില്ല. പുള്ളിയുടെ ആകാരം തന്നെ മറ്റുള്ളവരിൽ ഭയം ജനിപ്പിക്കാൻ പോകുന്നത് ആയിരുന്നു.

 

ഇക്കായുടെ കാരിയർ ആണ്. കടയിൽ ഉള്ളവർക്കും, പുറമേ അറിയുന്നവർക്കും ഒരു സാധാരണ കമ്പനി സെയിൽസ് മാൻ, വില കൂടിയ വസ്ത്രങ്ങളുടെ ഓർഡർ കം സപ്ലൈ ആയി വരുന്നവരിൽ ഒരാൾ, പക്ഷേ പുള്ളി സപ്ലൈ ചെയ്യുന്ന ബോക്സ്കളിൽ ഒന്നിൽ ആ സ്പെഷ്യൽ സ്റ്റോക്ക് ആവും. ലോകം നിയന്ത്രിക്കുന്ന ആ മഞ്ഞ ലോഹം.

 

ഷോപ്പിലേക്ക് ഗോൾഡ് എത്തിക്കുന്നതും, ഡെലിവറി കൊടുക്കുന്നതും അബ്ദുക്ക തന്നെയാണ്. പുറമേ നിന്ന് ആളെ വിളിക്കുന്നതും പുള്ളിയുടെ ഉത്തരവാദിത്തം ആണ്. അത്തരം സന്ദർഭങ്ങളിൽ പുള്ളിയുടെ വീട്ടിൽ വച്ചാവും ഡീലുകൾ, ഷോപ്പിലേക്ക് ഇക്ക മറ്റാരെയും അടുപ്പിക്കില്ല.

 

————————————————————-

 

Leave a Reply

Your email address will not be published. Required fields are marked *