മനക്കൽ ഗ്രാമം – 9 8

മനക്കൽ ഗ്രാമം 9

Manakkal Gramam Part 9 | Author : Achu Mon

[ Previous Part ] [ www.kambi.pw ]


നിങ്ങൾക്ക് ഈ കഥ ഇഷടമാകുന്നുണ്ട് എന്ന് അറിയുന്നതിൽ സന്തോഷം ഉണ്ട്…

കൂടുതൽ വെറുപ്പിക്കുന്നില്ല കഥയിലേക്ക്‌ കടക്കാം..


ഇന്നേക്ക് 3 ദിവസമായി ബ്രെഹ്മദത്തൻ നമ്പൂതിരി അച്ചുവിനെയും കൊണ്ട് മുറിയിലേക്ക് കയറി കതകടിച്ചിട്ട്… ഈ 3 ദിവസവും ജലപാനമില്ലാതെ അവർ മുറിക്കുളിൽ തന്നെയാണ്.. പുറത്തേക്ക് വന്നിട്ടേയില്ല…

പുറത്തു എല്ലാവരും അക്ഷമരായി നിൽക്കുകയാണ്… ആരും അവരവരുടെ വീടുകളിലേക്ക് പോലും പോകാതെ കാണില്ലെണ്ണയോഴിച്ചു ബ്രെഹ്മദത്തൻ നമ്പൂതിരി പുറത്തേക്ക് വരാൻ കാത്തിരിക്കുകയാണ്…

പലരും പലപ്പോഴായി ശിങ്കിടിയുടെ അടുത്ത അകത്തു എന്താണ് നടക്കുന്നത് എന്ന് നോക്കാൻ ആവശ്യപ്പെട്ടെങ്കിലും ശിങ്കിടി അണുവിട മാറാതെ നിൽക്കുകയാണ്… ബ്രെഹ്മദത്തൻ നമ്പൂതിരിയുടെ ക്ഷിപ്രകോപം അറിയാവുന്നത് കൊണ്ട് പ്രമാണിമാർക്കും കയറി നോക്കാൻ ഒരു ഭയം….

അത് മാത്രമല്ല എല്ലാവരുടെയും ഉള്ളിലും അകാരണമായ ഒരു ഭയം ഉടലെടുത്തിരുന്നു… ബ്രെഹ്മദത്തൻ നമ്പൂതിരി പറഞ്ഞത് പോലെ ആ നാട്ടിലുള്ള എല്ലാ പ്രമാണിമാരും ഒരു രീതിയില്ലെങ്കിൽ വേറൊരു രീതിയിൽ ബാധിക്കപ്പെട്ടിരുന്നു… ബ്രഹ്മദത്തൻ നമ്പൂതിരിക്ക് മാത്രമേ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രേശ്നങ്ങളിൽ നിന്നവരെ രക്ഷപെടുത്താൻ കഴിയു എന്ന് അവർക്ക് അറിയാം.. അത് കൊണ്ട് ക്ഷമയോട് കാത്തുനില്കുകയല്ലാതെ അവരുടെ മുന്നിൽ വേറെ വഴിയില്ല…

എടുത്ത് ചാടി എന്തെകിലും ചെയ്തിട്ട് അദ്ദേഹം കുടി കൈയൊഴിഞ്ഞാൽ, പിന്നെ വരുന്നത് അനുഭവിക്കയല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ല…

3 ാ൦ ദിവസം നേരം വെളുത്തപ്പോൾ ബ്രെഹ്മദത്തൻ നമ്പൂതിരി വെളിയിലേക്ക് വന്നു…

അദ്ദേഹത്തെ കണ്ട എല്ലാവരും അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ്… ജലാപനമില്ലാതെ ഇല്ലാതെ ഇത്ര ദിവസം കഴിഞ്ഞിട്ടും അദ്ദേഹത്തിന് ഒരു ക്ഷിണവുമില്ല… കൂടാതെ അദ്ദേഹത്തിന്റെ തേജസ്സ് വർദ്ധിച്ചത് പോലെ അവർക്ക് തോന്നി…
അദ്ദേഹം വന്നു ചാരുകസേരയിൽ ഇരുന്നു… എല്ലാവരും അദ്ദേഹത്തിന്റെ ചുറ്റിലും വന്നു നിന്നു….

നമ്പൂതിരി കുറച്ചു നേരം ഒന്നാലോചിച്ചിട്ട് : എവിടുന്ന് പറഞ്ഞു തുടങ്ങണം എന്നറിയില്ല… ഇവിടെ സംഭവിച്ചതിന്റെയെല്ലാം വ്യക്തമായിട്ടുള്ള ഉത്തരവും അതിന്റെ പരിഹാരങ്ങളും ഇപ്പൊ എന്റെ പക്കലുണ്ട്…

എല്ലാ പ്രമാണിമാരെയും, ക്ഷേത്രാധികാരികളെയും എത്രെയും പെട്ടന്നു ഇവിടേക്ക് വിളിച്ചു വരുത്തുക… അവർ കുടി എത്തുന്നത് വരെ…എല്ലാവരും ഒന്ന് ക്ഷമിക്കുക… അത്രെയും പറഞ്ഞ അദ്ദേഹം ചാര് കസേരയിൽ കാണുകളടച്ചു കിടന്നു…

അച്ഛനും ബാക്കിയുള്ളവരും എന്നെ കാണാത്തതു കൊണ്ട് വളരെ ടെൻഷനിൽ ആണ്…. വാർത്ത കാട്ടു തി പോലെ പടർന്നു.. എല്ലാവരും മനക്കലേക്ക് എത്തി…

കുറച്ചു സമയത്തിനുള്ളിൽ തന്നെ എല്ലാവരും മനക്കലെത്തിച്ചേർന്നു..

ബ്രെഹ്മദത്തൻ നമ്പൂതിരി എല്ലാവരോടുമായി കാര്യങ്ങൾ വിശിധികരിച്ചു പറയാൻ ആരംഭിച്ചു…

നമ്പൂതിരി: എല്ലാവര്ക്കും ഇവിടെ നടന്ന കാര്യങ്ങളെ കുറിച്ച് അറിവുള്ളത് കൊണ്ട് ഞാൻ അതിലേക്ക് കടക്കുന്നില്ല… ഇതിന്റെയൊക്കെ കാരണവും പരിഹാരവും ആണ് ഞാൻ പറയാൻ പോകുന്നത്…

ഇതിന്റെയൊക്കെ തുടക്കം നിങ്ങളുടെ അപ്പനപ്പൂപ്പന്മാരുടെ കാലത്താണ്.. ശരിക്കും പറഞ്ഞാൽ ഇവിടുത്തെ അപ്പൻ നമ്പൂതിരിയുടെ അച്ഛന്റെ കാലത്തു… അന്ന് ഇവിടുത്തെ നമ്പൂതിരി തിരിവിതാംകൂർ രാജ്യത്തിൻറെ ഈ പ്രദേശത്തെ ദിവാൻ പദവിയുള്ള ആളായിരുന്നു… ഈ പ്രദേശത്തിന്റെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കേണ്ട ദിവാൻ അതിനു പകരം ബ്രിട്ടീഷ്കാരോട് ചേർന്ന് സ്വന്തം അഭിവൃദ്ധിക്കും ഉന്നമനത്തിനും വേണ്ടി എന്ത് നാറിയ പണിക്കും കുട്ടു നില്ക്കുന്ന ഒരാളായിരുന്നു.. അന്നത്തെ പല പ്രമാണിമാരും അതിനു കുട പിടിച്ചിരുന്നു…

കുട്ടത്തിൽ ഒരു പ്രമാണി : അതിപ്പോ എല്ലാടത്തും നടക്കുന്നതല്ലേ… അവരവരുടെ ഉന്നമനത്തിനു വേണ്ടി അല്ലെ എല്ലാവരും ശ്രമിക്കു…

ബ്രെഹ്മദത്തൻ നമ്പൂതിരി തലയൊന്നുഴിഞ്ഞു എന്നിട്ട് തുടർന്നു : പിടിച്ചു പറിക്കാരും കള്ളനും കൊലപാതകിയുമൊക്കെ അവരവരുടെ ഉന്നമനത്തിനു വേണ്ടിയാണ് ഇതൊക്കെ ചെയുന്നത് … അപ്പൊ അവർ ചെയ്യുന്ന കുറ്റം കുറ്റമല്ലാതാകുന്നുണ്ടോ…

പ്രമാണി : തിരുമേനി എന്താണ് പറഞ്ഞു വരുന്നത്…

നമ്പൂതിരി : അധികാരം കൈയിൽ വന്നപ്പോൾ, അവർ ഈശ്വരനെ മറന്നു…

അന്നത്തെ കാലത്തു വേട്ടക്ക് പോകുന്ന ഒരു പതിവ് സായ്പ്പിന്മാർക്കുണ്ടായിരുന്നു, കൂടെ നാട്ടിലെ തമ്പ്രാക്കന്മാരും പോകുമായിരുന്നു.. സായ്പ്പിൻമാർ ഭക്ഷണത്തിനും വിനോദത്തിനുമാണ് വേട്ടക്ക് പോയിരുന്നെങ്കിൽ, തമ്പുരാക്കന്മാർ അഭിമാനത്തിനും വിനോദനത്തിന്നു വേണ്ടി മാത്രമായിരുന്നു വേട്ടക്ക് പോയിരുന്നത്…

പോകെ പോകെ അതിൽ അത്ര വിനോദം തോന്നാത്ത തമ്പ്രാക്കന്മാർ മൃഗങ്ങൾക്ക് പകരം മനുഷ്യരെ വേട്ടയാടാൻ തുടങ്ങി… അതിനു കുറ്റവാളികൾ എന്ന മുദ്ര കുത്തിയ പാവങ്ങളെ അവർ വേട്ട മൃഗങ്ങൾ ആക്കി…

ഏതേലും തമ്പുരാനെ അപ്രീതി ഉണ്ടായല്ലോ, അല്ലെങ്കിൽ ഏതെങ്കിലും പെണ്ണിനോട് പുതി തോന്നിട്ട് അവർ സമ്മതിക്കാതിരുനല്ലോ അവരെയും അവരുടെ കുടുംബത്തെയും കുറ്റവാളികൾ ആയി മുദ്ര കുത്തും… അതിനു പ്രത്യകിച്ചു കാരണം ഒന്നും വേണ്ട…

അവരെ രക്ഷിക്കാനെന്ന വ്യാജേനെ കാട്ടിലോട്ട് ശിങ്കിടികൾ മുഖന്തരം കയറ്റി വിടും… എന്നിട്ട് തമ്പുരാക്കന്മാർ അവരെ വേട്ടയാടും…

ഒന്ന് നിർത്തിട്ട്….

അതിലെ പെട്ട എല്ലാ തമ്പുരാക്കന്മാര്ക്കും ദുർ മരണം ആണ് സംഭവിച്ചത്.. പക്ഷെ ആ ശാപം തലമുറ തലമുറയായിട്ട് പിന്തുടരുന്നുണ്ട് ….

പ്രമാണി : അതിനു അവർക്കെല്ലാം ശിക്ഷ ലഭിച്ചില്ലെ… പിന്നെ ഞങ്ങളെ ശിക്ഷിക്കുന്നത് എന്തിനാ… ആ ശാപം മാറാൻ എന്ത് പരിഹാരം ആണ് ഞങ്ങൾ ചെയ്യണ്ടത്….

ബ്രെഹ്മദത്തൻ നമ്പൂതിരി അയാളെ നോക്കിയൊന്നു ആക്കി ചിരിച്ചു കൊണ്ട്.: ഹ്ഹ അവർക്ക് ശിക്ഷ ലഭിച്ചു…പിന്നെ നിങ്ങളെ ശിക്ഷിക്കുന്നത് എന്തിനാ….എന്ന്…. നിങ്ങളും നിങ്ങളുടെ അപ്പന്മാരും ആ തെറ്റ് തന്നല്ലെ ചെയ്യുന്നത്… പിന്നെ നിങ്ങളെ ശിക്ഷിക്കാതിരിക്കുന്നതെങ്ങനാ…..

പ്രമാണി : അങ്ങുന്ന് എന്താണ് ഉദേശിച്ചത് എന്ത് തെറ്റാണ് ഞങ്ങൾ ചെയ്യുന്നത്….

നമ്പൂതിരി ദേഷ്യത്തോടെ : ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഈശ്വരന്റെ സൃഷ്ഠിയാണ്…. എല്ലാവരിലും ഈശ്വരൻ കുടികൊള്ളുന്നുണ്ട്… ആ സത്യം നിങ്ങൾ മറന്നു.. അവനവന്റെ സുഖത്തിനും സന്ധോഷത്തിനും വേണ്ടി മറ്റുള്ളവരുടെ ജീവിതവും സന്ധോഷവും തല്ലി കെടുത്തുന്നത് തെറ്റല്ലേ.. നിങ്ങളുടെ കിഴിൽ പണിയെടുക്കുന്നവരെ നിങ്ങൾ മനുഷരായിട്ടെങ്കിലും കണ്ടിട്ടുണ്ടോ… എല്ലു മുറിയെ നിങ്ങൾക്ക് വേണ്ടി പണിയെടുക്കുന്ന അവരുടെ വീട്ടിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന് നിങ്ങൾ നോക്കിട്ടുണ്ടോ… അവരുടെ പെണ്ണുങ്ങളുടെ മാനത്തിനു നിങ്ങൾ വില പറഞ്ഞിട്ടില്ലേ…

Leave a Reply

Your email address will not be published. Required fields are marked *