ലൈഫ് ഓഫ് പ്രിയ 5

ലൈഫ് ഓഫ് പ്രിയ

Life Of Priya | Author : Mahi


ഞാൻ മഹേക്ക്. വയസ് 22. തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞങ്ങൾ കഴിയുന്നത്. ഒരു സാധാരണ കുടുംബം. അച്ഛൻ ഡ്രൈവറായിരുന്നു, മരിച്ചുപോയി. അമ്മ ടീച്ചർ. ഒരു അനിയത്തി ഉള്ളത് കൊല്ലത്ത് ഡിഗ്രിക്ക് പഠിക്കുന്നു, അവൾ ഹോസ്റ്റലിലാണ്. പേര് മഹിമ, വയസ് 18.

ഇനി ഞാൻ ഇവിടെ പറയുന്നത് മാറിമറിഞ്ഞ എൻ്റെ ജീവിതത്തെക്കുറിച്ചാണ്, എൻ്റെ കുടുംബത്തേക്കുറിച്ചാണ്. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഞാൻ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങളാണ്. മസാല പ്രതീക്ഷിച്ച് വായിക്കരുത്. ലാഗ് അടിച്ചെന്ന് വരും. ക്ഷമിക്കുക. കഴിഞ്ഞ വർഷം ജൂലൈയിലാണ് സംഭവങ്ങളുടെ തുടക്കം.

 

മുംബൈയിലെ ഒരു മാർവാടി കുടുംബത്തിൻ്റെ ഡ്രൈവറായിരുന്നു അച്ഛൻ. ഇരുപത്തിയഞ്ച് വർഷമായി അവിടെ തന്നെയായിരുന്നു, അവരുടെ വിശ്വസ്തൻ. മുംബൈ ജീവിതം ഇഷ്ടമല്ലാതിരുന്ന അമ്മയുടെ നിർബന്ധത്തിലാണ് ഞങ്ങൾ നാട്ടിലും അച്ഛൻ അവിടെയും കഴിഞ്ഞത്. പല സ്കൂളുകളിലും അമ്മ ടീച്ചറായി ജോലി ചെയ്തു. ഓക്ഖി ചുഴലിക്കാറ്റ് വീശിയ 2017 നവംബറിൽ അച്ഛൻ മരിച്ചു. അതോടെ അമ്മയും മക്കളും മാത്രമായി. ഹിന്ദിയിലും കണക്കിലും നല്ല അറിവുണ്ടായിരുന്നതുകൊണ്ട് ഞാനും പത്താം ക്ലാസ് മുതൽ ട്യൂഷനെടുത്ത് തുടങ്ങിയിരുന്നു.

2 വർഷത്തെ ഐടിഐ പഠനവും കഴിഞ്ഞ് അച്ഛൻ്റെ ഒരു സുഹൃത്ത് വഴി രണ്ട് വർഷം ഒരു കമ്പനിയിൽ ട്രെയിനി ആയി ജോലിയും ചെയ്തു. അയാളുടെ ഒപ്പമായിരുന്നു താമസം. നാടുമായി അധികം ബന്ധങ്ങൾ ഒന്നുമില്ലാതെ രണ്ട് വർഷം കടന്നുപോയി. തിരികെ എത്തിയ ഞാൻ നാട്ടിൽ തന്നെ എന്തെങ്കിലും ജോലി നോക്കാമെന്ന് കരുതി, കൂടെ പിഎസ്‌സി പഠനവും. അമ്മയുടെ വഴിയേ ഹിന്ദിയിലേക്ക് ഇറങ്ങിയ ഞാൻ ജോലിയുടെ കൂടെ ഒരു ഹിന്ദി ഡിഗ്രിയും നേടിയിരുന്നു. ഇനി കഥയിലേക്ക്.

ഈ കഥയിലെ നായിക എൻ്റെ അമ്മയാണ്. പേര് പ്രിയ. വയസ് 45 ആകുന്നു. കുറച്ച് വെളുത്ത നിറമാണ്. പല സ്കൂളുകളിൽ താത്കാലികമായി ജോലി ചെയ്ത അമ്മ പിന്നീട് ട്യൂഷൻ ഫീൽഡിലേക്ക് മാറുകയായിരുന്നു. സ്കൂൾ, ഡിഗ്രി പിള്ളേർക്ക് ഇംഗ്ലീഷും ഹിന്ദിയും എടുക്കുന്നു.

ടീച്ചറെന്ന ബഹുമാനം എല്ലാവരും അമ്മയ്ക്ക് നൽകുന്നത് കണ്ടാണ് ഞാൻ വളർന്നത്. എല്ലാ കാര്യത്തിലും അമ്മ ഇടപെടുകയും നന്നായി സംസാരിക്കുകയും ചെയ്യുന്ന കൂട്ടത്തിലാണ്. ആൾ അത്യാവശ്യം മോഡേൺ ആണ്. സാരി ഉടുക്കുമെങ്കിലും കൂടുതലും ചുരിദാർ, കുർത്തി, ലെഗിൻസ് ഒക്കെയാണ്. സ്‌കൂട്ടി ഓടിക്കുമ്പോൾ അതാണല്ലോ സൗകര്യവും. അങ്ങനെ, ഒരു ദിവസം….

 

അമ്മ വന്ന് മുറിയിലെ കർട്ടൻ നീക്കി, പ്രകാശം മുഖത്ത് അടിച്ചപ്പോൾ ഉറക്കം പോയി ഞാൻ എണീറ്റു.

 

“എന്താ അമ്മാ, കുറച്ച് നേരം കൂടി.”

 

“അങ്ങനെയിപ്പോ സുഖിച്ച് ഉറങ്ങണ്ട. നൈറ്റ് ക്ലാസിനും കേറി പാതിരാത്രി വരെ കറങ്ങി തിരിഞ്ഞ് നടന്നിട്ട് വന്ന് കേറും. എന്നിട്ട് പകൽ മുഴുവൻ ഉറക്കവും. എണീറ്റ് പോയി കാപ്പി കുടിക്ക്. ഞാൻ ഇറങ്ങുവാ.”

 

“ഇതെങ്ങോട്ടാ രാവിലെ ഒരുങ്ങിക്കെട്ടി?”

 

“കാവിൽ. ഇന്ന് ആയില്യമല്ലേ. ചിന്നു ഇപ്പൊ വരും.”

 

“ആഹ്..കുറേ പായസം കൊണ്ട് വരണേ.”

 

“പായസം. ഹും, ഒന്ന് കൂടെ വരാൻ പറഞ്ഞാൽ കേൾക്കില്ല. പായസം വേണംപോലും. വന്ന് വാങ്ങി കുടിച്ചോ. സമയമുണ്ട്.”

 

“നല്ല അമ്മയല്ലേ…അമ്മ കൊണ്ടുവരും.”

 

“ഇപ്പൊ എണീറ്റ് വന്നാ ചായ എടുത്ത് തരാം. അല്ലെങ്കിൽ ഒറ്റയ്ക്ക് ചൂടാക്കി കുടിക്കേണ്ടി വരും. പോറ്റി വരാൻ നേരമായി.”

 

“അയ്യോ, ദാ വരുന്നു. ചായ എടുത്ത് വെയ്ക്ക്.”

 

അമ്മ റൂമിൽ നിന്ന് ഇറങ്ങി അടുക്കളയിലേക്ക് പോയി. ഞാൻ ബാത്ത് റൂമിൽ കേറി മൂത്രമൊഴിച്ചു കയ്യും മുഖവും എല്ലാം കഴുകി തുടച്ച് വീട്ടുമുറ്റത്ത് വന്നതും ഒരു ഹോണാടി. ദേവു ചേച്ചിയാണ്.

 

“സർ എണീറ്റോ? ഗുഡ് മോണിംഗ്.”

 

“ഗുഡ് മോണിംഗ് ചേച്ചി. രാവിലെ തന്നെ കണി ചേച്ചിയാ. നല്ല ദിവസം ആയാൽ മതിയായിരുന്നു.”

 

“നീ നന്നായാൽ നിൻ്റെ ദിവസവും നന്നാവും. അല്ലാതെ കണിയെ പറഞ്ഞിട്ട് കാര്യമില്ല. മാസത്തിൽ ഒരിക്കൽ എങ്കിലും ഈശ്വരവിശ്വാസം കാണിക്കാൻ വയ്യല്ലോ നിനക്ക്. നിനക്കെന്താ അമ്മയെയും കൂട്ടി കാവിലേക്ക് വന്നാ? പണ്ടിങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ.”

 

“ദൈവം മനസ്സിലല്ലേ ചേച്ചി, അവിടെ പിന്നെ എന്ത് അമ്പലം എന്ത് കാവ്.”

 

ഗേറ്റിൽ നിന്ന് പത്രമെടുക്കുന്നതിടെ പിന്നിൽ നിന്ന് അമ്മയുടെ ശബ്ദം.

 

“വേറെ പണിയില്ലേ ദേവൂ, അവൻ അമ്പലത്തിലോ? വന്നത് തന്നെ. ഡാ, ചായ എടുത്ത് വെച്ചിട്ടുണ്ട്. ആറുന്നതിന് മുമ്പ് കുടിച്ചേ നീ. ബ്രെഡും പഴവും അടുക്കളയിൽ ഉണ്ട്. ബ്രെഡ് ചൂടാക്കിയിട്ട് കഴിക്കണേ.”

 

“ശെരി അമ്മാ…”

 

അമ്മ ദേവു ചേച്ചിയുടെ സ്‌കൂട്ടിയിൽ കേറി പോകുന്നതും നോക്കി നിന്നിട്ട് തിരികെ വീട്ടിൽ കയറി ചായ ഗ്ലാസും കൊണ്ട് റൂമിലേക്ക് പോയി.

 

ദേവു ചേച്ചി, ദേവിക, അമ്മയുടെ ഏറ്റവും ക്ലോസ് ഫ്രണ്ട് ആണ്. അമ്മയെക്കാൾ 10 വയസ് ഇളയതാണ്. കല്യാണം കഴിഞ്ഞിട്ടില്ല. എന്തോ ജാതക പ്രശ്നം എന്നെല്ലാം പറയുന്നു. സംഗതി വേറൊന്നും കൂടി ഉണ്ട്. ചേച്ചി നാലാമത്തെ മോൾ ആണ്. ബാക്കി എല്ലാവരും കുടുംബമായി കഴിയുന്നു. ചെലവുകൾ ഒന്നും തലയിലെടുത്ത് വെയ്ക്കാൻ അവരാരും റെഡിയല്ല. അങ്ങനെ ആലോചനകൾ വന്നതെല്ലാം മാറി പോയി. അമ്മ പണ്ടേ മരിച്ചു. അച്ഛന് മോളോട് വലിയ സ്നേഹവുമില്ല. നാട്ടിലെ അക്ഷയ സെൻ്ററിലെ ജോലിയും പിന്നെ കുട്ടികളെ കമ്പ്യൂട്ടർ പഠിപ്പിച്ചുമാണ് കഴിയുന്നത്.

 

ചായ കുടിച്ച് ഇരുന്ന് ലാപ്ടോപ് തുറന്നു. ടെലഗ്രാം ഗ്രൂപ്പുകൾ മെസ്സേജ് കൊണ്ട് നിറഞ്ഞു കിടക്കുകയാണ്. അതിനിടെ നിതിൻ്റെ ഫോൺ കോൾ:

 

“എവിടാ മൈരേ?”

 

ഞാൻ: തെറി വിളിക്കാതെ ഫോൺ ചെയ്യാൻ പഠിക്കെൻ്റെ മൈരേ..ഞാൻ വീട്ടിലുണ്ട്. ഇപ്പൊ എണീറ്റതേയുള്ളൂ.

 

നിതിൻ: നീയിപ്പോ ഫ്രീയാണോ? ദീപ്തി അക്ഷയ സെൻ്ററിൽ പോകുമെന്ന് പറഞ്ഞു. നമുക്കൊന്ന് പോയാലോ? നേരിട്ട് കണ്ട് സംസാരിച്ചിട്ട് കുറേ ആയെടാ. അന്നത്തെ സംഭവത്തിന് ശേഷം അവളുടെ അമ്മയ്ക്ക് എന്നെ കൊല്ലാനുള്ള കലിയുണ്ട്.

 

ഞാൻ: ഞാൻ റെഡി ആയി വരുമ്പോഴേക്കും സമയം എടുക്കുമെടാ. നീ അനൂനെ വിളി.

 

നിതിൻ: വരാൻ മടിയെങ്കിൽ അത് പറ.

 

ഞാൻ: മടി അല്ലടാ. നീ അവനെയും കൂട്ടി പൊക്കോ. ഞാൻ എത്താം.

 

അതും പറഞ്ഞ് കോൾ കട്ടാക്കി. നാട്ടിൽ ആകെ കൂട്ടുള്ള രണ്ട് പേരാണ് നിതിനും പിന്നെ അനു എന്ന് വിളിക്കുന്ന അനുനാഥും. വേറെ ആരുമായും അത്ര കൂട്ടില്ല. ഞങ്ങൾ താമസിക്കുന്നത് ഒരു സെറ്റിൽമെൻ്റ് കോളനി പ്രദേശത്താണ്. അപ്പോ കാരണം പിടികിട്ടിക്കാണുമല്ലോ. ഒരു കോളനിക്ക് വേണ്ട എല്ലാ ചീത്ത കാര്യങ്ങളും കൊണ്ട് സമൃദ്ധമായ ഒരു സ്ഥലമാണ്. അവരുമായി ഇഴുകിച്ചേരാൻ എത്ര ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിൽ ഞാൻ തന്നെ ആ ശ്രമം ഉപേക്ഷിച്ചു. ചായ കുടിച്ചിട്ട് വേഗം റെഡിയായി സൈക്കിളുമെടുത്ത് ജംഗ്ഷനിൽ പോയി. ദീപ്തി തിരിച്ച് പോയിക്കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *