ബാംഗ്ലൂർ ഡേയ്സ് 01
BAnglore Days Part 1 | Author : Spider Boy

” ചായ വേണോ ☕ ”
” 😳 നോ.. ”
💭👈 ഇമോജി സൂചിപ്പിക്കുന്നത് മനസ്സിൽ ചിന്തിക്കുന്നതാണ്
💭 ഞാൻ ഇനിയും കേരളം വിട്ടില്ലേ. എവിടെ നോക്കിയാലും മലയാളം ഉണ്ടല്ലോ 💭
💭 ” അല്ലെങ്കിൽ ഒരു ചായകുടിക്കാം. ഒന്ന് ഉഷാറായിക്കോട്ടെ “💭
” ഹേയ്.. പൂയ്!.. വൺ ചായ Tea ”
അയാൾ ചൂടുള്ള ചായ ഒരു വെള്ള പേപ്പർ കൊണ്ടുള്ള ക്‌ളാസിലേക്ക് ഒഴിച്ചു. അയാൾ എന്റെ നേരെ നീട്ടി ഞാൻ അത് കൈയിൽ പിടിച്ചു പൈസ കൊടുത്തു. പാഞ്ഞു പോകുന്ന ട്രെയിനിന്റെ വിൻഡോ സീറ്റിൽ ഇരുന്ന് ഇരുണ്ട കാഴ്ച്ച കണ്ട് ചായ കുടിച്ചു.
💭 ഇതിപ്പോ എവിടെയാ എത്തിയെ! രാത്രി ആയോണ്ട് ഒരു പിടിയും കിട്ടുന്നില്ലല്ലോ. 💭
ഇനി ഞാൻ പറയാൻ പോകുന്നത് ഞാൻ എങ്ങനെയാ എവിടെ എത്തിയത് എന്നാണ്..
**ഞാൻ എന്റെ വീട്ടിലും നാട്ടിലുമുള്ള ആളുകളുടെ പേരും നാളൊന്നും പറയുന്നില്ല കാരണം അവരൊന്നും എന്റെ കഥയിൽ കൂടുതലായി സംഭാഷണം പറയുന്നില്ല**
ഞാൻ #വിനയ്# എനിക്ക് #20# വയസാണ്. അച്ഛൻ അമ്മ ചേച്ചി അടങ്ങുന്ന ഒരു സാധാരണ ഫാമിലി. അച്ചൻ കൂലി പണിക്ക് പോകുന്നു. അമ്മ വീട്ടിലെ ജോലി ചെയുന്നു. പിന്നെ ചേച്ചി ചേച്ചീടെ കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നു. അവരുടെ കല്യാണം കഴിഞ്ഞ് ഒരു ഒരു വർഷം കഴിയുന്നു.
അത് ഞാൻ കൃത്യമായി പറഞ്ഞത് എന്തെന്നാൽ അവരുടെ ഫസ്റ്റ് വെഡിങ് അനുവേഴ്സറി കഴിഞ്ഞിട്ട് ഒരു ആഴ്ച കഴിയുന്നു. പിന്നെ വീട്ടിൽ അച്ഛമ്മ ഉണ്ട്. അച്ഛമ്മ ആണെങ്കിൽ പഴയ കാലത്തെ കാര്യങ്ങൾ പറഞ്ഞിരിക്കലും സന്ധ്യ ആയാൽ വിളക്ക് വെച്ച് രാമായണം വായിക്കലും ആയി പോകുന്നു.
ഞങ്ങള് നാലു പേരാണ് ഇന്നലെ വരെ ആ വീട്ടിൽ കഴിഞ്ഞിരുന്നത്. ഞാൻ നാട്ടിൽ ഉള്ള സമയങ്ങളിൽ കൂട്ടുകാരപ്പം പോയി ആഘോഷിക്കാറുണ്ട്. ആഘോഷം എന്നു പറഞ്ഞാൽ കള്ള് കുടിയും വലിയും പിന്നെ പുതിയ ബിൽഡപ്പുള്ള സിനിമ കാണൽ ഒക്കെ. പക്ഷെ എന്റെ ഫ്രണ്ട്സിനല്ലാതെ വെറെ ആർക്കും ഞാൻ വെള്ളമടിക്കുന്നതും സിഗരറ്റ് വലിക്കുന്ന കാര്യവും അറിയില്ല.
എന്റെ കമ്പനിയിലുള്ള (കൂട്ടത്തിൽ ഉള്ള )ചെക്കമ്മാരോക്കെ പണിക്ക് സ്ഥിരമായി പോകുന്നുണ്ടായിരുന്നു. ഞാൻ വെറുതെ വീട്ടിൽ ഇരിക്കലും. ഞാൻ പ്ലസ് ടു കഴിഞ്ഞ് വലിയ കാര്യത്തിൽ ആയുർവേധം പഠിക്കാൻ പോയി. പഠിച്ച സർട്ടിഫികെറ്റും വാങ്ങി വച്ചു. എന്റെ പതിനെട്ടാം വയസിൽ ഞാൻ കോഴ്സ് പൂർത്തിയാക്കി. ഒരു വർഷം ഞാൻ ട്രെയിനിങ്ങും ജോലിയുമായി ചെന്നൈയിൽ പോയി.
ഒരു വർഷം അവിടെ ചെലവഴിച്ചു. അവിടെ ഒരു വർഷം നിന്ന് എക്സ്പീരിയൻസ് സിർട്ടിഫിക്കറ്റ് വാങ്ങി പോന്നു. പിന്നെ നാട്ടിലെ ഒരു ആയുർവേദ ഫാർമസിയിൽ ഒരു ആറു മാസത്തോളം നിന്നു. അവിടെ ജോലി ചെയുന്ന ആൾക്ക് ഒരു ആക്സിഡന്റ് പറ്റി കാൽ ഒടിഞ്ഞിരിക്കുകയായിരുന്നു.
അയാൾ ആറു മാസത്തോളം റെസ്റ്റിൽ ആയിരുന്നു. അയാൾ തിരിച്ചു വന്നപ്പോൾ ഇനിക്ക് അവിടെന്നും ഇറങ്ങേടി വന്നു. പിന്നെ ആറു മാസത്തോളം വീട്ടിൽ അച്ഛന്റെ ചിലവിൽ വീട്ടിൽ കഴിച്ചു കൂട്ടി . ഒരു കൗതുകം തോന്നി ആയുർവേദ പഠിച്ചതാ അതിങ്ങനെയായി. പിന്നെ ഉള്ള ആശ്വാസം അമ്മ വീട്ടിൽ ഇരിക്കുന്നത് കൊണ്ട് ഒന്നും പറയില്ല. കാരണം അമ്മക്ക് നല്ല താല്പര്യം ആയിരുന്നു എന്നേ ആയുർവേദ പഠിപ്പിക്കാൻ.
പിന്നെ ഞാൻ ചില്ലറ പണികൊക്കെ പോയണ് കൂട്ടുകാരോപ്പം ആഘോഷിക്കുന്നത്. എന്റെ ഇരുപതു വയസ്സ് കഴിഞ്ഞ് രണ്ട് മാസം ആയപ്പോൾ ബംഗാളൂറിൽ നിന്ന് ഒരു വാക്കൻസി വന്നു. എന്റെ കുടുംബം വഴിയാ കിട്ടിയേ മാസം തരക്കേടില്ലാത്ത സാലറി ഉണ്ടെന്നും ഫുഡ് ആൻഡ് അക്കോമോണേഷൻ ഫ്രീ ആണെന്ന് പറഞ്ഞത് കൊണ്ട് ഞാൻ അവിടേക്ക് പോകാൻ തീരുമാനിച്ചു.
വീട്ടിൽ അവിടേക്ക് പോകുന്നത് കൊണ്ട് ഒരു കൊഴപ്പവും ഇല്ലാത്തത് കൊണ്ട് കൊഴപ്പമില്ല. പിന്നെ പോണ്ടാന്ന് പറഞ്ഞത് അച്ഛമ്മയാ. അച്ഛമ്മക്ക് ഞാൻ പോകുന്നത് വലിയ താല്പര്യം ഇല്ലാ. എന്നോട് നാട്ടിൽ എവിടെയെങ്കിലും പോകാനാണ് പറഞ്ഞത്. ഈ ഫീൽഡിൽ ഉള്ളവർക്ക് കേരളത്തിൽ എവിടെ പോയാലും വലിയ ശമ്പളംമൊന്നും കിട്ടില്ല. പിന്നെ ഇങ്ങനത്തെ ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, മുംബൈ, അങ്ങനെ ഉള്ള സ്ഥലത് പോയി വർക്ക് ചെയ്താലേ എന്തെങ്കിലും കിട്ടുളൂ.
