പിന്നെ ഗൾഫ് രാജ്യങ്ങളിൽ പോയാൽ വലിയ സാലറി ഒക്കെ കിട്ടുമെന്നാണ് പറയുന്നത്. പിന്നെ എനിക്ക് ആകെയുള്ള ആശ്വാസം അവിടെ എന്നേ കണ്ട്രോൾ ചെയ്യാൻ ആരുമില്ല. എന്ത് തോന്നിവാസവും ചെയാം. ഫുൾ ഫ്രീഡം. അതൊക്കെ കൊണ്ടാ ഞാൻ പോണത് തന്നെ. അങ്ങനെ എന്റെ യാത്രക്കുള്ള ദിവസം എത്തി. വൈകുനേരം ആയിരുന്നു ട്രെയിൻ . വീട്ടിൽ യാത്ര പറഞ്ഞു എന്റെ ഫ്രണ്ട് ന്റെ കൂടെ റെയിൽവേ സ്റ്റേഷനിൽ പോയി. ഞാൻ ട്രെയിനിൽ കയറും വരെ എന്റെ ഫ്രണ്ട് എന്റെ ഒപ്പം ഉണ്ടായിരുന്നു. എന്നേ ട്രെയിനിൽ കയറ്റി വിട്ട് അവൻ പോയി.
അങ്ങനെ ട്രെയിൻ പോയ് പോയ് രാത്രിയായി. ഞാൻ വിൻഡോ സീറ്റിൽ ഇരുന്ന് രാത്രിയിലെ ഇരുണ്ട കാഴ്കൾ കണ്ടുകൊണ്ട് ഇരിക്കെയാ ആ ചായക്കാരൻ ചായ കൊണ്ട് വന്നത്. ഞാൻ ചായ കുടിച് കൊണ്ടിരിക്കെ ഞാൻ **വേർ ഈസ് മൈ ട്രയിനിൽ** ( അപ്പ് ) നോക്കിയപ്പോൾ കേരളം കഴിയിരുന്നു. തമിഴ് നാട്ടിൽ ഏതോ സ്ഥലതെതിയിരുന്നു. ഞാൻ കയറിയത് അത്യാവശ്യം സ്റ്റേഷനിൽ നിർത്തുന്ന ട്രെയിൻ ആണ് അത് കൊണ്ട് തന്നെ എനിക്ക് ഇറങ്ങാള്ള സ്ഥലത്ത് എത്താൻ എന്തായാലും നേരം രാവിലെ ആകും. ഞാൻ സ്ലീപ്പർ ക്ലാസ്സ് ബുക്ക് ചെയ്തത് കൊണ്ട്.
എനിക്ക് ഉറക്കം വന്നപ്പോൾ എന്റെ ബാഗ് തലയിൽ വച്ച് കിടന്നു. എന്റെ നേരെ ഒപോസിറ്റ് ഇരിക്കുന്നത് ഒരു വയസായ കെളവൻ ആയത് കൊണ്ട് ഞാൻ കിടന്നു. എനിക്ക് ഒരു ദൈര്യം കിട്ടാത്തത് കൊണ്ട് ഞാൻ മുകളിൽ ആരുമില്ലാന്ന് കണ്ടപ്പോൾ അവിടെ കയറി കിടന്നു. ഫോണിൽ രാവിലെ 7.00 am ന് അലാറം വെച്ച് കിടന്നുറങ്ങി.!!Zzz….
പെട്ടന്നുള്ള ശബ്ദവും തരിക്കുന്ന വൈബറേറ്ററും കൊണ്ട് ഞാൻ ഞെട്ടി ഉണർന്നു. ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ നേരം വെളുത്തിരുന്നു. എന്റെ കഠിനമായ മൂത്രശങ്ക കാരണം ഞാൻ ട്രെയിനിലെ ബാത്‌റൂമിൽ പോയി. അതിലേക്ക് കയറാൻ ഡോർ തുറന്നതും മുഖത്തടിക്കും വിധം മൂത്രത്തിന്റെ മണം. ഏതോ നായിന്റെ മോൻ മൂത്രം ഒഴിച്ചിട്ട് വെള്ളം ഒഴിക്കാത്തതിന്റെ മണമാണ്. ഞാൻ മൂക്ക് പൊത്തി ഒരുവിധം ഒഴിച്ചു. വെള്ളം ഒഴിക്കാനായി അതിൽ അമർത്തിയപ്പോൾ വെള്ളം വരുന്നില്ല.
💭 ശ്ശേ… വെറുതെ ആ പാവത്തിനെ തന്തക്ക് വിളിച്ചു. ഇതിൽ വെള്ളം ഇല്ലാത്തതിന്റെ കൊഴപ്പായിരുന്നു 🙂 💭
ഞാൻ ആരെങ്കിലും വരും മുമ്പ് വേഗം പോയി എന്റെ സീറ്റിൽ പോയിരുന്നു. ബാഗിൽ മിനറൽ വാട്ടർ ഉള്ളത് കൊണ്ട് ഒന്ന് വായ കഴുകി തുപ്പീട്ട് മുഖം കഴുകി. കൊറച്ചു കുടിച്ചതിന് ശേഷം അത് ബാഗിൽ വച്ചു.
💭 ഇനി ഇത്ര നേരം ഇതിൽ ഇരിക്കേണ്ടി വരോ ആവോ 💭
ട്രെയിൻ കർണാടകയിലെ ഏതോ സ്ഥലത്തുകൂടെ മുമ്പോട്ട് പോയ്കൊണ്ടിയിയുന്നു. അങ്ങനെ കാത്തിരിപ്പിന് അവസാനമായി എനിക്ക് ഇറങ്ങാൻ ഉള്ള സ്റ്റേഷൻ എത്താനായി എന്ന് അപ്പിൽ നിന്ന് മെസ്സേജ് വന്നു. സ്റ്റേഷൻ എത്താനയതും എന്റെ നെഞ്ച് കാളാൻ തുടങ്ങി. ഒരു വിറയലും. ആത്യമായി ഇവിടേക്ക് വരുന്നതിന്റെയും ഇവിടെത്തെ ഭാഷ അറിയാത്തതിന്റെ ഒരു വെചാറും.
ട്രെയിൻ സ്റ്റേഷനിൽ നിർത്തിയതും ഞാൻ ഇറങ്ങി. ഞാൻ ചുറ്റും നോക്കി പരിചയ മില്ലാത്ത ആളുകൾ ആ തിരക്കിൽ നിന്ന് ഞാൻ സ്റ്റേഷൻന്റെ പുറത്തിറങ്ങി. എന്താ ചെയ്യണ്ടെന്ന് ഒരു പിടുത്തവുമില്ല. ഞാൻ ഒരു രണ്ടു മൂന്നു മിനിറ്റോളം അവിടെ കറങ്ങി തിരിഞ്ഞ് നിന്നു. അപ്പളാണ് ഫോണിലേക്ക് കാൾ വന്നത്. ഞാൻ നോക്കിയപ്പോ വീട്ടിൽ നിന്നായിരുന്നു. ഞാൻ ഫോൺ എടുത്തു സംസാരിച്ചു.
” ഹലോ… ”
” ആ.. മോനെ എത്തിയോ… ”
” ആ.. എത്തി അമ്മേ.. ”
” നീ എന്താ… ഇന്നലെ രാത്രി വിളിക്കാന്നു പറഞ്ഞിട്ട് വിളിക്കാഞ്ഞേ ”
” 🙆♂️ ആയോ… സോറി.. ഞാൻ മറന്നു പോയി ”
” പിന്നെ രാത്രി അല്ലേന്ന് വിചാരിച്ച ഞാൻ വിളിക്കാഞ്ഞേ ”
” സോറി… അമ്മ… ഞാൻ വിളിക്കാൻ വിട്ടുപോയി ”
” അത് സാരല്യാടാ.. നിന്റെ അച്ഛമ്മ രാത്രി മുതൽ ചോദിക്കാൻ തുടങ്ങിയതാ. നീ.. തീവണ്ടി കേറിയോ. അവിടെ എത്തീട്ടുണ്ടാവോ. നീ എന്തെങ്കിലും കഴിച്ചോ… അങ്ങനെ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ”
” പിന്നെ എന്തേ രാത്രി വിളിക്കാഞ്ഞേ ”
” അത് ഞാൻ വിളിക്കാൻ പോയപ്പോ അമ്മ.. ഈ ഭാഗം ( T. V സീരിയൽ ) കഴിഞ്ഞിട്ട് വിളിക്കാ അടുത്ത ഭാഗം കഴിഞ്ഞ് വിളിക്കാം എന്നെ പറഞ്ഞ് സീരിയൽ ഒക്കെ കഴിഞ്ഞ് പത്തു മണിക്കാ എന്നോട് വിളിക്കാൻ പറയണേ.. ആ… നേരത്ത് നിന്നെ ഒറങ്ങാവും ന്ന് വിചാരിച്ചാ ഞാൻ വിളിക്കാഞ്ഞേ ”
” ഹൌ…. 😮💨 എന്നിട്ട് പ്പോ ആളെവിടെ.. ”
” എവിടേണ്ട് കൊടുക്കാ.. ”
AA: എടാ വിനൂട്ടാ… നീ തീവണ്ടീന്ന് ഇറങ്ങിയാ…
” ആാാ… ”
AA: നീ എന്തെങ്കിലും തിന്നാ..
” ഇൽ… ആാാ തിന്ന് തിന്ന്. ”
AA : ” നോക്കി പൊയ്ക്കോട്ടോ! പിന്നെ പരിച്യല്ല്യാതാ നാടാ നോക്കീം കണ്ട് നടനൊട്ടോ. കുരുത്ത കേടൊന്നും ചെയ്യണ്ടട്ടാ… ”
” ആ… ന്നാ ശരി ”
അമ്മ : ഹലോ…
” ആ.. ന്നാ ഞാൻ വെക്കാണേ. ഞാൻ അവിടെ ചെന്ന് റൂമിലെത്തിട്ട് വിളിക്കാ… ”
” ന്നാ ശരി.. ”
