ഓണക്കളി – 2 12New 

ഓണക്കളി 2

Onakkali Part 2 | Author : Micky

[ Previous Part ] [ www.kambi.pw ]


 

ആദ്യ പാർട്ട് Support ചെയ്ത എല്ലാ വായനക്കാർക്കും എന്റെ നന്ദിയും സ്നേഹം അറിയിക്കുന്നു, ഈ പാർട്ട്‌ ഇഷ്ട്ടപെട്ടാൽ ലൈക്ക് ചെയ്യുക അഭിപ്രായം എന്തുതന്നെ ആയാലും അറിയിക്കുക.

ഓണക്കളി- 2
****************

ഈ പാർട്ട്‌ വിഷ്ണുവിന്റെ Point Of Viewലൂടെ ആയിരിക്കും മുന്നോട്ട് പോവുക.
******
ഇനി കഥയിലേക്ക്..

നാലഞ്ച് ദിവസങ്ങൾക്ക് മുൻപ് (കൃത്യമായി പറഞ്ഞാൽ നാട്ടിലേക്ക് വരാൻ ഫ്ലൈറ്റ് കയറുന്നതിന്റെ രണ്ട് ദിവസം മുൻപ്)

ദുബായ് നഗരം
**********

“പ്രിയേ……ഡി…..പ്രിയേ” ഫ്ലാറ്റിലേക്ക് കയറിവന്ന ഞാൻ ഹാളിൽ വന്ന് കയറിയപ്പഴേക്കും വിളിച്ച് കുവാൻ തുടങ്ങി.

“എന്താ വിച്ചു… എന്തിനാ ഇങ്ങനെ കാറുന്നെ…. ചെറുകെ വിളിച്ച ഞാൻ വിളി കേൾക്കില്ലെ” വിഷ്ണുവിന്റെ ഉച്ചത്തിലുള്ള വിളി കേട്ടാണ് മെയിൻ ബാത്രൂംമിൽ ക്ലീനിങ്ങിലായിരുന്ന പ്രിയ ഹാളിലേക്ക് വന്നത്.

നെറ്റിയിലെ വിയർപ്പ് കണങ്ങൾ പുറംകൈകൊണ്ട് തുടച്ച് നീക്കികൊണ്ട് അവൾ എന്റെ അടുത്തേക്ക് വന്നു.

“എടി…. നീ ഇതുവരെ റെഡിയായില്ലേ..? നിന്നോട് ഞാൻ പറഞ്ഞതല്ലേ ഞാൻ വരുമ്പോഴേക്കും നീ റെഡിയായി നിൽക്കണമെന്ന്” അവളെ അടിമുടി ഒന്ന് നോക്കിയ ശേഷം ഞാൻ ചോദിച്ചു.

“ഞാൻ ബാത്രൂം ക്ലീൻ ചെയ്യുവാരുന്നു” അരയിൽ കെട്ടിയിരുന്ന ചുരിദാർഷാൾ അഴിച്ച് മാറ്റികൊണ്ട് അവൾ പറഞ്ഞു.

“കഴിഞ്ഞില്ലേ..? “

“കഴിഞ്ഞു…. കഴിഞ്ഞു”

“എന്ന വേഗം തീർത്തിട്ട് വാ, ഇപ്പൊ തന്നെ സമയം മൂന്നര കഴിഞ്ഞു… കമ്പനി വണ്ടി ഓട്ടത്തിലായതുകൊണ്ട്.. ഞാൻ എൽദൊച്ചായന്റെ കാറുമായിട്ട വന്നേ…നമ്മുടെ പർച്ചെസിംങ്ങ് കഴിഞ്ഞ് 7മണിക്ക് മുൻപ് അങ്ങേരെ വണ്ടി കൊണ്ടുപോയി തിരിച്ച് ഏൽപ്പിക്കണ്ടത വേഗം റെഡിയാകാൻ നോക്ക്”… എന്ന് പറഞ്ഞുകൊണ്ട് ഞാൻ നേരെ ബെഡ്റൂമിലേക്ക്‌ നടന്നു.

“എന്ന.. നീ നമ്മുടെ റൂമിലെ ബാത്റൂമിൽ പോയി ഫ്രഷ് ആയിക്കോ, ഞാനിനി ഇവിടുന്നങ്ങ് കുളിച്ച് കേറിവരാം” എന്നുംപറഞ്ഞ് അവൾ മെയിൻ ബാത്‌റൂമിലേക്ക് കയറി ഡോർ അടച്ചു.

നാട്ടിലേക്ക് പോകുന്നതോടനുബന്ധിച്ച് ലുലുവിൽ ഒരു പർച്ചെസിംങ്ങ് നടത്താൻ പോകുന്നതിനെകുറിച്ചുള്ള സംസാരമാണ് ഇപ്പൊ കഴിഞ്ഞത്.

റൂമിലേക്ക്‌ കയറിവന്ന ഞാൻ നേരെ ബാത്റൂമിൽ കയറി ഒരു കുളിയങ്ങ് പാസാക്കി. കുളി കഴിഞ്ഞ് പുറത്തേക്ക് വന്ന ഞാൻ അലമാര തുറന്ന് ഒരു ലൈറ്റ് ബ്ലൂ ജീൻസ് എടുത്തിട്ടു.

അപ്പഴാണ് ബെഡ്ഡിൽ കിടന്ന എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്. ഫോണിന്റെ സ്ക്രീനിലേക്ക് നോക്കിയപ്പോൾ ‘എൽദൊച്ചായൻ’ ഞാൻ ഫോൺ എടുത്തു.

“ആ…എൽദൊച്ചായ.. ഞങ്ങൾ ഇറങ്ങാൻ തുടങ്ങുന്നേയുള്ളു, തിരിച്ച് എത്താറാവുമ്പോ ഞാൻ വിളിക്കാം..” ഫോൺ എടുത്തതും ഞാൻതന്നെ ആദ്യം സംസാരത്തിന് തുടക്കമിട്ടു.

“ഇതുവരെ ഇറങ്ങിയില്ലേ നിങ്ങൾ..?” അച്ചായൻ എന്നോട് ചോദിച്ചു.

“ഇല്ലച്ചായാ ഞങ്ങൾ ഇറങ്ങാൻ തുടങ്ങുന്നേയുള്ളു”

നീ വൈകിട്ട് ഏഴിന് മുൻപ് ഇങ്ങ് വരത്തില്ലെ” അച്ചായന്റെ അടുത്ത ചോദ്യം.

“വരും… വരും… ഏഴിന് മുമ്പേ വരും, എന്താ അച്ചായാ..? എവിടേലും പോകാനുണ്ടോ”

“ഓ.. അത് ഇന്ന് വൈകിട്ട് ജയ്സന്റെ ഫാമിലിയായിട്ട് പുറത്ത് പോകാൻ പ്ലാൻ ചെയ്തീരുന്നതാടാ… പിന്നെ അവന്റെ കസിനും പിള്ളരുമൊക്കളെ വന്നിട്ടുമുണ്ട്, എല്ലാരും ഒരുമിച്ച് ഒറ്റ വണ്ടിയിൽ പോക്ക് നടക്കത്തില്ലല്ലൊ.. അതുകൊണ്ട് 2 വണ്ടിക്കായിട്ടങ്ങ് പോകാന്ന് തീരുമാനിച്ചു..… 7ന് മുൻപ് നീ ഇങ്ങ് എത്തില്ലേ..?”

“ഓ…. ആ കാര്യം അച്ചായൻ എന്നോട് പറഞ്ഞതല്ലേ..? പിള്ളേരുമായിട്ട് വൈകിട്ട് കറങ്ങാൻ പോണ കാര്യം.. അച്ചായൻ ടെൻഷൻ അടിക്കണ്ട … എന്തായാലും ഞാൻ 7ന് മുൻപേ ഇങ്ങെത്തും…. എത്തിയിട്ട് അങ്ങോട്ട്‌ ഇറങ്ങുന്നതിനു മുൻപേ അച്ചായനെ വിളിക്കാം, അതുപോരെ….?” ഞാൻ പറഞ്ഞുനിർത്തിയതും.

“എടാ..വിച്ചു സത്യത്തിൽ ഞാൻ പറയാൻവന്നത് മറ്റൊരുകാര്യമ…! വേറൊന്നുമല്ല…!. നിനക്ക് വണ്ടി തന്നിട്ട് എഴിന് മുൻപ് ഇങ്ങ് കൊണ്ടുവരണം എന്ന് ഞാൻ പറഞ്ഞപ്പോൾ നിനക്ക് ചിലപ്പോൾ തോന്നിക്കാണും അങ്ങേരുടെ വണ്ടിയാണന്നുള്ള അധികരം കൊണ്ട് അങ്ങേര് പറഞ്ഞതായിരിക്കും എന്ന്..? എടാ അങ്ങനൊന്നും തോന്നല്ലേ കേട്ടോ, സത്യത്തിൽ അത് പറയാൻ വേണ്ടിയാ ഞാൻ വിളിച്ചേ” ഒരു ചളിപ്പോടെയാണ് അച്ചായൻ അത് പറഞ്ഞത് എന്നെനിക്ക് മനസ്സിലായി”

Leave a Reply

Your email address will not be published. Required fields are marked *