ആണൊരുത്തൻ 11

ആണൊരുത്തൻ

Aanoruthan | Author : Lee child


ഞാനിപ്പോൾ ഇവിടെ അവതരിപ്പിക്കാൻ പോകുന്നത് ഒരു gray ഷെഡ് ഉള്ള നായകനെയാണ്…
അയാൾക്ക് ഈ കഥയിൽ സർവാധിപത്യം ഉണ്ടാകും…


ടാ കേശു…

എന്താ അച്ഛാ…

എടാ ഈ കോളേജിലെ കണക്കൊക്കെ ഒന്ന് നോക്കാമോ…

കണക്കൊക്കെ ഞാൻ ഓൾറെഡി നോക്കിവെച്ചതാണ് അച്ഛാ..

അതല്ല പുതിയതൊന്നും വന്നിട്ടുണ്ട്…

പുതിയ കണകോ?..

ആ നീ നോക്ക്…

ഞാൻ അച്ഛൻ പറഞ്ഞത് കേട്ടിട്ട് ആ കണക്കിലേക്ക് നോക്കി… പറയും പോലെ ഈ മാസം സ്കൂളിൽ ക്കുറിച്ച് അധിക ചെലവ് വന്നിട്ടുണ്ട്… അന്നുവൽ ഡേ പ്രോഗ്രാമിന്റെ…

ഒരു അരമണിക്കൂർ അച്ഛാ…ഞാനിതുവേഗം ടാലി ആക്കി അയക്കാം…

ആ ശരി…

ഡാ ഇന്ന് നിനക്ക് കോളേജിൽ എക്സാം ഒന്നുമില്ലേ…

ആ..എക്സാം ഉണ്ട്…

പഠിച്ചിട്ടില്ലേ…

എന്താ അച്ഛാ ഇങ്ങനെയൊക്കെ ചോദിക്കുന്നേ…

നിന്റെ തന്തയായിപ്പോയി.. അതു കൊണ്ട് നിന്നോട് ചോദിക്കുന്നു…

ആ ഡയലോഗിലൊരു ഊക്കലുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല…

അച്ഛാ ഒന്ന് പോ…

ശരി ശരി പണി നോക്ക്….

കോളേജിന്റെ കണക്കിലൂടെ എന്റെ മനസ്സ് ഊനാൻ തുടങ്ങി…

 

________________

 

ഞാൻ കേശു.. ശരിക്കുമുള്ള പേര് അഥർവ് വിജയരാഘവ്.. അച്ഛന്റെ പേര് വിജയരാഘവൻ എന്ന് തന്നെയാ കേട്ടോ…
😅.. അമ്മ സേതുലക്ഷ്മി… ഇപ്പോൾ ഹൗസ് വൈഫ്… ഞാനിപ്പോൾ എക്കണോമിക്സ് തേർഡ് ഇയർ പഠിക്കുന്ന വിദ്യാർത്ഥിയാണ്..
പഠിക്കുന്നത് ആകട്ടെ എന്റെ അച്ഛന്റെ കോളേജിലും…

ഞെട്ടേണ്ട..പറഞ്ഞാൽ ശരിയാ.. എന്റെ അപ്പൂപ്പൻ ദിവാകരമേനോൻ ആയകാലത്ത് ഒരു പ്രതാപശാലിയായ മനുഷ്യനായിരുന്നു… അതുകൊണ്ട് തന്നെ അദ്ദേഹത്തിന് കയ്യിൽ ഒരുപാട് അളവറ്റ സ്വത്തുക്കൾ ഉണ്ടായിരുന്നു… അദ്ദേഹത്തിന് അഞ്ച് മക്കളായിരുന്നു.. രണ്ടാണും മൂന്ന് പെണ്ണും… ഇതിൽ ഏറ്റവും ഇളയ ആളാണ് എന്റെ അച്ഛൻ… അപ്പൂപ്പന്റെ കാലശേഷം ഓരോ അവരവരുടെ കഴിവിനനുസരിച്ചുള്ള ഓരോരോ സ്ഥാപനങ്ങൾ കൊടുത്തു…

ആദ്യത്തെ മകന്റെ പേര് പ്രഭാകരൻ… ഇപ്പൊ ഒരു 54 വയസ്സ് കാണും…പുള്ളിക്കാരനു കിട്ടിയത് ഒരു തടിമില്ലായിരുന്നു.. പിന്നീടാ തടിമില്ല് വിപുലീകരിച്ച് ഒരു ഫർണിച്ചർ ഷോറൂം ഉണ്ടാക്കി… പഴയ തടി ബിസിനസ് ഇപ്പോഴുമുണ്ട്…
രണ്ട് പെൺമക്കൾ ഉണ്ട് പ്രഭ(30), നിള( 28) രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു…
അവർക്ക് മക്കൾ ഉണ്ട്…. ഇവരുടെ ഭർത്താക്കന്മാർ യൂറോപിൽ ബിസിനസ് ചെയ്യുന്നു…
രണ്ടാമത്തെ മകളുടെ പേര് വീണ.. 48 വയസ്സ്… അവരെ ഡോക്ടറാണ് ഗൈനക്കോളജിസ്റ്റ്… പക്ഷേ കണ്ട 40 തെകഞ്ഞന്ന് ആരും പറയില്ല… നമ്മുടെ നാട്ടിലെ ഹോസ്പിറ്റലിൽ നടത്തിവരുന്നു…
മൂന്ന് പെൺമക്കളാണ് കാവ്യാ (33),സ്നിഗ്ദ്ധ(30),അവന്തിക (28)…
ഇതിൽ കാവ്യ ചേച്ചി അമ്മയുടെ കൂടെ തന്നെ ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്….അവന്തിക ലെക്ചർർ ആണ്..
മൂന്നാമത്തെയാൾ ജയ…46 വയസ്സ്… അവർ അവരുടെ ഭർത്താവിന്റെ കൂടെ ഹോട്ടൽ ബിസിനസ് ചെയ്യുന്നു… രണ്ട് പെൺമക്കൾ അനാമിക(26), നിഹാരിക (24)… ഇവർ സ്റ്റേറ്റ്സ്സിൽ പഠിക്കുന്നു…

നാലാമത്തെയാള് ദേവി(45),കൂടെ അച്ഛനും (45)..രണ്ട് പേരും ട്വിൻസ് ആണ്…

പക്ഷേ കഷ്ടകാലത്തിന് ദേവി ആന്റിയുടെ കല്യാണം മാത്രം നടന്നില്ല… എന്തൊക്കെ യോ ചില ജാതക ദോഷങ്ങൾ… പിന്നെ ആയ കാര്യത്തിൽ പ്രണയം പൊലിഞ്ഞു പോയി…

ഇനി എന്റെ കാര്യം പറയുകയാണെങ്കിൽ ഞാൻ ഒരു ആറടി ഉയരമുള്ള ഇരുനിറക്കാരൻ..വയസ്സ് 21 … ആയോധനകലകളിലെ താല്പര്യമുള്ളതുകൊണ്ട് അത്യാവശ്യം ഉറപ്പുള്ള ശരിരമുണ്ട്… അവസാന ജനറേഷനുള്ള ആളായതുകൊണ്ട് ആയിരിക്കണം ആ ഗ്രൂപ്പിൽ ഒരേയൊരു ആൺകുട്ടി ഞാനായതുകൊണ്ട് എന്നെ എല്ലാവർക്കും വലിയ കാര്യമാണ്… പ്രത്യേകിച്ച് കസിൻസ്നു… നമ്മൾ തമ്മിലുള്ള ബന്ധവും കുറെയൊക്കെ ഡിഫറെന്റ് ആണ്…. അതിനെക്കുറിച്ച് വഴിയെ പറയാം….

നമ്മൾ കസിൻസ് എല്ലാവരും കൂടി ഒരുമിച്ച് കണ്ടുമുട്ടുന്നത് പലപ്പോഴും കുടുംബക്ഷേത്രത്തിനു ഉത്സവത്തിന് സമയത്ത് ആയിരിക്കും…

കഥയിലേക്ക് വീണ്ടും കടക്കാം… ഞാൻ പഠിക്കുന്ന കോളേജ് എന്റെ അച്ഛന്റെ ആണ്… കുട്ടിക്കാലത്തെ എന്നെ കണക്കിനുള്ള താല്പര്യം മനസ്സിലാക്കിയ അച്ഛൻ എന്നെ കൊമേഴ്സ് ബാഗ്രൗണ്ടിലേക്ക് തിരിച്ചു…. സ്കൂൾ കാലത്ത് തന്നെ എനിക്ക് ബിസിനസ് ഫീൽഡിൽ നല്ലൊരു എക്സ്പോഷ്യർ കിട്ടി…. അതുകൊണ്ടുതന്നെ ഡിഗ്രിക്ക് ശേഷം അച്ഛനെ ബിസിനസിനെ ഹെല്പ് ചെയ്യാൻ വേണ്ടി തീരുമാനിച്ചു… ഞാൻ കോളേജ് ചെയർമാന്റെ മകനാണെന്നുള്ള കാര്യം അവിടെ പഠിക്കുന്ന കുട്ടികൾക്ക് ആർക്കും അറിയത്തില്ല… അതുകൊണ്ടുതന്നെ ഞാൻ അവിടെയുള്ള ആൾക്കാരുമായി വളരെ നല്ല കമ്പനിയാണ്… അവർക്കും ഞാൻ വെറും സാധാരണക്കാരന്‍… കോളേജിലെ പല കാര്യങ്ങളിലും ഞാൻ ഉണ്ട്… പഠിത്തത്തിന് പഠിത്തം…. ഉടായിപ്പിന് ഉടായിപ്പ്…അടിക്കടി… ഇത് കൂടാതെ സ്കൂളിനുള്ളിൽ വിദ്യാർത്ഥികൾക്ക് ഇടയിൽ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കാനും ഞാൻ ശ്രമിച്ചു… ഇത് ബിസിനസിനെ വളരെ നല്ല കാര്യം ആയിരിക്കും എന്ന് ഞാൻ വിശ്വസിച്ചു… ഇതുകൊണ്ടുതന്നെ നമ്മുടെ കോളേജ് വളരെയധികം വേഗത്തിൽ വളർന്നു…

Updated: March 8, 2025 — 2:13 pm

Leave a Reply

Your email address will not be published. Required fields are marked *