എൻ്റെ അച്ചു – 1
Ente Achu | Author : Gandharvan
[ Previous Part ] [ www.kambi.pw ]
എല്ലാവർക്കും നമസ്കാരം.വളരേ മുൻപ് ഗന്ധർവ്വൻ എന്ന പേരിൽ ചില കഥകൾ ഞാൻ ഇവിടെ പോസ്റ്റ് ചെയ്തിരുന്നു.ഇപ്പോൾ നീണ്ട ഒരു ഇടവേളയ്ക്കു ശേഷമാണ് പുതിയൊരു കഥയുമായി എത്തുന്നത്.
ജീവിതത്തിൽ നടന്ന സംഭവങ്ങളെ നിങ്ങളുമായി പങ്കുവക്കുവാനാണ് ഞാൻ ശ്രമിക്കുന്നത്.അതിൽ കമ്പി ആദ്യമേ വേണം നിന്നുള്ളവർ ദയവായി ഈ കഥ സ്കിപ് ചെയ്യുക.ക്ഷമയോടെ വായിക്കാൻ താത്പര്യമുള്ളവർ വായിക്കുക.കമ്പി വരേണ്ട സമയത്ത് തീർച്ചയായും വരും…
അന്ന് നിങ്ങൾ നൽകിയ പിന്തുണ ഇപ്പോഴും ഉണ്ടാവുമെന്ന വിശ്വാസത്തോടെ,,പ്രതീക്ഷയോടെ…നിങ്ങളുടെ സ്വന്തം ഗന്ധർവ്വൻ …
വേനലവധിക്കാലം ആർക്കും മറക്കുവാൻ കഴിയാത്ത മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച കാലമായിരിക്കുമല്ലോ.എന്നെപ്പോലുള്ള 90s ആയാലും ഇപ്പോഴത്തെ 2k ആയാലും ഏത് കാലഘട്ടത്തിലുള്ളവരായാലും അവരുടേതായ രീതികളിൽ ഒത്തുചേർന്നും സന്തോഷിച്ചും കഴിഞ്ഞ ദിവസങ്ങളായിരിക്കും അവ.എനിക്കും ഇന്നിവിടെ നിങ്ങളുമായി പങ്കുവയ്ക്കാനുള്ളത് അത്തരം ഒരു വേനൽക്കാലത്തു എനിയ്ക്ക് ലഭിച്ച ഒരു കൂട്ടുകാരിയെ കുറിച്ചാണ്.
കൗമാരക്കാലത്ത് കണ്ടുമുട്ടിയ എന്നാൽ അവിടുന്ന് ഒരുപാട് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ ലഭിച്ച ചില മനോഹരമായ നിമിഷങ്ങളുടെയും ജീവിതത്തിൽ വന്ന മാറ്റങ്ങളുടെയും കത്തയങ്കഥയാണ് ഇത്.അപ്പോൾ നമുക്ക് അങ്ങോട്ട് പോവാമല്ലേ…എങ്ങോട്ടെന്നല്ലേ അങ്ങോട്ട് തന്നെ…
അവസാന പരീക്ഷയും കഴിഞ്ഞു പുസ്തകങ്ങളെയെല്ലാം ഒരു മൂലയിൽ ഉപേക്ഷിച്ച് പാടത്തും പറമ്പിലുമായി കളിച്ചും മാങ്ങയെറിഞ്ഞു വീഴ്ത്തി തിന്നും കുളത്തിൽ ചാടിയുമെല്ലാം ആർമാദിച്ചു നടന്നിരുന്ന ആ കാലത്തേയ്ക്കുതന്നെ…
എൻ്റെ പേര് ദീപു.പാലക്കാട് വെള്ളിനേഴി എന്ന് പറയുന്ന,ഇപ്പോഴും കലകളുടെയും ഗ്രാമീണഭംഗിയുടെയും പഴമ നഷ്ടപ്പെടുത്താതെ എൻ്റെ നാട്.ഗവണ്മെന്റ് ഉദ്യോഗസ്ഥനായ കർക്കശക്കാരനായ അച്ഛന്റെയും പ്രൈവറ്റ് സ്കൂൾ അധ്യാപികയായ സ്നേഹനിധിയായ അമ്മയുടെയും രണ്ടുമക്കളിൽ മൂത്തവനാണ് നിങ്ങളോട് ഇപ്പോൾ കഥ പറഞ്ഞുകൊണ്ടിരിക്കുന്ന ഈ ഞാൻ.
ഇപ്പോൾ ഭാര്യയും മകളുമായി ഒരു ചെറിയ വീടുവച്ചു കഴിഞ്ഞുപോരുന്നു.എൻ്റെ താഴെ 4 വയസ്സ് കുറവുള്ള അനിയത്തിയും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം.അവളിപ്പോൾ വിവാഹം കഴിഞ്ഞു അളിയനോടൊപ്പം വിദേശത്താണ്.കഥ തുടങ്ങുന്നത് 2007 ലാണ്.ശേഷം ഒരു നീണ്ട യാത്രയ്ക്കുശേഷം നമ്മൾ 2025 ൽ എത്തിച്ചേരും.
2007 ഏപ്രിൽ മാസം.മീനച്ചൂടിനെ തോല്പിച്ചുകൊണ്ട് നട്ടുച്ചകളെ പോലും കളിക്കുവാൻ തിരഞ്ഞെടുത്തിരുന്ന കാലം.ക്രിക്കറ്റും ഫുട്ബോളും കളിച്ചും വീണും മുറികളാണ് ചിലർ പ്ലാസ്റ്ററിട്ടും ഒക്കെ നടക്കുന്നത് പതിവുകാഴ്ചകളായിരുന്ന കാലം.ഇന്നത്തെ മക്കളോട് ഇടക്കെങ്കിലും ആ ഫോണൊന്ന് മാറ്റിവച്ചൂടെ എന്ന് ചോദിക്കുന്നതുപോലെ ഇടക്കെങ്കിലും വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നൂടെ എന്ന ചോദ്യങ്ങൾ പ്രസക്തമായി നിന്നിരുന്ന കാലം.അവധിക്കാലം എന്നപോലെതന്നെ ഏപ്രിൽ മെയ് മാസങ്ങൾ പൂരക്കാലങ്ങൾ കൂടെയാണ്.വിഷു വരെ സ്വന്തം നാട്ടിൽ അവധി ആഘോഷിക്കും.
വിഷുവിനു വിരുന്ന് വരുന്ന അച്ഛന്റെ ചേച്ചിയോടൊപ്പം അവരുടെ വീട്ടിലേക്ക് കുടിയേറിയാൽ പിന്നെ രണ്ടാഴ്ച കാലത്തോളം അവിടെയാണ് ബാക്കി അങ്കം.അതായിരുന്നു എല്ലാ അവധിക്കാലത്തിന്റെയും കണക്ക്.അങ്ങനെ ആ വിഷുവിനും വല്യമ്മയോടൊപ്പം ഞാൻ വല്യച്ഛന്റെ നാട്ടിലേക്ക് പോയി.അവിടത്തെ വലിയ കര്ഷകകുടുംബമായിരുന്നു വല്യച്ചൻ്റെത്.
അവിടെ അവരുടെ മക്കൾ എന്നേക്കാൾ ഒരുപാട് വയസ്സിനു മൂത്തവരായിരുന്നതുകൊണ്ടുതന്നെ കളിയ്ക്കാൻ പോയിട്ട് സംസാരിക്കാൻ പോലും കിട്ടുന്നത് അപൂർവമായിരുന്നു.എന്നാൽ അവിടെയും എന്റെ സമപ്രായക്കാരായ കുറെ കുട്ടികൾ എനിക്ക് കൂട്ടായി ഉണ്ടായിരുന്നു.അങ്ങനെ വന്ന ദിവസം നല്ല കുട്ടി ആയി വീട്ടിലിരുന്നു ശേഷം അടുത്ത ദിവസം പതിയെ പുറത്തോട്ടിറങ്ങി.
