അവിരാമീ പ്രണയം – 1 7

അവിരാമീ പ്രണയം 1

Avirami Pranayam Part 1 | Author : Avanthika


 

എന്തായിരുന്നെടി നിനക്ക് ഇവിടെ ഒരു കുറവ്… ഏഹ്… എന്നിട്ടു ഒരുത്തന്റെ താലി കഴുത്തിൽ ഇട്ട് മറ്റൊരുവനൊപ്പം കിടന്ന് കൊടുക്കാൻ നിനക്ക് എങ്ങനെ പറ്റി…അതും താലി കെട്ടിയവന്റെ അനിയന്റെ കൂടെ… ഛെ…

 

മുന്നിൽ ബെഡ്ഷീറ്റ് വാരിവലിച്ചു ചുറ്റി കണ്ണീരോടെ തല താഴ്ത്തി നിൽക്കുന്നവളെ നോക്കി കലിയോടെ രാധ പറയുമ്പോൾ മുന്നിൽ അവളെ ചുട്ടെരിക്കാൻ പാകത്തിന് നിൽക്കുന്നവന്റെ മുഖത്ത് പോലും നോക്കാൻ ഭയം തോന്നി മീരക്ക്…

 

എല്ലാം കണ്ടും കേട്ടും കൈകൾ രണ്ടും കെട്ടി, ചുവരിൽ ഒരു കാൽ ഊന്നി മീരയെയും അവളുടെ കൂടെ നിൽക്കുന്ന മാധവിനെയും തന്നെ നോക്കി നിൽക്കുന്നവന്റെ നിശബ്ദത ആണ് അവരെ ഭയപ്പെടുത്തിയത്…

 

ഞാൻ… അറിയാതെ… ഏട്ടന്റെ കാലിൽ വീണു ഞാൻ മാപ്പ് പറയാം അമ്മേ.. ഇന്നലെ കുടിച്ചിട്ട് ബോധം ഇല്ലാതെ കയറി വന്നപ്പോൾ പറ്റി പോയതാ… ഇനി എന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു തെറ്റ് ഒരിക്കലും ഉണ്ടാകില്ല…

 

മാധവ്, മുന്നിൽ നിൽക്കുന്നവനെ നോക്കി ഉമിനീർ ഇറക്കി കൊണ്ട് ഒരു വിക്കലോടെ തന്റെ അമ്മ രാധയെ നോക്കി പറഞ്ഞു…എങ്ങനെ എങ്കിലും ഇതിൽ നിന് തന്നെ ഒന്ന് രക്ഷിക്ക് എന്നൊരു അപേക്ഷയും ഉണ്ടായിരുന്നു മാധവിന്റെ മുഖത്ത്….

 

എന്തൊക്കെയാ ഇവിടെ നടക്കുന്നത് എന്റെ ഭഗവാനെ… ഇങ്ങനെ ഒരുത്തൻ എനിക്ക് തന്നെ വന്നു പിറന്നു പോയല്ലോ.. കുടുംബത്തെ നാണം കെടുത്താൻ ഉണ്ടായ സന്തതി…

 

വാസുദേവൻ നായർ പല്ല് കടിച്ചു കൊണ്ട് മാധവിനെ രൂക്ഷമായി നോക്കികൊണ്ട് തലയിൽ കൈ താങ്ങി നിന്നു..

 

ഇപ്പോ ഇറങ്ങണം ഇവിടെ നിന്ന്… ഇങ്ങനെ ഒരുത്തനെ ഇനി ഈ കുടുംബത്തിൽ കഴിയാൻ ഞാൻ സമ്മതിക്കില്ല… എന്റെ കുഞ്ഞിനെ ഊറ്റി ജീവിക്കുന്നതും പോരാ അവന്റെ ഭാര്യയെയും വശീകരിച്ചു എടുത്തിട്ട് നിൽക്കുന്നത് കണ്ടില്ലേ…

 

വാസുദേവൻ മാധവിനെ നോക്കി അമർഷത്തോടെ പറഞ്ഞത് കേട്ടതും അവൻ ഒരു ഞെട്ടലോടെ തന്റെ അമ്മയെ നോക്കി.. പിന്നെ അവരുടെ അടുത്ത് നിൽക്കുന്ന തന്റെ ചേച്ചി ആയ പൂജയെയും അളിയൻ ആയ നീരജിനെയും….

 

നീരജ് ആണെങ്കിൽ മുന്നിൽ കാണുന്നതിന്റെ പകപ്പിൽ ആയിരുന്നു… ഇളയ അളിയന് അല്പസ്വല്പം തെമ്മാടിത്തരം ഉണ്ടെന്ന് അറിയാമെങ്കിലും ആള് ഇത്രയും ചെറ്റ ആണെന്ന് അവൻ അറിഞ്ഞിരുന്നില്ല..

 

പൂജ ആണെങ്കിൽ നിനക്കിപ്പോ മതിയായോ എന്ന രീതിയിൽ അവനെ കടുപ്പിച്ചു നോക്കി നിൽക്കുന്നുണ്ട്….

 

ഇതെല്ലാം കണ്ട് നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന ചൈതന്യയെ, അഭി ചേർത്ത് പിടിച്ചു…

 

വാസുദേവന്റെ രണ്ടാമത്തെ മകൾ ആണ് ചൈതന്യ… ഭർത്താവ് അഭി.. കാലിനു അല്പം സ്വാധീനക്കുറവ് ഉള്ള ചൈതന്യ അവളുടെ അമ്മയെപ്പോലെ ഒരു പാവം ആയിരുന്നു… തന്റെ ചേട്ടനെ ഒത്തിരി ഇഷ്ടമാണ് അവൾക്ക്… തിരിച്ചു അങ്ങനെ ആണെങ്കിലും അവൻ ആ സ്നേഹം പുറത്തു കാണിക്കില്ല…എപ്പോളും ഗൗരവം ആണ് ആള്..

 

ആ സമയം തന്നെയാണ് ഇതെല്ലാം നോക്കി നിൽക്കുന്നവന്റെ ഫോൺ റിംഗ് ചെയ്തത്…

 

കാശിനാഥ്‌ ഹിയർ….

 

ഒട്ടും മയം ഇല്ലാത്ത ഗൗരവം നിറഞ്ഞ അവന്റെ ശബ്ദം അവിടെ ഉയർന്നതും എല്ലാവരുടെയും നോട്ടം അവനിൽ മാത്രം ആയി… മുഖം എല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി നിൽക്കുന്നുണ്ട്…. എങ്കിലും അത് അടക്കി പിടിക്കാൻ എന്നത് പോലെ കൈമുഷ്ടി ചുരുട്ടി പിടിച്ചിട്ടുണ്ട്..

 

മ്മ്…

 

അമർത്തി ഒന്ന് മൂളിക്കൊണ്ട് ഫോൺ തിരികെ തന്റെ ബിസ്നസ് സ്യൂട്ടിന്റെ പോക്കറ്റിൽ ഇട്ട് കൊണ്ട് കാശി മുന്നിലെ കാഴ്ച്ചയിലേക്ക് കണ്ണ് നട്ടു…

 

നിങ്ങൾ എന്താ വാസുവേട്ടാ ഈ പറയുന്നത്… അവൻ ഇങ്ങനെ ഒരു തെറ്റ് ചെയ്തെന്ന് പറഞ്ഞു ഇവിടെ നിന്ന് അവനെ ഇറക്കി വിടാൻ പറ്റുമോ.. പിന്നെ നമ്മുടെ മോൻ എവിടെ പോകും… മോനെ കാശി, നീ ഇതൊക്കെ കേൾക്കുന്നില്ലേ…ഞാൻ പ്രസവിച്ചെങ്കിലും ഇത് നിന്റെ അച്ഛന്റെ മോൻ തന്നെയല്ലേ കാശി.. നിന്റെ ചോര.. അവൻ നിന്റെ കാലിൽ വീണു മാപ്പ് ചോദിക്കും മോനെ…

Leave a Reply

Your email address will not be published. Required fields are marked *