ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3
Aadhiyettante Swantham Sreekkutty Part 3 | Author : Mr. Devil
Previous Part
ഞങ്ങൾ വീട് പൂട്ടി പുറത്തിറങ്ങി… പെട്ടന്ന് തന്നെ വൈകുന്നേരം ആകണേ എന്ന പ്രാർത്ഥനയോടെ പരസ്പരം യാത്ര പറഞ്ഞു രണ്ട് വഴിക്ക് പിരിഞ്ഞു.ഞങ്ങളെ കാത്തിരിക്കുന്ന ദുരന്തങ്ങളൊന്നും അറിയാതെ ഞങ്ങൾ ആ റോഡിലൂടെ എതിർദിശകളിലേക്ക് നടന്നു നീങ്ങി…….
തുടർന്നു വായിക്കുക…
ഓഫീസിൽ എത്തിയിട്ടും ശ്രീക്കുട്ടിയുടെ ചിന്തകൾ എന്റെ മനസ്സുവിട്ടു പോയില്ല… തലക്കിട്ടൊരു തട്ട് കിട്ടിയപ്പോളാണ് ഞാൻ ആ ചിന്തയിൽ നിന്നും ഉണർന്നത്…
ഇതേത് തെണ്ടിയാടാ എന്ന് നോക്കിയപ്പോൾ ദാ കള്ളച്ചിരിയോടെ നിക്കുന്നു ലിയ. ഈ പെണ്ണിന് ഇതെന്തിന്റെ കേടാണോ എന്തോ എന്ന് ചിന്തിച്ചപ്പോഴേക്കും അവളുടെ വക ചോദ്യവും വന്നു…
“ എന്താടാ ഓഫീസിൽ വന്നിരുന്നാണോ ദിവാസ്വപ്നം കാണുന്നത് ”
ഇപ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും ഇസ്രായേലുകാരി എന്താ മലയാളത്തിൽ സംസാരിക്കുന്നേ എന്ന്.
അതിന് കാരണം അവളുടെ അമ്മ ഇസ്രായേലുകാരിയും അച്ഛൻ ഇന്ത്യാക്കാരനുമാണ്. ഒരു തനിമലയാളി. കോട്ടയം പാലാക്കാരൻ അച്ചായൻ.
പണ്ട് ഇസ്രായേലിൽ ചുമ്മാ കറങ്ങാൻ പോയതാ പുള്ളിക്കാരൻ. അവിടുന്നു ലിയയുടെ അമ്മയെയും അടിച്ചോണ്ടിങ്ങു പോന്നു.
അതങ്ങനെയാണല്ലോ ഉടായിപ്പും തെണ്ടിത്തരങ്ങളും കാണിക്കാൻ നമ്മൾ മലയാളികളെ കഴിഞ്ഞല്ലേ മറ്റാരുമുള്ളൂ. എവിടെ പോയാലും ജീവിക്കാനുള്ള കഴിവും നമ്മൾ മലയാളികളുടെ മാത്രം പ്രേത്യേകത ആണല്ലോ.
ലിയയുടെ അച്ഛനും അമ്മയും ഇപ്പോൾ ഇംഗ്ലണ്ടിലാണ്. ഇവൾ ജോലി എന്നുപറഞ്ഞു ipol
അപ്പോൾ പറഞ്ഞു വന്നത് ലിയക്ക് ഒരുപാട് ഭാഷകൾ അറിയാം. അതിൽ ഇസ്രായേൽ ഭാഷയായ “ഹീബ്രു”, ഇംഗ്ലീഷ്, പിന്നെ കുരച്ചു കുരച്ചു മലയാളം. ? പിന്നെ സ്പാനിഷ് എന്തോ അറിയാം. എന്നാലും മലയാളം നല്ല വ്യക്തമായൊന്നുമല്ല സംസാരിക്കുന്നത്. അതുകൊണ്ടായിരിക്കും ഇവൾ ശ്രീക്കുട്ടിയോട് ഇംഗ്ലീഷിൽ മാത്രം സംസാരിച്ചത്.
എന്റെ മറുപടി കിട്ടാത്തതുകൊണ്ടായിരിക്കും അവൾ ചോദ്യം വീണ്ടും ആവർത്തിച്ചു.
“ ടാ… നീ എന്താ ദിവാസ്വപ്നം കാണുകയാണോ എന്ന് ”
“അല്ലടി… ഞാൻ എന്തൊക്കെയോ ആലോചിച്ചു വെറുതെ ഇരുന്നതാ ” ശ്രീക്കുട്ടിയുടെ കാര്യം എന്തോ അവളോട് പറയാൻ തോന്നിയില്ല.
“ മ്മ്മ് ” അവൾ അമർത്തിയൊന്നു മൂളി. ആ മൂളലിൽ നിന്നു വ്യക്തമാണ് എന്റെ മറുപടിയിൽ അവൾ ഒട്ടും തൃപ്തയല്ലന്ന്.
പിന്നെ അവൾ കിന്നാരം പറച്ചിൽ തുടങ്ങി. ഇവൾക്ക് വല്ല റേഡിയോയിലും ജോലി കിട്ടേണ്ടതായിരുന്നു എന്ന് തോന്നിപോകും. അതുപോലെയാണ് അവളുടെ സംസാരം. നാക്ക് ഒരു സമയവും വെറുതേയിരിക്കില്ല. ഈ രണ്ട് ദിവസംകൊണ്ട് അവളുടെ ജീവചരിത്രം മുഴുവൻ അവൾ എന്നോട് പറഞ്ഞു. അവൾ ജനിച്ചപ്പോൾ മുതലുള്ള കാര്യങ്ങളെല്ലാം ഇപ്പോൾ എനിക്ക് അറിയാം. ഇത് അങ്ങനൊരു സാധനം.
വൈകുന്നേരം ജോലി കഴിഞ്ഞു പതിവുപോലെ വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോളാണ് ലിയ ഒന്നു കറങ്ങിട്ടു വരാമെന്നു പറഞ്ഞത്.
ആദ്യമൊക്കെ ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അവളുടെ നിർബന്ധത്തിനു മുന്നിൽ ഞാൻ സ്നേഹപൂർവ്വം കീഴടങ്ങി.
ആൽബെർട്ടയിലുള്ള ബാൻഫ് നാഷണൽ പാർക്കിലാണ് ഞങ്ങൾ പോയത്.
പറയാതിരിക്കാൻ വയ്യ.. ഒരു രക്ഷയുമില്ലാത്ത സ്ഥലം. പ്രകൃതി ഭംഗികൊണ്ടും ആ ഒരു കാലാവസ്ഥകൊണ്ടും ഒരു അസാമാന്യ വൈബ്.
അവിടെയെത്തി ഞങ്ങൾ വെറുതെ നടക്കാൻ തുടങ്ങി. അപ്പോളാണ് മൊബൈൽ റിങ്
ചെയ്യാൻ തുടങ്ങിയത്. മൊബൈൽ എടുത്തപ്പോൾ ശ്രീക്കുട്ടി എന്ന പേര് സ്‌ക്രീനിൽ തെളിഞ്ഞു നിക്കുന്നു. കൂടാതെ നമ്മുടെ സുന്ദരിക്കുട്ടി ചിരിച്ചുകൊണ്ടു നിൽക്കുന്ന ഒരു ഫോട്ടോയും. വീട്ടിൽ വച്ചു ഞങ്ങൾ കുറച്ചു സെൽഫികൾ എടുത്തിരുന്നു.
“ആരാ” ? ലിയയുടെ ചോദ്യം
“ശ്രീക്കുട്ടിയാ”
“Who ?…. ആരാ ഈ ശ്രീക്കുട്ടി” ?
അപ്പോളാണ് ഞാൻ ഓർത്തത് അവളുടെ പേര് ശ്രീദേവി എന്നേ ലിയക്ക് അറിയാവൂ . ശ്രീക്കുട്ടി എന്ന് അറിയില്ല.
“നിന്നോട് ഞാൻ അന്ന് അവളുടെ പേര് ശ്രീദേവിയെന്നാണല്ലേ പറഞ്ഞത്. അവളെ ഞാൻ വിളിക്കുന്ന പേരാണ് ശ്രീക്കുട്ടി”.
