എൻ്റെ കിളിക്കൂട് – 4 11അടിപൊളി  

എൻ്റെ കിളിക്കൂട് – 4

Ente Kilikkodu | Author : Dasan

[ Previous Part ] [ www.kambi.pw ]


എല്ലാവരും ഉണരുന്നത് നോമ്പ് പുറപ്പെടണം, എങ്ങോട്ടെന്ന് ഒരു തീരുമാനവും എടുക്കാൻ പറ്റാതെ ഞാൻ കിടന്നു. ഭദ്രാദേവി കടാക്ഷിക്കുക ഞാൻ ഒരുപാട് സമയം വേണ്ടി വന്നുവെങ്കിലും ഇടക്കിടക്ക് ഞാൻ എഴുന്നേറ്റു സമയം നോക്കി കൊണ്ടിരുന്നു അവർ എഴുന്നേൽക്കുന്നതിന് മുമ്പ് ഇവിടെനിന്നും പോകണം അതിനാൽ എനിക്ക് ഉറക്കം ശരിയായ രീതിയിൽ വന്നില്ല പിന്നെപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. പെട്ടെന്ന് ചാടി എഴുന്നേറ്റു സമയം നോക്കിയപ്പോൾ നാലു മണി, അവർ ഉണരാതിരിക്കാൻ തപ്പിത്തടഞ്ഞ് അമ്മാവൻറെ ബാത്റൂമിൽ മാത്രം ലൈറ്റിട്ട് ഫ്രഷ് ആയി മുറിയിൽ വന്ന് പാൻറും ഷർട്ടും എടുത്തിട്ടു ആ ബാഗും കയ്യിലെടുത്ത് പുറത്തേക്കിറങ്ങുമ്പോൾ അമ്മാവൻറെ റൂമിൽ നിന്നും ഒരാൾ രൂപം നടന്നുവന്ന് അടുത്ത് വന്നപ്പോൾ കിളി ആണെന്ന് മനസ്സിലായി എന്നെ ആപാദചൂഢം നോക്കി അവരുടെ റൂമിലേക്ക് പോയി. ഞാൻ ഫ്രണ്ടിലെ വാതിൽ തുറന്ന് പുറത്തിറങ്ങിയ നേരം അതാ വരുന്നു അമ്മുമ്മ പുറകെ:- ” നീ ഇത് എങ്ങോട്ടാ ഈ ബാഗുമായി രാത്രിയിൽ?” ഞാൻ പെട്ടു എന്തു മറുപടി പറയണമെന്നറിയാതെ ഞാൻ കുഴഞ്ഞു എന്നാലും പെട്ടെന്ന് വായിൽ തോന്നിയ ഒരു മറുപടി പറഞ്ഞു: – ” എൻറെ ഒരു കൂട്ടുകാരൻ തിരുവനന്തപുരത്ത് പോയിട്ടുണ്ട്, അവൻ്റെ കത്ത് ഉണ്ടായിരുന്നു. എന്നോട് അങ്ങോട്ട് ചെല്ലാൻ ”
അമ്മൂമ്മ:- ” നീ ഇന്നലെ രാത്രി ഇതൊന്നും എന്നോട് പറഞ്ഞില്ലല്ലോ, അതുമല്ല ഈ പാതിരാത്രി നാലുമണി നേരത്ത് നീ എവിടേക്കാണ്? നിൻറെ പോക്ക് പിന്നീടാകാം നീ അകത്തേക്ക് പോ” ആരുമറിയാതെ പോകാനിരുന്ന ഞാൻ പെട്ടു. അതുമല്ല ഇവൾക്ക് എന്ത് കാര്യം ഇരിക്കുന്നു ഇത് ചെന്ന് അമ്മുമ്മയോട് പറയാൻ, ഞാൻ പോയാൽ ഇവൾ രക്ഷപ്പെടുകയാണ് ചെയ്യുന്നത് എൻറെ ശല്യം ഉണ്ടാകില്ല എന്നിട്ടും എന്നെ ഒറ്റുകൊടുത്തു. എന്നോട് സ്നേഹം ഇല്ലെന്ന് മറ്റൊരാൾ മുഖാന്തരം എന്ന് അറിയിക്കുകയും ചെയ്തു എന്നിട്ട് പോകാനും അനുവദിക്കുന്നില്ല. ഞാൻ മുറിയിൽ കയറി വാതിലടച്ചു. അതേ വേഷത്തിൽ കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി, പിന്നെ ഉണരുന്നത് 9.30ന്. എഴുന്നേറ്റ് ബാത്റൂമിൽ പോയി വായ കഴുകി സിറ്റൗട്ടിൽ വന്നിരുന്നു. ഞാൻ എഴുന്നേറ്റത് ആരും അറിഞ്ഞിട്ടില്ല, കുറച്ചുനേരം ഇരുന്നതിനു ശേഷം ഞാൻ മുറിയിൽ പോയി എൻറെ ഡ്രസ്സ് മാറി ലുങ്കി എടുത്ത് ധരിച്ചു പുറത്തേക്കിറങ്ങിയപ്പോൾ അമ്മൂമ്മ

തെങ്ങുകയറാൻ വന്ന ആളോട്:- ” അവൻ എഴുന്നേറ്റിട്ടില്ല നാളെ എങ്ങാനും വാ, അതുമല്ല ഈ നേരത്ത് പോയി തെങ്ങുകയറി കഴിയുമ്പോൾ വെയിൽ മൂത്ത് ഉച്ചിയിൽ അടിക്കും. അതുകൊണ്ട് മോൻ നാളെ രാവിലെ തന്നെ വാ” അയാൾ പോയി. അമ്മാവന് രണ്ടുമൂന്ന് സ്ഥലത്ത് കുറച്ചു പറമ്പ് ഉണ്ട് അവിടെ മാസത്തിൽ ഒരു ദിവസം തെങ്ങുകയറാൻ പോകണം. തെങ്ങുകയറ്റം കഴിഞ്ഞ് പെട്ടി വണ്ടിയും വിളിച്ച് തേങ്ങയും ഓലയും ഒക്കെ കയറ്റി ഇവിടെ കൊണ്ടുവന്നു ഇടണം. തെങ്ങുകയറാൻ വരുന്ന ആൾ ഒരു സഹായിയെ കൂടി കൊണ്ടുവരും, ഞാൻ അവരോടൊപ്പം പോകണം. ഏതായാലും ഇന്നത്തെ കേസ് ഒഴിവായി, പക്ഷേ നാളെ ഈ കണ്ടീഷനിൽ എനിക്ക് ഒന്നിനും വയ്യ. പണ്ടാരോ പറഞ്ഞത് പോലെ വൈക്കോലിൽ കയറി പട്ടിണി കിടക്കുന്ന സ്വഭാവമാണ് കിളിയുടേത്. പട്ടി പുല്ലു തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല എന്ന് പറഞ്ഞതുപോലെ കിളിക്ക് എന്നോട് സ്നേഹം ഇല്ല എന്ന് അറിയിക്കുകയും ചെയ്തു എന്നെ എങ്ങും പോകാനും അനുവദിക്കില്ല, അല്ലെങ്കിൽ അമ്മൂമ്മയോട് ആ നേരത്ത് ചെന്ന് പറയില്ലല്ലോ. എന്തോ ആകട്ടെ പക്ഷേ എങ്ങനെ ഇവിടെ കഴിച്ചുകൂട്ടും. എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല, അത്രയ്ക്കും ഇഷ്ടപ്പെട്ടുപോയി എൻറെ ഇഷ്ടം എത്ര തുറന്നു പറഞ്ഞിട്ടും മനസ്സിലാക്കുന്നുമില്ല. രാവിലെ എഴുന്നേറ്റ് ഒന്നും കഴിച്ചിട്ടില്ല എന്നിട്ടും എനിക്ക് വിശപ്പോ ദാഹമോ ഒന്നും തോന്നിയില്ല. പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്നെ കണ്ടു അമ്മ പറഞ്ഞു:- ” നിൻറെ ചായയും പലഹാരവും അവിടെ ടേബിളിൽ ഇരിപ്പുണ്ട് പോയി കഴിക്ക് ” ഞാൻ അകത്തേക്ക് പോയി അവിടെ ടേബിളിൽ ചായയും പലഹാരവും മൂടി വെച്ചിട്ടുണ്ട്. ചായ കുടിക്കാൻ ഇരിക്കുന്നതിന് മുമ്പ് അവിടെയൊക്കെ പരാതി കക്ഷിയെ അവിടെയെങ്ങും കണ്ടില്ല, എത്ര സ്നേഹം ഇല്ല എന്ന് പറഞ്ഞാലും പക്ഷേ എനിക്ക് കാണാതിരിക്കാൻ കഴിയുന്നില്ല. എന്തോ നമ്മൾ ആഗ്രഹിച്ച് നമ്മുടേത് എന്നു തോന്നുന്നത് കിട്ടാതെവരുമ്പോൾ ഉള്ള ബുദ്ധിമുട്ട് ഇപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. എന്തൊരു നഷ്ടബോധമാണ്. കിളിയെ നോക്കി പുറത്തേക്കിറങ്ങി വീടിനു ചുറ്റും നടന്നു നോക്കി കണ്ടില്ല. അമ്മുമ്മ കുറച്ചു കഴിഞ്ഞപ്പോൾ എൻറെ അടുത്ത് വന്നു പറഞ്ഞു:- ” നീ പോയി ഒരു ഓട്ടോറിക്ഷ വിളിച്ചോണ്ട് വാ, ആ പെൺകൊച്ച് രാവിലെ എഴുന്നേറ്റ് പടികളിറങ്ങുമ്പോൾ കാല് തെന്നി വീണു. വേദന എടുക്കുന്നു എന്ന് പറഞ്ഞാൽ അവൾ മുറിയിൽ ഉണ്ട്. ഓട്ടോറിക്ഷയും വിളിച്ചുകൊണ്ടുവന്നു നീ ആ ജംഗ്ഷനിലുള്ള എല്ല് ഡോക്ടറെ കാണിക്ക്, ഞാൻ അപ്പോഴേക്കും ഉച്ചക്ക് കഴിക്കാനുള്ള ചോറ് ആക്കി വയ്ക്കാം, വേഗം ചെല്ല് ഓട്ടോറിക്ഷ വിളിക്ക്” അപ്പോൾ അതാണ് കാര്യം കിളി മുറിയിൽ ഉണ്ട്, മുറി അടഞ്ഞു കിടക്കുകയായിരുന്നു അതുകൊണ്ട് അവിടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ഞാൻ ഉടൻ സൈക്കിളുമായി പോയി ഓട്ടോറിക്ഷയും വിളിച്ചു തിരിച്ചുവന്നപ്പോൾ അമ്മുമ്മ കിളിയെ റെഡിയാക്കിയിട്ടുണ്ടായിരുന്നു. അകത്തേക്ക് ചെന്നപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *