അമ്മൂമ്മ:- “എടാ നീ ഒന്നു പിടിച്ചേ എനിക്ക് ഒറ്റയ്ക്ക് താങ്ങാൻ വയ്യ” ഞാൻ പിടിക്കാൻ ചെന്നപ്പോൾ അവൾ പറയുകയാണ് “വലിയമ്മേ ഞാൻ നടന്നു കൊള്ളാം” ഞാൻ അതുകൊണ്ട് പിടിക്കാൻ നിന്നില്ല. കടുത്ത വെറുപ്പ് എന്നോട് ഉണ്ടെന്ന് കൂടുതൽ വ്യക്തമാക്കുന്ന തരത്തിലായിരുന്നു പ്രവർത്തി. നടക്കുന്നതിനിടയിൽ തെന്നി വീഴാൻ പോയപ്പോൾ അമ്മൂമ്മ പറഞ്ഞു:- ” എടാ നീ ഒന്നു പിടിച്ചേ, ഈ പെൺകൊച്ച് ഇതൊക്കെ പറയും. അവിടെ ചെല്ലുമ്പോൾ നീ ശരിക്ക് പിടിച്ചിറക്കണെ, ഞാനും വന്നേനെ പക്ഷേ ഉച്ചക്ക് കഴിക്കാനുള്ള ചോറും കറികളും ഒക്കെ ആക്കണ്ടേ, വേഗം ചെല്ല് മക്കളേ” ഞാൻ കിളിയെ പിടിച്ച് നടത്തി ഓട്ടോറിക്ഷയിൽ കയറ്റി ഡ്രൈവറോടൊപ്പം ഞാൻ ഇരിക്കാൻ ശ്രമിച്ചപ്പോൾ അയാൾ പറഞ്ഞു – പുറകിൽ ഇരുന്നു കൂടെ ഞാൻ അപ്പോൾ ഒരു ഒഴിവു പറഞ്ഞു:- “ചേട്ടാ അവിടെ ചെല്ലുമ്പോൾ ഇറങ്ങാനുള്ള എളുപ്പത്തിന് ഇങ്ങനെ ഇരിക്കുന്നതാണ് നല്ലത് ” ഡോക്ടറുടെ വീട്ടിലെത്തി ഞാനിറങ്ങി, കിളി തന്നെ ഇറങ്ങാൻ ശ്രമിക്കുന്നുണ്ടായിരുന്നു ഞാൻ ചെന്ന് പിടിച്ചപ്പോൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി അത് കാര്യമാക്കാതെ ഞാൻ പിടിച്ചിറക്കി. ഓട്ടോറിക്ഷ ചേട്ടനോട് ഞാൻ ചോദിച്ചു വെയിറ്റ് ചെയ്യാമോ എന്ന് അയാൾ പറഞ്ഞു അധികസമയം വെയിറ്റ് ചെയ്യില്ല ഞാൻ ഓക്കേ പറഞ്ഞു ഡോക്ടറുടെ വീട്ടിൽ ഒന്നുരണ്ടു പേർഷ്യൻ്റ ഇരിപ്പുണ്ട്. കിളിയെ ഒരു കസേരയിൽ കൊണ്ടുപോയി ഇരുത്തി കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഊഴമായി, കിളിയെ പിടിച്ചുകൊണ്ട് ഡോക്ടറുടെ റൂമിലേക്ക് വന്നു. അയാൾ പരിശോധിച്ചിട്ട് എക്സറേ എടുത്തു നോക്കാം എന്ന് പറഞ്ഞു എക്സ്-റേ ക്കുള്ള കുറിപ്പും തന്നു. കിളിയെ പിടിച്ച് പുറത്തേക്ക് വന്നു ഓട്ടോയിൽ കയറി അടുത്തുള്ള എക്സറേ ഉണ്ടെങ്കിൽ ചെന്ന് എക്സറേ എടുത്തു തിരിച്ച് ഡോക്ടറെ കാണാൻ എത്തി. കിളിയെ ഓട്ടോറിക്ഷയിൽ ഇരുത്തി ഞാൻ പറഞ്ഞു:- “ഇതു കൊണ്ടുപോയി ഡോക്ടറെ കാണിച്ചിട്ട് വരാം” എക്സ്-റേ യുമായി ഡോക്ടറുടെ അടുത്തു ചെന്നു പരിശോധിച്ചിട്ട് അയാൾ പറഞ്ഞു കുഴപ്പമൊന്നുമില്ല പൊട്ടൽ ഒന്നും കാണുന്നില്ല രണ്ടു മൂന്നു ദിവസം റസ്റ്റ് എടുത്തു കഴിഞ്ഞാൽ മാറാവുന്ന അതേയുള്ളൂ നല്ല വേദന കാണും ഒരു ഓയിൽമെൻറ് എഴുതിത്തരാം അത് പുരട്ടുക എന്നിട്ട് ചൂടു പിടിക്കണം എല്ലാം ശരിയാവും” എന്നു പറഞ്ഞ് മരുന്നിനുള്ള കുറിപ്പ് എഴുതി തന്നു ഡോക്ടർക്കുള്ള ഫീസും കൊടുത്ത് ഞാൻ പുറത്തേക്കിറങ്ങി, ഓട്ടോറിക്ഷയിൽ തിരിച്ചുപോരുമ്പോൾ മെഡിക്കൽ ഷോപ്പിൽ നിന്നും ഓയിൽമെൻ്റും മരുന്നും വാങ്ങി വീടെത്തി ഓട്ടോറിക്ഷയിൽ നിന്നും പിടിച്ചിറക്കി. ഗേറ്റിൽ പിടിച്ചുനിർത്തി ഓട്ടോ ചേട്ടന് പൈസയും കൊടുത്തു വിട്ടു. ഗേറ്റ് തുറന്നു കിളിയെ പിടിച്ച് അകത്തേക്ക് നടത്താൻ ശ്രമിച്ചപ്പോൾ:- “ഇതൊന്നും ചെയ്തതുകൊണ്ട് എനിക്ക് നിന്നോട് ഇഷ്ടം ഒന്നും തോന്നില്ല” ഞാനൊന്നും മിണ്ടിയില്ല, പിടിച്ച് അകത്ത് അവരുടെ റൂമിൽ കൊണ്ടുപോയി കിടത്തി. അമ്മൂമ്മയുടെ അടുത്തു ചെന്ന് വിവരം ഒക്കെ പറഞ്ഞു. അമ്മുമ്മ വന്ന കിളിയെ നോക്കി എന്നിട്ട് എന്നോട് :- “മോളെ അപ്പുറത്ത് ബാത്റൂം ഉള്ള റൂമിൽ കിടത്തിയാൽ പോരായിരുന്നോ, ബാത്റൂമിൽ പോകാനും വരാനും അതല്ലേ എളുപ്പം” ശരിയാണെന്ന് ഞാനും പറഞ്ഞു. കാൽപ്പാദത്തിൽ മേൽ നല്ല നീര് ഉണ്ട്.
കിളിയോട് അവിടെ നിന്നും എഴുന്നേൽക്കാൻ അമ്മൂമ്മ പറഞ്ഞിട്ട് എന്നോട് പിടിക്കാൻ പറഞ്ഞു. കിളി അവിടെനിന്നും എഴുന്നേറ്റു പിടിച്ച് അപ്പുറത്തെ റൂമിലേക്ക് കൊണ്ടുപോയി കസേരയിലിരുത്തി, കട്ടിൽ ആ
മുറിയുടെ പടിഞ്ഞാറുവശം ചുവരിനോട് ചേർന്ന് തെക്കുവടക്ക് ആയിട്ടാണ് കിടക്കുന്നത് ബെഡ് ഉപയോഗിക്കാത്തതിനാൽ കൊട്ടി കുടഞ്ഞ് ഞാനും അമ്മുമ്മയും കൂടി ഷീറ്റ് വിരിച്ചിട്ട് കിളിയേ കിടത്തി, അമ്മുമ്മയെ സഹായിക്കാൻ ഞാനും അടുക്കളയിലേക്ക് ചെന്നു മീൻ മേടിച്ച് വെട്ടിക്കഴുകി വച്ചിട്ടുണ്ടായിരുന്നു അതിനു വേണ്ട എല്ലാ ചേരുവകളും ഞാൻ അടുപ്പിച്ചു കൊടുത്തിട്ട് എൻറെ മുറിയിലേക്ക് പോയി. കിളി ഇന്ന് ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങിയപ്പോൾ പറഞ്ഞ വാക്കുകൾ ഓർക്കുകയായിരുന്നു എന്തുമാത്രം ദേഷ്യത്തിലാണ് പറഞ്ഞത്, അത്രമാത്രം ദേഷ്യം എന്നോട് ഉണ്ട്. ഇതൊക്കെ ആലോചിച്ച് കിടക്കുമ്പോൾ അമ്മൂമ്മ ചോറ് തിന്നാൻ വന്നു വിളിച്ചു. ഞാൻ ടേബിളിന് അരികിലേക്ക് ചെല്ലുമ്പോൾ, അമ്മൂമ്മ കിളി ക്കുള്ള ഭക്ഷണവുമായി ആ മുറിയിലേക്ക് പോകുന്നത് കണ്ടു. പെട്ടെന്ന് അമ്മുമ്മയുടെ വിളിയാണ് കേട്ടത് – ” എടാ വേഗം വാ, ദേ ആ പെൺകൊച്ച് താഴെ കിടക്കുന്നു” ഞാൻ വേഗത്തിൽ അങ്ങോട്ട് ഓടിച്ചെന്നപ്പോൾ കിളി താഴെ ഇരുന്നു നേരുള്ള കാലും പൊക്കിപ്പിടിച്ച് കരയുന്നു ഉച്ചത്തിലുള്ള കരച്ചിൽ അല്ല കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ട്. അമ്മൂമ്മ എന്നോട് പറഞ്ഞു:- ” എടാ മോൾക്ക് ബാത്റൂമിൽ പോകണം എന്ന് പറഞ്ഞു, ഒന്ന് പിടിച്ച് അങ്ങോട്ട് ആക്ക്” ഞാൻ പിടിച്ച ബാത്റൂമിൽ ആക്കിയിട്ട് മുറിക്കു പുറത്തിറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മൂമ്മ വീണ്ടും വിളിച്ചു. അമ്മൂമ്മയ്ക്ക് ഒറ്റയ്ക്ക് കിളിയേ പൊക്കാനും എടുക്കാനും വയ്യാത്ത അവസ്ഥയാണ്, കാരണം വീട്ട് ആവശ്യത്തിന് എന്ന് പറഞ്ഞ് അമ്മൂമ്മ ഒരു പശുവിനെ വളർത്തിയിരുന്നു. പശുവിനെ തൊഴുത്തിൽ നിന്നും മാറ്റി പുറത്തു കെട്ടാൻ വേണ്ടി അഴിച്ചപ്പോൾ പശു ഓടി അമ്മൂമ്മയുടെ കാലിൽ കയറു കുടുങ്ങി വീണ് കാല് രണ്ടായി വട്ടം ഒടിഞ്ഞു സ്റ്റീൽ ഇട്ടിരിക്കുകയാണ്. ഇത് സംഭവിച്ച് ഭേദം ആയിട്ട് അധികം നാളായിട്ടില്ല, അതോടെ ആ പശുവിനെ വിറ്റു. അതുകൊണ്ട് കാലിന് നല്ല വേദനയുണ്ട്. ഞാൻ ചെന്ന് ബാത്റൂമിൽ നിന്നും ഇറക്കി കൊണ്ടുവന്നു ബെഡ്ഡിൽ ഇരുത്തി ഭക്ഷണം ഒരു സ്റ്റൂളിൽ അമ്മൂമ്മ വച്ചു കൊടുത്തിട്ട് – “കഴിക്കു മോളെ ഞാൻ കുടിക്കാൻ വെള്ളവും ആയി വരാം” എന്ന് പറഞ്ഞ് അമ്മൂമ്മ അപ്പുറത്തേക്ക് പോയി ഞാനും ടേബിളിലേക്ക് നീങ്ങി ഭക്ഷണം കഴിക്കാൻ. വെള്ളവുമായി അമ്മമാർ തിരിച്ചു റൂമിലേക്ക് പോകുന്നത് കണ്ടു, റൂമിൽ നിന്നും കിളിയുടെ ശബ്ദം കേട്ടു – ” വല്യമ്മേ ഞാൻ വീട്ടിൽ പൊയ്ക്കോളാം വീട്ടിൽനിന്നും ആരെയെങ്കിലും വരുത്തിയാൽ മതി, വല്യമ്മയ്ക്ക് ബുദ്ധിമുട്ടാവില്ലേ” അമ്മൂമ്മ:- ” എന്ത് ബുദ്ധിമുട്ട് മോളെ, മോൾക്ക് ഇവിടെവെച്ച് അല്ല ഇത് സംഭവിച്ചത്. ഇനി എനിക്ക് ബുദ്ധിമുട്ടാണെങ്കിൽ തന്നെ ഇവിടെ അജയൻ ഉണ്ടല്ലോ. മോൾക്ക് പോകണമെങ്കിൽ ആകാം, പക്ഷേ സുഖമായിട്ടു മതി. ഇത് മോളുടെ വീട്ടിൽ ഇപ്പോൾ അറിയിക്കുന്നില്ല” പിന്നീട് ശബ്ദമൊന്നും കേട്ടില്ല. ഭക്ഷണശേഷം ഞാൻ ടേബിളിൽ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് ചെന്ന് ബാത്റൂമിൽ കയറി കപ്പിൽ വെള്ളവും വായ കഴുകി ഒഴിക്കുവാൻ ബക്കറ്റുമായി കിളിയുടെ അടുത്ത് ചെന്നൂ അമ്മുമ്മയോട് പൊയ്ക്കൊള്ളാൻ പറഞ്ഞു, പോകുന്നതിന് മുമ്പ് അമ്മുമ്മ എന്നോട് പറഞ്ഞു:- “മോൾക്ക് സുഖം ആകുന്നതുവരെ നീ ഹാളിൽ കിടന്നാൽ മതി,
