എൻ്റെ കിളിക്കൂട് – 12
Ente Kilikkodu | Author : Dasan
[ Previous Part ] [ www.kambi.pw ]
ഞാൻ പുറത്തിറങ്ങി കിളിയും പുറകെ എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ വണ്ടിയിൽ കയറി വണ്ടി മുന്നോട്ടു നീങ്ങി.
ടൗണിലെത്തി ബസ്സ് കിട്ടി വീട്ടിലെത്തിയപ്പോൾ രാത്രിയായി, അതിനിടയിൽ രണ്ടുമൂന്നു പ്രാവശ്യം കിളിയേ ഞാൻ വിളിച്ചിരുന്നു, അപ്പോഴൊക്കെ കരച്ചിൽ തന്നെ. ഞാൻ സമാധാനിപ്പിച്ചു. വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും സന്തോഷം, പക്ഷേ എനിക്ക് സന്തോഷം ഒന്നും തോന്നിയില്ല എന്നെ കണ്ടപ്പോൾ
അമ്മ :- എന്താടാ നിൻറെ മുഖത്ത് ഒരു തെളിച്ചം ഇല്ലായ്മ, ജോലിയൊക്കെ കിട്ടിയിട്ടും സന്തോഷമായില്ലേ. നാളെ എപ്പോഴാണ് പോകുന്നത്?
ഞാൻ: രാവിലെ തന്നെ പോകണം. വൈകീട്ട് റൂമിൽ എത്തിയാൽ, രാവിലെ പോയി ജോയിൻ ചെയ്യാം. ഇടക്ക് കയ്യിലെ മുറിവ് പാട് കണ്ട അമ്മ വിവരം തിരക്കി. ഞാൻ ഒഴുക്കൻ മട്ടിലുള്ള മറുപടിയും പറഞ്ഞു. ഞാൻ കിളിയെ വിളിച്ചു വീട്ടിലെത്തിയ വിവരം അറിയിച്ചു. അതിനിടയിൽ അച്ഛൻ വന്നു.
അച്ഛൻ കുറെ സംസാരിച്ചു, അവിടുത്തെ താമസ സൗകര്യവും മറ്റും ചോദിച്ചറിഞ്ഞു. അനിയനും പെങ്ങൾക്കും ഭയങ്കര സന്തോഷം. അമ്മ, അമ്മൂമ്മയുടെയും കിളിയുടെയും വിശേഷങ്ങൾ തിരക്കി. നാളെ രാവിലെ നേരത്തെ പോകേണ്ടതിനാൽ, നേരത്തെ ഭക്ഷണം കഴിച്ചു കിടന്നു. ഞാൻ എൻറെ റൂമിൽ എത്തിയപ്പോൾ ഞാൻ എൻറെ പെണ്ണിനെ വിളിച്ചു.
ഞാൻ: ഹലോ
കിളി: ഹാ – …. പറയു ഏട്ടാ
ഞാൻ: കിടന്നോ
കിളി: കിടന്നു, ഞാൻ ഏട്ടൻ കിടന്നിരുന്ന കട്ടിലിലാണ് കിടക്കുന്നത്. ഏട്ടൻറെ നെഞ്ചിൽ തലയും വെച്ച്.
ഞാൻ: അതെങ്ങനെ?
കിളി: ഏട്ടൻ, ഉടുത്തു മാറിയ മുണ്ടും ഷർട്ടും ഞാൻ എടുത്ത് സൂക്ഷിച്ചു വെച്ചു. അത് വല്യമ്മ കാണാതെ കട്ടിലിൽ വിരിച്ച് അതിനുമുകളിൽ കിടക്കുന്നു.
ഞാൻ: എൻറെ പെണ്ണ് വിഷമിക്കരുത്. ഞാൻ അവധി കിട്ടുമ്പോഴൊക്കെ അവിടെ എത്തും. നാളെ രാവിലെ തന്നെ ഞാൻ ഇവിടെ നിന്ന് പുറപ്പെടും. പോകുന്ന വഴി പറ്റുകയാണെങ്കിൽ വിളിക്കാം അല്ലെങ്കിൽ അവിടെ എത്തിയിട്ട് വിളിക്കാം. ഒരു ഉമ്മ തരുമൊ?
കിളി: ഉമ്മ എന്തിന് എന്നെ തന്നെ ഞാൻ തരാമെന്ന് പറഞ്ഞതല്ലേ.
ഞാൻ: എനിക്കിപ്പോൾ ഒരു ഉമ്മ മതി.
കിളി: എവിടെ വേണം?
ഞാൻ: എൻറെ നെഞ്ചിൽ അല്ലേ കിടക്കുന്നത്, അവിടെത്തന്നെ തന്നാൽ മതി.
കിളി: ഉമ്മ……
ഞാൻ: കിട്ടിയില്ല.
കിളി: ഉമ്മ…….. ഉമ്മ….. ഉമ്മ. മതിയോ
ഞാൻ: മതിയായില്ല, എന്നാലും തൽക്കാലം മതി. എൻറെ നെഞ്ചിൽ കിടന്നുറങ്ങിക്കോ….. ഞാൻ പാടി ഉറക്കണോ.
കിളി: വേണ്ട, എനിക്ക് സഹിക്കാൻ കഴിയില്ല. ഞാൻ ഇപ്പോഴും കരച്ചിൽ കടിച്ചു പിടിച്ചിരിക്കുകയാണ്. നാളെ രാവിലെ പോകാനുള്ളതല്ലേ, ശരി ഉറങ്ങിക്കോ. ഞാൻ: ശരി മോളെ ഉറങ്ങിക്കോ. ഞാൻ ഫോൺ കട്ട് ചെയ്തു. വീട് മാറി കിടന്നത് കൊണ്ടാണോ, കിളിയേ വിട്ടു പോന്നതിൻ്റെതാണൊ എന്തോ ഉറക്കം വരാൻ ഒരുപാട് താമസിച്ചു. രാവിലെ അമാന വിളിച്ചപ്പോഴാണ് എഴുന്നേറ്റത് അമ്മ: എപ്പോഴാണ് നിനക്ക് പോകേണ്ടത്? സമയം ആറര ആയി. ഞാൻ ചാടി പിടഞ്ഞ് എഴുന്നേറ്റു. എട്ടരയ്ക്ക് മറ്റോ ഒരു ട്രെയിൻ ഉണ്ട്. അത് കിട്ടിയാൽ ബസ്സിൽ ഉള്ള യാത്ര ഒഴിവാക്കാം. ഞാൻ പെട്ടെന്ന് യാത്രയായി പ്രഭാതഭക്ഷണവും കഴിച്ച് അവരോടെല്ലാം യാത്ര പറഞ്ഞു. അച്ഛൻ രാവിലെ തന്നെ ഫിഷിംഗ് ഹാർബറിൽ പോയിരുന്നു അതുകൊണ്ട് അച്ഛനെ കാണാൻ സാധിച്ചില്ല. ബസ്സ് കിട്ടി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ 7:50. എട്ടരയ്ക്ക് മുമ്പ് ഒരു ട്രെയിൻ ഉണ്ടായിരുന്നു 8 10 ന്. പ്ലാറ്റ്ഫോമിൽ നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റും എടുത്ത് ആ വണ്ടിയിൽ യാത്ര തുടർന്നു. ട്രെയിനിൽനിന്ന് പോളിയെ വിളിച്ചു. കിളി, ഞാൻ അവിടെ നിന്നും പോന്നതിനു ശേഷം ആ വീട് ഉറങ്ങി എന്നാണ് പറയുന്നത്. സംസാരിക്കുമ്പോൾ വിങ്ങുന്നുണ്ട്. കുറച്ചുനേരം സംസാരിച്ചതിനുശേഷം ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വണ്ടി എത്തുമ്പോൾ വൈകുന്നേരം 3:40. ഞാൻ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി സുധിയെ വിളിച്ചു. സുധി എന്നോട് പറഞ്ഞു, താക്കോൽ അടുത്ത വീട്ടിൽ ഏൽപ്പിച്ചിട്ടുണ്ട്. ഞാനവിടെ നിന്നു ഒരു ഓട്ടോ വിളിച്ച് സുധി പറഞ്ഞ ഉള്ളൂർ എന്ന സ്ഥലത്തെത്തി. അടുത്ത വീട്ടിൽ നിന്നും താക്കോൽ വാങ്ങി, രണ്ടു മുറിയും ചെറിയ ഹാളും ചെറിയ സിറ്റൗട്ടും അടുക്കളയും ഉള്ള ഒരു ചെറിയ വീട്. വീടിൻറെ ദർശനം, ഇപ്പോൾ താക്കോൽ വാങ്ങിയ വീടിൻറെ ദിശയിലേക്കാണ്. ഈ വീടിൻറെ സിറ്റൗട്ടിലേക്ക് ഇറങ്ങിയാൽ അവർക്ക് നമ്മളെ കാണാം. ഒരു ഉൾപ്രദേശം ആണ്, ചെറിയ വണ്ടികൾ മാത്രം കടന്നു വരുന്ന വഴി. എൻറെ സാധനങ്ങളെല്ലാം മുറിയിൽ വച്ചു ഒന്നു കുളിച്ച് ഫ്രഷായി. കിളിയെയും വീട്ടിലും ഞാൻ ഇവിടെ എത്തിയ കാര്യം വിളിച്ചു പറഞ്ഞു. രണ്ടു മുറിയിലും കട്ടിലും ബെഡും ഉണ്ട്. ഒന്നിൽ സുധി ആണ് താമസിക്കുന്നത്. എൻറെ മുറിയിൽ കയറി ഞാൻ ഒന്നു കിടന്നു. വൈകുന്നേരം 6 മണി കഴിഞ്ഞപ്പോൾ സുധി എത്തി. അവൻ ഒരു സെക്കൻഡ് ഹാൻഡ് സ്കൂട്ടർ ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. അതിലാണ് അവൻറെ യാത്ര. ഞങ്ങൾ കുറെ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു. ഞാൻ താക്കോൽ വാങ്ങിയ വീട്ടുകാരുടെതാണ് ഈ വീട് എന്ന് അവൻ പറഞ്ഞു. അവിടെ ഒരു ചേട്ടനും ചേച്ചിയും അവരുടെ മകളുമാണ് ഉള്ളത്. ഞാൻ താക്കോൽ വാങ്ങിയത് ചേച്ചിയുടെ കയ്യിൽ നിന്നാണ്.
