എൻ്റെ കിളിക്കൂട് – 12 5അടിപൊളി  

ട്രെയിൻ കയറി, ഇരിങ്ങാലക്കുടയിൽ എത്തുമ്പോൾ രാത്രി പത്തര. ഞാൻ മുൻകൂട്ടി പറഞ്ഞിരുന്നില്ല, പറയാൻ കാളിയെ വിളിച്ചാൽ കിട്ടുകയുമില്ല. അതുകൊണ്ട് എനിക്കും വാശിയായി. ഞാനവിടെ നിന്നും ഒരു ഓട്ടോ വിളിച്ച് വീടിനടുത്തെത്തി, അവർ കിടന്നിട്ട് ഉണ്ടായിരുന്നു. ഗേറ്റ് പൂട്ടി ഇരുന്നതിനാൽ അകത്തു കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട് ഗേറ്റിന് അടുത്തുനിന്ന് മൊബൈലിലേക്ക് വിളിച്ചു. ഒന്നുരണ്ട് തവണ റിംഗ് ചെയ്തിട്ടും എടുത്തില്ല. മൂന്നാം തവണ റിങ്ങ് ചെയ്തപ്പോൾ ലൈറ്റുകൾ ഒക്കെ തെളിഞ്ഞു, അമ്മുമ്മ ഫോൺ അറ്റൻഡ് ചെയ്തു. ഞാൻ ഇവിടെ ഗേറ്റിനടുത്ത് നിൽപ്പുണ്ട് എന്ന് അമ്മുമ്മയോട് പറഞ്ഞു. അങ്ങനെ പുറത്ത് ലൈറ്റുകൾ ഒക്കെ ഓൺ ആയി, ഭദ്രകാളിയാണ് വന്ന് ഗേറ്റ് തുറന്നത്. അതെ സ്പീഡിൽ അകത്തേക്ക് പോയി, സിറ്റൗട്ടിൽ അമ്മൂമ്മ നിന്നിരുന്നതിനാൽ എനിക്കൊന്നും പറയാനോ ചെയ്യാനോ സാധിച്ചില്ല. ഞാൻ ഗേറ്റ് പൂട്ടി അകത്തേക്ക് ചെന്നു ഹാളിലിരുന്നു. ഭദ്രകാളിയെ അവിടെയെങ്ങും കണ്ടില്ല. അമ്മൂമ്മ: മോനെ നീ വല്ലതും കഴിച്ചതാണോഡാ. ഞാൻ: ഇല്ല, ഇവിടെ വന്നിട്ട് കഴിക്കാം എന്ന് കരുതി. അമ്മൂമ്മ: നിനക്ക് ഒന്ന് പറഞ്ഞിട്ട് വരാമായിരുന്നില്ലേ? ഒരു പിടി ചോറ് ബാക്കിയുണ്ടായിരുന്നുള്ളൂ, അതാണെങ്കിൽ വെള്ളം ഒഴിച്ചിട്ടുണ്ടാവും. മോളെ കിളി, ചോറ് വെള്ളത്തിൽ നിന്ന് പിഴിഞ്ഞ് പാത്രത്തിലാക്ക്. നിനക്ക് വിശപ്പു കെടാനുള്ള ചോറ് ഉണ്ടാകില്ല. അന്നേരം അമ്മാവൻറെ ബെഡ്റൂം തുറന്ന് കാളി മുഖം കയറ്റി പിടിച്ച്, അടുക്കളയിലേക്ക് പോയി. അമ്മൂമ്മയും അടുക്കളയിലേക്ക് ചെന്നു. പാത്രങ്ങൾ തട്ടുന്നതും മുട്ടുന്നതും ആയ ശബ്ദങ്ങൾ കേട്ടു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ ഡ്രസ്സ് ഒന്നും മാറാൻ നിന്നില്ല, ഞാൻ കൈകൾ കഴുകി ഡൈനിങ് ടേബിൾ കസേരയിലിരുന്നു, അമ്മൂമ്മ: ഒരു തുള്ളി ചോറ് ഉള്ളു മോനെ. ഉടനെ ചോർ പ്ലേറ്റുമായി കിളി വന്നു. ശബ്ദം താഴ്ത്തി ഞാൻ: ഈ കൈകൾ കൊണ്ട് ഒരു വറ്റ് തന്നാലും എൻറെ വയർ നിറയും. എന്ന് പറഞ്ഞ് കൈകളിൽ പിടിച്ചു. കൈ തട്ടിമാറ്റി അടുക്കളയിലേക്ക് പോയി. ഇത് ഒരു വഞ്ചിക്ക് പോകില്ല എന്ന് എനിക്ക് മനസ്സിലായി. ഭക്ഷണം കഴിച്ച് എഴുന്നേറ്റപ്പോൾ അമ്മുമ്മ പറഞ്ഞു. അമ്മുമ്മ: ആ പെൺകൊച്ച് ഇപ്പോൾ അവരുടെ മുറിയിൽ ആണ് കിടക്കുന്നത്, അതുകൊണ്ട് നീ നിൻറെ പഴയ മുറി തന്നെ ഉപയോഗിക്കുക. ഞാൻ: ശരി. ഏതായാലും അതാണ് നല്ലത്. അമ്മൂമ്മ ഉറക്കം പിടിച്ചുകഴിഞ്ഞാൽ, ആ മുറിയിൽ ചെന്ന് വഴക്കെല്ലാം തീർക്കണം. പറ്റുകയാണെങ്കിൽ ഒരു പെടയും കൊടുക്കണം. നല്ല തല്ലു കിട്ടാത്തതിൻറെ കുറവാണ്, മനുഷ്യൻറെ മനസ്സമാധാനം കളഞ്ഞിട്ട് ഇപ്പോഴും മുറുമുറുപ്പ്. അത് ഇന്ന് രാത്രി കൊണ്ട് തീർക്കണം. ഞാൻ ഡ്രസ്സ് ഒക്കെ മാറിയിട്ട് ബാത്ത്റൂമിൽ പോയി കയ്യും കാലും മുഖവും നല്ലവണ്ണം കഴുകി വന്ന് എൻറെ മുറിയിൽ കയറി കിടന്നു. കുറച്ചുകഴിഞ്ഞ് അമ്മൂമ്മയും കിളിയും അവരവരുടേതായ മുറികളിൽ കയറി. അമ്മുമ്മ മുറിയിൽ

കയറി വാതിലടച്ചു, തൊട്ടു പുറകെ കിളിയുടെ വാതിലും അടഞ്ഞു. ഞാൻ കാതോർത്തിരുന്നു അമ്മൂമ്മയുടെ കൂർക്കംവലിക്കായ്, അരമണിക്കൂറിനുള്ളിൽ സിംബൽ ഉയർന്നു. ഞാൻ പതിയെ എഴുന്നേറ്റ് കിളിയുടെ വാതിലിനടുത്ത് എത്തി. ഹാൻഡിലിൽ പിടിച്ച് തിരിച്ചു, അകത്തുനിന്നും പൂട്ടിയിരിക്കുന്നു. ഞാൻ വാതിലിൽ മുട്ടി, അനക്കമൊന്നുമില്ല വീണ്ടും പലതവണ മുട്ടി. ഇല്ല, എഴുന്നേൽക്കുന്നില്ല. തലയണ

എടുത്തു കൊണ്ടുവന്നു ഞാൻ ഹാളിൽ കിടന്നിരുന്ന സെറ്റിയിൽ കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ് ശീലം ആതിനാൽ, 6:45 ന് എഴുന്നേറ്റു. അപ്പോഴും അമ്മുമ്മയും മകളും എഴുന്നേറ്റിട്ടില്ല. പോകുന്നതിനു മുമ്പ് എന്നെ കുറ്റം പറഞ്ഞിരുന്ന ടീമുകളാണ്. ഇപ്പോൾ രാവിലെ ഒരു ചായ ശീലമായതിനാൽ, ഞാൻ അടുക്കളയിൽ പോയി കട്ടന് വെള്ളം വച്ചു. അവിടെയായിരുന്നപ്പോൾ അതിരാവിലെ തന്നെ ഒരു പാൽ ചായ ഹൗസ് ഓണറുടെ വീട്ടിൽ നിന്നും എത്തുമായിരുന്നു. ഇങ്ങനെയൊക്കെ ആലോചിച്ച് നിൽക്കുമ്പോൾ വെള്ളം തിളച്ചു, പല കുപ്പിയും തുറന്നു നോക്കിയപ്പോഴാണ് ചായപ്പൊടി കിട്ടിയത്, തിളക്കുന്ന വെള്ളത്തിലേക്ക് അതിട്ടു. രണ്ടാഴ്ചകൊണ്ട് ചായപ്പൊടിയുടെ ടിന്ന് വരെ മാറി, അപ്പോൾ പിന്നെ കാളി മാറാതെയിരിക്കുമോ? ഞാൻ ചായ ഗ്ലാസിൽ പകർന്ന് മധുരവും ഇട്ട് സെറ്റിയിൽ വന്നിരുന്നു കുടിച്ചു കൊണ്ടിരിക്കുമ്പോൾ, അതാ ഒരു ശ്രീകോവിൽ തുറക്കുന്നു. വാതിൽ തുറന്ന് ദേവി അല്ല ഭദ്രകാളി ഇറങ്ങിവന്നു. എന്നെ തീരെ ഗൗനിക്കാതെ അടുക്കളയിലേക്ക് പോയി. ഇപ്പോൾ അടുക്കളയിൽ ചെന്ന് സീൻ ആക്കിയാൽ അമ്മൂമ്മ എഴുന്നേറ്റു വരുമ്പോൾ അത് കാണും. അമ്മൂമ്മ എഴുന്നേറ്റ് പുറത്തേക്ക് പോകുമ്പോൾ ആ ശരീരത്തിൽ കയറിയിരിക്കുന്ന ബാധയെ ഇറക്കണം. അടുക്കളയിലേക്ക് ഗൗനിക്കാതെ പോയെങ്കിലും ഇടക്കിടക്ക് ഒളിങ്കണ്ണിട്ടു ഇങ്ങോട്ട് നോക്കുന്നുണ്ടായിരുന്നു. അങ്ങോട്ടു ശ്രദ്ധിക്കുന്നില്ല എന്ന വിധത്തിൽ ഞാനും ഇരുന്നു. അമ്മ എഴുന്നേറ്റു വന്നു. അമ്മൂമ്മ: നീ എഴുന്നേറ്റോ? ഇത്രയും നേരത്തേ നീ എഴുന്നേൽക്കുമൊ? ഞാൻ: പിന്നെ. നേരത്തെ എഴുന്നേറ്റാൽ, രാവിലെ തന്നെ പണിയൊക്കെ കഴിച്ച് ഓഫീസിൽ പോകാൻ പറ്റൂ. അവിടെ ആയിരുന്നെങ്കിൽ രാവിലെ തന്നെ പാൽചായ മുൻപിലെത്തും. ഇവിടെ ഒരു കട്ടൻ ചായ കിട്ടണമെങ്കിൽ സ്വന്തമായി ഇട്ടു കുടിക്കണം. അമ്മൂമ്മ: എന്താടാ അവിടെ വേലക്കാരെ വെച്ചിട്ടുണ്ടോ രാവിലെ തന്നെ പാൽ ചായ മുമ്പിൽ എത്താൻ? ഞാൻ: രാവിലത്തെ പാൽചായ ഹൗസ് ഓണറുടെ വീട്ടിൽനിന്നും കൊണ്ടുവരും. ഇതൊക്കെ പറഞ്ഞപ്പോൾ ആ ഉണ്ടക്കണ്ണി എന്നെ തുറിച്ചു നോക്കുന്നുണ്ട്. അമ്മ അതും പറഞ്ഞ് മുറ്റത്തേക്കിറങ്ങി. മുറ്റം അടിക്കാനുള്ള തയ്യാറെടുപ്പിലാണ് തോന്നുന്നു. ഇനി അമ്മ അകത്തേക്ക് വരാൻ കുറച്ചു സമയം പിടിക്കും ആയിരിക്കും. ഞാൻ പതിയെ അടുക്കളയിലേക്ക് ചെന്നു, എന്നെ തീരെ ഗൗനിക്കുന്നില്ല. എന്തു പറഞ്ഞാണ് ഈ മൂശേട്ട സ്വഭാവം ഒഴിവാക്കുന്നത്. പെട്ടെന്നാണ് എനിക്ക് ഓർമ്മ വന്നത്, ഞാൻ പോരുന്നതിനു തലേദിവസം സുധിയുടെ കയ്യിൽനിന്നും കുറച്ച് പൈസ കടം വാങ്ങി ഒരു സ്വർണ്ണം മോതിരം വാങ്ങിയിരുന്നു. ഞാൻ അടുക്കളയിൽ നിന്നും ഇറങ്ങി മുറിയിൽ ചെന്ന് ബാഗിൽ നിന്നും ആ മോതിരം എടുത്തു. വീണ്ടും അടുക്കളയിലേക്കു ചെന്നു പുറകിൽ കൂടി ചെന്ന് കെട്ടിപ്പിടിച്ചു, എന്നെ തട്ടി മാറ്റി. ഞാൻ വലത്തെ കൈ പിടിച്ചപ്പോൾ കൈതട്ടി മാറ്റിയെങ്കിലും ഞാൻ വീട്ടില്ല, എന്നിട്ട് മോതിരവിരൽ ആ മോതിരം ചാർത്തി. ഞാൻ: എൻറെ ശകുന്തളയ്ക്ക് ദുഷ്യന്തൻ

Leave a Reply

Your email address will not be published. Required fields are marked *