ചേച്ചിക്ക് ഏകദേശം 45-48 വയസ്സ് തോന്നിക്കും. ചേട്ടനെ മകളെയും കണ്ടിട്ടില്ല. ഞാൻ വരും എന്ന് അറിഞ്ഞതുകൊണ്ട് രാവിലെ തന്നെ സുധി ഭക്ഷണം റെഡിയാക്കി വച്ചാണ് പോയത്. അടുത്തദിവസം ജോയിൻ ചെയ്യാൻ പോകേണ്ടതിനാൽ എൻറെ സർട്ടിഫിക്കറ്റൊക്ക് റെഡിയാക്കി വെച്ച് നേരത്തെ കിടന്നു.
കോളിംഗ് ബെൽ അടിക്കുന്ന വച്ച് കേട്ടാണ് എഴുന്നേറ്റത്, ജോലിക്ക് ഒക്കെ പോകുന്നതുകൊണ്ട് ഒരു വാച്ച് ഞാൻ വാങ്ങിയിട്ടുണ്ട്. സമയം നോക്കുമ്പോൾ 6:45, ഇത്ര രാവിലെ ആരാണാവോ. ഞാൻ എഴുന്നേറ്റ് സുധിയുടെ മുറിയിൽ നോക്കിയപ്പോൾ അവൻ നല്ല ഉറക്കത്തിലാണ്. ഞാൻ ചെന്ന് വാതിൽ തുറന്നു. രാവിലെ തന്നെ നല്ല കണി, കുളിച്ച് ചന്ദനക്കുറിയിട്ട് പാവാടയും ബ്ലൗസും ധരിച്ച ഏകദേശം 18 19 വയസ്സ് തോന്നിക്കുന്ന വെളുത്തു സുന്ദരിയായ ഒരു പെൺകുട്ടി കയ്യിൽ തൂക്കു പാത്രവുമായി നിൽക്കുന്നു. വാതിൽ തുറന്ന് ഉടൻതന്നെ പെൺകുട്ടി: അണ്ണാ ഇത് എത്രനേരം ആണ് കിടന്നുറങ്ങുന്നത്. പറഞ്ഞ് കഴിഞ്ഞതിനുശേഷമാണ് ആള് മാറി എന്ന് കണ്ടത്. ആള് പറഞ്ഞത് അബദ്ധമായി എന്ന് കണ്ട് നാക്ക് കടിച്ചു. ഞാൻ ആരാ എന്താണെന്നറിയാതെ മിഴിച്ചു നിൽക്കുമ്പോൾ, സുധി പെട്ടെന്നെഴുന്നേറ്റു വന്നു. സുധി: എടാ ഇത് അടുത്ത വീട്ടിലെ ആ ചേച്ചിയുടെ ചേട്ടൻറെയും മകൾ സീതയാണ്. സീതേ, ഇത് എൻറെ ഫ്രണ്ട് അജയൻ. ഞാൻ പറഞ്ഞിരുന്നില്ലേ എൻറെ ഒരു കൂട്ടുകാരൻ വരുമെന്ന്, അവനാണ് ഇവൻ. അവൻ ആ തൂക്കുപാത്രം മേടിച്ചു. സുധി: രണ്ടു പേർക്കുള്ള ചായയില്ലെ? സീത: എനിക്കറിയില്ല. എന്നുപറഞ്ഞ് അവൾ നാണത്തോടെ തിരിച്ചോടി. സുധി: രാവിലെയുള്ള ചായ അവിടെ നിന്നാണ്. ഞങ്ങൾ രണ്ടു പേരും അകത്തേക്ക് പോയി ചായ പകർന്നു കുടിച്ചു. ഞാൻ വീട്ടിലേക്കും കിളിയെയും വിളിച്ചു. പിന്നെ പെട്ടെന്ന് എല്ലാ പ്രഭാതം കാര്യങ്ങളും നടത്തി ഞങ്ങൾ രണ്ടുപേരും ഇറങ്ങി. പോകുന്ന വഴി അവരുടെ വീടിൻറെ മുൻപിൽ ആ പെൺകൊച്ച് ഞങ്ങളെ നോക്കി നിൽപ്പുണ്ടായിരുന്നു. സുധി: സീത ഇപ്പോൾ ഡിഗ്രി സെക്കൻഡ് ഇയർ ആണ്. എൻറെ കൂടെ ഓഫീസിൽ വരുന്നതുകൊണ്ട് സുധി ഇന്ന് ലീവ് ആണ്. സെക്രട്ടറിയേറ്റിൽ എത്തി ഓഫീസ് കണ്ടെത്തി. അപ്പോയ്മെൻറ് ഓർഡർ കാണിച്ചു, ജോയിൻ ചെയ്തു. അവിടത്തെ ഫോർമാലിറ്റികൾ എല്ലാം കഴിഞ്ഞപ്പോൾ ഓഫീസിൽ നിന്നും ഒരു ഓർഡർ എനിക്ക് തന്നു. അതിൽ ഞാൻ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള വില്ലേജ് ഓഫീസിൽ ആണ് ജോലി. ഞാനും സുധിയും കൂടി അവിടെ നിന്നും ഇറങ്ങി. വില്ലേജ് ഓഫീസിലെത്തി, റിപ്പോർട്ട് ചെയ്തത് അടുത്ത ദിവസം വരാം എന്ന് വില്ലേജ് ഓഫീസറെ ധരിപ്പിച്ച് ഞങ്ങൾ രണ്ടുപേരും റൂമിലേക്ക് പോരും വഴി പാചകത്തിനുള്ള കുറച്ച് സാധനങ്ങളും വാങ്ങി. റൂമിലേക്ക് എത്തിയപ്പോൾ സുധിയോട് അടുത്ത വീട്ടിലെ ചേച്ചി: കൂട്ടുകാരൻ ഒക്കെ വന്നതല്ലേ ഇന്ന് ഉച്ചക്ക് ഭക്ഷണം ഇവിടെ നിന്നാകാം. സുധി: വേണ്ട ചേച്ചി, ഞങ്ങളിവിടെ റെഡിയാക്കി കൊള്ളാം അതിനുള്ള സാധനങ്ങളൊക്കെ വാങ്ങിയിട്ടുണ്ട്. ചേച്ചി: ഇനി അതൊക്കെ റെഡിയാക്കിയിട്ട് വേണ്ടേ, ഇവിടെ ഞാൻ എല്ലാം റെഡി ആക്കിയിട്ടുണ്ട്. പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഞാൻ നാട്ടിൽ നിന്ന് പോരുമ്പോൾ കുറച്ച് അച്ചാറുകൾ ഒക്കെ കൊണ്ട് വന്നിട്ടുണ്ടായിരുന്നു.
കിളി ഉണ്ടാക്കിയ മാങ്ങ നാരങ്ങ. വീട്ടിൽ നിന്നും മീൻ അച്ചാർ. ഞങ്ങൾ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ മീൻ അച്ചാറിൻറെ കുപ്പിയും ആയാണ് ചെന്നത്. ചേച്ചിക്ക് അതിൽ നിന്നും കുറച്ചു
മീൻ അച്ചാർ കൊടുത്തു. ഭക്ഷണം കഴിച്ച് ഞങ്ങൾ തിരിച്ചു റൂമിലേക്ക് എത്തി. ഒഴിവുസമയങ്ങളിൽ വിളിച്ചോളാം എന്ന വാക്ക് കൊടുത്തു പോന്നതിനാൽ, ഇടക്ക് എൻറെ പെണ്ണിനെ വിളിച്ചു സംസാരിച്ചു. നോക്കിയപ്പോൾ ഫോണിൽ ചാർജ് കുറവാണ്, ചാർജ് ചെയ്യാൻ പ്ലഗ് അന്വേഷിച്ച് നടന്നപ്പോൾ സുധി ഒരു പ്ലെഗിൽ കുത്തിയിട്ടുണ്ട്. എൻറെ അതേ ഫോൺ അതേ നിറം തന്നെയാണ് സുധിയുടെതും. എൻറെ അന്വേഷണം കണ്ടപ്പോൾ സുധി: പ്ലഗ് ആണോ അന്വേഷിക്കുന്നത്? നീ കിടക്കുന്ന മുറിയിലെ ഷെൽഫിൻറെ സൈഡിൽ ഒരു പ്ലെഗ്ഗുണ്ട്. അതിൽ കുത്തി ചാർജ് ചെയ്യാൻ വെച്ചു. തിരിച്ചു വന്ന് അവൻറെ കൂടെ ഇരുന്ന് വർത്തമാനം പറഞ്ഞു. നാട്ടു കാര്യങ്ങളൊക്കെ പറഞ്ഞു അവസാനം ചേട്ടനേറെയും ചേച്ചിയുടെയും അടുത്തെത്തി. സുധി: അവിടുത്തെ ചേട്ടൻ കയറ്റ് ഇറക്ക് യൂണിയനിൽ ഉള്ള ആളാണ്. ചേച്ചി ഹൗസ് വൈഫ് ആണ്. ഞാൻ: ചേട്ടൻ്റെയും ചേച്ചിയുടെയും പേരെന്താണ്? സുധി: ചേട്ടൻറെ പേര് ശിവൻ, ചേച്ചിയുടെ പേര് രമണി. വർത്തമാനം ഒക്കെ പറഞ്ഞു സമയം പോയതറിഞ്ഞില്ല. സമയം അഞ്ചു മണി, ഉടനെ സുധി പുറത്തിറങ്ങി. ഞാൻ എൻറെ ഫോൺ ചാർജ് ആയോ എന്ന് നോക്കാൻ മുറിയിലേക്കു കയറി, നോക്കിയപ്പോൾ ഫുൾ ചാർജ് ആയിരിക്കുന്നു. പക്ഷേ ഒന്ന് വിളിച്ച് സംസാരിച്ചു, സംസാരിച്ചു കഴിഞ്ഞപ്പോഴാണ് കൂടുതൽ വിഷമം ആയത്. പെണ്ണ് ഇപ്പോഴും കരയുകയാണ്, അത് കേട്ടപ്പോൾ എനിക്കും വിഷമം കൂടി. ഇവിടെ ഇരുന്നാൽ മനുഷ്യനെ ഭ്രാന്ത് പിടിക്കും എന്ന അവസ്ഥ തോന്നിയതുകൊണ്ട്, സുധിയെ കുട്ടി ഒന്നു പുറത്തേക്കിറങ്ങാൻ എന്ന് കരുതി. സുധിയെ തിരക്കി ഞാൻ പുറത്തിറങ്ങിയപ്പോൾ, ആ വീടിനു മുൻപിൽ രാവിലെ കണ്ട പെൺകുട്ടി നിൽപ്പുണ്ട്. എന്നെ കണ്ടതും ആ പെൺകുട്ടി അകത്തേക്ക് പോയി. ഞാൻ സുധിയെ നോക്കി, സുധി വണ്ടി തുടക്കുകയാണ്. ഞാൻ: നമുക്ക് ഇന്ന് രാത്രിഭക്ഷണം പുറത്തുനിന്നാക്കാം. ഒന്നു കറങ്ങലും ആവുമല്ലോ. സുധി സമ്മതിച്ചു. അപ്പോൾ തന്നെ റെഡിയായി പുറത്തേക്കിറങ്ങി. കറങ്ങുന്നതിനടയിൽ അവൻ ജോലി ചെയ്യുന്ന സ്ഥലം ഓഫീസ് കാണിച്ചു തന്നു, കൃഷിവകുപ്പ്. അവൻ തൃശൂർ പോകുവാൻ ഒരുപാട് തവണ ശ്രമിച്ചതാണ്, നടന്നിട്ടില്ല. ഞങ്ങൾ ഭക്ഷണമൊക്കെ കഴിച്ച് തിരിച്ച് റൂമിലെത്തിയപ്പോൾ സമയം 8:00. സമയം പോകാൻ വേറെ മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ, അതാത് മുറികളിൽ കയറി കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ബെല്ല് അടിക്കാൻ തുടങ്ങി, നോക്കിയപ്പോൾ എൻറെ കാളിയാണ്. വിശേഷങ്ങളൊക്കെ പറഞ്ഞു, കരച്ചിലും ബഹളവുമൊക്കെയായി. ഞാൻ അവിടെ നിന്നും വന്നിട്ട് രണ്ട് ദിവസമല്ലേ ആയുള്ളൂ അതിൻറെ ഹാങ്ങോവർ ഇതേവരെ മാറിയിട്ടില്ല കക്ഷിക്ക്. ഗുഡ് നൈറ്റ് ഒക്കെ പറയുമ്പോഴേക്കും സമയം പത്തര ആയി. ജോലിക്ക് പോകുന്നതുകൊണ്ട് സമയം പോകുന്നത് അറിയുന്നില്ല. സമയം മാത്രമല്ല ദിവസങ്ങൾ പോകുന്നതും അറിയുന്നില്ല. ഞാൻ ഇരിക്കുന്ന സീറ്റിൽ, നേരത്തെ ഇരുന്നവൻ മൊത്തം കുളമാക്കിയാണ് പോയത്.
