ആൻ മുതൽ അഞ്ജലി വരെ – 5
[ മനോഹരൻ മംഗളോദയം ]
[ Previous Part ] [ www.kambi.pw ]
ഉറങ്ങുന്ന വിശ്വാസം

Kambi Stories
പ്രഭാതഭക്ഷണം കഴിഞ്ഞ് അവർ റിസോർട്ടിൽ നിന്ന് പട്ടായയിലേക്ക് തിരിച്ചു….
അഞ്ജലി ഒരു തവണ കൂടി ചുറ്റും നോക്കി.
റിസോർട്ടിന്റെ ലോബിയും, പൂന്തോട്ടവും, ഇന്നലെ രാത്രിയിലെ ഓർമ്മകളും പതിയെ പിന്നിലേക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു.
Catherineനെ എവിടെയും കണ്ടില്ല.
Johnനെയും.
കാറിൽ കയറിയപ്പോൾ അഞ്ജലി അറിയാതെ ഒരു ദീർഘശ്വാസം വിട്ടു.
അത് രാജേഷ് ശ്രദ്ധിച്ചു.
“എന്താ…?”
അവൾ ചെറുതായി ചിരിച്ചു.
“ഒന്നുമില്ല.”
“എന്തോ ഉണ്ടല്ലോ.”
കുറച്ചു നേരം കഴിഞ്ഞ് അവൾ പതിയെ പറഞ്ഞു.
“എനിക്ക് തോന്നുന്നു… നമ്മൾ അവിടെ നിന്നും പോന്നത് നന്നായി എന്ന്.”
രാജേഷ് ഒന്നും പറഞ്ഞില്ല.
പുറത്തേക്ക് നോക്കിയിരുന്നു.
അഞ്ജലി അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
ഇന്നലെ രാത്രി മുതൽ അവൾ ആദ്യമായി അവന്റെ മനസ്സ് വായിക്കാൻ ശ്രമിച്ചു.
ഒരു ചെറിയ നിരാശ അവന്റെ മുഖത്ത് ഉണ്ടെന്ന് അവൾക്ക് തോന്നി.
അത് കണ്ടപ്പോൾ അവളുടെ മനസ്സിൽ വിചിത്രമായൊരു വികാരം തോന്നി.
ഒരുവശത്ത് ആശ്വാസം.
“ഇനി ആ സ്ത്രീയെ കാണേണ്ട…”
മറ്റൊരുവശത്ത് ചെറിയൊരു കുത്ത്.
“രാജേഷേട്ടന് വിഷമമായോ…?”
അവൾ പതിയെ അവന്റെ കൈയിൽ പിടിച്ചു.
“നിങ്ങൾ എന്താ ആലോചിക്കുന്നത്?”
രാജേഷ് ചെറുതായി ചിരിച്ചു.
“ഒന്നുമില്ല.”
അഞ്ജലി കൂടുതൽ ചോദിച്ചില്ല.
ചില ചോദ്യങ്ങൾക്ക് മറുപടി കിട്ടാതിരിക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി.
പട്ടായയിൽ എത്തിയ ശേഷമുള്ള ആദ്യ ദിവസം മുഴുവൻ അവർ രണ്ടുപേരും ഒരുമിച്ചായിരുന്നു.
കടൽക്കര.
ചെറിയ ഷോപ്പുകൾ.
തിരക്കേറിയ വഴികൾ.
പുതിയ കാഴ്ചകൾ.
പതിയെ ഇന്നലെ രാത്രിയുടെ ഭാരം അഞ്ജലിയുടെ മനസ്സിൽ നിന്ന് കുറഞ്ഞു തുടങ്ങി.
ആ സ്ത്രീയെക്കുറിച്ചും…
John നെക്കുറിച്ചും…
അവൾ പിന്നെ ചിന്തിച്ചില്ല.
അഞ്ജലി അല്പം exposed ആയ dress ധരിച്ച് രാജേഷിന്റെ കൂടെ മണൽത്തീരത്തിലൂടെ നടക്കുകയാണ്. ഇപ്പൊ അവൾക്ക് ഭയമില്ല മടിയില്ല.. സന്തോഷവും ആത്മവിശ്വാസവും മാത്രം….
അവൾ കടലിലേക്ക് നോക്കി എന്തോ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് നിലത്തു നിന്ന് ഉയരുന്ന പോലെ തോന്നി.
“അയ്യോ… രാജേഷേട്ടാ!”
രാജേഷ് ഒരു വാക്കും പറയാതെ അവളെ രണ്ട് കൈകൊണ്ടും കോരിയെടുത്തു.
അഞ്ജലി ആദ്യം ഞെട്ടി അവന്റെ കഴുത്തിൽ മുറുകെ പിടിച്ചു.
“എന്നെ താഴെ നിർത്തൂ… ആളുകൾ കാണും…”
രാജേഷ് ഒന്നും പറഞ്ഞില്ല.
മുഖത്ത് ഒരു കള്ളച്ചിരി മാത്രം.
അപ്പോഴാണ് അഞ്ജലിക്ക് ആ പഴയ സംഭാഷണം ഓർമ്മ വന്നത്.
അവളുടെ കണ്ണുകൾ വലുതായി.
“നിങ്ങൾക്ക് ഓർമ്മയുണ്ടായിരുന്നോ?”
രാജേഷ് ചെറുതായി ചിരിച്ചു.
“എന്റെ പെണ്ണ് ആദ്യമായി സ്വന്തം ഒരു ആഗ്രഹം പറഞ്ഞ ദിവസം ഞാൻ എങ്ങനെ മറക്കും?”
അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു.
അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു.
“നിന്റെ കുഞ്ഞു കുഞ്ഞു മോഹങ്ങൾ കേൾക്കാനല്ലേ ഞാൻ ഇത്രയും കാലം കാത്തിരുന്നത്.”
കടൽക്കാറ്റിനിടയിൽ, കുറച്ചു നിമിഷങ്ങൾ അവൻ അവളെ അങ്ങനെ തന്നെ എടുത്ത് നടന്നു.
അഞ്ജലി അപ്പോൾ ചിന്തിച്ചത് തന്റെ
dressനെക്കുറിച്ചോ, ചുറ്റുമുള്ള ആളുകളെക്കുറിച്ചോ ആയിരുന്നില്ല.
വർഷങ്ങളായി മനസ്സിൽ ഒളിപ്പിച്ചിരുന്ന ഒരു ചെറിയ ആഗ്രഹം പോലും രാജേഷേട്ടൻ മറക്കാതെ സൂക്ഷിച്ചുവെച്ചിരിക്കുന്നു എന്ന തിരിച്ചറിവായിരുന്നു അവളുടെ മനസ്സ് നിറച്ചത്. അവൾ അവനെ കെട്ടിപ്പിടിച്ചു നെഞ്ചില് ചാരി കിടന്നു… അവരെ കണ്ട മറ്റു കപ്പിൾസ് ഒരു ചെറു പുഞ്ചിരിയോടെ അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു….
അഞ്ജലി അതീവ സന്തോഷത്തിൽ ആയിരുന്നു….
വൈകുന്നേരം സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്ന സമയം.
കടലിലേക്ക് പോകുന്ന ബോട്ടുകൾ പുറപ്പെടുന്ന ജെട്ടിക്ക് സമീപം അവർ നടക്കുകയായിരുന്നു.
സഞ്ചാരികളുടെ വലിയ തിരക്കായിരുന്നു.
