ആൻ മുതൽ അഞ്ജലി വരെ – 5 9അടിപൊളി  

അഞ്ജലി എന്തോ നോക്കിക്കൊണ്ട് മുന്നോട്ട് നടന്നു.

പെട്ടെന്ന് അവളുടെ നടത്തം മന്ദമായി.

അവൾ നിശ്ചലമായി നിന്നു.

“രാജേഷേട്ടാ…”

അവളുടെ ശബ്ദത്തിൽ എന്തോ വ്യത്യാസം ഉണ്ടായിരുന്നു.

രാജേഷ് തിരിഞ്ഞു നോക്കി.

“എന്താ?”

അഞ്ജലി ഒന്നും പറഞ്ഞില്ല.

കൈ ഉയർത്തി അൽപ്പം അകലെ കാണിച്ചു.

രാജേഷ് ആ ദിശയിലേക്ക് നോക്കി.

ജനക്കൂട്ടത്തിനിടയിൽ രണ്ട് പരിചിത മുഖങ്ങൾ.

John.

അവന്റെ തൊട്ടടുത്ത് Catherine.

രാജേഷ് ഒരു നിമിഷം ഒന്നും പറഞ്ഞില്ല.

അഞ്ജലിയുടെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.

അഞ്ജലി അറിയാതെ രാജേഷിന്റെ കൈയിൽ മുറുകെ പിടിച്ചു.

“രാജേഷേട്ടാ…”

“മ്മ്…”

“നമുക്ക് പോകാം.”

അവളുടെ ശബ്ദത്തിൽ ഒരു ചെറിയ അസ്വസ്ഥത ഉണ്ടായിരുന്നു.

രാജേഷ് അവളെ ഒന്ന് നോക്കി.

അതേ സമയം John അവരെ കണ്ടിരുന്നു…

മുഖത്ത് പതിവുപോലുള്ള ഒരു ചിരിയോടെ അവൻ അടുത്തേക്ക് വന്നു.

അഞ്ജലി അറിയാതെ രാജേഷിന്റെ കൈയിൽ മുറുകെ പിടിച്ചു.

“നമ്മൾ വീണ്ടും കണ്ടല്ലോ… ഒട്ടും പ്രതീക്ഷിച്ചില്ല….”

രാജേഷും ചിരിച്ചു.

“അതെ… ലോകം ഇത്ര ചെറുതാണെന്ന് കരുതിയില്ല.”

John അടുത്തേക്ക് വന്നു.

കുറച്ചു നേരം സാധാരണ കാര്യങ്ങളാണ് സംസാരിച്ചത്.

സ്ഥലം ഇഷ്ടമായോ…

ഇനി എവിടെയൊക്കെയാണ് പോകാൻ പ്ലാൻ… അഞ്ജലി അധികം ഒന്നും പറഞ്ഞില്ല.

അവൾക്ക് ആ സംഭാഷണം വേഗം തീർന്നാൽ മതിയെന്നായിരുന്നു.

John ചോദിച്ചു.

“Sky Adventure പോയോ?”

രാജേഷ് ചിരിച്ചു.

“ഇല്ല.”

“പ്ലാൻ ഉണ്ടോ?”

രാജേഷ് തലയാട്ടി.

“ഇല്ല… അതൊന്നും ഞങ്ങൾക്ക് പറ്റിയ പരിപാടിയല്ല.”

John ചിരിച്ചുകൊണ്ട് പറഞ്ഞു…

“എനിക്കും ആദ്യമൊക്കെ പേടിയായിരുന്നു.”

അഞ്ജലി ഉടനെ പറഞ്ഞു.

“എനിക്ക് അങ്ങനത്തെ സംഭവങ്ങളൊന്നും ഇഷ്ടമല്ല.”

അപ്പോഴാണ് ഇതുവരെ മിണ്ടാതിരുന്ന Catherine സംസാരിച്ചത്.

“അത് നല്ല കാര്യമാണ്.”

https://i.postimg.cc/Gt0C5pYB/8d7dfb66-f9a2-4ceb-8245-c0b3eb0008b0-(1).jpg

അഞ്ജലി അവളെ നോക്കി.

Catherine ചെറുതായി ചിരിച്ചു.

“എല്ലാവർക്കും എല്ലാ അനുഭവങ്ങളും ഇഷ്ടപ്പെടണമെന്നില്ല.”

John തലയാട്ടി.

“Exactly.”

ഒരു നിമിഷം കഴിഞ്ഞ് Catherine രാജേഷിനെ ഒന്ന് നോക്കി.

പിന്നെ വീണ്ടും അഞ്ജലിയെ.

“എല്ലാവർക്കും എല്ലാ വഴിയിലൂടെയും പോകാൻ ധൈര്യം ഉണ്ടാകണമെന്നുമില്ല.”

John അത് കേട്ട് ചിരിച്ചു.

“വാ Catherine… നിൻ്റെ ഫിലോസഫി തുടങ്ങിയോ…….”

അവൾ ചുമൽ കുലുക്കി.

“ഞാൻ വെറുതെ പറഞ്ഞതാ.”

John പോക്കറ്റിൽ നിന്ന് ഒരു ചെറിയ visiting

card എടുത്തു.

“ഇത് വെച്ചോളൂ.”

രാജേഷ് അത്ഭുതത്തോടെ നോക്കി.

“എന്തിനാ?”

“എപ്പോഴെങ്കിലും  U.S ൽ വന്നാൽ ഉപകാരപ്പെടും.”

ഒരു നിമിഷം നിർത്തി അവൻ പറഞ്ഞു.

“അല്ലെങ്കിൽ വെറുതെ ഒരു സുഹൃത്തിനെ ഓർമ്മ വന്നാലും.”

രാജേഷ് card വാങ്ങി.

അഞ്ജലി വീണ്ടും പതിയെ പറഞ്ഞു.

“രാജേഷേട്ടാ… നമുക്ക് പോകാം.”

യാത്ര പറഞ്ഞ് അവർ നടന്നു.

കുറച്ചു ദൂരം നടന്നിട്ടും അഞ്ജലി ഒന്നും പറഞ്ഞില്ല.

അവസാനം അവൾ തന്നെ ചോദിച്ചു.

“ആ സ്ത്രീ എന്തിനാ അങ്ങനെ പറഞ്ഞത്…?”

രാജേഷ് ചിരിക്കാൻ ശ്രമിച്ചു.

“ഏത്?”

“‘എല്ലാവർക്കും എല്ലാ വഴിയിലൂടെയും പോകാൻ ധൈര്യം ഉണ്ടാകണമെന്നില്ല’ എന്നത്.”

രാജേഷ് മറുപടി പറഞ്ഞില്ല.

അഞ്ജലിക്ക് എന്തോ ഒരു ദേഷ്യം തോന്നി.

“എന്റെ ഭർത്താവിനെക്കുറിച്ച് അവർക്ക് എന്തറിയാം…”

ആ സംഭാഷണം അവിടെ അവസാനിച്ചു.

പക്ഷേ അത് അവരുടെ മനസ്സിൽ അവസാനിച്ചിരുന്നില്ല.

ആ രാത്രി ഉറങ്ങാൻ കിടന്നിട്ടും അഞ്ജലിക്ക് ഉറക്കം വന്നില്ല.

രാജേഷ് ജനലരികിൽ നിന്നു പുറത്തേക്ക് നോക്കുകയായിരുന്നു.

കുറച്ചു നേരം മിണ്ടാതിരുന്ന ശേഷം അഞ്ജലി തന്നെ ചോദിച്ചു.

“രാജേഷേട്ടാ…”

“മ്മ്…”

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”

“ചോദിക്ക്.”

അവൾ കുറച്ചു നേരം മിണ്ടിയില്ല.

പിന്നെ പതിയെ ചോദിച്ചു.

“ഇന്ന് ആ സ്ത്രീ പറഞ്ഞത് കേട്ടപ്പോൾ…”

“…നിങ്ങൾക്ക് വിഷമമായോ?”

രാജേഷ് തിരിഞ്ഞു നോക്കി.

“ഏത്?”

“‘എല്ലാവർക്കും എല്ലാ വഴിയിലൂടെയും പോകാൻ ധൈര്യം ഉണ്ടാകണമെന്നില്ല’ എന്ന് പറഞ്ഞത്. അവൾ എന്താണ് ഉദേശിച്ചത്‌ എന്റെയൊക്കെ എനിക്ക് മനസിലായി….”

Leave a Reply

Your email address will not be published. Required fields are marked *