ഹരിപാർവം – 1 1New 

ഹരിപാർവം – 1

[ ഇച്ഛ ]


ഹരിയേട്ടാ…..

ഹരിയേട്ടാ……

വിദ്യയുടെ വിളികേട്ട് ശ്രീഹരി ഒന്നുകൂടെ ഉരുണ്ടു കമിഴ്ന്നു കിടന്നു….. അവൾക്ക് ദേഷ്യം വന്നു…. ഒറ്റവലിക്ക് വിദ്യ അവന്റെ പുതപ്പ് വലിച്ചെടുത്തു….കാലത്തെ തന്നെ എന്തൊരു അബദ്ധമാണിത്….

ശ്രീഹരിയുടെ അർദ്ധനഗ്നമായ ശരീരം കണ്ട് വിദ്യയുടെ കണ്ണ് മിഴിഞ്ഞു….

ഹരി ദേഷ്യത്തോടെ എഴുന്നേറ്റ് ബെഡിൽ ഇരുന്നു……കളരിയിലെന്ന് വന്ന് കുളിച്ചുകയറി കിടന്നതേയുള്ളൂ…. ഒന്ന് ഉറങ്ങിയപ്പോഴേക്കും നശൂലം വന്നു

“ഏട്ടന് തുണി എന്തേലും ഇട്ട് കിടന്നൂടെ…..”

അവന്റെ പാറപോലെ ഉറച്ച ശരീരത്തിൽ നിന്നും വിദ്യ പെട്ടെന്ന് കണ്ണുകൾ വെട്ടിച്ചു….

“നിന്നോട് ആരാ എന്റെ മുറിയിൽ കയറി വരാൻ പറഞ്ഞെ…. ഇറങ്ങിപോടി…..”

“അമ്മ പറഞ്ഞിട്ടാ വിളിക്കാൻ വന്നെ….. തറവാട്ടില് പോകാനുള്ളതാ പെട്ടെന്ന് റെഡി ആവാൻ പറഞ്ഞു…..”

വിദ്യ പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങിപ്പോയി…. ഹരി അവിടെതന്നെ ചടഞ്ഞുകൂടി…. കളരിയ്ക്കൽ തറവാട്…..അമ്മ ലക്ഷ്മിയുടെ ജന്മവീട്….ബാലരാമപുരം കഴിഞ്ഞുപോണം….കുറെ ദൂരമുണ്ട്….എല്ലാ വർഷവും വൃശ്ചികമാസത്തിലെ ആയില്യം നാളിൽ കളരിയ്ക്കലെ സർപ്പകാവിൽ പൂജയും തറവാട്ടിൽ കളവും നാഗപാട്ടും ഒക്കെയുണ്ട്…. ഒരു കുഞ്ഞ് ഉത്സവം തന്നെ…..

“അമ്മാ……. പൂജക്ക് ഇനീം രണ്ടുമൂന്ന് ആഴ്ചയില്ലേ…. ഇന്നേ എന്തിനാ കെട്ടിയെടുക്കണേ…..”

അലമാരയിൽ നിന്നുമൊരു കൈലി ഉടുത്ത് ഹാളിലേക്ക് നടന്നുകൊണ്ട് ഹരി അടുക്കളയിലേക്ക് നോക്കി വിളിച്ചു ചോദിച്ചു…..

“എട്ടൻ വിളിച്ചിരുന്നു…. നാളെ കാലത്തെ എന്തൊ പൂജയൊക്കെ ഉണ്ടെന്ന്, നേരത്തെ ചെല്ലാൻ പറഞ്ഞു…..”

ലക്ഷ്മി ഒരു പ്ളേറ്റിൽ പുട്ടും വേറൊരു പാത്രത്തിൽ കുറെ അവിച്ച മുട്ടകളുമായി ഹാളിലേക്ക് വന്നു, ഡൈനിങ് ടേബിളിൽ നിരത്തി….

“ഒന്ന്, രണ്ട് മൂന്ന്…….ഏഴ്….എട്ട്….”

കഴിച്ചുകൊണ്ടിരുന്ന വിദ്യ ലക്ഷ്മി കൊണ്ടുവച്ച പാത്രത്തിലെ മുട്ടകൾ എണ്ണി….ഹരിയെ ഒന്ന് മുഖം ഉയർത്തി നോക്കി…..അവൻ കൈകഴുകി കഴിക്കാൻ ഇരുന്നു….

“ഇതൊക്കെ എങ്ങോട്ട് പോകുന്നു….”

വിദ്യ പുച്ഛത്തോടെ ചോദിച്ചതും ശ്രീഹരി ഇടതുകൈ ഉയർത്തി ബൈസപ്സ് കാണിച്ചുകൊടുത്തു….

“MR പോഞ്ഞിക്കര…..”

വിദ്യ കളിയാക്കി

“അത് നിന്റെ തന്ത…..”

ശ്രീഹരി പിറുപിറുത്തു, ഭക്ഷണം കഴിച്ചുതുടങ്ങി…. സോഫയിലിരുന്ന് പത്രം വായിക്കുകയായിരുന്നു വിശ്വൻ ഹരിയെ ഒന്ന് നോക്കി, വീണ്ടും പത്രത്തിലേക്ക് കണ്ണുനട്ടു….

“എന്തായാലും ഞാൻ കൊണ്ട് വിട്ടേച്ച് ഇങ്ങ് വരാം…..ഇത്രേം ദിവസം മാറി നിന്നാൽ ഇവിടത്തെ കാര്യങ്ങൾ എങ്ങനാ…..”

കഴിക്കുന്നതിനിടയിൽ ഹരി പറഞ്ഞു…..ശ്രീഹരി അത്യാവശ്യം വലിയൊരു ചെടിനേഴ്സറി നടത്തുന്നുണ്ട്…

എല്ലാം രണ്ടാഴ്ചയിലും കണ്ണൂരിലേക്കും, പൂനയിലേക്കും, ബാംഗ്ലൂർക്കും ലോഡ് കയറ്റി അയക്കേണ്ടതുണ്ട്…….

“ഒരൊറ്റ അടിവച്ച് തന്നാലുണ്ടല്ലോ…. നാളത്തെ പൂജയിൽ നീയും വേണം…..ഇന്നാള് ബൈക്കിലെന്ന് വീണിട്ട് തലനാരിഴക്കാ രക്ഷപ്പെട്ടത്…. ഒക്കെ നാഗദൈവങ്ങളുടെ അനുഗ്രഹം….”

“നാശം പിടിക്കാൻ…..”

കഴിച്ച പാത്രങ്ങളുമായി അവൻ എഴുന്നേറ്റുപോയി…. അരിപുട്ട് തൊണ്ടയിലൂടെ ഇടിച്ചിറക്കാൻ പാടുപെടുകയായിരുന്ന വിദ്യയുടെ കണ്ണ് മിഴിഞ്ഞു… ഇവനത്രയും പുട്ടും മുട്ടയും ഒന്നിച്ച് വിഴുങ്ങിയോ ദേവി….

പോലീസിൽ നിന്നും റിട്ടയർ ആയ വിശ്വനും ഭാര്യ ലക്ഷ്മിയും രണ്ട് മക്കളും അടങ്ങുന്ന ചെറിയ വീടാണ് മംഗലത്ത്….വിദ്യ ഇപ്പോൾ ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്….. ഹരിക്ക് 27 വയസ്സ് കഴിഞ്ഞു…..

ചെറിയ പൂചെടി കച്ചവടവും മറ്റുമായി ലക്ഷ്മി ആരംഭിച്ചതാണ് ശ്രീവിദ്യ ഗാർഡൻസ്….. B.Tech. in Agricultural Engineering പാസ്സ് ആയതോടെ ശ്രീഹരി ശ്രീവിദ്യ ഗാർഡൻസ് ഏറ്റെടുത്തു….

പാരമ്പര്യമായി കൈമാറി വന്ന ഏകദേശം പതിനാല് ഏക്കറോളം സ്ഥലമുണ്ടായിരുന്നു വിശ്വന്…..അതിൽ മൊത്തമായി ഹരി ശ്രീവിദ്യ ഗാർഡൻസ് വ്യാപിച്ചു….

Updated: August 28, 2026 — 1:12 pm

Leave a Reply

Your email address will not be published. Required fields are marked *