ഹരിപാർവം – 1 1New 

“Mr

പോഞ്ഞിക്കര ആ പെട്ടികൾ എടുത്ത് അകത്തേക്ക് വാ…..”

വിദ്യ വിളിച്ചുപറഞ്ഞുകൊണ്ട് വിശ്വന്റെയും ലക്ഷ്മിയുടെയും പിന്നാലെ തറവാട്ടിലേക്ക് കയറി…. അവരെ സ്വീകരിക്കാൻ എന്നപോലെ സുധയും മാളവികയും ഉമ്മറത്ത് ഉണ്ടായിരുന്നു….

രണ്ടുനിലകളായി ഉയർന്നു നിൽക്കുന്ന കളരിക്കൽ തറവാടിനെ ശ്രീഹരി കണ്ണുകളിൽ നിറച്ചു….. പഴമയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാം….മുറ്റത്ത് കാലം നോക്കാതെ കായിടുന്ന വലിയൊരു പ്ലാവ് തല ഉയർത്തി നിൽപ്പുണ്ട്…..

വടക്ക് അല്പം നീങ്ങി കളരി കാണാം….ശ്രീഹരിക്ക് ഇവിടത്തെ കളരിയോട് അത്ര താല്പര്യം ഇല്ല, ഇവിടെ പെൺകുട്ടികളെ കളരി അഭ്യസിപ്പിക്കാറില്ല…..അയോധനകലകൾ പുരുഷന്മാർക്ക് ഉള്ളതാണത്രെ,….

അമ്മക്ക് കളരി പഠിക്കാൻ വലിയ ആഗ്രഹം ഉണ്ടായിരുന്നു എന്ന് പണ്ടെങ്ങോ പറഞ്ഞിട്ടുണ്ട്….. സാധിച്ചില്ല….. അതുകൊണ്ടാണ് തന്നെ നാലാം വയസ്സിൽ വീടിനു അടുത്തുള്ള അഷ്ടഗംഗ കളരിയിൽ കൊണ്ടുചേർത്തത്…..

വിദ്യക്ക് പണ്ടേ ഇതിനോടൊന്നും താല്പര്യം ഇല്ല…. അതങ്ങനെ ഒന്ന്

കൈയിൽ നിന്നും ആരോ ബാഗുകൾ പിടിച്ചു വാങ്ങിയതും ശ്രീയുടെ കണ്ണുകൾ കളരിയിൽ നിന്നും മുന്നിലെ പെൺകുട്ടിയുടെ കണ്ണുകളിൽ ഉടക്കി….കണ്മഷി കടുപ്പിച്ച് എഴുതിയ പാർവതിയുടെ വിടർന്ന കണ്ണുകൾ…..കറുപ്പിൽ പുള്ളിയുള്ള പാവാടയും ബ്ലൗസുമാണ് വേഷം…..വെണ്ണയുടെ നിറവും മൃദുലതയുമുള്ള ഒരു പെൺകുട്ടി….അരയോളം സമൃദ്ധമായി വളർന്നു കിടക്കുന്ന അവളുടെ മുടിയിഴകൾ കാറ്റിൽ ഉലഞ്ഞു

“പാറൂട്ടി ഇന്ന് കോളേജിൽ പോയില്ലേ…..”

ശ്രീഹരി നിറഞ്ഞ ചിരിയോടെ ചോദിച്ചു….. ഒരുവേള പാർവതി അവന്റെ നിറഞ്ഞ ചിരിയിലേക്ക് ഉറ്റുനോക്കി….മാനിറമാണ്….വെട്ടി ഒതുക്കിയ കട്ടി താടിയും മീശയും, അല്പം നീണ്ട മുടിയും….ശ്രീയേട്ടനെ കാണാൻ ന്തൊരു ഭംഗിയാ…..

“ഇല്ല്യ….. നാളത്തടം കഴിഞ്ഞിട്ടേ ഉള്ളു ഇനി….”

പാർവതിയും വിദ്യയും ഒരേ പ്രായമാണ്, പക്ഷെ പാറു ഇപ്പൊ ഡിഗ്രി രണ്ടാം വർഷം ആയിട്ടേയുള്ളൂ….കണ്ടാൽ തോന്നില്ലെങ്കിലും ആൾക്ക് ഇരുപത് കഴിഞ്ഞു

“എത്ര മണിക്കാ പൂജ….”

ബാക്കിയുള്ള രണ്ട് ബാഗുകൾ കൂടെയെടുത്ത് അകത്തേക്ക് നടന്നുകൊണ്ട് ശ്രീഹരി ചോദിച്ചു…..

“10 മണി കഴിഞ്ഞിട്ടാവും…. ശ്രീയേട്ടൻ ഇവിടെ കാണില്ലേ…..”

“ഉണ്ടാവും….. നാളെ വൈകുന്നേരം ഞാൻ മടങ്ങും,….അവരൊക്കെ ഈടെ ഉണ്ടാവും….”

“അതെന്താ…..”… പാർവതിക്ക് ഉള്ളിലൊരു നോവ് തോന്നി….. ആയില്യം നാള് വരെ ഇവിടെ ഉണ്ടാകും എന്ന് കരുതി…..

“മറ്റന്നാൾ ലോഡ് ഉണ്ട്…. ഞാൻ അവിടെ ഇല്ലാതിരുന്നാൽ ശരിയാകില്ല…..”

“ഓഹ് ശ്രീയേട്ടൻ വ്രതം നോക്കുന്നില്ലേ…..”

“ഒന്ന് പോടി…..നീ പോയി

എനിക്കൊരു ഗ്ലാസ്സ് കഞ്ഞിവെള്ളം എടുത്തിട്ട് വാ…..”

ഹാളിൽ എത്തിയതും ശ്രീ അവളുടെ കൈയിലിരുന്ന ബാഗ് വാങ്ങി തോളിലിട്ടു കോണിപ്പടികൾ കയറി….

“നീയെന്താടാ ഒന്നും മിണ്ടാതെ പോകണേ…..”…. സോഫയിൽ ലക്ഷ്മിയുടെ അടുത്തിരുന്ന സുധ കോണിപ്പടി കയറാൻ തുടങ്ങുന്ന ഹരിയെ കണ്ട് ചോദിച്ചു

“ഒന്നുല്ല അമ്മായി….. ഞാനീ ബാഗ് ഒക്കെ മേലെ കൊണ്ട് വച്ചിട്ട് വരാം……”

ശ്രീഹരി ബാഗുകളുമായി മേലേക്ക് കയറി….അടുക്കളയിൽ വന്ന പാർവതി ഒരു ഗ്ലാസിൽ കഞ്ഞിവെള്ളം എടുത്തു അല്പം ഉപ്പിട്ടു കലക്കി, അതുമായി ഹാളിലേക്ക് വന്നു…..

“ശ്രീയേട്ടൻ മേലെ പോയോ…..”

അവിടെങ്ങും അവനെ കാണാതെ പാർവതി ചോദിച്ചു.

“നീയത് ഇവിടെ വച്ചേക്ക്…. അവനിപ്പോ വരും…..”

ലക്ഷ്മി പറഞ്ഞതും പാർവതി വെള്ളം അടുത്തുള്ള മേശപ്പുറത്ത് വച്ചു… വിദ്യയുടെ അടുത്തിരുന്നു…

ലക്ഷ്മി പാർവതിയെ ഒളികണ്ണിട്ടുനോക്കി…. ദിനംപ്രതി സുന്ദരിയായി വരുന്നപോലെ….. എപ്പോഴോ മനസ്സിൽ ശ്രീഹരിയുടെ പെൺകുട്ടിയായി അവളെ കണ്ടുപോയി……ഇത്തവണ അതുകൂടെ മാളവികയോട് സംസാരിക്കണം, കുട്ടിക്ക് വേറെ ഇഷ്ടമുണ്ടെങ്കിൽ ശ്രീഹരിക്ക് വേറെ ആലോചനകൾ നോക്കാമല്ലോ….

Updated: August 28, 2026 — 1:12 pm

Leave a Reply

Your email address will not be published. Required fields are marked *