ഹരിപാർവം – 1 1New 

“അമ്മയും മാളുവും എവിടെ…..”കുശലംപോലെ ലക്ഷ്മി സംസാരത്തിന് തുടക്കമിട്ടു….

“കാവിന്റെ ഭാഗത്ത് ഉണ്ടാവും….അവിടൊക്കെ കാടുവെട്ടി വൃത്തിയാക്കാൻ പണിക്കാര് നിൽപ്പുണ്ട്….”സുധ പറഞ്ഞു….സുധ ലക്ഷ്മിയോട് കുശലം പറയുന്ന സമയം വിശ്വൻ മടുപ്പോടെ പുറത്തേക്ക് ഇറങ്ങി….

“നമുക്ക് മേലെ പോയാലോ…..”

പാർവതി പതിയെ വിദ്യയോട് ചോദിച്ചു

“പോകാം…. ഇവരുടെ കത്തിവെയ്പ്പ് കേൾക്കാൻ വയ്യ….”

വിദ്യ പാർവതിയുടെ കൈപിടിച്ച് മുകളിലേക്ക് കയറി…. ഇരുവരും ഉറ്റ ചങ്ങാതിമാരാണ്….. കോണിപ്പടികൾ കയറുന്ന സമയം താഴേക്ക് വരുന്ന ശ്രീഹരിയെ പാർവതി കണ്ടു….

ഷർട്ട് മാറ്റി ഒരു ഇളം ചുവപ്പ് ടീഷർട്ട് ഇട്ടിട്ടുണ്ട്…. മുണ്ട് നേരത്തെ ഉടുത്തിരുന്നത് തന്നെയാണ്…..

കോണിപ്പടിയിലൂടെ ശ്രീഹരിയെ കടന്ന് മുകളിലേക്ക് കയറിയതും പാർവതിയുടെ മുഖം വിളറി ചുവന്നു…. ശരീരം വിറകൊള്ളുന്നതുപോലെ…. ആ വിറയൽ പാർവതിയുടെ കൈയിൽ കൈകോർത്ത് പിടിച്ചിരുന്ന വിദ്യ അറിഞ്ഞു… അവൾ പാറുവിനെ നോക്കി തലയാട്ടി

“അങ്ങേരെ കാണുമ്പോ ഇങ്ങനെ വിറച്ച് വിറച്ച് നിന്നോ…. അവസാനം ആ മാമ്പഴം വല്ല നല്ല പെണ്ണുങ്ങളും കൊത്തിക്കൊണ്ട് പോകും….”

വിദ്യ പറഞ്ഞതും പാർവതി അവളെ കൂർപ്പിച്ച് നോക്കി….

തുടരും…..

Updated: August 28, 2026 — 1:12 pm

Leave a Reply

Your email address will not be published. Required fields are marked *