പതിനൊന്ന് മണിയോടെ എല്ലാവരും പോകാൻ തയ്യാറായി മുറ്റത്ത് ഇറങ്ങി…. ഹരി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി കാർ സ്റ്റാർട്ട് ചെയ്തു….
.
.
.
.
.
.
“നീയെന്ത് ആലോചിച്ച് നിൽക്കുവാടി…. ”
സുധയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് പാത്രങ്ങൾ കഴുകി നിൽക്കുകയായിരുന്ന പാർവതി ഞെട്ടി…..സുധ…. കളരിക്കൽ തറവാട്ടിലെ ദേവകിയുടെ മൂത്ത പത്രൻ ശേഖരന്റെ ഭാര്യ….
തറവാട്ടിലെ കൃഷിയും കളരിയും നോക്കി നടത്തുന്നത് ശേഖരനാണ്…. ശേഖരനും സുധക്കും രണ്ടുമക്കൾ, മൂത്തയാൾ ശ്യാം…..എം.ബി.ബി.എസ് പൂർത്തിയാക്കി ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു….. ഇളയത് ശ്യാമ bsc നഴ്സിംഗ് പഠിക്കുന്നു…..
ദേവകിയുടെ രണ്ടാമത്തെ മകളാണ് ലക്ഷ്മി, ഭർത്താവ് വിശ്വൻ, രണ്ടു മക്കൾ ശ്രീഹരിയും ശ്രീവിദ്യയും
ദേവകിയുടെ ഏറ്റവും ഇളയ മകൻ കൃഷ്ണൻ….അടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ അധ്യാപകനായിട്ട് സേവനം ചെയ്യുന്നു, കൃഷ്ണനും ഭാര്യ മാളവികക്കും ആണും പെണ്ണുമായി ഒരു സന്താനം
കഴിച്ച പാത്രം കഴുകുന്നതിനിടയിലാണ് മനസ്സ് മറ്റെങ്ങോ പോയത്…. പാറു സുധയെ നോക്കി ഇളിച്ചു കാണിച്ചു….ഇതാണ് പാർവതി….കൃഷ്ണന്റെ മകൾ…..കളരിക്കൽ തറവാട്ടിലെ ആയില്യം നാളുകാരി…..വൃശ്ചികമാസത്തിലെ ആയില്യംപൂജയിൽ നാഗയക്ഷി കയറുന്ന ദേവകന്യക….
“വല്യമ്മ എന്താ പറഞ്ഞെ…..”
“മുകളിലെ മുറി വൃത്തിയാക്കി ഇടാൻ….ലക്ഷ്മിയും
കുട്ട്യോളും ഒക്കെ ഇപ്പൊ ഇങ്ങെത്തും…..”
സുധ പറഞ്ഞതും പാർവതിയുടെ ഉള്ളമൊന്ന് കിടുത്തു…. അടിവയറ്റിലേക്ക് ഒരു തണുപ്പ് ഊളിയിട്ടു…. ലക്ഷ്മിയും കുട്ട്യോളും എന്ന് പറയുമ്പോ ശ്രീഹരി….. ശ്രീയേട്ടനും വരും…..
പാർവതിയുടെ മുഖം ചുവക്കുന്നത് കണ്ട് സുധ തലയാട്ടി
“ഇത്തവണയെങ്കിലും എന്തെങ്കിലും നടക്കോ പാറുവേ……”
സുധ കളിയാക്കി ചോദിച്ചു…. പാറുവിന്റെ മുഖം വീർത്തു…
“വല്യമ്മ കളിയാക്കണ്ട….. ഇത്തവണ ഞാൻ ഉറപ്പായിട്ടും പറയും…. നോക്കിക്കോ…..”
“ഉവ്വ് ഉവ്വേ…..”
.
.
.
പാർവതി ചൂലുമായി അകത്തളത്തേക്ക് വന്നു മുകളിലേക്കുള്ള കോണിപ്പടികൾ കയറി……. അടഞ്ഞുകിടക്കുന്ന കുറെ മുറികളിൽ ഒരെണ്ണം അവൾ തുറന്നു…..വൃത്തിയുണ്ട്…. ഒന്നടിച്ചു വാരി ബെഡിൽ തുണി വിരിച്ചാൽ മതി…..
എന്നൊക്കെ തറവാട്ടിൽ വന്നാലും ശ്രീയേട്ടൻ താമസിക്കുന്ന മുറിയാണ്….ഒരിക്കൽ ചോദിച്ചിട്ടുണ്ട്, എപ്പോഴും എന്തിനാ ഈ മുറി തിരഞ്ഞെടുക്കണേന്ന്….രാത്രി ഈ മുറിയുടെ ജനാല തുറന്നിട്ടാൽ കിഴക്കൻ കാറ്റിൽ ഒരു ഗന്ധം വരുമത്രേ….
തൊടിയിലെ മാവിൽ പടർന്നുകയറിയ ഒരു മുല്ലയുണ്ട്…. അടുത്ത് പാലമരമുണ്ട്….. പിന്നെ രാത്രി വിരിയുന്ന ഏതൊക്കെയോ പൂക്കളുടെ ഗന്ധം….പാർവതി ആ മുറിയുടെ ജനാല തുറന്നിട്ടു….
മുറി മുഴുവൻ അടിച്ചു വൃത്തിയാക്കി, കിടക്ക മാറ്റി വിരിച്ചു….
മുറി വൃത്തിയാക്കിയിട്ടും അവൾ കുറച്ചുനേരം അവിടെ ബെഡിൽ ഇരുന്നു….. കണ്ണുകൾ അടച്ചു….. ശ്രീയുടെ ഗന്ധം കിട്ടുന്നുണ്ടോന്ന് അറിയാൻ….ഇല്ല…..മുറിയിൽ ശ്രീയുടെ മണമില്ല… അവൾക്ക് നിരാശ തോന്നി….പാർവതി എഴുന്നേറ്റ് തൊട്ടടുത്തുള്ള തന്റെ മുറിയിലേക്ക് കയറി വാതിൽ കുറ്റിയിട്ടു….
മുറിയുടെ ഒരുവശത്ത് വച്ചിരുന്ന തടി അലമാര തുറന്ന് തുണികൾക്കിടയിൽ നിന്നും ഒരു കറുത്ത നീല ഷർട്ട് പുറത്തേക്ക് എടുത്തു, ബെഡിൽ വന്നിരുന്നു.
തികഞ്ഞ ആസക്തിയോടെ അവൾ അതിലേക്ക് മുഖം അമർത്തി ഗന്ധം ഉള്ളിലേക്ക് ആവാഹിച്ചു…. ശ്രീഹരിയുടെ മണം,…. കഴിഞ്ഞ തവണ അവൻ തറവാട്ടിൽ വന്നപ്പോൾ പാർവതി കട്ടെടുത്തതാണ് ഈ ഷർട്ട്…..ഓരോന്ന് ഓർത്തിരിക്കെ മുറ്റത്ത് ഒരു കാറിന്റെ മുഴക്കവും ഹോണടിയും കേട്ട് പാർവതി പിടഞ്ഞെഴുന്നേറ്റു, ഷർട്ട് കട്ടിലിലിട്ട് അവൾ താഴേക്ക് ഓടി…..
.
.
.
തറവാടിന്റെ സൈഡിലായി കാർ നിർത്തി ഡ്രൈവിംഗ് സീറ്റിൽ നിന്നും ശ്രീഹരി ഇറങ്ങി….. ഇറങ്ങിയ പാടെ അവൻ കണ്ണുകൾ അടച്ച് അവിടത്തെ തണുത്ത അന്തരീക്ഷം ഉള്ളിലേക്ക് ആവാഹിച്ചു….
