രുദ്ര – 1
[ Ishaan ]
പതിറ്റാണ്ടുകളോളം തറവാടിനും അച്ഛനും വേണ്ടി ജീവിച്ചവനായിരുന്നു രുദ്ര രഘുവംശി. കൊലപാതകങ്ങളും ആരും ചെയ്യാൻ മടിക്കുന്ന ചാരപ്പണികളും അവൻ ചെയ്തു, എല്ലാം രഘുവംശികളെ ഉയരങ്ങളിലെത്തിക്കാൻ. പക്ഷേ ഒടുവിൽ കിട്ടിയ പ്രതിഫലം മരണമായിരുന്നു.
ചെകുത്താൻമാരോട് കൂട്ടുകൂടി എന്നായിരുന്നു ആരോപണം .
കഴുത്തിനു മീതെ വാൾത്തലപ്പ് വീഴുന്ന ആ നിമിഷം അവൻ ഉള്ളിൽ ശപഥം ചെയ്തു: “ഇനിയൊരു ജന്മമുണ്ടെങ്കിൽ, വലിച്ചെറിയപ്പെടുന്ന പട്ടിയായി ഞാൻ ജീവിക്കില്ല.”
പതിയെ അവന്റെ കണ്ണുകൾ അടഞ്ഞു.
കണ്ണു തുറന്നപ്പോൾ അവൻ നരകത്തിലായിരുന്നില്ല.
തറവാട്ടിലെ വലിയ നാലുകെട്ടിനുള്ളി , ഒരു പിഞ്ചുകുഞ്ഞായി! മുന്നിൽ നിൽക്കുന്ന തറവാട്ടുകാരണവർ ദേവ് രഘുവംശിയുടെ ചെറുപ്പമുഖം കണ്ടപ്പോൾ അവനു മനസ്സിലായി: താൻ കാലത്തിൽ പിന്നോട്ടു വീണിരിക്കുന്നു, ശൈശവത്തിലേക്ക്.
താമസിയാതെ കുഞ്ഞുങ്ങളെ തറവാടിന്റെ പരമ്പരാഗത പരീക്ഷയായ വാൾത്തോട്ടത്തിലേക്കു കൊണ്ടുപോയി. വാൾത്തലപ്പുകൾ നിറഞ്ഞ ഒരു ഭൂഗർഭച്ചുഴിയാണത്. അതിന്റെ അറ്റത്ത് ഐതിഹ്യപ്രസിദ്ധമായ തീർത്ഥക്കുളം സ്ഥിതിചെയ്യുന്നു. ആ കുളത്തിൽ മുങ്ങിയാൽ കുഞ്ഞിന്റെ ശരീരം ഉരുക്കുപോലെ ഉറയ്ക്കും.
കഴിഞ്ഞ ജന്മത്തിൽ കൂടപ്പിറപ്പുകൾ കാരണം രുദ്രയ്ക്ക് ആ അനുഗ്രഹം നഷ്ടപ്പെട്ടിരുന്നു. ഇത്തവണ അവൻ വേദനയെല്ലാം കടിച്ചമർത്തി. ആരും ഇന്നോളം കേട്ടിട്ടില്ലാത്ത ഏഴു മിനിറ്റ് ഓളം തീർത്ഥക്കുളത്തിൽ മുങ്ങിക്കിടന്നു. ആർത്തിയോടെ ആ വെള്ളം കുടിച്ചു. അതിനിടയിൽ അവന് പല്ലും മുളച്ചു!
പിഞ്ചുമകന്റെ ഈ ആർത്തിയും സഹനശക്തിയും കണ്ട് ദേവ് രഘുവംശി അമ്പരന്നു, ഒപ്പം ഉള്ളിലൊന്നു പതറി. അദ്ദേഹം കുഞ്ഞിനു പേരിട്ടു: രുദ്ര രഘുവംശി. ഈ തന്റേടിയെ കണ്ണെടുക്കാതെ നിരീക്ഷിക്കണമെന്നും മനസ്സിലുറപ്പിച്ചു.
എട്ടു വർഷം കടന്നുപോയി.
എട്ടുവയസ്സുകാരൻ രുദ്ര തറവാട്ടിലെ കളരിയിൽ മുന്നിട്ടുനിന്നു.
മൂർച്ചയേറിയ ബുദ്ധിയും തീർത്ഥക്കുളത്തിൽ നിന്ന് ലഭിച്ച ശക്തി കൊണ്ട് ഉറച്ച ശരീരവുമായിരുന്നു
അവന്റെ കരുത്ത്.
ജനിച്ച് അധികം വൈകാതെ, അസൂയ മൂത്ത പിതാവിന്റെ മറ്റു ഭാര്യമാർ അവനെ കൊല്ലാൻ ചോരനാഗങ്ങളെ അയച്ചിരുന്നു. പക്ഷേ കുഞ്ഞായിരുന്നിട്ടും രുദ്ര ആ പാമ്പുകളെ വെറുംകൈകൊണ്ട് ഞെരിച്ചുകൊന്നു.
ഒരു ദിവസം വാൾവിദ്യകളെ കുറിച്ചായിരുന്നു ക്ലാസ്. വാൾ തുടക്കക്കാരൻ മുതൽ വാൾഗുരു വരെയാണ് സ്ഥാനങ്ങൾ . ആ നാട്ടിൽ വാൾഗുരുവിന്റെ സ്ഥാനത്തുള്ളത് ദേവ് രഘുവംശി മാത്രമായിരുന്നു .
അപ്പോഴാണ് ഒമ്പതുവയസ്സുള്ള ഒരു മൂവർസംഘം രുദ്രയെ വളഞ്ഞത്. ദേവിന്റെ ത്രിശൂല മെന്നു ഞെളിഞ്ഞു നടക്കുന്ന മൂന്നു സഹോദരങ്ങൾ: സൂര്യ, ചന്ദ്ര, ഇന്ദ്ര.
“ഇവന്റെ ദേഹം ഇരുമ്പാണെന്നു പറയുന്നതു നേരാണോ എന്നൊന്നു നോക്കട്ടെ!” ഇന്ദ്രൻ കത്തിയെടുത്ത് ഭീഷണിപ്പെടുത്തി.
രുദ്ര ഒട്ടും കൂസിയില്ല. “ആയിക്കോട്ടെ, നോക്കിക്കോ,” എന്നു പറഞ്ഞ് അവൻ കൈ നീട്ടിക്കൊടുത്തു. കത്തി ആ കൈയിൽ തട്ടി തെറിച്ചുപോയി. പേടിച്ച് ഇന്ദ്രൻ പിന്മാറാൻ നോക്കിയപ്പോൾ രുദ്ര അവന്റെ വിരൽ ഒടിച്ചെടുത്തു.
ബാക്കി രണ്ടുപേരും ക്രോധത്തോടെ ചാടിവീണു. നിമിഷങ്ങൾക്കകം രുദ്ര സൂര്യയുടെ പല്ലുകൾ തകർത്തു, ചന്ദ്രയുടെ താടിയെല്ല് ചതച്ചു. അഹങ്കാരികളായ ആ ത്രിശൂലം അവിടെ ഒടിഞ്ഞുതകർന്നു. ശരീരം മാത്രമല്ല, മനസ്സും അവരുടെ സഹോദരബന്ധവും ഒരുപോലെ പിളർന്നുപോയി.
ആ സംഭവത്തിനു ശേഷം ദേവ് രഘുവംശി രുദ്രയെ വിളിപ്പിച്ചു.
“അവരുടെ മുറിവുകൾ ഉണങ്ങും. പക്ഷേ നീ അവരുടെ ഒരുമയും ആത്മവിശ്വാസവും തകർത്തുകളഞ്ഞു,” അദ്ദേഹം പറഞ്ഞു. “നിനക്ക് ഒട്ടും കുറ്റബോധം തോന്നുന്നില്ലേ?”
രുദ്ര തണുത്ത സ്വരത്തിൽ മറുപടി നൽകി: “ശക്തിയാണ് നീതി. ദുർബലനായിരിക്കുന്നതാണ് പാപം.”
തന്റെ സ്വന്തം വിശ്വാസം തന്നെ! ദേവ് പൊട്ടിച്ചിരിച്ചു. സമ്മാനമായി ഭക്ഷ്യശാലയിൽ ചെന്ന് ഇഷ്ടമുള്ള പലഹാരങ്ങൾ എടുത്തുകൊള്ളാൻ അനുവദിച്ചു, സ്വയം ചുമക്കാൻ
